Search
  • Follow NativePlanet
Share
» »ആർട്ടിക്കേനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം സന്ദർശിക്കാനുള്ള കാരണങ്ങൾ

ആർട്ടിക്കേനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം സന്ദർശിക്കാനുള്ള കാരണങ്ങൾ

By Elizabath Joseph

ആർട്ടിക്...കേൾക്കുമ്പോൾ തന്നെ മഞ്ഞിൽ വീണ അനുഭവമാണ്. ആർട്ടിക്കിനെയും ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന എന്താണുള്ളത് എന്നു തോന്നുന്നുണ്ടോ ? തണുപ്പുതന്നെ.. ഒരു സാധ്യതയുമില്ല എന്നു തോന്നിയാലും ഇത് സത്യമാണ്. ആർട്ടിക്കിനോളമോ അതിലധികമോ തണുപ്പ് രേഖപ്പെടുത്തിയ ഒരിടം നമ്മുടെ രാജ്യത്തുണ്ട്.

ഹിമാലയത്തേക്കാളും സ്വിറ്റ്സർലന്റിനേക്കാളും എന്തിനധികം ആർട്ടിക്കിനേക്കാളും തണുപ്പുള്ള ഇന്ത്യൻ നഗരം... ജമ്മി കാശ്മീരിൽ ലഡാക്കിന്റെ കവാടം എന്നറിയപ്പെടുന്ന ദ്രാസാണ് ആർട്ടിക്കിനേക്കൾ തണുപ്പ് രേഖപ്പെടുത്തിയ ഇടം. എത്തിച്ചേരുവാൻ പൊതുവെ ഇത്തിരി ദുർഘടമാണെങ്കിലും എത്തിയാൽ സ്വർഗ്ഗത്തിൽ തന്നെയാണ് എത്തിയതെന്ന് ഉറപ്പിക്കാവുന്നത്രയും ഭംഗിയാണ് ഈ സ്ഥലത്തിന്റെ പ്രത്യേക. സഞ്ചാരികൾ ദ്രാസ് സന്ദർശിക്കണം എന്നു പറയുന്നത് വെറുതെയല്ല എന്നു തെളിയിക്കുന്നതാണ് ദ്രാസിലേക്കു വണ്ടി തിരിക്കുവാനുള്ള ഈ കാരണങ്ങൾ

ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള നഗരം

ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള നഗരം

വിശ്വസിക്കുവാൻ പലർക്കും പ്രയാസം കാണുമെങ്കിലും സത്യം ഇതാണ്. ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമായി അറിയപ്പെടുന്നത് കാശ്മീരിലെ ദ്രാസാണ്. ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള റഷ്യയിലെ ഒയ്മിയാക്കോൺ എന്ന സ്ഥലം കഴിഞ്ഞാൽ രണ്ടാം സ്ഥാനം ദ്രാസിനാണ്. ഇന്ത്യയിലെ മനുഷ്യ വാസമുള്ള ഏറ്റവും തണുത്ത പ്രദേശം എന്ന ബഹുമതിയും ഈ സ്ഥലത്തിനാണ്. സമുദ്ര നിരപ്പിൽ നിന്നും 10990 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ദ്രാസ് വാലി എന്നു പേരായ താഴ്വരയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

തണുപ്പു കാലങ്ങളിൽ മൈനസ് 20 വരെ ഇവിടെ തണുപ്പ് അനുഭവപ്പെടാറുണ്ട്. -23 വരെയാണ് തണുപ്പുകാലങ്ങളിലെ ശരാശരി അവസ്ഥ. ഒക്ടോബർ പകുതി മുതൽ മേയ് പകുതി വരെയാണ് ഇവിടുത്തെ തണുപ്പു കാലം. ജൂൺ മുതൽ സെപ്റ്റംബർ ആദ്യം വരെ ഇവിടുത്തെ ചൂടുകാലമായിരിക്കും. ആ സമയങ്ങളിൽ ശരാശരി താപനില 23 ഡിഗ്രിയിലെത്താറുണ്ട്. 1995ല്‍ മൈനസ് 65 ഡിഗ്രി വരെ എത്തിയതാണ് ഇവിടുത്തെ റെക്കോര്‍ഡ് തണുപ്പായി അറിയപ്പെടുന്നത്. അതിനുശേഷമാണ് ആര്‍ട്ടിക്കിനേക്കാളും തണുപ്പുള്ള ഇന്ത്യന്‍ നഗരം എന്ന പേര് ദ്രാസിനു കിട്ടുന്നത്.

