Search
  • Follow NativePlanet
Share
» »അക്ബർ ചക്രവർത്തി ഏറ്റെടുത്ത ശിവന്റെ നഗരം

അക്ബർ ചക്രവർത്തി ഏറ്റെടുത്ത ശിവന്റെ നഗരം

മധ്യപ്രദേശിലെ ഏറ്റവും മനോഹര ഇടങ്ങളിലൊന്നായ ശിവ്പുരിയുടെ വിശേഷങ്ങൾ!!

ചരിത്രവും ഇതിഹാസവും ഒരുപോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ശിവ്പുരിയ്ക്ക് പ്രത്യേകതകൾ ധാരാളമുണ്ട്. പുരാണങ്ങളിൽ പറയുന്നതനുസരിച്ച് ശിവൻ കുറേ നാൾ ഇവിടെ വസിച്ചിരുന്നുവെന്നും അങ്ങനെ ശിവൻ താമസിച്ച ഇടം എന്ന നിലയിൽ ഇവിടം ശിവ്പുരി ആവുകയുമായിരുന്നു എന്നാണ്. പിന്നീട് കാലങ്ങളോളം മുഗൾ ചക്രവർത്തിമാരുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു ഇവിടം. അങ്ങനെ കഥകൾ കൊണ്ടും ചരിത്രം കൊണ്ടും ആളുകളുടെ ഇടയിൽ സ്ഥാനം നേടിയ ശിവ്പുരിയിൽ കണ്ടുതീർക്കുവാൻ കാഴ്ചകൾ ഒരുപാടുണ്ട്. മധ്യപ്രദേശിലെ ഏറ്റവും മനോഹര ഇടങ്ങളിലൊന്നായ ശിവ്പുരിയുടെ വിശേഷങ്ങൾ!!

എവിടെയാണ് ശിവ്പുരി

എവിടെയാണ് ശിവ്പുരി

മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര ഭൂമിയാണ് ശിവ്പുരി. ഉത്തർപ്രദേശുമായും രാജസ്ഥാനുമായും അതിർത്തി പങ്കിടുന്ന ശിവ്പുരി മധ്യപ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നു കൂടിയാണ്.

കാടുകളാൽ നിറഞ്ഞ നാട്

കാടുകളാൽ നിറഞ്ഞ നാട്

ചരിത്രത്തിലും പുരാണത്തിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന ശിവ്പുരി പക്ഷേ, കരുതുന്നതുപോലെ ഒരു പട്ടണപ്രദേശമല്ല. സമൃദ്ധമായ കാടുകളാൽ നിറഞ്ഞു കിടക്കുന്ന ഇവിടം വെള്ളച്ചാട്ടങ്ങൾ കൊണ്ടും തടാകങ്ങൾ കൊണ്ടും സമൃദ്ധമായ ഇടം കൂടിയാണ്.

PC:Dinesh Valke

അക്ബർ ചക്രവർത്തി ഏറ്റെടുത്ത ശിവന്റെ നഗരം

അക്ബർ ചക്രവർത്തി ഏറ്റെടുത്ത ശിവന്റെ നഗരം

പുരാണങ്ങൾ പറയുന്നതനുസരിച്ച് ശിവൻ ഇവിടെ കുറേക്കാലം വസിച്ചിരുന്നുവത്രെ. അങ്ങനെയാണ് ഈ സ്ഥലത്തിന് ശിവ്പുരി എന്ന പേരു വന്നത് എന്നാണ് വിശ്വാസം. പിന്നീട് ആളുകൾ ഇവിടെ താമസമാക്കുകയും ഒരു വലിയ പ്രദേശമായി ഇവിടം മാറുകയും ചെയ്തു. എങ്കിലും നിബിഡമായ വനപ്രദേശങ്ങൾ ഇവിടെ ധാരാളമുണ്ടായിരുന്നുവത്രെ. അതുകൊണ്ടുതന്നെ മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ഇവിടുത്തെ കാടുകളെ തന്‍റെ വേട്ടയാടലിനു യോജിച്ച ഇടമാക്കി മാറ്റുകയായിരുന്നു. കാട്ടിൽ ആനകളെ ഇറക്കിയും മറ്റും വലിയ വേട്ട തന്നെയായിരുന്നു അക്കാലങ്ങളിൽ ഇവിടെ നടന്നിരുന്നത്.
പിന്നീട് ഇവിടെ ഗ്വാളിയാറിലെ സിന്ധ്യ കുടുബം അക്ബറിൽ നിന്നും ഇവിടം തിരിച്ചുപിടിക്കുകയായിരുന്നു.

കാലത്തിന് തിരിച്ചെടുക്കാനാവാത്ത സ്മാരകങ്ങൾ

കാലത്തിന് തിരിച്ചെടുക്കാനാവാത്ത സ്മാരകങ്ങൾ

കാലമേറെ കഴിഞ്ഞിട്ടും ഒന്നിനും തകർക്കുവാൻ പറ്റാത്ത സ്മാരകങ്ങളും ക്ഷേത്രങ്ങളും ഒക്കെ ഇന്നും ഇവിടെ കാണാം. ചരിത്രകാരൻമാർക്കിടയിലും വിശ്വാസികൾക്കിടയിലും ശിവ്പുരിയെ പ്രിയപ്പെട്ടതാക്കുന്നത് ഇതാണ്.

