Search
  • Follow NativePlanet
Share
» »ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നാടിന്‍റെ കഥ ഇങ്ങനെ!!

ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നാടിന്‍റെ കഥ ഇങ്ങനെ!!

ആധുനികതയും സംസ്കാരവും ഒരുപോലെ ചേർന്ന ഇടങ്ങൾ വളരെ കുറവാണ്. അതോടൊപ്പം ചരിത്രത്തിലും സ്ഥാനം നേടിയ ഒരിടമാകുമ്പോൾ പ്രത്യേകതകൾ ഇരട്ടിക്കും. അത്തരത്തിൽ എല്ലാ തരത്തിലുമുള്ള സഞ്ചാരികളെയും ഒരുമിച്ച് എത്തിക്കുന്ന ഇടമാണ് ഒഡീഷയിലെ സാംബൽപൂർ. ഗോത്രവർഗ്ഗങ്ങളുടെ സംസ്കാരവും പ്രകൃതി സൗന്ദര്യവും ഒക്കെ ചേരുന്ന ഈ നാട് എത്ര തവണ വന്നാലും സഞ്ചാരികൾക്ക് തീരെ മടുക്കാത്ത ഇടമാണ്. സാംബൽപൂരിന്റെ വിശേഷങ്ങളിലേക്ക്...

എവിടെയാണിത്

എവിടെയാണിത്

പടിഞ്ഞാറൻ ഒറീസ്സയുടെ കവാടം എന്നറിയപ്പെടുന്ന സാംബൽപൂർ ഇവിടുത്തെ പ്രസിദ്ധമായ നഗരങ്ങളിൽ ഒന്നാണ്. ഒഡീഷയിലെ ഏറ്റവും വലുതും പുരാതനവുമായ നഗരം കൂടിയാണിത്.

സാമലേശ്വരിയുടെ നാട്

സാമലേശ്വരിയുടെ നാട്

മലകളും പുഴകളും കാടും കാട്ടാറുകളും ഒക്കെയായി കിടക്കുന്ന ഈ നാടിന് പേരു ലഭിച്ചത് ഇവിടുത്തെ ദേവതയായ സാമലേശ്വരിയിൽ നിന്നുമാണ്. ആധുനികതയും പാരമ്പര്യവും ഒരുപോലെ ഒത്തുപോകുന്ന ഇവിടം ചരിത്രത്തിനും പ്രാധാന്യം നല്കുന്ന നാടാണ്. ഇവിടെ ഏറ്റവും അധികം ആളുകൾ ആരാധിക്കുന്നതും സാമലേശ്വരിയെയാണ്.

PC:AmitabhPatra

https://en.wikivoyage.org/wiki/Sambalpur#/media/File:Samlei_Gudi_(Samaleswari_Temple).jpg

ആർക്കും വരാം

ആർക്കും വരാം

ഏതു തരത്തിലുള്ള സഞ്ചാരം ആഗ്രഹിക്കുന്നവർക്കും ധൈര്യപൂർവ്വം വരാൻ പറ്റിയ ഇടമാണ് സാംബൽപൂർ. ഏതു തരത്തിലുമുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന ഒരിടമാണ് ഇതെന്നതു തന്നെ കാരണം. ചരിത്ര ഇടങ്ങളും ക്ഷേത്രങ്ങളും കാടും ഒക്കെ ഇവിടെ കാണാം.

പശു ഇവിടെ വിശുദ്ധ മൃഗമല്ല

പശു ഇവിടെ വിശുദ്ധ മൃഗമല്ല

ഭാരതത്തിന്റെ സംസ്കാരം അനുസരിച്ച് ഗോക്കളെ ദൈവമായാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഒരു ഒരു സ്ഥലത്തു മാത്രമാണ് ഗോക്കളെ വന്യമൃഗമായി കണക്കാക്കുന്നത്. അത് സാംബൽപൂരിൽ മാത്രമാണ്.

