Search
  • Follow NativePlanet
Share
» »ദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്ര

ദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്ര

വിളഞ്ഞു കിടക്കുന്ന ആപ്പിൾ തോട്ടത്തിൽ കയറി ഒരാപ്പിളെടുത്ത്, കുതിച്ചും ശാന്തമായും ഒഴുകുന്ന ബാസ്പ നദിയുടെ കരയിലൂടെ, നദിയുടെ സംഗീതവും കേട്ട് ഒരു യാത്രയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? മഞ്ഞുപുതച്ചു കിടക്കുന്ന പർവ്വതങ്ങളും അവിടേക്കുള്ള യാത്രയിൽ ശരീരമാസകലം തണുപ്പിച്ചെത്തുന്ന കാറ്റും കയ്യെത്തിയാൽ തൊടാവുന്ന പോലെ നിൽക്കുന്ന മേഘങ്ങളും ഒക്കെയായി ഒരിടമുണ്ട്.. ഈ ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു നാടും നന്മ നിറഞ്ഞ കുറേ മനുഷ്യരും ചേർന്ന സാങ്ല. ഒരു കാലത്ത് പുറംനാടുകളിൽ നിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ചിരുന്ന, ദൈവങ്ങൾ വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന സാംഗ്ലയുടെ വിശേഷങ്ങളിലേക്ക്

ഭൂമിയിലെ സ്വര്‍ഗ്ഗം

ഭൂമിയിലെ സ്വര്‍ഗ്ഗം

കേട്ടും പറഞ്ഞും വായിച്ചും ഒക്കെ പഴകിയ വിശേഷണങ്ങളിലൊന്നാണെങ്കിലും മറ്റൊരു വാക്കും മതിയാവില്ല സാംഗ്ലയെ വിശേഷിപ്പിക്കുവാൻ. എത്ര കണ്ടാലും മതിവരാത്ത ഹിമാലയൻ മലനിരകളുടെയും പൈൻ കാടുകളുടെയും എല്ലാത്തിനുമുപരിയായി പൂര്‍ണ്ണതയിൽ നിൽക്കുന്ന പ്രകൃതി ഭംഗിയും എല്ലാം ചേരുന്നതാണ് സാംഗ്ല. ഹിമാചൽ പ്രദേശിൽ കിനൗർ ജില്ലയിലാണ് സാംഗ്ല സ്ഥിതി ചെയ്യുന്നത്.

PC:Sushanthunt

വിലക്കപ്പെട്ട നാട്

വിലക്കപ്പെട്ട നാട്

കാലങ്ങളോളം, കൃത്യമായി പറഞ്ഞാൽ 1980 കളുടെ അവസാനം വരെ പുറമേ നിന്നുള്ള സഞ്ചാരികൾക്ക് വിലക്കപ്പെട്ട ഇടമായിരുന്നു ഇവിടം. ചൈനീസ് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇടമായിരുന്നതിനാലാണ് ഇവിടെ സഞ്ചാരികളെ അനുവദിക്കാതിരുന്നത്. ആ സമയത്തൊന്നും ഭൂപടത്തിൽ പോലും ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിട്ടില്ലായിരുന്നുവത്രെ. പിന്നീട് ടൂറിസം ഇവിടെ ശക്തി പ്രാപിച്ചപ്പോൾ വിലക്കുകളൊക്കെയും എടുത്തു കളയുകയായിരുന്നു.

PC:Ashish Gupta

നടന്നു കാണാം

നടന്നു കാണാം

പ്രകൃതിയിലിറങ്ങി നടന്ന് തന്നെ കണ്ടുതീർക്കേണ്ട ഇടമാണ് സാംഗ്ല. കാടുകളും പുൽമേടുകളും ചെറിയ അരുവികളും വെള്ളാരംകല്ലുകളും വഴിയെന്നു പേരുള്ള വഴികളും കുന്നുകളും ഒക്കെയായി അതിമനോഹരമായ കുറേയിടങ്ങളാണ് ഇവിടെയുള്ളത്.

PC:Ashish Gupta

ചിത്കുൽ

ചിത്കുൽ

സാംഗ്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് 26 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചിത്കുൽ. പഴയ ഹിന്ജുസ്ഥാൻ-ടിബറ്റ് വ്യാപാര പാതയിലെ ഏറ്റവും പഴയ താമസ കേന്ദ്രങ്ങളിലൊന്നും ഇവിടമാണ്. കുറ്റകൃത്യങ്ങളിൽ നിന്നും തീർത്തും വിമുക്തമായ ഒരു നാട് കൂടിയാണ് ഇവിടം. നന്മ നിറഞ്ഞ മനുഷ്യര്‍ എന്നു വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റും തോന്നേണ്ടതില്ലാത്ത ഒരു കൂട്ടും മനുഷ്യരുടെ നാട്. ബാഗ് വഴിയില്‌ വെച്ച് പോയി ഒരു രണ്ട് മാസം കഴിഞ്ഞാലും അത് അവിടെ തന്നെ കാണുമെന്നാണ് ഇവിടുള്ളവരുടെ സത്യസന്ധതയെക്കുറിച്ച് പറയുന്നത്. മരപ്പലകകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ വീടുകളും പഴയ ബുദ്ധാശ്രമങ്ങളും ഒക്ക ഇവിടെയുണ്ട്. ചൈന അതിർത്തിയോട് ചേർന്ന അവസാന ഇന്ത്യൻ ഗ്രാമം കൂടിയാണിത്.

