Search
  • Follow NativePlanet
Share
» »ഉദ്യാനോത്സവ് 2020: വർഷത്തിലൊരിക്കൽ മാത്രം കാണാൻ പറ്റുന്ന കാഴ്ചകൾ കാണാൻ പോകാം

ഉദ്യാനോത്സവ് 2020: വർഷത്തിലൊരിക്കൽ മാത്രം കാണാൻ പറ്റുന്ന കാഴ്ചകൾ കാണാൻ പോകാം

രാഷ്ട്രപതി ഭവനിലെ ഉദ്യാനോത്സവ്... വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന പൂക്കാലം... സഞ്ചാരികളും കർഷകരും ഒക്കെ കാത്തിരുന്ന രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡനിൽ നടക്കുന്ന ഉദ്യാനോത്സവത്തിന് തുടക്കമായി. വർഷത്തിലൊരിക്കൽ മാത്രം പൊതുജനത്തിന് പ്രവേശനമനുവദിക്കുന്ന വളരെ കുറച്ച് ദിവസങ്ങളില്‍ മുഗള്‍ ഗാർഡൻ കാണാനും ഇവിടെ വിരിഞ്ഞ പൂക്കാലത്തെ ക്യാമറയിൽ പകർത്തുവാനുമായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. മുഗർ ഗാർഡൻ ഉദ്യാനോത്സവിന്‍റെ വിശേഷങ്ങളിലേക്ക്...

രാഷ്ട്രപതി ഭവൻ ഉദ്യാനോത്സവ്

രാഷ്ട്രപതി ഭവൻ ഉദ്യാനോത്സവ്

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്‍റെ ഭംഗിയും അവിടുത്തെ പൂക്കളുടെ ചന്തവും ചേർന്ന് സന്ദർശകരെ ആകർഷിക്കുന്ന

രാഷ്ട്രപതി ഭവൻ ഉദ്യാനോത്സവ് സഞ്ചാരികൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. ബോണ്‍സായ് മരങ്ങളും ട്യൂലിപ് പൂക്കളും വ്യത്യസ്തങ്ങളായ റോസാപ്പൂക്കളും ഒക്കെ ചേരുന്ന അതിമനോഹരമായ കാഴ്ചയാണ് വർഷത്തിലൊരിക്കൽ നടക്കുന്ന ഉദ്യാനോത്സവ് ഇവിടെ എത്തുന്നവർക്ക് നല്കുന്നത്.

PC:President's Secretariat

മാർച്ച് 08 വരെ

മാർച്ച് 08 വരെ

രാഷ്ട്രപതി ഭവൻ ഉദ്യാനോത്സവ് 2020 ഫെബ്രുവരി 5 മുതൽ മാർച്ച് 8 വരെയാണ് നീണ്ടു നിൽക്കുക. ഈ ദിവസങ്ങളിൽ തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവേശനം അനുവദിക്കും. രാവിലെ 10.00 മുതൽ വൈകിട്ട് 4.00 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

കൂടാതെ മാർച്ച് 11 വരെ രാവിലെ 10. 00 മുതൽ വൈകിട്ട് 4.00 വരെ കർഷകർ, ഭിന്നശേഷിക്കാർ, പ്രതിരോധ വകുപ്പ്, പാർലമെന്‍ററി ഫോഴ്സ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാർ, ഡെൽഹി പോലീസ് ഓഫീസർമാർ തുടങ്ങിയവർക്കായി പ്രദർശനം തുടരും. ഇതോടൊപ്പം സന്ദർശകർക്ക് രാഷ്ട്രപതി ഭവൻ മ്യൂസിയവും സന്ദർശിക്കാം. മുഗൾ ഗാർഡനിലേക്കും രാഷ്ട്രപതിഭവൻ മ്യൂസിയത്തിലേക്കുമുള്ള പ്രവേശനം സൗജന്യമായിരിക്കും.

ഇവിടേക്ക് ക്യൂ നിന്നു മാത്രമേ കയറുവാൻ സാധിക്കുകയുള്ളൂ. https://rashtrapatisachivalaya.gov.in എന്ന സൈറ്റ് വഴി സന്ദർശിക്കുന്നതിന് ഏഴു ദിവസം മുൻപേ തന്നെ ഒരു സ്ലോട്ട് ക്യൂ നിൽക്കുവാനായി ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാം.

