Search
  • Follow NativePlanet
Share
» »സപ്തംബര്‍ 12 മുതല്‍ 16 വരെ അവധിയാണ് ഗഡികളെ.. അപ്പോ പിന്നെ യാത്ര ചെയ്ത് പൊളിക്കുവല്ലേ

സപ്തംബര്‍ 12 മുതല്‍ 16 വരെ അവധിയാണ് ഗഡികളെ.. അപ്പോ പിന്നെ യാത്ര ചെയ്ത് പൊളിക്കുവല്ലേ

By Elizabath Joseph

ബ്രോസ്...അടുത്ത ആഴ്ചയെന്താണ് പരിപാടി...ഒരൊറ്റ ലീവെടുത്താൽ പിന്നെ ഒന്നും നോക്കേണ്ട...തുടർച്ചായ നാലു ദിവസമാണ് അവധി...

കാത്തുകാത്തിരുന്നു ലഭിക്കുന്ന ലോങ് വീക്കെൻഡുകൾ കാലേക്കൂട്ടി പ്ലാൻ ചെയ്യുന്നവരാണ് നമ്മൾ. യാത്രകളും കുടംബങ്ങളുമൊത്തുള്ള ആഘോഷങ്ങളും ഒക്കെയായി ഈ അവധി ദിനങ്ങൾ നമുക്ക് അടിച്ചുപൊളിക്കാം...

 സെപ്റ്റംബറിലെ യാത്രകൾ

സെപ്റ്റംബറിലെ യാത്രകൾ

കാത്തുകാത്തു ലഭിച്ച അടുപ്പിച്ചുള്ള നാലു അവദി ദിവസങ്ങൾ തന്നെയാണ് സ‍ഞ്ചാരികളെയും ജോലിക്കാരെയും ഒക്കെ സംബന്ധിച്ച് ആഴ്ചത്തെ ഏറ്റവും വലിയ അട്രാക്ഷൻ. ഒരൊറ്റ ദിവസം ലീവെടുത്താൽ കിട്ടാൻ പോകുന്നത് നാലു നീണ്ട അവധികളാണ്. സെപ്റ്റംബർ 13 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന സൂപ്പർ ഡ്യൂപ്പർ അവധി ദിവസങ്ങൾ

ഒറ്റ ദിവസം ലീവ്..ബാക്കിയെല്ലം ധമാക്ക

ഒറ്റ ദിവസം ലീവ്..ബാക്കിയെല്ലം ധമാക്ക

സെപ്റ്റംബർ 13 മുതൽ 16 വരെയാണ് നമ്മുടെ ആഘോഷ ദിവസങ്ങൾ. ഇതിൽ 14- വെള്ളയാഴ്ച മാത്രം ലീവെടുത്താൽ ബാക്കി ഡബിൾ ധമാക്കയാണ്. 13 വ്യാഴാഴ്ച വിനായക ചതുർഥി, 14 ന് ലീവ്,15 ശനി, 16 ഞായർ എന്നിങ്ങനെ ആയതുകൊണ്ട് ലോങ് ട്രിപ്പുകളും നാട്ടിലേക്കുള്ള യാത്രകളും ഒക്കെ പ്ലാൻ ചെയ്യുവാൻ എളുപ്പമായിരിക്കും.

സഞ്ചാരികളെ വരൂ..പൊളിക്കാം

സഞ്ചാരികളെ വരൂ..പൊളിക്കാം

നാലു ദിവസങ്ങൾ ഒരുമിച്ചു കിട്ടുന്നതുകൊണ്ട് ഏറെക്കാലമായി പ്ലാന്‍ ചെയ്ത യാത്രകൾ നമുക്ക് ഒന്നുകൂടി പൊടിതട്ടിയെടുക്കാം. ഇങ്ങു കേരളം മുതൽ അങ്ങ് ഹൈദരാബാദ് വരെ സുഖമായി പോയി തകർത്തു വരാനുള്ള പ്ലാനുകളാണ് ഈ ലോങ് വീക്കെൻഡ് പ്ലാനിൽ നമുക്കുള്ളത്

കുതിരയുടെ മുഖമുള്ള കുദ്രേമുഖിലേക്ക്

കുതിരയുടെ മുഖമുള്ള കുദ്രേമുഖിലേക്ക്

മഴയുടെ നനവ് കുറച്ചൊന്നു മാറി നിൽക്കുമ്പേൾ പോയി കാണുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് കർമ്ണാടകയിലെ കുദ്രേമുഖ്. കർണ്ണാടകയിലെ ചിക്കമംഗളുരുവിൽ സ്ഥിതി ചെയ്യുന്ന ഇവിടം നിത്യഹരിത മേഖലയാണ്.

