Search
  • Follow NativePlanet
Share
» »അരുമകളെ ഒപ്പം കൂട്ടാതിരിക്കേണ്ട, ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്താൽ 'യാത്ര സെറ്റ്' , അറിയാം

അരുമകളെ ഒപ്പം കൂട്ടാതിരിക്കേണ്ട, ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്താൽ 'യാത്ര സെറ്റ്' , അറിയാം

സതേൺ റെയിൽവേ പുറത്തിറക്കിയ നിർദ്ദശമനുസരിച്ച് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്ത് വളര്‍ത്തു മൃഗങ്ങളെ ട്രെയിനിൽ കൊണ്ടുപോകാം.

യാത്രകളിൽ വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടുവാൻ പല പരിമിതികളുമുള്ള നാടാണ് നമ്മുടേത്. സ്വന്തം വാഹനങ്ങളിൽ സൗകര്യപ്രദമായി ഇവയ്ക്കൊപ്പം യാത്ര പോകാമെങ്കിലും പൊതുഗതാഗത സൗകര്യങ്ങളിൽ ഇത് എളുപ്പമല്ല. യാത്രകളിൽ വളർത്തുമൃഗങ്ങളെ കൂട്ടുവാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ നിലപാടുമായി വന്നിരിക്കുകയാണ് റെയിൽവേ. സതേൺ റെയിൽവേ പുറത്തിറക്കിയ നിർദ്ദശമനുസരിച്ച് ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്ത് വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകാം.

Guidelines To Carry Pets On Trains

PC:Amariei Mihai

നിർദ്ദേശത്തിൽ പറയുന്നതനുസരിച്ച് എസി ത്രീ ടയർ, എസി ചെയർ കാർ, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് എന്നിവിടങ്ങളിൽ വളർത്തുമൃഗങ്ങളെ അനുവദിക്കില്ല. ആരെങ്കിലും വളർത്തുമൃഗങ്ങളെ കൃത്യമായ ബുക്കിങ് നടത്താതെ ട്രെയിനിൽ കൊണ്ടുപോകുന്നതു ശ്രദ്ധയിൽപെട്ടാൽ അവർക്ക് പിഴ ചുമത്തും. ലഗേജ് ചാർജിന്‍റെ ആറിരട്ടി തുകയായിരിക്കും പിഴയായി ഈടാക്കുക.

യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളെ എസി ഫസ്റ്റ് ക്ലാസിലോ ഫസ്റ്റ് ക്സാസ് ക്യാബിനിലോ കൂപ്പെയിലൊ അല്ലെങ്കിൽ ലഗേജ് ബുക്കിങ്ങിൽ ലഗേജ് കം ബ്രേക്ക് വാനിൽ ട്രെയിൻ മാനേജറുടെയോ ഗൈഡിന്‍റെയോ മേൽനോട്ടത്തില്‌ കൊണ്ടുപോകാം.

Guidelines To Carry Pets On Trains

PC:Jason Leung

പാസഞ്ചർ നെയിം റെക്കോർഡിൽ ഒരു യാത്രക്കാരന് ഒരു നായയെ മാത്രമേ ഒപ്പം കൊണ്ടുപോകുവാൻ സാധിക്കൂ. മാത്രമല്ല, യാത്രയിൽ ഒപ്പം കൂട്ടുന്ന വളര്‍ത്തുമൃഗത്തെ യാത്ര തുടങ്ങുന്ന സമയത്തിനു മൂന്ന് മണിക്കൂർ മുൻപെങ്കിലും ലഗേജ്/ പാർസൽ ഓഫീസിൽ എത്തിക്കേണ്ടതാണ്.

Guidelines To Carry Pets On Trains

PC:Matt Nelson

കൂടാതെ, വളർത്തുമൃഗത്തിനൊപ്പം യാത്ര ചെയ്യുന്ന ഓരോ ആളും തങ്ങളുടെ വളർത്തുമൃഗം എല്ലാത്തരത്തിലുമുള്ള രോഗങ്ങളിൽ നിന്നും പകര്‍ച്ചവ്യാധികളിൽ നിന്നും വിമുക്തമാണെന്നു വെറ്റനറി ഡോക്ടറുടെ പക്കൽനിന്നുമുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്. യാത്ര തുടങ്ങുന്നതിനു 24-48 മണിക്കൂർ മുൻപ് എടുത്തതായിരിക്കണം ഇത്. കൂടാതെ, വാക്സിനേഷൻ സർട്ടിഫിക്കറ്റിനൊപ്പം ബുക്കിങ് സമയത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതാണ്.

വളര്‍ത്തുമൃഗങ്ങളുമായി ട്രെയിനില്‍ യാത്ര ചെയ്യുവാന്‍... നിയമങ്ങളും ചാര്‍ജും... വിശദമായി വായിക്കാംവളര്‍ത്തുമൃഗങ്ങളുമായി ട്രെയിനില്‍ യാത്ര ചെയ്യുവാന്‍... നിയമങ്ങളും ചാര്‍ജും... വിശദമായി വായിക്കാം

വളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാംവളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

Read more about: train travel irctc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X