India
Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം

റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ സ്വന്തമായി ഭരണഘടനയുള്ള രാജ്യമായി മാറിയ ദിനമാണ് റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. 2021 ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷമാണ്. രാജ്യത്തിന്റെ സൈനിക ശക്തിയും സാസ്കാരിക തനിമയും നയതന്ത്ര ബന്ധങ്ങളും പ്രദര്‍ശിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷം ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ആഘോഷിക്കുന്നത്.

റിപ്പബ്ലിക് ദിനം 2021: പതാക ഉയര്‍ത്തല്‍

റിപ്പബ്ലിക് ദിനം 2021: പതാക ഉയര്‍ത്തല്‍

ജനുവരി 26 തിങ്കളാഴ്ച രാവിലെ 8.00 മണിക്കാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് മുഖ്യാതിഥിയില്ലാത്ത റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യയില്‍ നടക്കുന്നത്. 1952, 1953,1966 വര്‍ഷങ്ങളിലും ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥി ഉണ്ടായിരുന്നില്ല.

റിപ്പബ്ലിക് ദിന പരേഡ് 2021

റിപ്പബ്ലിക് ദിന പരേഡ് 2021

കൊവിഡ് സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണത്തിലായിരിക്കും പരേഡ് അടക്കമുള്ള കാര്യങ്ങള്‍ നടക്കുക. സാധാരണ വര്‍ഷങ്ങളില്‍ വിജയ് ചൗക്കില്‍ നിന്നും ആരംഭിക്കുന്ന പരേഡ് റെഡ് ഫോര്‍ട്ട് വരെ 8.2 കിലോമീറ്റര്‍ ആണ് നടത്തുക. എന്നാല്‍ ഇത്തവണ പരേഡ് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന വിധത്തിലാണ് നടത്തുക. പരേഡിന്റെ ദൂരം 3.3 കിലോമീറ്റര്‍ ആയിരിക്കും. രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന പരേഡ് 11.30 ന് അവസാനിക്കുമെങ്കിലും പരേഡ് ലൈന്‍ അപ്പിലുണ്ടാകുന്ന മാറ്റങ്ങള്‍ സമയത്തെ ബാധിക്കുവാന്‍ സാധ്യതയുണ്ട്.

സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വെട്ടിച്ചുരക്കലുകള്‍ ഈ വര്‍ഷം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 150,000 ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി. . 60 വയസില്‍ മേലെ പ്രായമായവര്‍ക്കും 15 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കുന്നതിന് അനുമതിയില്ല. മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 200 ആയും ചുരുക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ഡേ പരേഡ് 2021 ആപ്പ്

റിപ്പബ്ലിക് ഡേ പരേഡ് 2021 ആപ്പ്

റിപ്പബ്ലിക് ദിന പരേഡ് നേരിട്ടു കാണുവാനെത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നേരിട്ട് കാണുവാന്‍ സാധിക്കാത്തവര്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്പ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 'റിപ്പബ്ലിക് ഡേ പരേഡ് 2021' അല്ലെങ്കിൽ 'ആർ‌ഡി‌പി 2021' എന്ന ആപ്ലിക്കേഷനില്‍ മാർച്ച്, ടാബ്ലോ, മറ്റ് പ്രകടനങ്ങൾ എന്നിവ തത്സമയം സംപ്രേഷണം ചെയ്യും. ഒപ്പം റൂട്ട് മാപ്പ്, പാർക്കിംഗ് എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യുന്ന വിധത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
ഡിഡി ന്യൂസിലും അതിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും റിപ്പബ്ലിക് ദിന പരേഡ് തത്സമയം കാണാനാകും.

 32 ടാബ്ലോകള്‍

32 ടാബ്ലോകള്‍

വിവിധ സംസ്ഥാനങ്ങളുടെയും കേന്ജ്രഭരണ പ്രദേശങ്ങളുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും മറ്റ് മന്ത്രാലയങ്ങളുടെയും അടക്കം ആകെ 32 ടാബ്ലോകളാണ് പരേഡില്‍ അണിനിരക്കുക. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ള ടാബ്ലോകളായിരിക്കും ഇത്. ഇത്തവണത്തെ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് നാഷണല്‍ സ്റ്റേഡിയം വരെയായിരിക്കും ടാബ്ലോകള്‍ ഉണ്ടാവുക.

 പ്രവേശനം ഇങ്ങനെ

പ്രവേശനം ഇങ്ങനെ

ക്ഷണക്കത്തോ പ്രവേശന ടിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായി ഇത്തവണത്തെ സന്ദര്‍ശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. 15 വയസ്സില്‍ താഴെയുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്നതു പോലെ ഇത്തവണ സൗജന്യ പ്രവേശനം ഉണ്ടായിരിക്കില്ല. പരിപാടിയിലുടനീളം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കും.

ബാഗുകൾ‌, ബ്രീഫ്‌കെയ്‌സുകൾ‌, പിൻ‌, ഭക്ഷണസാധനങ്ങൾ‌, ക്യാമറകൾ‌, ബൈനോക്കുലറുകൾ‌, ഹാൻ‌ഡിക്യാമുകൾ‌, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളായ ഐപാഡുകൾ‌, ഐപോഡുകൾ‌, പാം-ടോപ്പ് കമ്പ്യൂട്ടറുകൾ‌, ലാപ്‌ടോപ്പുകൾ‌, കമ്പ്യൂട്ടറുകൾ‌, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ‌, പവർ‌ ബാങ്കുകൾ‌, ഡിജിറ്റൽ‌ ഡയറിക്കുറിപ്പുകൾ‌ എന്നിവ കൊണ്ടുപോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്

ഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളുംഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളും

സമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെസമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെ

ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X