Search
  • Follow NativePlanet
Share
» »രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതിയായ 'രാഷ്ട്രപതി നിലയം'

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതിയായ 'രാഷ്ട്രപതി നിലയം'

രാഷ്ട്രപതി നിവാസ്... രാഷ്ട്രപതിയുടെ രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതി... ചരിത്രത്തില്‍ ഏറെ പ്രത്യേകതകളുള്ള രാഷ്ട്രപതി നിവാസ് തെലുങ്കാനയുടെ അഭിമാന സ്തംഭങ്ങളിലൊന്നാണ്. ഇന്ത്യന്‍ രാഷ്ട്രപതിയുടെ മറ്റൊരു ഔദ്യോഗിക വസതിയായ ഇത് റസിഡൻസി ഹൌസ് എന്നും വിളിക്കപ്പെടുന്നു. തെക്കെ ഇന്ത്യയിലെ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി നിവാസിനെക്കുറിച്ചും അതിന്‍റെ ചരിത്രം,പ്രത്യേകതകള്‍ എന്നിവയെക്കുറിച്ചും വായിക്കാം..

രാഷ്ട്രപതി നിലയം

രാഷ്ട്രപതി നിലയം

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ ശൈത്യകാല വസതിയാണ് രാഷ്ട്രപതി നിലയം എന്നറിയപ്പെടുന്നത്. തെലുങ്കാനയിലെ സെക്കന്ദരാബാദില്‍ ബെല്ലാരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. .
1860 ൽ 2500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ച രാഷ്ട്രപതി നിലയം രാജ്യത്തിന്റെ തെക്കുള്ള ഔദ്യോഗിക വസതി കൂടിയാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാഷ്ട്രപതി ഇവിടെ തങ്ങണമെന്നും തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തണമെന്നു വ്യവസ്ഥയുണ്ട്
PC:Adbh266

1860 ല്‍

1860 ല്‍

യഥാര്‍ത്ഥത്തില്‍ നിസാമിന്റെ കാലത്ത് 1860 ല്‍ ആണ് ഇത് നിര്‍മ്മിക്കുന്നത്. ബ്രിട്ടീഷ് റസിഡന്‍റിന്റെ വസതിയായ ഇത് റസിഡൻസി ഹൗസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞപ്പോള്‍ ഹൈദരാബാദിലെ അവസാന നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍റെ പക്കല്‍ നിന്നും ഇത് ഏറ്റെടുത്ത് പ്രസിഡന്‍റിന്‍റെ സെക്രട്ടറിയേറ്റിന് കൈമാറുകയായിരുന്നു. 97.62 ഏക്കര്‍ സ്ഥലത്തായാണ് ഇവിടമുള്ളത്.
PC:Lala Deen Dayal

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

ആസാഫ് ജാഹി രാജവംശത്തിലെ നാലാമത്തെ ഭരണാധികാരിയായിരുന്ന നിസാം നസീർ-ഉദ്-ദൗളയുടെ കാലത്താണ് ഇത്നിർമ്മിച്ചത്. 1829 മുതൽ 1857 വരെ ഹൈദരാബാദിന്‍റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. അക്കാലത്തു തന്നെയാണ് അക്കാലത്ത് 'നിസാമിന്റെ ഒഴിച്ചുകൂടാനാവാത്ത പ്രധാനമന്ത്രി' എന്നറിയപ്പെട്ടിരുന്ന സർ സലാർ ജംഗും അധികാരമേറ്റത്. യഥാർത്ഥത്തിൽ റെസിഡൻസി ഹൗസ് എന്നറിയപ്പെട്ടിരുന്ന ഇത് നിസാം സർക്കാറിന്റെ ചീഫ് മിലിട്ടറി ഓഫീസറുടെ വസതിയായി കന്റോൺമെന്റ് ഏരിയയിൽ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
PC:Adbh266

മൂന്നു ഭാഗങ്ങള്‍

മൂന്നു ഭാഗങ്ങള്‍


രാഷ്ട്രപതി നിലയത്തിന് പ്രധാന കെട്ടിടത്തില്‍ മൂന്നു ഭാഗങ്ങളാണുള്ളത്. പ്രസിഡന്റിന്റെ വിംഗ്, ഫാമിലി വിംഗ്, എ‌ഡി‌സി വിംഗ് എന്നിവയാണവ. ഒരു സിനിമാ ഹാൾ, സ്റ്റേറ്റ് ഡൈനിംഗ് ഹാൾ, മോർണിംഗ് റൂം, ദർ‌ബാർ ഹാൾ, എ‌ഡി‌സി ഡൈനിംഗ് റൂം എന്നിവയുൾപ്പെടെ 20 മുറികൾ ഇവിടെയുണ്ട്. 20 മുതൽ 25 അടി വരെ ഉയരത്തിലാണ് ഇവിടുത്തെ മേല്‍ക്കൂര സ്ഥിതി ചെയ്യുന്നത്. അടുക്കളയെ ഡൈനിംഗ് ഹാളുമായി ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ തുരങ്കം ഉൾപ്പെടെ നിരവധി കാര്യങ്ങള്‍ ഇവിടെ കാണുവാനുണ്ട്.
PC:Adbh266

