» »രതിശിൽപ്പ‌ങ്ങളിലൂടെ പ്രശസ്തമായ തമിഴ്നാട്ടിലെ തിരുമയം

രതിശിൽപ്പ‌ങ്ങളിലൂടെ പ്രശസ്തമായ തമിഴ്നാട്ടിലെ തിരുമയം

Posted By: Anupama Rajeev

ഖജുരാഹോ ക്ഷേത്ര ചുവരുകളിലെ രതിശിൽപ്പങ്ങൾ വളരെ പ്രശസ്തമാണ്. ഇത്തരത്തിൽ ചുവരുകളിൽ രതിശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്ന നിരവധി ‌ക്ഷേ‌ത്രങ്ങൾ ഇന്ത്യയിൽ ഉണ്ടെങ്കിലും അവയൊന്നും ഖജുരാഹോയിലെ ക്ഷേത്രങ്ങളു‌ടെ അത്രയും പ്രശസ്തമല്ല. രതിശിൽപ്പങ്ങളുടെ പേരിൽ അല്ല ഈ ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് എന്നത് തന്നെയാണ് ഇതിന് കാരണം.

ചു‌വരുകളിൽ രതിശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്ന ചില ക്ഷേത്രങ്ങൾ കർണാടകയിലും തമിഴ് നാട്ടിലും കാണാൻ കഴിയും. അവയിൽ ഏറ്റവും സുന്ദ‌രവും മിഴിവുറ്റതുമായ ശിൽപ്പങ്ങൾ കൊത്തിവച്ചിട്ടു‌ള്ള ഒരു ക്ഷേത്രം തമിഴ്നാട്ടി‌ൽ ഉണ്ട്. തമിഴ്നാട്ടിലെ തിരുമ‌യം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സത്യമൂർത്തി പെരുമാൾ ക്ഷേത്രമാണ് രതിശിൽപ്പങ്ങളുടെ പേരിൽ അടുത്തിടെ സഞ്ചാരികളുടെ ശ്രദ്ധ നേടിയ ക്ഷേത്രം.

ക്ഷേത്ര ‌ചുവരുകളിലെ രതിശിൽപ്പങ്ങൾ കാണാൻ ഇനി മധ്യപ്രദേശ് വരെ യാത്ര പോകേണ്ട ആവശ്യമില്ല. ഈ പ്ര‌ണയദി‌നത്തിൽ നിങ്ങൾക്ക് പ്രണയിതാവിന്റെ കൂടെ തമിഴ്നാട്ടിലെ ‌തിരുമയം വരെ യാത്ര പോകാം.

സത്യമൂർത്തി പെരുമാൾ ക്ഷേത്രം

സത്യമൂർത്തി പെരുമാൾ ക്ഷേത്രം

തമിഴ്നാട്ടിലെ പുതുകോട്ട ജില്ലയിലെ ചെറിയ ടൗൺ ആയ തിരുമയത്തിലാണ് ‌പ്രശസ്തമായ സത്യമൂർത്തി പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്രാവിഡ നിർമ്മാണ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വിഷ്ണു ക്ഷേത്രമാണ് ഈ ക്ഷേ‌ത്രം.

Photo Courtesy: Fxpremji

‌ദിവ്യപ്രബന്ധത്തിൽ

‌ദിവ്യപ്രബന്ധത്തിൽ

ആഴ്വാർ എന്ന് അറിയപ്പെട്ടിരുന്ന, തമിഴ്നാട്ടിലെ കവികളും വിഷ്ണുഭക്തരും ആയിരുന്ന പന്ത്രണ്ട് സന്ന്യാസിമാർ എഴുതിയ വിഷ്ണു സ്തോത്രങ്ങളാ‌യ ദിവ്യ‌പ്രബന്ധത്തിൽ ഈ ക്ഷേ‌ത്രത്തേക്കുറിച്ച് പരാ‌മർശിച്ചിട്ടുണ്ട്. ആറാം നൂറ്റാണ്ടിനും ഒൻപതാം നൂ‌റ്റാണ്ടിനും ഇട‌യിൽ ആയിരുന്നു ഇവരുടെ ജീവിത കാലം.
Photo Courtesy: Jonas Buchholz

