» »വിദേശത്തേയ്ക്ക് പറക്കും മുന്‍പ് ഉറപ്പായും കണ്ടിരിക്കേണ്ട ഇന്ത്യയിലെ സ്ഥലങ്ങള്‍

വിദേശത്തേയ്ക്ക് പറക്കും മുന്‍പ് ഉറപ്പായും കണ്ടിരിക്കേണ്ട ഇന്ത്യയിലെ സ്ഥലങ്ങള്‍

Posted By: Elizabath

യാത്രാമോഹങ്ങള്‍ക്ക് തടയിടാന്‍ മിക്കപ്പോഴും പലകാരണങ്ങള്‍ കാണും. ജോലിയും വീട്ടിലെ തിരക്കുകളും മാറ്റിവയ്ക്കാന്‍ പാടില്ലാത്ത കാരണങ്ങളും ചേര്‍ന്ന് പലപ്പോഴും അവതാളത്തിലാക്കുന്നത് ഏറെ കൊതിച്ച ചില യാത്രകളെയായിരിക്കും.
ഇനി എങ്ങാനും വിദേശത്തേയ്ക്ക് പോകേണ്ടി വന്നാലോ..ഒന്നു പറയാനില്ല. യാത്രകള്‍ ഒന്നും നടക്കില്ല എന്നത് ഉറപ്പ്. അതിനാല്‍ വിദേശത്തേയ്ക്കു പോകും മുന്‍പ് കണ്ടിരിക്കേണ്ട നമ്മുടെ രാജ്യത്തെ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കാഴ്ചകളില്‍ മയങ്ങാന്‍ വരട്ടെ..ഇതാ കാശ്മീര്‍

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കാഴ്ചകളില്‍ മയങ്ങാന്‍ വരട്ടെ..ഇതാ കാശ്മീര്‍

ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഇടമാണ് നമ്മുടെ രാജ്യത്തെ കാശ്മീര്‍.
മഞ്ഞും പര്‍വ്വതങ്ങളും മനോഹരമായ ഭൂപ്രകൃതികളുമെല്ലാം ചേര്‍ന്ന് കാശ്മീരിനെ ഏറെ മനോഹരമായ ഒരു സ്ഥലമാക്കി മാറ്റുന്നു.
ലഡാക്ക്, നിരവധി തടാകങ്ങള്‍, ആശ്രമങ്ങള്‍ ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍.

PC:Atif Gulzar

നയാഗ്ര വെള്ളച്ചാട്ടമല്ല..ഇത് നമ്മുടെ ചിത്രകോട്ടെ വെള്ളച്ചാട്ടം

നയാഗ്ര വെള്ളച്ചാട്ടമല്ല..ഇത് നമ്മുടെ ചിത്രകോട്ടെ വെള്ളച്ചാട്ടം

ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ചത്തീസ്ഗഡിലെ ചിത്രകോട്ടെ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. 29 മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. മഴക്കാലത്ത് ഇന്ദ്രാവതി നദി കരകവിയുമ്പോഴാണ് വെള്ളച്ചാട്ടത്തിനെ പൂര്‍ണ്ണശക്തിയില്‍ കാണുവാന്‍ സാധിക്കുക.

PC: nup29

സഹാറയില്‍ പോകും മുന്‍പ് താര്‍ മരുഭൂമി കാണാം

സഹാറയില്‍ പോകും മുന്‍പ് താര്‍ മരുഭൂമി കാണാം

ഗ്രേറ്റ് ഇന്ത്യന്‍ ഡെസേര്‍ട്ട് എന്നറിയപ്പെടുന്ന താര്‍ മരുഭൂമി ലോകത്തിലെ പതിനേഴാമത്തെ വലിയ മരുഭൂമിയാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സ്വാഭാവീകമായ അതിര്‍ത്തി തീര്‍ക്കുന്ന താറിന്റെ കൂടുതല്‍ ഭാഗങ്ങളും രാജസ്ഥാനിലാണ് കാണുന്നത്.

PC:sushmita balasubramani

റാന്‍ ഓഫ് കച്ച്

റാന്‍ ഓഫ് കച്ച്

താര്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന ഉപ്പുപാടങ്ങളാണ് റാന്‍ ഓഫ് കച്ച് എന്നറിയപ്പെടുന്നത്. ഇതിന്റെ വലുപ്പം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടം എന്ന ബഹുമതിയും റാന്‍ ഓഫ് കച്ചിനാണ്.

PC:Superfast1111

മഡഗാസ്‌കറിനു പകരം ആന്‍ഡമാന്‍

മഡഗാസ്‌കറിനു പകരം ആന്‍ഡമാന്‍

കടലിന്റെ സൗന്ദര്യം ആവോളം അറിയണമെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹം. മ്യാന്‍മാറിനോടു സാദൃശ്യമുള്ള ഈ ദ്വീപസമൂഹം ചരിത്രാന്വേഷികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രിയപ്പെട്ട ഒരിടമാണ്.

PC:Venkatesh K

പൂക്കളുടെ താഴ്‌വര

പൂക്കളുടെ താഴ്‌വര

300ല്‍ അധികം തരത്തിലുള്ള പൂച്ചെടികള്‍ വളരുന്ന ഹിമാലയത്തിലെ ഒരു താഴ്‌വരയാണ് പൂക്കളുടെ താഴ്‌വര എന്ന പേരില്‍ അറിയപ്പെടുന്നത്. ഇംഗ്ലീഷ് പപര്‍വ്വതാരോഹകര്‍ അപ്രതീക്ഷിതമായി കണ്ടെത്തിയ ഇവിടം ഇന്ന് ലോകമറിയുന്ന ഒരു ട്രക്കിങ് സ്ഥലമാണ്. ഇതൊരു ദേശീയോദ്യാനം കൂടിയാണ്.

PC: Araghu

നൈനിറ്റാള്‍

നൈനിറ്റാള്‍

കുമയോണ്‍ താഴ്‌വരയിലെ മനോഹരമായ ഒരു ഹില്‍സ്‌റ്റേഷനാണ് നൈനിറ്റാള്‍. ഉത്തരാഖണ്ഡിലെ രത്‌നം എന്നറിയപ്പെടുന്ന ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 6350 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ മൂന്നു പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടയിടം കൂടിയാണിത്.

PC:Mihir P Sah

തിരുവള്ളുവരുടെ പ്രതിമ

തിരുവള്ളുവരുടെ പ്രതിമ

പ്രശസ്ത തമിഴ് കൃതിയായ തിരുക്കുറലിന്റെ കര്‍ത്താവായ തിരുവള്ളുവര്‍ തമിഴിലെ പ്രസിദ്ധനായ കവിയും ചിന്തകനുമാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി കന്യാകുമാരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന തിരവള്ളുവര്‍ പ്രതിമ കണ്ടിരിക്കേണ്ട ഒന്നാണ്. രണ്ടുകടലുകളും ഒരു സമുദ്രവും സംഗമിക്കുന്ന കന്യാകുമായിരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:infocaster

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

ലോകത്തെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിലൊന്നാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഗേറ്റ്.
ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്.
യുദ്ധത്തില്‍ മരിച്ച സൈനികരുടെ പേരുകള്‍ ഇതിന്റെ ചുമരില്‍ കൊത്തിവെച്ചിട്ടുണ്ട്.

PC: rajaraman sundaram

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...