മേഖങ്ങളും മേഖപാളികളും പുൽമേടും വെള്ളച്ചാട്ടങ്ങളും ഒക്കെയായി പ്രകൃതിയെ അതിന്റെ എല്ലാ വിധ സൗന്ദര്യത്തിലും ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് കുദ്രേമുഖ്. കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ മലനിരകളിലൊന്നു കൂടിയാണിത്.

PC:Mallikarjuna Sarvala

ട്രക്കിങ്ങിനു പോകാം

ട്രക്കിങ്ങിനു പോകാം

കാടറിഞ്ഞ് മണ്ണിൽ ചവിട്ടുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവർക്കു പറ്റിയ ഇടമാണ് കുദ്രേമുഖ്. കർണ്ണാടകയിലെ ഏറ്റവും മികച്ച ട്രക്കിങ്ങ് ഡെസ്റ്റിനേഷനാണിത്.

PC:Ramesh Desai

എങ്ങനെ എത്താം

എങ്ങനെ എത്താം

കർണ്ണാടകയിലെ ദക്ഷിണ കന്നഡ. ഉഡുപ്പി, ചിക്കമംഗളുരു എന്നീ മൂന്നു ജില്ലകളിലായാണ് കുദ്രേമുഖ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്

കർക്കല എന്ന സ്ഥലത്തു നിന്നും 48 കിലോ മീറ്ററും കലസ എന്ന സ്ഥലത്തു നിന്നും 20 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

കണ്ണൂർ-കാസർഗോഡ്-മംഗലാപുരം-കർക്കല-ബജിഗളി വഴിയാണ് കുദ്രേമുഖിൽ എത്തുക.

കോഴിക്കോട് നിന്നു 340 കിമീ, കണ്ണൂരിൽ നിന്നും 250 കിമീ, ബെംഗളുരുവിൽ നിന്നും 333 കിനമീ, ചിക്കമഗളുരുവിൽ നിന്നും 107 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.

ഈ റൂട്ടിൽ തന്നെ

ഈ റൂട്ടിൽ തന്നെ

ബാബാ ബുധഗിരി, ചിക്കമഹളൂർ, കൂർഗ്, മടിക്കേരി, കലാസാ, ഹനുമാൻ ഗുണ്ടി എന്നീ സ്ഥലങ്ങളും ഈ യാത്രയിൽ സന്ദർശിക്കാം.

PC: jesjose

 ഗണ്ടിക്കോട്ട

ഗണ്ടിക്കോട്ട

ഇന്ത്യയിലെ ഗ്രാൻഡ് കാന്യൺ എന്നറിയപ്പെടുന്ന സ്ഥലമാണ് ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗണ്ടിക്കോട്ട. അമേരികക്യിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യനു സമാനമായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. സാധാരണക്കാരായ സഞ്ചാരികൾക്ക് എത്തിപ്പെടുവാൻ പ്രയാസമുള്ള ഒരിടമാണ് ഗണ്ടിക്കോട്ട. പാറക്കെട്ടുകളും ചെങ്കുന്നുമാണ് ഇവിടേക്കുള്ള വഴിയുടെ പ്രത്യേകത. ഇതിനെചുറ്റിയൊഴുകുന്ന പെണ്ണാർ നദിയാണ് ഇതിന്‍റെ മുഴുവൻ ഭംഗിക്കും കാരണക്കാരി.

ഗണ്ടിക്കോട്ട കോട്ടയാണ് ഇവിടെ കാണേണ്ടുന്ന മറ്റൊരു കാഴ്ച.