നാട് വെള്ളത്തിനടിയിലായപ്പോള്‍

നാട് വെള്ളത്തിനടിയിലായപ്പോള്‍

ഇവിടെ പശുക്കളെ വന്യമൃഗങ്ങളായി കണക്കാക്കുന്നതിനു പിന്നിൽ ഒരു സംഭവമുണ്ട്. ഒരു കാലത്ത് ഒട്ടേറെ ആളുകൾ താമസിച്ചിരുന്ന ഒരു വലിയ സ്ഥലമായിരുന്നു സാമ്പൽപൂർ. എന്നാൽ മഹാനദിക്ക് കുറുകെ ഹിരാക്കുഡ് അണക്കെട്ട് നിർമ്മിക്കപ്പെട്ടപ്പോൾ ഇവിടുത്തെ ജനവാസമുണ്ടായിരുന്ന പല ഇടങ്ങളും വെള്ളച്ചിനടിയിലാവുകയും ജനങ്ങൾ ഇവിടെ നിന്നും പോവുകയു ചെയ്തു. അങ്ങനെ പോയപ്പോൾ ജനങ്ങൾ തങ്ങളുടെ കന്നുകാലികളെ ഇവിടെത്തന്നെ ഉപേക്ഷിച്ചാണ് പോയത്. അങ്ഹനെ പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ച ഇവിടുത്തെ പശുക്കൾ ആർക്കും കീഴടക്കാനാവാത്ത നിലയിലേക്ക് വളർന്നു. ആരും നിയന്ത്രിക്കാനില്ലാത വളർന്ന ഇവിടുത്തെ പശുക്കൾ എന്തിനെയും അതിജീവിക്കുവാൻ കരുത്തുള്ളവരായി മാറി എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇവയെ വന്യമ‍ൃഗങ്ങളായാണ് കണക്കാക്കുന്നത്.

ഹിരാക്കുഡ് ഡാം

ഹിരാക്കുഡ് ഡാം

ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നാണ് ഒഡീൽയിലെ ഹിരാക്കുഡ് ഡാം. മഹാനദിയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന ഈ അണക്കെട്ട് 1957 ലാണ് പ്രവർത്തനം ആരംഭിച്ചത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ ആണ് ഇതിൻറെ നിർമ്മാണം ആരംഭിച്ചത്.

PC:Rajesh.unarkat

ശ്രീലങ്കയുടെ രണ്ടിരട്ടി വലുപ്പമുള്ള ഡാം

ശ്രീലങ്കയുടെ രണ്ടിരട്ടി വലുപ്പമുള്ള ഡാം

വലുപ്പത്തിന്റെ കാര്യം നോക്കുമ്പോൾ മറ്റൊന്നിനോടും താരതമ്യം ചെയ്യുവാൻ പോലും പറ്റാത്താണ് ഇത്. 2.8 കിലോമീറ്റർ നീളത്തിലാണ് ഈ അണക്കെട്ട് വ്യാപിച്ചു കിടക്കുന്നത്. ഏകദേശം 1000 മില്യൺ രൂപയാണ് ഇതിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്.യ

PC:Bndas

98 ഫ്‌ളഡ് ഗേറ്റുകള്‍, 64 സ്ലൈഡിങ് ഗേറ്റുകള്‍

98 ഫ്‌ളഡ് ഗേറ്റുകള്‍, 64 സ്ലൈഡിങ് ഗേറ്റുകള്‍

75000 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭൂമിയാണ് ഇതിന്റെ ആവശ്യങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. 98 ഫ്‌ളഡ് ഗേറ്റുകള്‍, 64 സ്ലൈഡിങ് ഗേറ്റുകള്‍, 34 ക്രെസ്റ്റ് ഗേറ്റുകള്‍ തുടങ്ങിയവയാണ് ഇതിന്‌‍റെ പ്രത്യേകതകൾ.

PC:Tofan1988

 സംബൽപുർ ലോക്മഹോത്സവ്

സംബൽപുർ ലോക്മഹോത്സവ്

കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളെ സൂക്ഷിക്കുന്ന ഇവിടുത്തെ ഒരു ഉത്സവമാണ് സാമ്പൽപൂർ ലോക്മഹോത്സവ്. പടിഞ്ഞാറൻ ഒഡീഷയിലെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒക്കെ ഒരു നേർ അവതരണമാണ് ഇവിടെയുള്ളത്.

