Search
  • Follow NativePlanet
Share
» »രാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത്, 17 വര്‍ഷത്തെ നിര്‍മ്മാണം.. രാഷ്ട്രപതി ഭവന്‍റെ വിശേഷങ്ങള്‍

രാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത്, 17 വര്‍ഷത്തെ നിര്‍മ്മാണം.. രാഷ്ട്രപതി ഭവന്‍റെ വിശേഷങ്ങള്‍

ഡല്‍ഹിയിലെ റെയ്സീന കുന്നുകളിൽ അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കുന്ന രാഷ്ട്രപതി ഭവനെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍ വായിക്കാം.

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സ്മാരകങ്ങളില്‍ ഒന്നാണ്. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത് എന്ന ബഹുമതിയുള്ള രാഷ്ട്രപതി ഭവന്‍ ഇന്ത്യയുടെ ചരിത്രത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. ഉദ്യാനങ്ങളും സമ്മേളന ഹളുകളും തുറന്ന ഇടങ്ങളും ഒക്കെയായി ഡല്‍ഹിയിലെ റെയ്സീന കുന്നുകളിൽ അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കുന്ന രാഷ്ട്രപതി ഭവനെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍ വായിക്കാം.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വസതി

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വസതി

നിര്‍മ്മിതിയുടെയും രൂപകല്പനയുടെയും കാര്യത്തില്‍ ഒരു അത്ഭുതം തന്നെയാണ് ഇന്ത്യയുടെ രാഷ്ട്രപതി ഭവന്‍. ഇന്ത്യയുടെ അടയാളമായി തലയുയര്‍ത്തി നില്‍ക്കുന്ന രാഷ്ട്രപതി ഭവന് ബഹുമതികളും പ്രത്യേകതകളും ഏറെ അവകാശപ്പെടുവാനുണ്ട്. ഇറ്റലിയിലെ റോമിൽ സ്ഥിതി ചെയ്യുന്ന ക്വിറിനാൽ കൊട്ടാരത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രത്തലവന്റെ വസതിയും ഇന്ത്യയിലെ ഏറ്റവും വലിയ വസതിയുമാണ് നമ്മുടെ രാഷ്ട്രപതി ഭവന്‍.
320 ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ രാഷ്ട്രപതി സമുച്ചയത്തില്‍ പ്രസിഡൻഷ്യൽ ഗാർഡനുകൾ, വലിയ തുറസ്സായ സ്ഥലങ്ങൾ, അംഗരക്ഷകരുടെയും ജീവനക്കാരുടെയും വസതികൾ, ഒരു സ്റ്റേബിൾ തുടങ്ങിയവയും രാഷ്ട്രപതി ഭവന്‍റെ ഭാഗമായി നിലകൊള്ളുന്നുണ്ട്.

PC:commons.wikimedia

റെയ്സീന ഹില്‍സില്‍

റെയ്സീന ഹില്‍സില്‍

ഡല്‍ഹിയിലെ ഏറ്റവും തന്ത്രപ്രധാന പ്രദേശങ്ങളിലൊന്നായ റെയ്സീന ഹില്‍സില്‍ ആണ് രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്നത്. വൈസ്രോയിയുടെ ഭവനമായാണ് ആദ്യം രാഷ്ട്രപതി ഭവന്‍ നിര്‍മ്മിച്ചത്. റൈസിന, മാൽച്ച എന്നീ ഗ്രാമങ്ങളെ ഏറ്റെടുത്താണ് ഇവിടെ നിര്‍മ്മാണം ആരംഭിച്ചത്. ഇതാണ് രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന കുന്നിന്റെ പേര് റെയ്‌സിന ഹില്‍സ് എന്നു വരുവാന്‍ കാരണം. രാഷ്ട്രപതി ഭവന്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട പല ഇടങ്ങളും ഓഫീസുകളും ഇവിടെയുണ്ട്. ഇന്ത്യയുടെ പാർലമെന്റ്, രാജ് പാത, വിജയ് ചൗക്ക്, ഇന്ത്യാ ഗേറ്റ് എന്നിവയാണ് രാഷ്ട്രപതി ഭവനു ചുറ്റിലുമായുള്ളത്.

