» »ഭൂലോകവൈകുണ്ഠ നാഥന്റെ തീര്‍ഥാടനകേന്ദ്രം

ഭൂലോകവൈകുണ്ഠ നാഥന്റെ തീര്‍ഥാടനകേന്ദ്രം

Written By: Elizabath

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളും കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളുമുള്ള ക്ഷേത്രമാണ് തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം.
ഭൂമിയില്‍ ഒന്നാമതായി കരുതുന്ന പുണ്യസ്ഥലമായ ഇവിടം കാവേരി നദിക്കും അതിന്റെ പോഷക നദിയായ കൊല്ലിടം നദിക്കും ഇടയിലുള്ള ചെറുദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
മഹാക്ഷേത്രങ്ങളില്‍ മഹാക്ഷേത്രമായ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം....

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര

ലോകത്തില്‍ നിത്യപൂജ നടക്കുന്ന ക്ഷേത്രങ്ങളില്‍ വെച്ച് ഏറ്റവും വലിയ ക്ഷേത്രമാണ് രംഗനാഥസ്വാമി ക്ഷേത്രം.

PC:Richard Mortel

ഏഷ്യയിലെ ഏറ്റവും വലിയ ഗോപുരം

ഏഷ്യയിലെ ഏറ്റവും വലിയ ഗോപുരം

ഭൂലോകവൈകുണ്ഠം എന്നറിയപ്പെടുന്ന തിരുച്ചിറപ്പള്ളി രംഗനാഥസ്വാമി ക്ഷേത്രത്തിലാണ് ഏഷ്യയിലെ ഏറ്റവും വലുപ്പമുള്ള ഗോപുരം സ്ഥിതി ചെയ്യുന്നത്.

PC:Saravana Raja R

കൊത്തുപണികളും കല്‍ത്തൂണുകളും

കൊത്തുപണികളും കല്‍ത്തൂണുകളും

കൊത്തുപണികളും കല്‍ത്തൂണുകളും നിറഞ്ഞ മണ്ഡപങ്ങളാണ് രംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

PC:Richard Mortel

എട്ടു സ്വയംഭൂ ക്ഷേത്രങ്ങളില്‍ ഒന്ന്

എട്ടു സ്വയംഭൂ ക്ഷേത്രങ്ങളില്‍ ഒന്ന്

ഭഗവാന്‍ വിഷ്ണുവിന്റെ എട്ടു സ്വയംഭൂ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശ്രീരംഗം ക്ഷേത്രം. അതിനാല്‍ തന്നെ ഇന്ന് ഭൂമിയിലുള്ള ക്ഷേത്രങ്ങളിലെല്ലാം വെച്ച് ഏറ്റവും പരിശുദ്ധമായ ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്.

PC:Richard Mortel

ഏഴു മതിലുകള്‍ക്കുള്ളിലെ വിഷ്ണു ക്ഷേത്രം

ഏഴു മതിലുകള്‍ക്കുള്ളിലെ വിഷ്ണു ക്ഷേത്രം

ഏഴു മതിലുകള്‍ക്കുള്ളിലാണ് ഇവിടുത്തെ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതായത് ഏഴ് ചുറ്റമ്പല വീഥികളാണ് ഇവിടെയുള്ളത്. ഇതില്‍ പുറമേയുള്ള മൂന്നെണ്ണത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ബ്രാഹ്മണര്‍, കച്ചവടക്കാര്‍ തുടങ്ങിയവരാണ്. ബാക്കിയുള്ള നാലെണ്ണത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Ssriram mt

തെക്കോട്ട് ദര്‍ശനം

തെക്കോട്ട് ദര്‍ശനം

സാധാരണ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തെക്കോട്ടാണ് ഇവിടുത്ത ശ്രീകോവിലിന്റെ ദര്‍ശനം.

PC:Ssriram mt

21 ഗോപുരങ്ങള്‍

21 ഗോപുരങ്ങള്‍

തലയുയര്‍ത്തി നില്‍ക്കുന്ന 21 ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. അതിശയിപ്പിക്കുന്ന തലയെടുപ്പോടെ നില്‍ക്കുന്ന ഇവയില്‍ 236 അടി ഉയരമുള്ള രാജഗോപുരമാണ് ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഗോപുരം.