ഡോ രാജേന്ദ്ര പ്രസാദ് മുതല്‍

ഡോ രാജേന്ദ്ര പ്രസാദ് മുതല്‍

ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങി ഡോ. സർവപ്പള്ളി രാധാകൃഷ്ണൻ, വി വി ഗിരി, നീലം സഞ്ജീവ റെഡ്ഡി, ഗിയാനി സെയിൽ സിംഗ്, ആർ വെങ്കട്ടരാമൻ, ഡോ. ശങ്കർ ദയാൽ ശർമ്മ, കെ ആർ നാരായണൻ, എ പി ജെ അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി, രാം നാഥ് കോവിന്ദ് വരെയുള്ളവര്‍ ഇവിടെ സന്ദര്‍ശിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്.
PC:President's Secretariat

 പ്രകൃതി സൗഹൃദം

പ്രകൃതി സൗഹൃദം

പച്ചപ്പിന്‍റെ കൂടാരം എന്നു വിളിക്കുവാന്‍തക്ക വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം. 97.62 ഏക്കറിൽ മൊത്തം വിസ്തൃതിയുടെ 80% പച്ചപ്പ് നിറഞ്ഞതാണ്. കാട്ടുചെടികളും കുറ്റിക്കാടുകളും നിറഞ്ഞിരുന്ന ഇവിടുത്തെ പരിസരം പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായിരുന്ന കാലത്താണ് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്. അവരുടെ ഭരണകാലത്തു തന്നെ പ്രകൃതി സൗഹൃദപരമായ ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ നടപ്പില്‍ വരുത്തിയിട്ടുണ്ട്. പരിസ്ഥിതി മാനേജ്മെൻറുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾക്കായി ഐ‌എസ്ഒ 14001 സർ‌ട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ 'അർബൻ ആവാസ കേന്ദ്രം' കൂടിയാണിത്. നിലവിൽ 35 ഏക്കർ സ്ഥലത്ത് പഴത്തോട്ടങ്ങൾ ഉണ്ട്. അവിടെ മാമ്പഴം, സപ്പോട്ട, അംല, പേര, സീതാഫാൽ, നാളികേരം തുടങ്ങി 4,500 സസ്യങ്ങൾ കൃഷി ചെയ്യുന്നു.
ഹിന്ദു പുരാണത്തിലെ 27 നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നതിനായി 2015 ൽ പ്രണബ് മുഖർജി 27 ഇനം സസ്യങ്ങളുള്ള ഒരു 'നക്ഷത്ര വാടിക' ഉദ്യാനം തുറന്നിരുന്നു.
PC:Adbh266

 വര്‍ഷത്തില്‍ 15 ദിവസം

വര്‍ഷത്തില്‍ 15 ദിവസം

എല്ലാ വർഷവും രാഷ്ട്രപതി 10 മുതൽ 15 ദിവസം വരെ ദക്ഷിണേന്ത്യയിലെ ഈ വസതിയില്‍ തുടരും. രാഷ്ട്രപതിയുടെ നാട്ടുകാരുടെ പ്രശ്നങ്ങൾ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് ഇവിടെ വരുന്നത്. എല്ലാ വര്‍ഷവും ജനുവരി 1 മുതൽ ജനുവരി 10 വരെ പൊതുജനങ്ങൾക്കായി ഇത് സൗജന്യമായി തുറന്നു നല്കാറുണ്ട്.
PC:Adbh266

റിട്രീറ്റ് ബിൽഡിങ്

റിട്രീറ്റ് ബിൽഡിങ്


രാഷ്ട്രപതിയുടെ വേനൽകാല വസതിയാണ് റിട്രീറ്റ് ബിൽഡിങ്. ഹിമാചൽ പ്രദേശിലെ ഷിംലയിലെ മഷോബ്രയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് രാഷ്ട്രപതി കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇവിടെ താമസിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുകയും ചെയ്യുന്നു 1850 ലാണ് റിട്രീറ്റ് കെട്ടിടം നിർമ്മിച്ചത്. ഇത് വൈസ്രോയി ഓഫ് ഇന്ത്യയുടെ സ്വത്തിന്റെ ഭാഗമായിരുന്നു. മഷോബ്രയുടെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം 1895 ൽ വൈസ്രോയി ഏറ്റെടുത്തു.

വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!

വാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗംവാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗം

പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരന്‍... അത്യപൂര്‍വ്വ ക്ഷേത്രംപാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരന്‍... അത്യപൂര്‍വ്വ ക്ഷേത്രം

സമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെസമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെ

Read more about: hyderabad monuments history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X