PC:Sunilmjbp

 ബസ്തേരി വില്ലേജ്

ബസ്തേരി വില്ലേജ്

പുറംലോകത്തിന്റെ മോടികളിൽ മയങ്ങാതെ. ഒരു പുരാതന ഗ്രാമമായി തന്നെ അവശേഷിക്കുന്ന ഇടമാണ് ബസ്തേരി വില്ലേജ്. ആൾത്താമസമില്ലെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള വീടുകളാണ് ഇവിടുത്തെ കാഴ്ച. വർഷങ്ങൾക്കു മുമ്പ് നശിപ്പിക്കപ്പെട്ടു പോയെങ്കിലും പുനർനിർമ്മിച്ചെടുത്ത ഒരു ബുദ്ധ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കാഴ്ച.

PC:Footloosedev

കമ്രു കോട്ട

കമ്രു കോട്ട

സാംഗ്സയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ കമ്രു കോട്ട. ഹിമാചല്‍ പ്രദേശിലെ ഏറ്റവും പഴക്കമുള്ള കോട്ടകളിലൊന്നു കൂടിയായ ഇവിടം സാംഗ്ലയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2600 മീറ്റര്‍ ഉയരത്തിൽ കിടക്കുന്ന കമ്രു കോട്ട ഗോപുരത്തിന്റെ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ബുദ്ധന്റെ ചിത്രവും കാമാഖ്യ ദേവിയുടെ അപൂർവ്വ പ്രതിഷ്ഠയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:Pawanranta

ചെയ്തു തീർക്കുവാൻ നൂറുണ്ട് കാര്യങ്ങള്‍

ചെയ്തു തീർക്കുവാൻ നൂറുണ്ട് കാര്യങ്ങള്‍

സാംഗ്ലയിലെത്തിയാൽ ചെയ്തു തീർക്കുവാനായി നൂറുകൂട്ടം കാര്യങ്ങളുണ്ട്. ബസ്പ നദിയിലെ മീൻപിടുത്തവും കരയിലെ ട്രക്കിങ്ങും ക്യാംപിങ്ങും ബട്‌സേരി ഗ്രാമത്തിലെ ഷോപ്പിങ്ങും സപ്നി, കണ്ട, ട്രൗട്ട് ഫാം കാഴ്ചകളും ടിബറ്റന്‍ വുഡ് കാര്‍വിങ് സെന്‍ററും ഇവിടുത്തെ കാഴ്ചകളാണ്.

PC:Vishalnagula

 യാത്രയിൽ ശ്രദ്ധിക്കുവാൻ

യാത്രയിൽ ശ്രദ്ധിക്കുവാൻ

ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ ഏറ്റവും യോജിച്ചത്. എന്നാൽ രാത്രികാലങ്ങളിൽ ഇവിടെ സഹിക്കുവാൻ പറ്റാത്തത്ര തണുപ്പായിരിക്കും. നവംബർ മുതൽ മാർച്ച് വരെ കനട്ട മഞ്ഞുവീഴ്ച ഇവിടെ അനുഭവപ്പെടും. ഈ സമയത്ത് മിക്ക ക്യാംപുകളുെ അടഞ്ഞ് കിടക്കുകയായിരിക്കും. ഷിംലയിൽ നിന്നും ഇവിടേക്ക് 230 കിലോമീറ്ററും ഡെൽഹിയിൽ നിന്നും 600 കിലോമീറ്ററുമാണ് ദൂരം.

വെള്ളത്തിനടയിൽ നിധി സൂക്ഷിക്കുന്ന തടാകം..കാവൽ നിൽക്കുന്ന യക്ഷന്മാർ..വിശേഷങ്ങളിങ്ങനെ!!വെള്ളത്തിനടയിൽ നിധി സൂക്ഷിക്കുന്ന തടാകം..കാവൽ നിൽക്കുന്ന യക്ഷന്മാർ..വിശേഷങ്ങളിങ്ങനെ!!

മണാലിയുടെ കാഴ്ചകളിൽ നിന്നും ഒരുപടി മുകളിലുള്ള ഛത്രു!മണാലിയുടെ കാഴ്ചകളിൽ നിന്നും ഒരുപടി മുകളിലുള്ള ഛത്രു!

മണാലി യാത്രയിൽ ഒരു രാത്രി ഇവിടെ ചിലവഴിക്കണം... കാരണം ഇതാണ്!മണാലി യാത്രയിൽ ഒരു രാത്രി ഇവിടെ ചിലവഴിക്കണം... കാരണം ഇതാണ്!

PC:Sukanya Ray

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X