» »സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുണ്ടോ? എങ്കില്‍ കയറാം നീലിമല

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുണ്ടോ? എങ്കില്‍ കയറാം നീലിമല

Written By: Elizabath

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുണ്ടോ?... സാഹസികത രക്തത്തില്‍ അലിഞ്ഞ ആളാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ് നീലിമല. സാഹസികതയെ തൃപ്തിപ്പെടുത്താന്‍ പറ്റിയ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥലമായ നീലിമലയുടെ വിശേഷങ്ങളിലേക്ക്..

നീലിമല

നീലിമല

പേരു കേള്‍ക്കുമ്പോള്‍ ആദ്യം ആര്‍ക്കും ഓര്‍മ്മവരിക ശബരിമലയാണ്. എന്നാല്‍ ഈ നീലിമല വേറെയാണ്. വയനാടിന്റെ ഭംഗി മുഴുവനായി ഒറ്റയടിക്ക് കാണാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. വയനാട്ടിലെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടം കൂടിയാണിത്.

PC: Kerala Tourism

മലമുകളിലെ സ്വര്‍ഗ്ഗം

മലമുകളിലെ സ്വര്‍ഗ്ഗം

വയനാട്ടിലെ പ്രശസ്തമായ മീന്‍മുട്ടി വെള്ളച്ചാട്ടവും കാപ്പി, തേയിലത്തോട്ടങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇവിടം അതിമനോഹരമായ സ്ഥലമാണ് എന്നതില്‍ സംശയമില്ല.

PC: Kerala Tourism

ട്രക്കിങ്ങിനു പോകാം നീലിമലയില്‍

ട്രക്കിങ്ങിനു പോകാം നീലിമലയില്‍

കുന്നും മലയും കല്ലു നിറഞ്ഞ വഴികളുമൊക്കെ നിഷ്പ്രയാസം കയറാന്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ നീലിമല തിരഞ്ഞെടുക്കാം... മണിക്കൂറുകളോളം സഞ്ചരിച്ചാല്‍ മാത്രം പൂര്‍ത്തിയാകുന്ന ഈ ട്രക്കിങ്ങിന് പറ്റിയാല്‍ ഒരിക്കലെങ്കിലും പോകേണ്ടതാണ്.

PC:Anil R.V

കാഴ്ചകള്‍

കാഴ്ചകള്‍

പോകുന്ന വഴി മുതല്‍ അവിടെ എത്തുന്നതു വരെ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.കാപ്പി, തേയിലത്തോട്ടങ്ങളും പശ്ചിമഘട്ട മലനിരകളും പുല്ലുകളും മൂടല്‍മഞ്ഞും വെള്ളച്ചാട്ടത്തിന്റെ ഗംഭീര ശബ്ദവും ഒക്കെയായി ഇവിടം അടിപൊളിയാണെന്ന് പറയാതെ വയ്യ.

PC:Dirtyworks

മീന്‍മുട്ടി വെള്ളച്ചാട്ടം

മീന്‍മുട്ടി വെള്ളച്ചാട്ടം

നീലിമലയില്‍ നിന്നും കാണാന്‍ സാധിക്കുന്ന കാഴ്തകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. മലനിരകളില്‍ നിന്നും ഉത്ഭവിച്ച് താഴേക്ക് പതിക്കുന്ന മീന്‍മുട്ടിയുടെ കാഴ്ച ഇവിടെ നിന്നും മാത്രമേ കാണാന്‍ സാധിക്കൂ.

PC: Kerala Tourism

മികച്ച സമയം

മികച്ച സമയം

മഴക്കാലത്തിനു ശേഷം ജൂണ്‍-ജൂലെ മാസങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നതാണ് ഉത്തമം. വെള്ളച്ചാട്ടങ്ങളുടെ ഭംഗി കാണമണമെന്നുള്ളവര്‍ ഈ സമയം തിരഞ്ഞെടുക്കുക.

PC:prakashkpc

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കല്‍പ്പറ്റയില്‍ നിന്നും ഊട്ടി റോഡ് വഴി മേപ്പാടിക്ക് സമീപമുള്ള വടുവഞ്ചാലില്‍ നിന്നാണ് നീലിമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വടുവന്‍ചാലില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരയാണ് നീലിമല സ്ഥിതി ചെയ്യുന്നത്.

Read more about: wayanad hill stations trekking

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...