PC:Wikipedia

പലരാജാക്കന്‍മാരിലൂടെയെത്തിയ ക്ഷേത്രം

പലരാജാക്കന്‍മാരിലൂടെയെത്തിയ ക്ഷേത്രം

വെറും ഒന്നും രണ്ടും രാജവംശങ്ങളുടെ സംഭാവനയല്ല ഇന്നു കാണുന്ന ഈ ക്ഷേത്രം.
പല്ലവ രാജാക്കന്മാര്‍, പാണ്ഡ്യര്‍, ഹോയ്‌സാല രാജാക്കള്‍, നായ്ക്ക് വംശജര്‍ തുടങ്ങി എണ്ണമറ്റ രാജവംശങ്ങളാണ് ഈ ക്ഷേത്രത്തിന്റെ ഇന്നു കാണുന്ന പ്രൗഢഗംഭീരമായ നിലനില്‍പ്പിനു പിന്നില്‍.

PC:Richard Mortel

ബ്രഹ്മാവ് പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം

ബ്രഹ്മാവ് പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം

ഐതിഹ്യമനുസരിച്ച് ബ്രഹ്മാവ് പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹമാണ് ഇവിടുത്തേത്. തേത്രായുഹത്തില്‍ ആ വിഗ്രഹം കയ്യിലെത്തിയ ശ്രീരാമന്‍ രാവണനെ വധിച്ചതിനു ശേഷം അത് വിഭീഷണനു നല്കി. യാത്രയ്ക്കിടെ ശ്രീരംഗത്തെത്തിയപ്പോള്‍ വിഗ്രഹം നിലത്തുവച്ചു. പോകാന്‍ നേരം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ലത്രെ. അത് അപ്പോഴേയ്ക്കും അവിടം ഉറച്ച് പോയിരുന്നു. അവിടെയിരുന്ന് തെക്കോട്ട് ലങ്കയിലേക്ക് നോക്കി ലങ്ക പരിപാലിച്ചുകൊള്ളൈാമെന്ന് ഭഗവാന്‍ ഉറപ്പു നല്കുകയും ചെയ്തു. പിന്നീട് ചോള രാജാവ് ഈ സ്ഥലം കണ്ടെത്തി ക്ഷേത്രം പണിയുകയായിരുന്നുവത്രെ.

PC:G41rn8

ജ്യേഷ്ഠാഭിഷേകം

ജ്യേഷ്ഠാഭിഷേകം

തമിഴ്മാസമായ ആണിയില്‍ നടക്കുന്ന ജ്യേഷ്ഠാഭിഷേകം അവിടെ കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നും വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ആചരിക്കുന്നത്. ശ്രീകോവില്‍ വൃത്തിയാക്കിയ ശേഷം ക്ഷേത്രത്തില്‍ തന്നെ നിര്‍മ്മിച്ച ഔഷധ എണ്ണ വിഗ്രഹത്തില്‍ പുരട്ടുകയാണ് ചെയ്യുന്നത്.

PC: Official site

ഭൂലോകവൈകുണ്ഠ നാഥന്റെ തീര്‍ഥാടനകേന്ദ്രം

ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ആഘോഷിക്കുന്ന പവിത്രോത്സവം സ്വാമി ധരിച്ചിരിക്കുന്ന പൂണൂലിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ദിവസേന നടക്കുന്ന പൂജകളുടെ കളങ്കം തീര്‍ക്കാനാണ് ഈ പൂജ നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വിഗ്രഹങ്ങളേയും പൂണൂല്‍ അണിയിക്കുന്നു.

PC: Official site

ശ്രീ ജയന്തി

ശ്രീ ജയന്തി

രംഗനാഥസ്വാമി ക്ഷേത്രത്തിനുള്ളിലെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും കൃഷ്ണന്റെ ജന്‍മദിനം ആഘോഷിക്കാറുണ്ട്. അതാണ് ശ്രീ ജയന്തി എന്നറിയപ്പെടുന്നത്.