PC:President's Secretariat

നഗരമധ്യത്തിലെ പച്ചപ്പ്

നഗരമധ്യത്തിലെ പച്ചപ്പ്

ഡൽഹിയെന്ന ഘടാഘടിയൻ നഗരത്തിലെ പച്ചപ്പ് എന്നും ചെറിയ വനം എന്നുമൊക്കെ രാഷ്ട്രപതി ഭവനെ വിശേഷിപ്പിക്കാം. 350 ഏക്കർ സ്ഥലത്തായാണ് രാഷ്ട്രപതിഭവനും അനുബന്ധ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. ഇതിനുള്ളിലെ പച്ചപ്പും കാടും തന്നെയാണ് ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകതയും.

PC:India1277

15 ഏക്കറിലെ മുഗൾ ഗാർഡൻ

15 ഏക്കറിലെ മുഗൾ ഗാർഡൻ

ബ്രിട്ടീഷ് പൂന്തോട്ടങ്ങളുടെ ശൈലിയിൽ മുഗൾ ഗാർ‍ഡൻ ഒരുക്കിയിരിക്കുന്നത് രാഷ്ട്രപതി ഭവന്‍റെയും ന്യൂ ഡെൽഹിയുടെയും ഒക്കെ ശില്പിയായ എഡ്വേർഡ് ല്യൂട്ടെൻസ് ആണ്. സ്പിരിച്വുല്‍ ഗാര്‍ഡന്‍, കാക്ടസ് കോര്‍ണര്‍ , ഹെര്‍ബല്‍ ഗാര്‍ഡന്‍ , ബോണ്‍സായി ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഗാര്‍ഡൻ തുടങ്ങിയവ ഇവിടെയുണ്.

PC:President's Secretariat

മദർ തെരേസ മുതൽ ഭീമൻ വരെ

മദർ തെരേസ മുതൽ ഭീമൻ വരെ

പേരിട്ടു വളർത്തുന്ന പുഷ്പങ്ങളാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ ജവഹർലാൽ നെഹ്റുവിന്റെയും മദർ തെരേസയുടെയും പ്രണബ് മുഖർജിയുടെയും ജോൺ എഫ് കെന്നഡിയുടെയും എലിസബത്ത് രാജ്ഞിയുടെയും ഒക്കെ പേരിൽ പൂവിട്ടു നിൽക്കുന്ന ചെടികൾ സന്ദർശകരിൽ കൗതുകവും അതേ സമയം ചിരിയുമുണർത്തും. മൊൺോക്കോ രാജകുമാർറെ പേരിലുള്ള റോസാണ് ഈ വർഷത്തെ കൗതുകമുണർത്തുന്ന മറ്റൊരു കാഴ്ച. കഴിഞ്ഞ വർഷം ഇന്ത്യാ സന്ദർശനത്തിനെത്തിയ മൊണോക്കോയിലെ പ്രിൻസ് ആൽബർട് രണ്ടാമൻ നട്ട ചെടിയാണ് പ്രദർശനത്തിനുള്ളത്.

അപൂർവ്വങ്ങളായ ഒട്ടേറെ പുഷ്പങ്ങളും ഇവിടെ കാണാം. ഗ്രീൻ റോസ്, ഓക്ലഹോമ, ബോൺ ന്യൂട്ട്, ബ്ലൂ മൂൺ, ലേഡി എക്സ് തുടങ്ങിയവയാണ് ഇവിടെയുള്ള അപൂർവ്വ പുഷ്പങ്ങൾ. ആകെ 159 തരം റോസാ പുഷ്പങ്ങൾ, ബോഗൺ വില്ലകൾ, സീസണൽ ചെടികൾ തുടങ്ങിയവ ഇവിടെയുണ്ട്.

