കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട യൂറോപ്യൻ ലക്ഷ്യസ്ഥാനമാണ് ജർമനി. ജർമനിയുടെ ചരിത്രവും സംസ്കാരവും മാത്രമല്ല, ഇവിടുത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജീവിതവും സഞ്ചാരി എന്ന നിലയിലുള്ള സ്വാന്ത്ര്യവുമെല്ലാം ഇവിടേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു.
ജർമ്മനിയിലേക്കുള്ള സ്വപ്ന യാത്രയ്ക്കായി തയ്യാറെടുക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്കായി ഒരു സന്തോഷവാർത്ത എത്തിയിട്ടുണ്ട്. ജർമനിയിലേക്ക് ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികൾക്ക് ജർമനി അപേക്ഷകൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി. ഇന്ത്യയിലെ ജർമ്മൻ മിഷൻ ആണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ മുംബൈയിലെ സൗകര്യങ്ങളിൽ ഹ്രസ്വകാല വിസ പ്രോസസ്സിംഗ് കേന്ദ്രീകരിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലഘൂകരിച്ചതായി ജർമ്മൻ മിഷൻ അറിയിച്ചു.

ഷെങ്കൻ വിസ അപേക്ഷകൾ സമർപ്പിക്കുവാൻ
ഇതുമായി ബന്ധപ്പെട്ട്, ജർമ്മൻ മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് അപേക്ഷകന്റെ താമസസ്ഥലം പരിഗണിക്കാതെ തന്നെ, അപ്പോയിന്റ്‌മെന്റുകളും ഷെങ്കൻ വിസ അപേക്ഷകളും ഇപ്പോൾ രാജ്യത്തുടനീളമുള്ള എല്ലാ VFS ഗ്ലോബൽ വിസ അപേക്ഷാ കേന്ദ്രങ്ങളിലും ബുക്ക് ചെയ്യാനും സമർപ്പിക്കാനും കഴിയും.സമർപ്പിക്കാനും കഴിയും. നിങ്ങളുടെ നഗരത്തിന് ഏറ്റവും അടുത്തുള്ള ആപ്ലിക്കേഷൻ സെന്റർ ഇതിനകം തന്നെ പൂർണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലൊന്നിൽ ലഭ്യമായ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾക്കായി പരിശോധിക്കാൻ മടിക്കേണ്ടതില്ലെന്നു ഇന്ത്യയിലെ ജർമ്മൻ മിഷന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഭാഗക്കാർക്ക് ഇളവില്ല
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ വിസാ ഇളവുകളും ലഘൂകരണങ്ങളും ഡി-വിസ വിഭാഗത്തിന് (D-visa category) ബാധകമല്ല. വിദ്യാർത്ഥി, തൊഴിൽ, കുടുംബ പുനഃസമാഗമ വിസകൾ ഉൾപ്പെടെയുള്ള വിസകളാണ് ഡി-വിസ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 180 ദിവസത്തെ കാലയളവിലെ 90 ദിവസം വരെ ഷെഞ്ചൻ പ്രദേശത്തെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ നിയമപരമായി തങ്ങാൻ ഒരു ഷെങ്കൻ വിസ യാത്രക്കാരെ അനുവദിക്കും

ജർമ്മൻ വിസ പ്രോസസ്സിംഗ് സമയം
ജർമ്മൻ മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ജർമ്മൻ വിസ പ്രോസസ്സിംഗ് സമയത്തെക്കുറിച്ച് (German Visa Processing Time) വിശദീകരിച്ചിട്ടുണ്ട്. ഷെങ്കൻ വിസയ്ക്കുള്ള പ്രോസസിംഗ് സമയം ആരംഭിക്കുന്നത് ആ അപേക്ഷ കോൺസുലേറ്റിൽ എത്തിക്കഴിഞ്ഞാൽ മാത്രമാണ്. അവിടെ അപേക്ഷ എത്തുവാനുള്ള സാഹചര്യങ്ങളും പൊതു അവധി ദിനങ്ങളും അനുസരിച്ച് ഇതിന് ആറ് പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം.അവധിക്കാലത്ത് വിസ പ്രോസസ്സിംഗ് സമയം കൂടുതലെടുക്കും. ഇപ്പോൾ പീക്ക് സീസൺ ആയതിനാൽ, നിങ്ങളുടെ ഷെങ്കൻ വിസ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് നിലവിൽ ശരാശരി 15 ദിവസത്തെ സമയമെടുക്കുമെന്നും സൈറ്റില്‍ വിശദമാക്കിയിട്ടുണ്ട്.
യാത്രാ തീയതിക്ക് മൂന്ന് മാസം മുമ്പ് ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കാം.

ഹ്രസ്വകാല ഷെങ്കൻ വിസ
ഷോർട്ട് ടേം ഷെങ്കൻ വിസ അഥവാ ഹ്രസ്വകാല ഷെങ്കൻ വിസ ജർമ്മനിയും മറ്റ് ഷെങ്കൻ രാജ്യങ്ങളും ചെറിയ കാലത്തിലേക്ക് സന്ദര്‍ശിക്കുവാൻ സഹായിക്കുന്നു. 180 ദിവസത്തിനുള്ളിൽ പരമാവധി 90 ദിവസത്തേക്ക് ആണിത് ലഭ്യമാകുന്നത്. യാത്രക്കാർക്ക് ഉദ്ദേശിക്കുന്ന യാത്രാ തീയതിക്ക് മൂന്ന് മാസം മുമ്പ് ഒരു ഷെങ്കൻ വിസ അപേക്ഷ സമർപ്പിക്കാനും സമർപ്പിക്കാനും കഴിയും.
'ഫീൽ ഗുഡ്'.. വരൂ.. പരിചയപ്പെടൂ.. ഇന്ത്യൻ സഞ്ചാരികൾക്കായി പ്രത്യേക ക്യാംപയിനൊരുക്കി ജർമൻ ടൂറിസം

ജർമന്‍ വിസാ ഫീസ്
ജർമ്മനി എംബസി ഇന്ത്യക്കാർക്കുള്ള വിസ ഫീസിൽ കുറച്ചുനാൾ മുൻപ് മാറ്റം വരുത്തിയിരുന്നു. മുതിർന്നവർക്ക് ₹6400, പ്രായപൂർത്തിയാകാത്തവർക്ക് ₹3200 എന്നിങ്ങനെയാണ് ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇന്ത്യക്കാർക്കുള്ള ഫീസ്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ വിസ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഷെങ്കൻ രാജ്യങ്ങൾ
ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്സ്, നോർ , പോളണ്ട്, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ 26 രാജ്യങ്ങൾ ചേരുന്നതാണ് ഷെങ്കൻ രാജ്യങ്ങൾ.
വിദേശയാത്രയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍
യൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാം