Search
  • Follow NativePlanet
Share
» »അ‍ഞ്ച് മണിക്കു ശേഷം പ്രവേശനമില്ലാത്ത സെമ്പകത്തോപ്പ്!! എന്താണ് ഇതിന്റെ രഹസ്യം!!!

അ‍ഞ്ച് മണിക്കു ശേഷം പ്രവേശനമില്ലാത്ത സെമ്പകത്തോപ്പ്!! എന്താണ് ഇതിന്റെ രഹസ്യം!!!

By Elizabath Joseph

ശ്രീവില്ലിപുത്തൂർ.. തമിഴ്നാടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രത്യേകതകളുള്ള സ്ഥലങ്ങളിലൊന്ന്... ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും കാര്യത്തിൽ മറ്റേതു നഗരത്തോടു മത്സരിച്ചു നിൽക്കുന്ന ഇവിടം വിചിത്രമായ ചില കാര്യങ്ങൾ കൊണ്ടും സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ്.അതുകൊണ്ടുതന്നെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ‍ഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്. ക്ഷേത്രനഗരമായ ശ്രീവില്ലിപുത്തൂരിലെ ഏറ്റവും പ്രശസ്തമായ ഇടം എന്നത് വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിലൊന്നായ ശ്രീ ആണ്ടവ ക്ഷേത്രമാണ്. അതു കൂടാതെ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് സെമ്പകത്തോപ്പ്

സെമ്പകത്തോപ്പ്

സെമ്പകത്തോപ്പ്

ശ്രീ വില്ലിപ്പൂത്തൂരിലെ സെമ്പകക്കോപ്പ് കാട് സഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ഒരിടമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടം ട്രക്കിങ്ങിനും മറ്റുമായി ഒട്ടേറെ ആലുകൾ വന്നെത്തുന്ന സ്ഥലമാണ്. ചമ്പൽ മലയണ്ണാനെ ധാരാളമായി കാണപ്പെടുന്ന ഇവിടുത്തെ കാട്ടിൽ ധാരാളം വന്യജീവികളെയും കാണാം. ആന മുതൽ പുലി, കടുവ കാട്ടുപോത്ത് തുടങ്ങിയവയും ഇവിടെയുണ്ട്.

PC:Balu4care

മലൈ കോവിൽ

മലൈ കോവിൽ

സെമ്പകത്തോപ്പിന്റെ അടിവാരം രണ്ടു ക്ഷേത്രങ്ങളാൽ പ്രശസ്തമാണ്.

രാക്കാച്ചി അമ്മൻ , പേച്ചി അമ്മൻ ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ വിശ്വാസികൾക്കിടയിൽ പേരുകേട്ടതാണ്. ഇവിടെയെത്തി പ്രാർഥിച്ചാൽ എന്താഗ്രഹമാണെങ്കിലും അത് നടക്കും എന്നാണ് വിശ്വാസം. അടിവാരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരം മുകളിലേക്ക് കാട്ടിലൂടെ പോയാൽ വേറൊരു ക്ഷേത്രവും കൂടിയുണ്ട്. കാട്ടഴഹർ ക്ഷേത്രം എന്ന ഈ ക്ഷേത്രത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. ഇവിടുത്തെ മറ്റൊരു ആകർഷണമാണ് നൂപര ഗംഗൈ എന്ന അരുവി. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ വെള്ളച്ചാട്ടം വിശ്വാസികൾക്ക് ഏറെ വിശുദ്ധമാണ്. ഒരിക്കലും വറ്റാത്ത ഇവിടെ വിശ്വാസികളും സഞ്ചാരികളും അടക്കം നിരവധി ആളുകൾ എത്താറുണ്ട്.