PC:Prashanth Pai

കന്യാകുമാരി

കന്യാകുമാരി

മലയാളികളുടെ കുട്ടിക്കാല യാത്രകളിൽ ഏറ്റവും അധികം ഇടംപിടിച്ചിട്ടുള്ള സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി. കേപ് കോമറിന്‍ എന്നറിയപ്പെടുന്ന കന്യാകുമാരിയിലെ ഉദയാസ്തമയങ്ങളാണ് ഏറ്റവും മനോഹരമായ കാഴ്ച. സമുദ്രങ്ങളുടെ സംഗമ സ്ഥാനമായ ഇവിടെ ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നീ കടലുകളാണ് കൂടിച്ചേരുന്നത്.

 ഇവിടുത്തെ കാഴ്ചകൾ

ഇവിടുത്തെ കാഴ്ചകൾ

ഇവിടുത്തെ കാഴ്ചകളെന്നാൽ ബീച്ചുകളും ക്ഷേത്രങ്ങളുമാണ് എന്ന ധരിച്ചിരിക്കുന്നവരാണ് കൂടുതലും. എന്നാൽ വിവേകാനന്ദപ്പാറ, വട്ടക്കോട്ടൈ കോട്ട, തിരുവുള്ളവർ പ്രതിമ, ഗാന്ധി മ്യൂസിയം, ഉദയഗിരി കോട്ട, പത്മനാഭപുരം കൊട്ടാരം , കന്യാകുമാരി ക്ഷേത്രം, ചിതറാൽ ജൈന ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങൾ.

 ഹൈദരാബാദ്

ഹൈദരാബാദ്

കുറച്ചധികം ദിവസങ്ങൾ കയ്യിലുണ്ടെങ്കിൽ സുഖമായി പോയിവരുവാൻ സാധിക്കുന്ന ഒരിടമാണ് ഹൈദരാബാദ്. മുത്തുകളുടെയും നിസാമിന്റെയും നാടായ ഇവിടം പൈതൃകവും ചരിത്രവും പരസ്പരം കൂടിച്ചേർന്നു കിടക്കുന്ന നാടാണ്. ഒരു പ്രണയകഥയിൽ നിന്നും രൂപം കൊണ്ട ഹൈദരാബാദ് രുചികരമായ വിഭവങ്ങൾക്കും പേരുകേട്ടയിടമാണ്. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടി വരും ഇവിടം ഓടിച്ചു കണ്ടുതീർക്കുവാൻ.

 ഇവിടെ കാണാൻ

ഇവിടെ കാണാൻ

രാമോജി ഫിലിം സിറ്റിയാണ് ഹൈദരാബാദിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത കാഴ്ച. സുരേന്ദ്രപുരി, ഷാമിർപേട്ട്, സ്നോ വേൾഡ്,നെഹ്റു സുവേളജിക്കൽ പാർക്ക്, ഫലക് നാമ കൊട്ടാരം, നൈസാം മ്യൂസിയം, സ്പാനിഷ് മോസ്ക്, ഗോൽകോണ്ട കോട്ട, ഹൈദരാബാദിന്റെ ഇരട്ടനഗരമായ സെക്കന്ദരാബാദ് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള കാഴ്ചകൾ.

ഡെൽഹി

ഡെൽഹി

ഡെൽഹി എന്നും ഒരു ആഗ്രഹമായി കൊണ്ടു നടക്കുന്നവർക്ക് പോകുവാൻ പറ്റിയ സമയമാണ് സെപ്റ്റംബറിലെ നീണ്ട അവധി ദിവസങ്ങള്‍.

ഡെൽഹിയിൽ കാണേണ്ട സ്ഥലങ്ങൾ

ഡെൽഹിയിൽ കാണേണ്ട സ്ഥലങ്ങൾ

താജ്മഹൽ, റെഡ്ഫോർട്ട്, ഇന്ത്യാ ഗേറ്റ്, ജന്‍ധർ മന്ദർ, ലോധി ഗാർഡൻ, അക്ഷർധാം ക്ഷേത്രം, ലോട്ടസ് ടെമ്പിൾ,കോണാട്ട് പ്ലേസ്, ചാന്ദിനി ചൗക്ക് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ തീര്‍ച്ചയായും കാണേണ്ട ഇടങ്ങൾ.

ഖജുരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

ഇവിടം കണ്ടില്ലേല്‍ ജീവിതം തീര്‍ന്നത്രേ.. സഞ്ചാരികള്‍ തള്ളി തള്ളി വെറുപ്പിച്ച ഇടങ്ങള്‍

ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more