108 ദിവ്യദേശം

108 ദിവ്യദേശം

ദിവ്യദേശങ്ങൾ എന്ന് അറിയപ്പെട്ടിരുന്ന 108 വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വിഷ്ണുവിനെ സത്യമൂർത്തി പെരുമാൾ എന്നും ലക്ഷ്മിയെ ഉജീവന തയാർ എന്നുമായിട്ടാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.
Photo Courtesy: Ravindraboopathi

ക്ഷേത്ര നിർമ്മാണം

ക്ഷേത്ര നിർമ്മാണം

ഒൻപതാം നൂറ്റാണ്ടിൽ പാണ്ഢ്യ രാജക്കന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. കരിങ്കല്ലു കൊണ്ട് നിർമ്മി‌ച്ച വലിയ ചുവരുകൾക്കുള്ളിലാണ് ക്ഷേത്രം നിർമ്മി‌ച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള രാജഗോപുരമാണ് ക്ഷേത്രത്തിലെ ‌മറ്റൊരു ആകർഷണം. പതിനഞ്ചാം നൂറ്റാണ്ടിൽ ആണ് ഈ രാജഗോപുരം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് ത‌ന്നെ ഒരു ക്ഷേത്രക്കുളവുമുണ്ട്.
Photo Courtesy: Ssriram mt

ആഘോഷങ്ങൾ

ആഘോഷങ്ങൾ

തെ‌ൻകലൈ ആചാരമാണ് ഈ ക്ഷേത്രത്തിൽ തുടർന്ന് പോരുന്നത്. വർഷത്തിൽ നിരവധി ആഘോഷങ്ങൾ ഈ ക്ഷേത്രത്തിൽ നടക്കാറുണ്ട്. തമിഴ് മാസമായ വൈകാശി മാസത്തിൽ (ഏപ്രിൽ - മെയ്) നടക്കാറുള്ള രഥഘോഷ യാത്രയാണ് ഇവയിൽ പ്രധാനം. കൃഷ്ണ ജയന്തി, ആടിപൂരം തുടങ്ങിയ ആഘോഷ‌ങ്ങളും ഇവിടെ നടക്കപ്പെടാറുണ്ട്.
Photo Courtesy: Ravindraboopathi

രതിശിൽപ്പങ്ങ‌ൾ

രതിശിൽപ്പങ്ങ‌ൾ

തിരുമയം സത്യമൂർത്തി പെരുമാൾ ക്ഷേത്രത്തിലെ രതിശിൽപ്പങ്ങളിൽ ഒന്ന്. ക്ഷേത്രത്തിലെ രാജഗോപുരത്തിൽ കൊത്തിവച്ചിരിക്കുന്ന അനേകം ശിൽപ്പങ്ങളിൽ ഒന്നാണ് ഈ ശിൽപ്പം.

Photo Courtesy: Ravindraboopathi

മ‌റ്റൊരു ശിൽ‌പ്പം

മ‌റ്റൊരു ശിൽ‌പ്പം

ക്ഷേത്രത്തിലെ രാജഗോപുരത്തിലെ മറ്റൊരു ‌രതിശിൽപ്പം. ‌വിവിധതരത്തിലുള്ള അനേകം ശിൽപ്പങ്ങൾക്കിടയിൽ അത്ര എളുപ്പം ഈ ശിൽപ്പം കണ്ടുപിടിക്കാൻ കഴിയില്ല.
Photo Courtesy: Ravindraboopathi

തിരുമ‌യം

തിരുമ‌യം

പുതുകോ‌ട്ടൈ ടൗണിൽ നിന്ന് 20 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമു‌ള്ള ഒരു ടൗൺ ആണ് തിരുമയം. സ്വാതന്ത്ര്യ സേനാനിയായിരുന്ന സത്യമൂർത്തിയുടെ ജന്മ സ്ഥലം കൂടിയാണ് ഈ ടൗൺ.
Photo Courtesy: Jaikumar

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പുതുകോട്ടയിൽ നിന്ന് കാരക്കുടിക്കുള്ള റോഡിലൂടെ 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. തിരുച്ചിറപ്പ‌ള്ളിയും രാമേശ്വരവും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത 210 കടന്ന് പോകുന്നത് ഇത് വഴിയാണ്. മധുര, തഞ്ചാവൂർ എന്നീ നഗരങ്ങളിൽ നിന്നും ഇവിടേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം.
Photo Courtesy: Jaikumar

