India
Search
  • Follow NativePlanet
Share
» »ഈ നഗരങ്ങള്‍ സുരക്ഷിതമല്ല! യാത്ര പോകും മുന്‍പേ അറിഞ്ഞിരിക്കാം

ഈ നഗരങ്ങള്‍ സുരക്ഷിതമല്ല! യാത്ര പോകും മുന്‍പേ അറിഞ്ഞിരിക്കാം

ലോകത്തിലെ സുരക്ഷിതമായ നഗരങ്ങളേതെന്നു ചോദിച്ചാല്‍ കോപ്പൻഹേഗൻ മുതല്‍ സിഡ്നിയും മെല്‍ബണും വരെ നീണ്ട പട്ടികയുണ്ട്. ഇതേ ലിസ്റ്റില്‍ തന്നെ പിന്നില്‍ വരുന്ന നഗരങ്ങളെ അത്രയൊന്നും സുരക്ഷിതമല്ലാത്ത ഇടങ്ങളായാണ് പരിഗണിക്കുന്നത്. ജക്കാര്‍ത്ത മുതല്‍ ജോഹന്നസ്ബര്‍ഗും മനിലയും കറാച്ചിയും കറാക്കസും വരെ നിരവധി നഗരങ്ങള്‍ സുരക്ഷിതമല്ല എന്നാണ് ഈ പട്ടിക പറയുന്നത്.

ജക്കാര്‍ത്ത

ജക്കാര്‍ത്ത

ലോകത്തിലെ സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ നാല്പത്തിയാറാം സ്ഥാനത്തെത്തിയ നഗരമാണ് ജക്കാര്‍ത്ത. ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാർത്ത. പലപ്പോഴും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഉറപ്പുപറയുവാന്‍ ഇവിടെ സാധിക്കില്ല. തീവ്രവാദ അക്രമങ്ങള്‍ക്കും ജക്കാര്‍ത്ത ഏറെ കുപ്രസിദ്ധമാണ്.
മാളുകള്‍ക്കാണ് ജക്കാര്‍ത്ത പ്രസിദ്ധമായിരിക്കുന്നത്. ഏകദേശം 10,000 ആളുകൾ ദിവസേന സന്ദര്‍ശിക്കുന്ന തമൻ ആംഗ്ഗ്രെക്ക് മാളാണ് ഇതിലേറ്റവും വലുത്. ഏഷ്യയിലെ ഏറ്റവും മികച്ച നഗര നൈറ്റ് ലൈഫ് ജക്കാര്‍ത്തയിലേതാണത്രെ. ഇവിടെ ഒരു മികച്ച പാർട്ടി അന്തരീക്ഷമുണ്ട്.

ജൊഹനാസ്ബർഗ്

ജൊഹനാസ്ബർഗ്

നിയമത്തിന് അതിന്‍റേതായ വില കല്‍പ്പിക്കാത്ത നഗരങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ജൊഹനാസ്ബർഗ്. എന്നാല്‍ അതിലുപരിയായി ഈ നഗരം കുപ്രസിദ്ധമായിരിക്കുന്നത് ഇവിടുത്തെ ഉയര്‍ന്ന കുറ്റകൃത്യനിരക്കുകളുടെ പേരിലാണ്. വിനോദ സഞ്ചാരികള്‍ കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നത് അത്ര അപൂര്‍വ്വമായ കാര്യമല്ല ഇവിടെ.

സ്വര്‍ണ്ണത്തിന്‍റെ നഗരം എന്നാണ് ജൊഹനാസ്ബർഗ് അറിയപ്പെടുന്നത്. സ്വർണ്ണ ഖനനത്തിന്റെ സമ്പന്നമായ ചരിത്രത്തിൽ നിർമ്മിച്ച ദക്ഷിണാഫ്രിക്കയിലെ സാമ്പത്തിക, വ്യാവസായിക മഹാനഗരമാണ് ജോബർഗ്.

റിയാദ്

റിയാദ്

പൊതുവേ സുരക്ഷിതമായ നഗരമാണ് റിയാദ് എങ്കില്‍പ്പോലും തീര്‍ത്തും അപകടകാരികളായ ചില ഇടങ്ങള്‍ ഇവി‌ടെയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സൗദി അറേബ്യയുടെ സാംസ്കാരിക തലസ്ഥാനമാണ് റിയാദ്. കിംഗ് അബ്ദ് അൽ-അസാസ് ഹിസ്റ്റോറിക്കൽ സെന്റർ, നാഷണൽ മ്യൂസിയം, നാഷണൽ ലൈബ്രറി എന്നിവ ആണിവിടുത്തെ പ്രധാന സാസംക്രാകി കേന്ദ്രങ്ങള്‍.

മനില

മനില

2021 -ലെ സുരക്ഷിത നഗര സൂചികയിലെ 60 നഗരങ്ങളിൽ ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനില 51 -ാം സ്ഥാനത്താണ് നില്‍ക്കുന്നത്. ആഭ്യന്തര കലഹങ്ങളാണ് പലപ്പോഴും മനിലയിലെ സുരക്ഷിതത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഈ നഗരമുയര്‍ത്തുന്നതെന്നാണ് കണക്കുകശ്
പറയുന്നത്.
കൊളോണിയൽ വാസ്തുവിദ്യയ്ക്ക് പ്രസിദ്ധമാണ് ഇന്ന് മനില.