PC:Narender9

ലഡാക്കിനോടും സോജി ലാ പാസിനോടുമുള്ള അടുപ്പം

ലഡാക്കിനോടും സോജി ലാ പാസിനോടുമുള്ള അടുപ്പം

ശ്രീ നഗറിൽ നിന്നും ലേയിലേക്കുള്ള വഴിയിലാണ് ദ്രാസ് സ്ഥിതി ചെയ്യുന്നതിനാൽ സന്ദർശിക്കുവാൻ വളരെ എളുപ്പമായിരിക്കും ഇവിടം. അതിനാൽ തന്നെ ഈ വഴി കടുന്നു പോകുമ്പോൽ ഒന്നു മുൻകൂട്ടി പ്ലാൻ ചെയ്താൽ പോയി വരാൻ സാധിക്കുന്ന ഇടമാണിത്. ലഡാക്കിലേക്കുള്ള യാത്രയും ഉൾപ്പെടുത്തി പ്ലാൻ ചെയ്താൽ മികച്ച ഒരു അവസരമായിരിക്കും ഇത്.

PC:Ashwin Kumar

കാർഗിൽ വാർ മെമ്മോറിയൽ

കാർഗിൽ വാർ മെമ്മോറിയൽ

ടോളോളിങ് ഹിൽസിന്റെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ദ്രാസ് വാർ മെമ്മോറിയൽ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ദ്രാസ് വാർ മെമ്മോറിയൽ എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യൻ ആർമിയുടെ കീഴിൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകം ടൈഗർ ഹിൽസിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 1999 ൽ നടന്ന പ്രശ്നങ്ങളിൽ വീരമൃത്യു വരിച്ച സൈനികർക്കും സൈനിക ഓഫിസർമാർക്കുമായി നിർമ്മിക്കപ്പെട്ട സ്മാരകമായാണ് ഇതറിയപ്പെടുന്നത്. കാർഗിൽ വിജയ ദിവസായ ജൂലൈ 24 ൽ ഇവിടെ ഈ സൈനികരെ പ്രത്യേകം അനുസ്മരിക്കാറുണ്ട്.

ശ്രീ നഗറിൽ നിന്നും 155 കിലോമീറ്ററും ലേയിൽ നിന്നും 281 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ സന്ദർശകരെ അനുവദിക്കുമെങ്കിലും ജൂണിനും ഒക്ടോബറിനും ഇടയിലുള്ള സമയത്ത് ഇവിടം സന്ദർശിക്കുന്നതാണ് നല്ലത്. രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെയാണ് ഇവിടം സന്ദർശിക്കാൻ സാധിക്കുക. വിജയ് പത്. അമർ ജവാൻ, വീർ ഭൂമി തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

PC:Ashoosaini2002

ട്രക്കിങ്ങ്

ട്രക്കിങ്ങ്

സുറു വാലിയിൽ നിന്നും ദ്രാസിലേക്ക് ട്രക്ക് ചെയ്ത് എത്തുന്നവരും ഉണ്ട്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഈ ട്രക്കിങ്ങിന്‍റെ സ്റ്റാർടിങ് പോയന്റ് സുറു വാലിയാണ്. സാഹസികതയും പ്രകൃതി സൈന്ദര്യവും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഈ യാത്ര ജീവിതത്തിൽ ലഭിക്കുന്ന അപൂർവ്വം അനുഭവങ്ങളിൽ ഒന്നുമാത്രമാണ് എന്ന കാര്യത്തിൽ സംശയമില്ല.

PC:McKay Savage

ദ്രാസ് വാലിയിലൂടെയുള്ള യാത്ര

ദ്രാസ് വാലിയിലൂടെയുള്ള യാത്ര

ദ്രാസ് നദിക്ക് സമാന്തരമായി ദ്രാസ് ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര പറഞ്ഞറിയിക്കാവുന്നതിലും വലിയ അനുഭവമാണ്. ദ്രാസ് വാലി മുഴുവനായും ചുറ്റി ഒഴുകുന്ന ദ്രാസ് നദിയുടെ സാന്നിധ്യം തന്നെയാണ് ഈ യാത്രയുടെ പ്രത്യേകതയും.