PC: Akshayapanigrahi

സാമ്പൽപൂർ ഷോപ്പിങ്ങ്

സാമ്പൽപൂർ ഷോപ്പിങ്ങ്

കരകൗശല വസ്തുക്കൾക്കും സാരികൾക്കും കൈത്തറി വസ്തുക്കൾക്കും ഒക്കെ ഏറെ പേരുകേട്ട നാടാണ് സാമ്പൽപൂർ. ഗോത്രത്തനിമയുള്ള നിരവധി വസ്തുക്കള്‍ ഇവിടെ നിന്നും ലഭിക്കും. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നവർ ഇതൊന്നും വാങ്ങുവാൻ മറക്കരുത്. സാമ്പൽപൂർ സാരികളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

വ്യത്യസ്തങ്ങളായ ആചാരങ്ങളുള്ള ക്ഷേത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സാമലേശ്വരി ക്ഷേത്രം, ധാധിമമാൻ ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.

PC:Chanilim714

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

ഒഡീഷയിലെ മിക്ക നഗരങ്ങളിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്താം. പ്രധാനമായും നാല് റെയിൽവേ സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. സാംബൽപൂർ, ഫത്തേക്, സാംബൽപൂർ സിറ്റിഹിരാക്കുണ്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ

PC:AkkiDa

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഏതു കാലാവസ്ഥയാണെങ്കിലും അതിന്റെ തീവ്രതയിൽ എത്തുന്ന ഇടമാണ് സാംബൽപൂർ. ചുടുകാലങ്ങളിൽ 40 ഡിഗ്രിയിലധികവും തണുപ്പുകാലങ്ങളിൽ ഒരു ഡിഗ്രിയും ഒക്കെ എത്തുന്നത് ഇവിടെ സാധാരണമാണ്. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിട സന്ദര്‍ശിക്കുവാൻ യോജിച്ചത്.

 ശ്രീലങ്കയുടെ രണ്ടിരട്ടി വലുപ്പത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഡാം!!

ശ്രീലങ്കയുടെ രണ്ടിരട്ടി വലുപ്പത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഡാം!!

ഡാമുകള്‍ ആധുനിക ഇന്ത്യയുടെ അമ്പലങ്ങളാണ്...1957 ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഉദ്ഘാടനം ചെയ്ത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകളാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ അത്ഭുതകരമായ നിര്‍മ്മിതികളില്‍ ഒന്നായാണ് ഹിരാക്കുണ്ട് അണക്കെട്ട് വിലയിരുത്തപ്പെടുന്നത്.ശ്രീ ലങ്കയെക്കാളും രണ്ടിരട്ടി വലുപ്പമുണ്ടെന്ന് പറയപ്പെടുന്ന, ഒഡീഷയിലെ മഹാനദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഹിരാക്കുഡ് അണക്കെട്ടിന്റെ വിശേഷങ്ങള്‍!

ശ്രീലങ്കയുടെ രണ്ടിരട്ടി വലുപ്പത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഡാം!!

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഇതാ ഇവിടെ!!

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഇതാ ഇവിടെ!!

വടക്ക് ടിബറ്റ് കിഴക്ക് ഭൂട്ടാൻ, പടിഞ്ഞാറ് നേപ്പാൾ കിഴക്ക് പശ്ചിബംഗാൾ...അങ്ങനെ തികച്ചും വ്യത്യാസ്തമായ സംസ്കാരങ്ങൾക്കിടയിൽ, ഒന്നിലധികം രാജ്യാന്തര അതിർത്തികൾ പങ്കിടുന്ന സിക്കിം ഇപ്പോൾ മറ്റൊരു അംഗീകാരത്തിന്റെ കൂടി നിറവിലാണ്. സിക്കിമിലെ ആദ്യത്തെയും ഇന്ത്യയിലെ നൂറാമത്തെയും വിമാനത്താവളം ഇനിയെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഞ്ച് വിമാനത്താവളങ്ങളിൽ ഒന്നായ സിക്കിമിലെ പാക്യോങ് എയ്ർപോർട്ടിന്റെ വിശേഷങ്ങളിലേക്ക്..

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഇതാ ഇവിടെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more