 ബാകു

ബാകു

അസർബൈജാന്റെ തലസ്ഥാനവും വാണിജ്യ കേന്ദ്രവുമാണ് ബാകു. പൗരാണിക കാഴ്ചകള്‍ക്ക് പേരുകേട്ട ഈ നഗരം പക്ഷേ, സുരക്ഷയുടെ കാര്യ്തതില്‍ അത്ര പ്രസിദ്ധമല്ല. 2021 -ലെ സുരക്ഷിത നഗര സൂചികയിലെ 60 നഗരങ്ങളിൽ ഇവിടം 52-ാം സ്ഥാനത്താണ് നില്‍ക്കുന്നത്.

ഏഷ്യൻ സംസ്കാരങ്ങളുടെയും വികസനത്തിന്റെയും മിശ്രിത രൂപമാണ് ബാകു. പുരാതനമായ ദേവാലയങ്ങളാണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

കുവൈറ്റ് സിറ്റി

കുവൈറ്റ് സിറ്റി

സമ്പന്നവും സുരക്ഷിതവും കുറ്റകൃത്യങ്ങളില്ലാത്തതുമായ കുവൈറ്റ് സൂക്കുകളുടെയും പള്ളികളുടെയും അറേബ്യൻ ആതിഥേയത്വതതിനും പ്രസിദ്ധമാണ്. കുവൈറ്റ് അതിന്റെ പ്രാദേശിക നാടക പാരമ്പര്യത്തിന് പേരുകേട്ടതാണ്. പേർഷ്യൻ ഗൾഫ് മേഖലയിൽ നാടക പാരമ്പര്യമുള്ള ഏക അറബ് രാജ്യമാണ് കുവൈറ്റ്. കുവൈറ്റിലെ അറബിക് നാടക പ്രസ്ഥാനം രാജ്യത്തെ അറബി സാംസ്കാരിക ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസി യൂണിറ്റാണ് കുവൈറ്റ് ദിനാർ

ധാക്ക

ധാക്ക

നിസ്സാരവും അക്രമാസക്തവുമായ കുറ്റകൃത്യങ്ങളുടെ വളരെ ഉയർന്ന നിരക്കുള്ല രാജ്യമാണ് ധാക്ക, അതുകൊണ്ടു തന്നെ സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ നഗരമല്ല ഇത്. റിയൽ എസ്റ്റേറ്റ് വിലകൾ, ക്രമാതീതമായി വളരുന്ന ചേരികൾ, മോശം ഗുണനിലവാരമുള്ള വീട്, ട്രാഫിക് ജാമുകൾ, വൈദ്യുതി തടസ്സങ്ങൾ, വായു മലിനീകരണം തുടങ്ങിയവ നഗരം നേരിടുന്ന പ്രശ്നങ്ങളാണ്.
ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ ധാക്ക ഒരു മികച്ച ഷോപ്പിംഗ് കേന്ദ്രമാണ്. ജാംദാനി സാരികൾ, പിച്ചള, തുകൽ, മുള ഉത്പന്നങ്ങൾ, സെറാമിക്സ്, ആഭരണങ്ങൾ, പ്രശസ്തമായ പിങ്ക് മുത്തുകൾ തുടങ്ങിയ അതിശയകരമായ സിൽക്ക്, പരമ്പരാഗത ബംഗ്ലാദേശി വസ്ത്രങ്ങൾ ഒക്കെ ഇവിടെ വില്‍ക്കപ്പെടുന്നു.

ലാവോസ്

ലാവോസ്


ലാഗോസിൽ കുറ്റകൃത്യത്തിന്റെ തോത് ഉയർന്നതാണ്, ആക്രമണങ്ങളും സായുധ ആക്രമണങ്ങളും ഉൾപ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിദേശ പൗരന്മാർക്കെതിരെയും വിദേശികൾ പതിവായി എത്തുന്ന പ്രദേശങ്ങളിലും സംഭവിച്ചിട്ടുണ്ട്.
ലാഗോസ് സംസ്ഥാനത്തിന്റെയും നൈജീരിയയുടെയും സാമ്പത്തിക കേന്ദ്രമാണ് ഇത്. ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണിത്.

 കാസബ്ലാങ്ക

കാസബ്ലാങ്ക

കാസബ്ലാങ്ക മിക്കവാറും സന്ദർശിക്കാൻ സുരക്ഷിതമായ നഗരമാണ്. അതിന്റെ കുറ്റകൃത്യങ്ങൾ താരതമ്യേന കുറവാണ്, പക്ഷേ എല്ലായ്പ്പോഴും ജാഗ്രത പാലിക്കാനും നിങ്ങളുടെ വിലയേറിയ വസ്തുക്കൾ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനും നിർദ്ദേശിക്കുന്നു. ഇസ്ലാമിക സംസ്കാരത്തെയും ആചാരങ്ങളെയും വിനോദസഞ്ചാരികൾ ബഹുമാനിക്കുന്നത് ഇവിടെ പ്രധാനമാണ്.
മൊറോക്കോയിലേക്കുള്ള പ്രധാന കവാടമാണ് കാസബ്ലാങ്ക.

കണ്ണുംപൂട്ടി പറയാം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍...ഇന്ത്യയ്ക്കും അഭിമാനിക്കാം!!കണ്ണുംപൂട്ടി പറയാം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍...ഇന്ത്യയ്ക്കും അഭിമാനിക്കാം!!

പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!

Read more about: world cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X