PC:Toprohan

പ്രധാനപ്പെട്ട സ്ഥലങ്ങൾ

പ്രധാനപ്പെട്ട സ്ഥലങ്ങൾ

1999 ലെ കാർഗിൽ യുദ്ധത്തിനു ശേഷമാണ് ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ രൂപത്തിലേക്ക് വളരുന്നത്. യുദ്ധ സ്മാരകങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ര്‍കാണുവാനാണ് ഇവിടെ കൂടുതലും സഞ്ചാരികൾ എത്തുന്നത്.

ദ്രാസിൽ നിന്നും പത്തു കിലോമീറ്റർ അകലെയുള്ള മൻമാൻ ടോപ്, അ‍ഞ്ച് കിമി അകലെയുള്ള ഗോംചാൻ വാലി, പത്ത് കിമീ അകലെ കൃഷിയുടെയും വിദ്യാഭ്യാസത്തിന്റെയും സമാധാനത്തിന്റെയും ഒക്കെ കാര്യത്തിൽ മാതൃകാപരമായ ഡോങ്ചിക് ഗ്രാമം, ദ്രാസ് വാർ മെമ്മോറിയൽ, ദ്രൗപതി കുണ്ഡ്, ബ്രിഗേഡ് വാർ ഗാലറി, ദ്രാസ്-ഗുരെസ് ട്രക്ക് റൂട്ട്, മിനാമാർഗ്, ഭീംഭേട്ട് സ്റ്റോൺ, നിൻഗൂർ മസ്ജിദ് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട പ്രധാന കാഴ്ചകളും സ്മാരകങ്ങളും ഒക്കെ.

PC:amarjeet sharma

 ജീവിക്കുവാൻ കഷ്ടപ്പെടും

ജീവിക്കുവാൻ കഷ്ടപ്പെടും

ഇന്ത്യയിൽ ജീവിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെടുന്ന സ്ഥലം കൂടിയാണ് ദ്രാസ്. സഹിക്കുവാൻ കഴിയാത്ത രീതിയിലുള്ള അതിശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും ചേരുമ്പോൾ ഇവിടെ ജീവിക്കുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ ഈ കഠിനമായ കാലാവസ്ഥയെയും സാഹചര്യങ്ങളെയും അതിജീവിച്ച് ആയിരത്തോളം ജനങ്ങൾ ഇന്നും ഇവിടെ ജീവിക്കുന്നുണ്ട്. മഞ്ഞുകാലത്ത് ഇവിടെ ജീവിച്ച് അതിജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

PC:AshuGarg

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പൊതുവേ ധീരൻമാർക്കു പറ്റിയ സ്ഥലം എന്നാണ് ഇവിടം അറിയപ്പെടുന്നത്. യാത്ര ചെയ്യുവാനും പുതിയ പുതിയ അനുഭവങ്ങള്‍ സ്വന്തമാക്കുവാനും താല്പര്യമുള്ളവർ ഇവിടെ എത്താറുണ്ട്. അതികഠിനമായ ശൈത്യം സഹിക്കുവാൻ മനസ്സിനും ശരീരത്തിനും സാധിക്കുമെങ്കിൽ മാത്രമേ ഇവിടെ നിൽക്കാൻ പറ്റൂ. കാശ്മീരിലെ കാർഗിൽ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ശ്രീ നഗറിൽ നിന്നും 140 കിലോമീറ്ററും സോൻമാർഗിൽ നിന്നും 63 കിലോമീറ്ററും കാർഗിലിൽ നിന്നും 56 കിലോമീറ്ററും അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സോജി ലാ പാസിനും കാർഗിലിനും ഇടയിലായാണ് ഇവിടമുള്ളത്.

ശ്രീനഗര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ദ്രാസിന് സമീപത്തുള്ള വിമാനത്താവളം. ട്രെയിനിന് വരുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ശ്രീനഗറാണുള്ളത്. ഇവിടെ നിന്നും ദ്രാസിലേക്ക് ഏകദേശം 150 കിലോമീറ്റര്‍ ദൂരമുണ്ട്.

Read more about: kashmir srinagar leh ladakh trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more