Search
  • Follow NativePlanet
Share
» »മാൽഷേജ് ഘട്ട് മുതൽ കൂർഗ് വരെ...വ്യത്യസ്തമാക്കാം ഇത്തവണത്തെ മഴയാത്ര

മാൽഷേജ് ഘട്ട് മുതൽ കൂർഗ് വരെ...വ്യത്യസ്തമാക്കാം ഇത്തവണത്തെ മഴയാത്ര

യാത്ര ചെയ്യുവാൻ ഒരു കാരണം കണ്ടെത്തുവാൻ കാത്തിരിക്കുന്നവരാണ് മിക്കവരും...ഒരവധി കിട്ടിയാലോ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കാനോ..കാരണം എന്തായാലും യാത്ര നിർബന്ധമാണ്.... അങ്ങനെയാണെങ്കിൽ മഴ പെയ്താൽ ഒരു യാത്ര നിർബന്ധമാണെന്നതിൽ സംശയമില്ല. ഇന്ത്യയിലെ മിക്ക മൺസൂൺ ഡെസ്റ്റിനേഷനുകളും മഴയാത്രയ്ക്കെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുവാനായി ഒരുങ്ങിക്കഴിഞ്ഞു. ഇതാ ഈ മഴക്കാലത്ത് യാത്ര പോകുവാൻ പറ്റിയ റോഡ് ട്രിപ്പ് റൂട്ടുകൾ പരിചയപ്പെടാം...

 മുംബൈ- മാൽഷേജ് ഘട്ട്

മുംബൈ- മാൽഷേജ് ഘട്ട്

ചരിത്രകാലത്തെ കോട്ടകളും മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളും ഒക്കെക്കൊണ്ട് ഒരൊറ്റ കാഴ്ചയിൽ തന്നെ മനസ്സിൽ കയറുന്ന ഇടമാണ് മാൽഷേജ് ഘട്ട്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രിയപ്പെട്ട വീക്കെൻഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നുകൂടിയാണിത്. മഴയുടെ വരവോടുകൂടി മുഴുവനായും മാറ്റം സംഭവിക്കുന്ന ഈ സ്ഥലം പച്ചപ്പിനാൽ അനുഗ്രഹീതം കൂടിയാണ്. സ്വർഗ്ഗത്തിലേക്കുള്ള കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

മുംബൈയിൽ നിന്നും 130 കിലോമീറ്ററും പൂനെയിൽ നിന്നും 120 കിലോമീറ്ററും അകലെയാണ് മാൽഷേജ് ഘട്ട്.

മുംബൈ-ഗോവ

മുംബൈ-ഗോവ

നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായ റോഡുകളുടെ പട്ടിക എടുത്താൽ അതിൽ ആദ്യം തന്നെ ഇടംപിടിക്കുന്ന ഒന്നാണ് മുംബൈയിൽ നിന്നും ഗോവയിലേക്കുള്ള പാത. അതിമനോഹരങ്ങളായ കാഴ്ചകളാണ് ഈ റൂട്ടിന്റെ പ്രത്യേകത.മഴക്കാലമായാൽ പിന്നെ ഇതിന്റെ ഭംഗി പറയുകയേ വേണ്ട. കടലിന്റെ തീരത്തുകൂടിയും പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ മലകളില്‍ കൂടിയുമുള്ള യാത്ര എത്ര വിവരിച്ചാലും മതിയാവില്ല. പ്രാദേശിക രുചികൾ അനുഭവിക്കുവാനും ഇത് നല്ലൊരു മാർഗ്ഗമാണ്.

ഈസ്റ്റ് കോസ്റ്റ് റോഡ്

ഈസ്റ്റ് കോസ്റ്റ് റോഡ്

ചെന്നൈയെ പോണ്ടിച്ചേരിയുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ്-കോസ്റ്റ് റൂട്ടാണ് മറ്റൊന്ന്.. മഴക്കാലങ്ങളിൽ പ്രത്യേകിച്ച് ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ കടൽത്തീരങ്ങളുടെ ഭംഗിയും അവിടുത്തെ കാഴ്ചകളും യാത്രയുടെ രസത്തെ ഇരട്ടിയാക്കും. കടലിലെ മഴ കണ്ടുള്ള യാത്രയാണ് ഇതിന്റെ പ്രത്യേകത.

160 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ പിന്നിടുവാനുള്ളത്. ഏകദേശ സമയം മൂന്ന് മണിക്കൂർ.