PC:Vineetkadwaya

മാധവ് ദേശീയോദ്യാനം

മാധവ് ദേശീയോദ്യാനം

ശിവ്പുരി ദേശീയോദ്യാനം എന്നറിയപ്പെടുന്ന മാധവ് ദേശീയോദ്യാനമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷമം. മറാഠികളിലെ സിന്ധ്യ വംശത്തിൽ പെട്ടിരുന്ന മാധവ് റാവു സിന്ധ്യയിൽ നിന്നാണ് മാധവ് ദേശീയോദ്യാനത്തിന് ആ പേരു ലഭിക്കുന്നത്. മുഗള്‍ രാജാക്കൻമാരുടെ വേട്ടയാടൽ കേന്ദ്രമായിരുന്ന ഇവിടം പിന്നീട് ഒരു ദേശീയോദ്യാനമാക്കി മാറ്റുകയായിരുന്നു.

PC:Chitra2016

സഖ്യ സാഗർ തടാകം

സഖ്യ സാഗർ തടാകം

മാധവ് ദേശീയോദ്യാനത്തിനോട് ചേർന്ന് 1920 കളിൽ നിർമ്മിച്ച മനോഹരമായ ഒരു തടാകമാണ് സഖ്യ സാഗർ തടാകം. വളരെ വലിയ ഒരു ആവാസ വ്യവസ്ഥയാണ് ഇവിടെയുള്ളത്.

PC:LRBurdak

കരേര വന്യജീവി സങ്കേതം

കരേര വന്യജീവി സങ്കേതം

ദ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാഡ് എന്നു പേരായ ഒരിനം പക്ഷിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ നിർമ്മിക്കപ്പെട്ട ഒരു വന്യജീവി സങ്കേതമാണ് കരേര വന്യജീവി സങ്കേതം. ഇവിടെ ഏകദേശം 245 ൽ അധികം വ്യത്യസ്ത തരത്തിലുള്ള പക്ഷികൾ ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

ഛത്രി

ഛത്രി

മുഗൾ ഭരണകാത്ത് നിർമ്മിക്കപ്പെട്ട സ്മാരകങ്ങളാണ് ഛത്രികൾ. മുഗൾ വാസ്തുവിദ്യയോടൊന്നിച്ച് ഹിന്ദു സംസ്കാരവും ചേർന്നപ്പോൾ രൂപം കൊണ്ട ഈ സ്മാരകങ്ങൾ ഇവിടുത്തെ മനോഹരമായ കാഴ്ചകളിലൊന്നാണ്. സിന്ധ്യ വരാജവംശത്തിലെ ആളുകളുടെ ശവകുടീരങ്ങൾ ഇവിടെയുണ്ട്.

 സ്വാതന്ത്ര്യസമരത്തിലെ ശിവ്പുരി

സ്വാതന്ത്ര്യസമരത്തിലെ ശിവ്പുരി

ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലങ്ങളില്‍ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് ശിവ്പുരിയും. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന താന്തിയ തോപ്പിയെ തൂക്കിക്കൊന്നത് ഇവിടെ വെച്ചാണ്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ശിവ്പുരിക്ക് ഏറ്റവും അടുത്തുള്ള പ്രധാന പട്ടണം ഗ്വാളിയോറാണ്. ഗ്വാളിയോറിലെ എയർപോർട്ടായ രാജ്മാതാ വിജയ രാജെ സിന്ധ്യ എയർ ടെർമിനലിൽ നിന്നും ഇവിടേക്ക് 125.6 കിലോമീറ്റർ ദൂരമാണുള്ളത്. രണ്ട് മണിക്കൂർ 50 മിനിട്ട് സമയമാണ് ഇവിടെയത്താൻ വേണ്ടത്.
ട്രെയിനിനു വരുന്നവർക്ക് ശിവപുരിയിൽ തന്നെ റെയിൽവേ സ്റ്റേഷനുണ്ട്. ഡെൽഹിയിൽ നിന്നും 400 കിലോമീറ്റർ, ഭോപ്പാലിൽ നിന്നും 300 കിലോമീറ്റർ ഇൻഡോറിൽ നിന്നും 400 കിലോമീറ്റർ എന്നിങ്ങനെയാണ് ഇവിടേക്ക് ട്രെയിനിനുള്ള ദൂരം.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം.

വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം... വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം...

ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!! ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!

ചെളിയിലെ ദേവി വിഗ്രഹം മുതൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം വരെ...പാലക്കാട്ടെ ക്ഷേത്രങ്ങൾ ഇതാണ്!! ചെളിയിലെ ദേവി വിഗ്രഹം മുതൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം വരെ...പാലക്കാട്ടെ ക്ഷേത്രങ്ങൾ ഇതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X