ചരിത്ര പ്രാധാന്യം

ചരിത്ര പ്രാധാന്യം

തിരുമയത്തേ കോട്ടയിലാണ് സ്വാതന്ത്ര്യ ‌സമ‌ര പോരാളികളായ വീരപാണ്ഢ്യ കട്ടബൊമ്മനും സഹോദരനും ഒളിവിൽ കഴിഞ്ഞത്.
Photo Courtesy: Parthiban B

തിരുമയം കോട്ട

തിരുമയം കോട്ട

40 ഏക്കർ വിസ്തൃതിയിലാണ് തിരുമയം കോട്ട സ്ഥിതി ചെയ്യുന്നത്. 1687ൽ വിജയ രഘുനാ‌ഥ സേതു‌പതിയാണ് ഈ കോട്ട നി‌ർമ്മിച്ചത്. തി‌രുമയത്തെ മറ്റൊരു ആകർഷണമാണ് ഈ കോട്ട.

Photo Courtesy: Jonas Buchholz

പീരങ്കി

പീരങ്കി

തിരുമയം കോട്ടയ്ക്കുള്ളിലെ പീരങ്കി. സ്വാതന്ത്ര്യ സ‌മര കാലത്ത് ഈ കോട്ടയ്ക്ക് നിർ‌‌ണ്ണയക സ്ഥാനം ഉണ്ട്.
Photo Courtesy: rajaraman sundaram

മുൻകാഴ്ച

മുൻകാഴ്ച

തിരുമയം കോട്ടയുടെ മുൻ‌ഭാഗത്ത് നിന്നുള്ള കാഴ്ച. ആർക്കിയോ‌ളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിൻ കീഴിലാണ് ഈ കോട്ട.

Photo Courtesy: Rameshkannan5005

കോട്ടമതിൽ

കോട്ടമതിൽ

തിരുമ‌യം കോട്ടയുടെ മതിൽ
Photo Courtesy: Rameshkannan5005

കൊ‌ത്തളം

കൊ‌ത്തളം

തിരുമയം കോട്ടയിൽ പീരങ്കി സ്ഥാപിച്ചിരിക്കുന്ന കൊത്തളം
Photo Courtesy: Balajijagadesh

ഗുഹാ ക്ഷേത്രം

ഗുഹാ ക്ഷേത്രം

തിരുമയം കോട്ടയിലെ ഗുഹാ ‌ക്ഷേത്രത്തിലേ‌ക്കുള്ള കവാടം

Photo Courtesy: Vijay Krishna E

ബാ‌ലൻസിംഗ് റോക്ക്

ബാ‌ലൻസിംഗ് റോക്ക്

തിരുമയം കോട്ടയിലെ മറ്റൊരു വിസ്മയം. ബാലൻസിംഗ് റോക്ക് എന്നാണ് ഈ പാറ അറിയപ്പെടുന്നത്.

Photo Courtesy: Yokishivam at Tamil Wikipedia

ഗോപുര കാഴ്ച

ഗോപുര കാഴ്ച

തിരുമയം സത്യമൂർത്തി പെരുമാൾ ക്ഷേത്രത്തിന്റെ ഗോപുരത്തിലെ ഒരു ശിൽപ്പം. ക്ഷേത്രത്തിലെ ശൃംഗാര ശിൽപ്പങ്ങളിൽ ഒന്നാണ് ഈ ശിൽപ്പം

Photo Courtesy: Ravindraboopathi

ക്ഷേത്രത്തിന് പിന്നിൽ

ക്ഷേത്രത്തിന് പിന്നിൽ

തിരുമയം സത്യമൂർത്തി പെരുമാൾ ക്ഷേത്രത്തിന് പിന്നിലായാണ് തിരുമയം കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ കിഴക്ക് വശത്തായി ഒരു ശിവ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. കോട്ടയുടെ മുകളിൽ നിന്ന ഈ ക്ഷേത്ര സമു‌‌ച്ഛയം പൂർണമാ‌യും കാണാം

Photo Courtesy: Ssriram mt

വിദൂര ദൃശ്യം

വിദൂര ദൃശ്യം

തിരുമയം കോട്ടയുടെ വിദൂര ദൃശ്യം

Photo Courtesy: Ashwin Kumar