ഉദയ്പൂർ-മൗണ്ട് അബു

ഉദയ്പൂർ-മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിലേക്കുള്ള യാത്രയും മികച്ച മഴക്കാല യാത്രാനുഭവങ്ങളിൽ ഒന്നായിരിക്കും. മരുഭൂമിയുടെ ചൂടിയൽ നിന്നും പച്ചപ്പിന്റെ കൂടാരത്തിലേക്ക് എത്തിച്ചേരുമ്പോൾ എന്താണോ തോന്നുക അതായിരിക്കും മൗണ്ട് അബുവിലേക്കുള്ള യാത്ര സമ്മാനിക്കുക.

ഉദയ്പൂരിൽ നിന്നും ഇവിടേക്ക് 161 കിലോമീറ്റർ ദൂരമാണുള്ളത്.

 കർവാര്‍-മാംഗ്ലൂർ

കർവാര്‍-മാംഗ്ലൂർ

ഒരു വശത്തെ കടലും മറുവശത്തെ കാഴ്ചകളും അനുഭവിച്ച് യാത്ര പോകാൻ കർവാറിൽ നിന്നും മംഗലാപുരത്തേയ്ക്ക് വന്നാൽ മതി. മഴയിൽ കുതിർന്നു വരുന്ന ഈ റോഡ് മികച്ച യാത്രാനുഭവമായിരിക്കും സമ്മാനിക്കുക. വഴിയിലെ കാഴ്ചകളും പുതിയ അനുഭവം നല്കും.

കർവാറിൽ നിന്നും മംഗലാപുരത്തേയ്ക്ക് 270 കിലോമീറ്റർ ദൂരമുണ്ട്.

ബാംഗ്ലൂർ-കൂർഗ്

ബാംഗ്ലൂർ-കൂർഗ്

ബാംഗ്ലൂരിൽ നിന്നും നടത്തുവാൻ പറ്റിയ ഏറ്റവും മികച്ച റോഡ് ട്രിപ്പുകളിൽ ഒന്നാണ് കൂർഗിലേക്കുള്ളത്. പശ്ചിമഘട്ടക്കാഴ്ചകളിലൂടെ നടത്തുന്ന യാത്ര ഇതുവരെ കാണാത്ത കുറേ

നിമിഷങ്ങളായിരിക്കും നല്കുക എന്നതിൽ സംശയമില്ല.

268 കിലോമീറ്റർ ദൂരമാണ് ബാംഗ്ലൂരിൽ നിന്നും കൂർഗിലേക്കുള്ളത്.

തിരുവനന്തപുരം- വിശാഖപട്ടണം

തിരുവനന്തപുരം- വിശാഖപട്ടണം

കുറച്ചധികം ദിവസങ്ങൾ കയ്യിലുണ്ടെങ്കിൽ നടത്താൻ പറ്റിയ ഒരു യാത്രയാണ് തിരുവനന്തപുരത്തു നിന്നും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേയ്ക്കുള്ളത്. 1558 കിലോമീറ്റർ നീളമുള്ള ഈ യാത്രയ്ക്ക് ചെറിയ തയ്യാറെടുപ്പുകൾ ഒന്നും പോരാ.. 25 മണിക്കൂർ സമയമെടുക്കുന്ന യാത്ര തമിഴ്നാടിന്റെയും ആന്ധ്രയുടെയും തീരപ്രദേശങ്ങൾ വഴിയാണ് കടന്നു പോകുന്നത്. തിരുപ്പതി, മഹാബലിപുരം, കുംഭകോണം മധുരൈ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ കൂടി ഈ യാത്രയുടെ ഭാഗമാക്കി മാറ്റാൻ സാധിക്കും.

 ഷില്ലോങ്ങിൽ നിന്നും ചിറാപുഞ്ചിയിലേക്ക്

ഷില്ലോങ്ങിൽ നിന്നും ചിറാപുഞ്ചിയിലേക്ക്

മേഘാലയയിലേക്ക് യാത്ര പോകുന്നവർ തീർച്ചായയും പോയിരിക്കേണ്ട റൂട്ടുകളിൽ ഒന്നാണ് ഷില്ലോങ്ങിൽ നിന്നും ചിറാപുഞ്ചിയിലേക്കുള്ളത്. ബൈക്കിൽ കറങ്ങുവാൻ ഇതിലും ബെസ്റ്റ് റൂട്ട് ഇവിടെയില്ല. വടക്കു കിഴക്കൻ ഇന്ത്യയുടെ കാഴ്ചകൾ കണ്ടുതീർക്കുവാൻ പോകുമ്പോൾ ഈ റൂട്ടിലൂടെ പോകുവാൻ മറക്കരുത്.

യാത്ര ചെയ്യുവാൻ ഇനി ടിക്ടോക്ക് സഹായിക്കും...പുതിയ കളി ഇങ്ങനെയാണ്

ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more