PC:Srithern

അരുവി

അരുവി

ഇവിടുത്തെ മറ്റൊരു പ്രധാനപ്പെടട് കാഴ്ചയാണ് അരുവി. ഏഴു സ്ഥലങ്ങളിൽ നിന്നായി ഒഴുകി എത്തുന്ന വെള്ളം ചേർന്ന് രൂപപ്പെടുന്ന ഈ അരുവി എത്ര കൊടിയ വേനലിലും വറ്റാറില്ല. മഴ പെയ്യുൾ കനത്ത ജലപ്രവാഹമാണ് ഈ ചെറിയ അരുവിയിൽ ഉണ്ടാകുന്നത്.

മഴ പെയ്യുമ്പോൾ

PC:Balu4care

അഞ്ച് മണിക്കു ശേഷം!!

അഞ്ച് മണിക്കു ശേഷം!!

സെമ്പകത്തോപ്പ് എനന് ഇടം മറ്റേതു വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പോലെ എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയ സ്ഥലമാണ്. ശ്രീവില്ലിപുരത്തു നിന്നും ബസും കാറും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടേക്ക് ലഭിക്കും. തമിഴ്മാസമായ പൂരട്ടാസി മാസം അഥവാ സെപറ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇവിടെ നടക്കുന്ന ഉത്സവത്ിന് ആയിരക്കണക്കിന് വിശ്വാസികളാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്നത്. എന്നാൽ അല്ലാത്ത സമയങ്ങളിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഇവിടേക്ക് അധികമാരും പോവാറില്ല. മണ്ഡൂഹമുനിവർ എനനു പേരായ മുനി ഇവിടെ തപസ്സനുഷ്ഠിക്കുന്നുണ്ടെന്നും വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നവർ തന്നെ ശല്യപ്പെടുത്താനെത്തുന്നവരാണെന്നു കരുതി അവരെ ശപിക്കുമെന്നുമാണ് വിശ്വാസം.

PC:Balu4care

ചുറ്റുമുള്ള ഇടങ്ങൾ

ചുറ്റുമുള്ള ഇടങ്ങൾ

അയ്യനാർ അരുവി

രാജപാളയത്തു നിന്നും 9 കിലോമീറ്റർ അകലെയാണ് അയ്യനാർ അരുവി സ്ഥിതി ചെയ്യുന്നത്. അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ പറ്റിയ ഇവിടെ കുളിക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്.

തമിഴ്നാട്ടിലെ കാടുകളെ അറിയാം..

PC:Pragadeeshraja

പിളവക്ക്ൽ അണക്കെട്ട്

പിളവക്ക്ൽ അണക്കെട്ട്

ശ്രീ വില്ലിപുത്തൂരിൽ നിന്നും 25 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ഥലമാണ് പിളവക്ക്ൽ അണക്കെട്ട്.പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മറ്റൊരാകർഷണം ഫിഷ് പാമാണ്. വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങളെ ഇവിടെ നിന്നും ലഭിക്കും.

PC:Srinivasan KB

.തണ്ണിപ്പാറൈ

.തണ്ണിപ്പാറൈ

ശ്രീ വില്ലിപുത്തൂരിനടുത്തുള്ള വത്രായിരുപ്പ് എന്ന സ്ഥലത്തു നിന്നു 10 കിമീ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വെള്ളച്ചാട്ടമാണ് തണ്ണിപ്പാറെ വെള്ളച്ചാട്ടം. ഒറ്റക്കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന ഇത് കാണാനായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്താറുണ്ട്.

PC:Rameshng

ഇരിക്കൻകുടി മാരിയമ്മൻ

ഇരിക്കൻകുടി മാരിയമ്മൻ

വിരുത്നഗറിൽ നിന്നും 34 കിലോമീറ്റർ അകലെയാണ് ഇരിക്കൻകുടി മാരിയമ്മൻ എന്ന പ്രശസ്തമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടു നദികളുടെ സംഗമസ്ഥാനത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വർഷത്തിൽ എല്ലാ ദിവസവും സന്ദർശിക്കുവാൻ പറ്റിയ ഇടമാണ്.

ശാസ്ത്രവും മനുഷ്യനും ഒരുപോലെ പരാജയപ്പെട്ട സ്ഥലങ്ങള്‍

PC:Srithern

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more