PC:Ministry of Defence

17 വര്‍ഷങ്ങള്‍

17 വര്‍ഷങ്ങള്‍

വെറും നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാഗ്രഹിച്ചാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത‌ങ്കിലും ലോകമഹായുദ്ധം ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങള്‍ കാരണം പതിനേഴോളം വര്‍ഷം ഇതിനായെടുത്തു എന്നാണ് ചരിത്രം പറയുന്നത്.
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്ന ചരിത്രത്തോടെയാണ് രാഷ്ട്രപതിഭവന്റെ ചരിത്രവും ആരംഭിക്കുന്നത്. നിർമ്മാണത്തിൽ 29,000-ത്തിലധികം തൊഴിലാളികൾ പങ്കെടുക്കുകയും 700 ദശലക്ഷം ഇഷ്ടികകളും മൂന്ന് ദശലക്ഷം ക്യുബിക് അടി കല്ലും ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.

PC:Rashid Jorvee

വൈസ്രോയി ഹൗസ്

വൈസ്രോയി ഹൗസ്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പേ നിര്‍മ്മിച്ച ഈ നിര്‍മ്മിതി വൈസ്രോയി ഹൗസ് എന്നായിരുന്നു അക്കാലത്ത് അറിപ്പെ‌‌ട്ടിരുന്നത്. ഇക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് വൈസ്രോയിമാപുടെ താമസസ്ഥലം എന്ന അര്‍ത്ഥത്തിലായിരുന്നു ഇങ്ങനെ പേരു വന്നത്. വൈസ്രോയി ഇർവിന്‍, അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലുമായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു തുടങ്ങിയവര്‍ ഇവിടെ വസിച്ചിരുന്നതായി ചരിത്രം പറയുന്നു. പിന്നീട് 1948-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലായി മാറിയ സിരാജഗോപാലാചാരിയുടെ സർക്കാർ വസതിയായും ഇത് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രാഷ്ട്രപതിയായ ഡോ. രാജേന്ജദ്ര പ്രസാദിന്റെ കാലത്താണ് ഇവിടെ ആദ്യമായി ഒരു രാഷ്ട്രപതി വസിക്കുന്നതും. വൈസ്രോയി ഹൗസ് രാഷ്ട്രപതി ഭവനായി മാറുന്നതും.

PC:Anonymousboii

ചേഞ്ച് ഓഫ് ഗാര്‍ഡ്

ചേഞ്ച് ഓഫ് ഗാര്‍ഡ്

രാഷ്ട്രപതി ഭവനില്‍ പൊതുജനങ്ങള്‍ക്കു കൂടി കാണുവാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ ച‌ടങ്ങുകളില്‍ ഒന്നാണ് ചേഞ്ച് ഓഫ് ഗാര്‍ഡ് സെറിമണി. എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്ക് 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഈ ചടങ്ങില്‍ പങ്കെ‌ടുക്കുവാന്‍ ഫോട്ടോപതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ മാത്രം മതിയാവും.

PC:rashtrapatisachivalaya

ദി സ്റ്റേബിള്‍സ്

ദി സ്റ്റേബിള്‍സ്

രാഷ്ട്രപതി ഭവനിലെ മ്യൂസിയം കോംപ്ലക്സാണ് ദി സ്റ്റേബിള്‍സ് എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രപതിമാർക്ക് ലഭിച്ച സമ്മാനങ്ങൾ രാഷ്ട്രപതി ഭവനിലെ സംഭരണ ​​സ്ഥലമായ തോഷഖാനയിൽ ആണ് സൂക്ഷിച്ചുവച്ചിരുന്നത്. അതിനുശേഷംമാണ് പ്രത്യേകം ഗാലറികള്‍ നിര്‍മ്മിച്ച് സമ്മാനങ്ങഴ്‍ പ്രദര്‍ശിപ്പിക്കുവാന്‍ ആരംഭിച്ചത്. എങ്കിലും പണ്ടത്തെ അതേ പ്രൗഢിയില്‍ തന്നെ സ്റ്റേബിളും കോച്ച് ഹൗസുകളും സംരക്ഷിക്കപ്പെടുകയും അത്യാധുനിക മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ആയുധങ്ങൾ, ഫർണിച്ചറുകൾ, ശിൽപങ്ങൾ, തുണിത്തരങ്ങൾ, ഫോട്ടോഗ്രാഫുകൾ, ആർക്കൈവൽ വസ്തുക്കൾ എന്നിവയും മ്യൂസിയത്തിന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു.