ഊഞ്ഞാല്‍

ഊഞ്ഞാല്‍

തമിഴ്മാസമായ അല്‍പ്പശിയിലാണ് ഊഞ്ഞാല്‍ ആഘോഷിക്കുന്നത്.
ഒന്‍പത് ദിവസങ്ങളിലായുള്ള ഈ ആഘോഷത്തിന്റെ ഒന്നാം ദിവസവും ഏഴാം ദിവസവും ഭഗവാന്‍ ദേവിയോടൊപ്പം ഭഗവാന്‍ ദേവിയോടൊപ്പം ഊഞ്ഞാലില്‍ എഴുന്നള്ളുന്നു.

PC: Official site

വിരുപ്പന്‍ (ചിത്തിര തേര്)

വിരുപ്പന്‍ (ചിത്തിര തേര്)

തമിഴ് മാസമായ പൈങ്കുനിയില്‍ (മാര്‍ച്ച്ഏപ്രില്‍) തൊഴില്‍പരമായ കളങ്കങ്ങള്‍ ഇല്ലാതാക്കുന്നതിനുവേണ്ടി ആഘോഷിക്കുന്ന പ്രൗഢ ഗംഭീരമായ ഉല്‍സവമാണ് വിരുപ്പന്‍.

PC: Official site

ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം

ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം

ക്ഷേത്രത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് ഉപയോദത്തിലുള്ള , പൂജകള്‍ നടക്കുന്ന ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രമാണത്രെ. 631000 ചതുരശ്ര മീറ്റര്‍ ആണ് ഇതിന്റെ വിസ്താരം. 4 കിലോമീറ്റര്‍ ചുറ്റളവുണ്ട് ക്ഷേത്രസമുച്ചയത്തിന്. ആങ്കര്‍ വാട്ട് ഇതിലും വലുതാണെങ്കിലും ഇപ്പോള്‍ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നില്ല.

PC:Giridhar Appaji Nag Y

ദ്വീപിനുള്ളിലെ ക്ഷേത്രം

ദ്വീപിനുള്ളിലെ ക്ഷേത്രം

ഇരട്ടനദികളായ കാവേരി, കോളെറൂണ്‍ എന്നിവ ചേര്‍ന്നുണ്ടായ ഒരു ചെറിയ ദ്വീപിലാണ് ശ്രീരംഗം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC: Haneeshkm

സാംസ്‌കാരിക പൈതൃകത്തിനുള്ള 2017ലെ യുനസ്‌കോയുടെ ഏഷ്യാ പസഫിക് അവാര്‍ഡ്

സാംസ്‌കാരിക പൈതൃകത്തിനുള്ള 2017ലെ യുനസ്‌കോയുടെ ഏഷ്യാ പസഫിക് അവാര്‍ഡ്

സാംസ്‌കാരിക പൈതൃകത്തിനുള്ള 2017ലെ യുനസ്‌കോയുടെ ഏഷ്യാ പസഫിക് അവാര്‍ഡ് ഇത്തവണ രംഗനാഥസ്വാമി ക്ഷേത്രമാണ് നേടിയത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇത്രയുംനാള്‍ യാതൊരു കോട്ടവും തട്ടാതെ സംരക്ഷിച്ചതിനാണ് അവാര്‍ഡ്.

PC: simianwolverine

ഉത്സവത്തിന് ഒരുമില്യണ്‍ ആളുകള്‍

ഉത്സവത്തിന് ഒരുമില്യണ്‍ ആളുകള്‍

തമിവ് മാസമായ മാര്‍ഗഴിയില്‍ നടക്കുന്ന ഉത്സവത്തിന് ഏകദേശം പത്തു ലക്ഷത്തോളം ആളുകള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. 21 ദിവസമാണ് ഇവിടുത്തെ ഉത്സവം.

PC:Jean-Pierre Dalbéra

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 9 കിലോമീറ്റര്‍ മാത്രം അകലെയാണ് ശ്രീരംഗം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അരകിലോമീറ്റര്‍ മാത്രം അകലെയുള്ള ശ്രീരംഗം റെയില്‍വേ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. തിരുച്ചിറപ്പള്ളി വിമാനത്താവളം ക്ഷേത്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...