ഡൂബ് ഗ്രാസ് എന്നു പേരായ വ്യത്യസ്ത ഇനത്തിലുള്ള ചെടികൊണ്ടുള്ള പുൽത്തകിടിയാണ് ഇവിടെയുള്ളത്. കൊല്‍ക്കത്തയിലെ ബെല്‍വേഡെരെ എസ്റ്റേറ്റില്‍ നിന്നുമാണ് ഇതിവിടെ എത്തിച്ചിരിക്കുന്നത്. ഇത് കൂടാതെ വലിയ ഒരു ബോൺസായ് ശേഖരവും മുഗൾ ഗാർഡനിൽ കാണാം.

PC:Anita Mary P X

ട്യൂലിപുകൾ കാണാം

ട്യൂലിപുകൾ കാണാം

15 ഏക്കർ വരുന്ന മുഗൾ ഗാർഡനും രാഷ്ട്രപതിഭവന്‍റെ വിദൂര ദൃശ്യങ്ങളും ഒക്കെ കണ്ടു നടക്കുന്നതിനിടയിൽ ഇവിടുത്തെ മനോഹരമായ ട്യൂലിപ് പുഷ്പങ്ങൾ കാണാതെ പോകരുത്. ഏകദേശം പതിനായിരത്തിലധികം ട്യൂലിപ് പുഷ്പങ്ങളാണ് ഈ സമയത്ത് ഇവിടെ പൂത്തൊരുങ്ങി കാത്തിരിക്കുന്നത്. വെള്ളയും പിങ്കും നിറത്തിലാണ് ട്യൂലിപുകൾ ഒരുങ്ങി നിൽക്കുന്നത്. കൂടാതെ ചായക്കോപ്പയുടെ ആകൃതിയില്‍ വിടർന്നു നിൽക്കുന്ന ജമ്മു പിങ്ക് ട്യൂലിപ്പും ഇവിടെ കാണാം.

സെൽഫിയെടുക്കുവാൻ മറക്കണ്ട

സെൽഫിയെടുക്കുവാൻ മറക്കണ്ട

വർഷത്തിലൊരിക്കൽ മാത്രം പൊതുജനങ്ങൾക്കു പ്രവേശനം അനുവദിക്കുന്ന ഇവിടെ കയറിയാൽ സെൽഫിയെടുക്കുവാൻ മറക്കേണ്ട. രാഷ്ട്രപതി ഭവന്റെയും ചുറ്റുപാടിന്‍റെയും കാഴ്തകൾ കാണുവാൻ കിട്ടുന്ന അവസരം ഒരു സെൽഫിയിലൂടെ മറക്കാനാവാത്ത ഫ്രെയിമുകളിലൊന്നാക്കി മാറ്റാം,

PC:India1277

കയറുംമുൻപേ ശ്രദ്ധിക്കാം

കയറുംമുൻപേ ശ്രദ്ധിക്കാം

രാഷ്ട്രപതി ഭവന്‍റെ പിൻഭാഗത്തായാണ് മുഗൾ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.

രാഷ്ട്രപതി ഭവനിലെ 35-ാം നമ്പർ കവാടത്തിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കേണ്ടതും പുറത്തിറങ്ങേണ്ടതും.

ബാഗ്, ഭക്ഷണം തുടങ്ങിയ സാധനങ്ങളൊന്നും ഗാർഡനുള്ളിലേക്ക് കൊണ്ടുപോകുവാൻ അനുവാദമില്ല. പുറത്ത് അവ സൂക്ഷിക്കുവാനുള്ള സൗകര്യമുണ്ട്.

ഫോൺ കയ്യിലെടുക്കാം.

ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ സെൻട്രൽ സെക്രട്ടറിയേറ്റ് ആണ്.

സൂഫി സംഗീതം മുതൽ വൈൻ ഫെസ്റ്റിവൽ വരെ...2020 ഫെബ്രുവരിയിലെ യാത്ര ഇവിടേക്കാവാം

ഡെൽഹി പഴയ ഡെൽഹിയല്ല! ഈ കാര്യങ്ങൾ ഇവിടെ ആരും നിങ്ങൾക്ക് പറഞ്ഞു തരില്ല...

ഡെൽഹി കറങ്ങാൻ ഒരൊറ്റ ദിവസം...പരമാവധി കാഴ്ചകൾ ഇങ്ങനെ കാണാം!

PC:President's Secretariat

Read more about: delhi ഡൽഹി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more