PC:rashtrapatisachivalaya

ബാന്‍ക്വറ്റ് ഹാള്‍

ബാന്‍ക്വറ്റ് ഹാള്‍

സ്റ്റേറ്റ് ഡൈനിംഗ് റൂം എന്നറിയപ്പെടുന്ന വിരുന്ന് ഹാൾ രാഷ്ട്രപതി ഭവന്റെ എല്ലാ ആഢംബരവും പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണ്. 04 അടി നീളവും 34 അടി വീതിയും 35 അടി ഉയരവുമുള്ള ഇതിന്റെ ഒരു ഭാഗം മുഗള്‍ ഗാര്‍ഡന് അഭിമുഖമായാണ് നില്‍ക്കുന്നത്. ബർമീസ് തേക്ക് പാനലിംഗില്‍ ആണ് ഭിത്തി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുറി മുഴുവൻ പ്രകാശിപ്പിക്കുന്ന ചാൻഡിലിയറുകൾ ആണ് മറ്റൊരാകര്‍ഷണം. മുൻ ഇന്ത്യൻ രാഷ്ട്രപതിമാരായ ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ, ഡോ. സക്കീർ ഹുസൈൻ, വി.വി. ഗിരി, ഫക്രുദ്ദീൻ അലി അഹമ്മദ്, സഞ്ജീവ റെഡ്ഡി, ഗ്യാനി സെയിൽ സിംഗ്, ആർ വെങ്കിട്ടരാമൻ, ഡോ ശങ്കർ ദയാൽ ശർമ്മ, കെ ആർ നാരായണൻ എന്നിവരുടെ ഓയില്‍ പെയിന്റിംഗുകള്‍ വിരുന്നുമുറിയുടെ ചുവരുകളെ സമ്പന്നമാക്കുന്നു. ബാങ്ക്വറ്റ് ഹാളിന്റെ തെക്കേ അറ്റത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രം കാണാം. ബാങ്ക്വറ്റ് ഹാളിൽ ഒരേസമയം 104 പേർക്ക് ഇരിക്കാം.

PC:rashtrapatisachivalaya

അശോക ഹാള്‍

അശോക ഹാള്‍

നേരത്തെ സ്റ്റേറ്റ് ബോൾറൂം ആയി ഉപയോഗിച്ചിരുന്ന അശോക ഹാള്‍ ഇന്ന് രാഷ്ട്രപതി ഭവനിലെ ഏറ്റവും ആകർഷകവും അലങ്കരിച്ചതുമായ ഇടങ്ങളിലൊന്നാണ്. രാഷ്ട്രപതി സംഘടിപ്പിക്കുന്ന സ്റ്റേറ്റ് വിരുന്ന് ആരംഭിക്കുന്നതിന് മുമ്പ് സന്ദർശിക്കുന്ന ഇവിടം ഇന്ത്യൻ പ്രതിനിധികളെ സ്വീകരിക്കുന്ന ഔദ്യോഗിക ഇടം കൂടിയാണ്.
PC:rashtrapatisachivalaya
http://rashtrapatisachivalaya.gov.in/rbtour/circuit-1/ashok-hall
നേരത്തെ സ്റ്റേറ്റ് ബോൾറൂം ആയി ഉപയോഗിച്ചിരുന്ന അശോക ഹാള്‍ ഇന്ന് രാഷ്ട്രപതി ഭവനിലെ ഏറ്റവും ആകർഷകവും അലങ്കരിച്ചതുമായ ഇടങ്ങളിലൊന്നാണ്. രാഷ്ട്രപതി സംഘടിപ്പിക്കുന്ന സ്റ്റേറ്റ് വിരുന്ന് ആരംഭിക്കുന്നതിന് മുമ്പ് സന്ദർശിക്കുന്ന ഇവിടം ഇന്ത്യൻ പ്രതിനിധികളെ സ്വീകരിക്കുന്ന ഔദ്യോഗിക ഇടം കൂടിയാണ്.

PC:rashtrapatisachivalaya

ലൈബ്രറി

ലൈബ്രറി

രാഷ്ട്രപതി ഭവനിലെ പരിചപ്പെ‌ട്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് ഇവിടുത്തെ ലൈബ്രറി. ദർബാർ ഹാളിന്റെ മകൾ എന്നാണിത് വിളിക്കപ്പെടുന്നത്. രാഷ്‌ട്രപതി ഭവന്റെ ഭവന്റെ വടക്ക്-കിഴക്ക് മൂലയിൽ ആണിതുള്ളത്. ലാണെങ്കിലും അതിനു മുകളിലുള്ള താഴികക്കുടത്തിന് വൃത്താകൃതിയിലുള്ള ഒരു പ്രതീകമാണ് രാഷ്ട്രപതിഭവൻ ലൈബ്രറി നൽകിയിരിക്കുന്നത്, അത് എട്ട് കമാനങ്ങളാൽ താങ്ങിനിർത്തിയിരിക്കുന്നു. 2000 അപൂർവ പുസ്തകങ്ങള്‍ ഇവിടെ കാണാം. ആകെ 33,000 പുസ്തകങ്ങളുടെ ശേഖരം രാഷ്ട്രപതി ഭവനിലെ ലൈബ്രറിക്കുണ്ട്.

PC:rashtrapatisachivalaya

ഫോർകോർട്ട്

ഫോർകോർട്ട്

രാഷ്ട്രപതി ഭവനിലെ ഏറ്റവും ശ്രദ്ധേയമായ ഇടങ്ങളില്‍ ഒന്നാണ് ഫോർകോർട്ട്. രാഷ്ട്രപതി ഭവന്റെ പ്രധാന കവാടങ്ങൾ പ്രധാന കെട്ടിടത്തിലേക്ക് നയിക്കുന്ന ഫോർകോർട്ട് എന്ന് വിളിക്കപ്പെടുന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ ടി രൂപത്തിലുള്ള പാതയിലേക്ക് തുറക്കുന്നു. മരങ്ങളും ജലച്ചാലുകളാലും ഇവിടം നിറഞ്ഞുനില്‍ക്കുന്നു. രാഷ്ട്രത്തലവന്മാരുടെയും സർക്കാർ തലവന്മാരുടെയും ആചാരപരമായ സ്വീകരണത്തിനും ഗാർഡ് മാറ്റ ചടങ്ങിനും ഫോർകോർട്ട് ഉപയോഗിക്കുന്നു.
സെൻട്രൽ ഡോം, ജയ്പൂർ കോളം,ഇരുമ്പ് ഗേറ്റ്, ടസ്കാൻ തൂണുകൾ,
രാംപൂർവ ബുള്‍ എന്നിവയാണ് ഫോര്‍കോര്‍ട്ടിലെ പ്രധാന കാഴ്ചകള്‍.
PC:rashtrapatisachivalaya

മുഗള്‍ ഗാര്‍ഡന്‍

മുഗള്‍ ഗാര്‍ഡന്‍

രാഷ്ട്രപതി ഭവന്റെ ഏറ്റവുമം മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് മുഗള്‍ ഗാര്‍ഡന്‍. രാഷ്ട്രപതി ഭവന്റെ ആത്മാവ് എന്നാണ് ഇത് വിളിക്കപ്പെടുന്നത്. 15 ഏക്കര്‍ വിസ്തൃതിയില്‍ ട്യൂലിപ് ഉള്‍പ്പെ‌ടെയുള്ള വ്യത്യസ്തങ്ങളായ പൂക്കളുമായി നില്‍ക്കുന്ന ഗാര്‍ഡന്‍ പാശ്ചാത്യ വാസ്തുവിദ്യയുടെയും ഇന്ത്യന്‍ നിര്‍മ്മാണശൈലിയുടെയും മനോഹരമായ സങ്കലനമാണ്. മുഗള്‍ ഗാര്‍ഡന്‍ കണ്ടുള്ള പ്രചോദനമാണ് സര്‍ എഡ്വേര്‍ഡ് ലൂട്ടന്‍സിനെ ഇത് നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിച്ചത്. ഉദ്യാനോത്സവ് എന്ന പേരില്‍ വര്‍ഷത്തിലൊരപിക്കല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു നല്കാറുണ്ട്. . സ്പിരിച്വുല്‍ ഗാര്‍ഡന്‍, കാക്ടസ് കോര്‍ണര്‍ , ഹെര്‍ബല്‍ ഗാര്‍ഡന്‍ , ബോണ്‍സായി ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഗാര്‍ഡൻ തുടങ്ങിയവ ഇവിടെയുണ്ട്.

PC:President's Secretariat

മണാലിയും മസൂറിയും അല്ലാത്ത ഒന്‍പത് ഇടങ്ങള്‍...ഡല്‍ഹിയില്‍ നിന്നുള്ള യാത്രകള്‍ വ്യത്യസ്തമാക്കാം!!മണാലിയും മസൂറിയും അല്ലാത്ത ഒന്‍പത് ഇടങ്ങള്‍...ഡല്‍ഹിയില്‍ നിന്നുള്ള യാത്രകള്‍ വ്യത്യസ്തമാക്കാം!!

ഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാംഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാം

Read more about: delhi history monument
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X