Search
  • Follow NativePlanet
Share
» »കൈ നിറയേ മനം നിറയേ ഷോപ്പിങ് നടത്തുവാൻ ഡെൽഹി

കൈ നിറയേ മനം നിറയേ ഷോപ്പിങ് നടത്തുവാൻ ഡെൽഹി

ഷോപ്പിങ്ങ് ഒരു ഹരമാക്കിയവരുടെ കൂടെ ഒരിക്കലെങ്കിലും കടയിൽ പോയിട്ടുള്ളവർക്ക് അറിയാം എത്ര വാങ്ങിക്കൂട്ടിയാലും മതിയാവാത്ത ആളുകളെക്കുറിച്ച്. വില കുറഞ്ഞു ലഭിക്കുന്തോറും കൂടുതൽ വാങ്ങുവാനുള്ള പ്രവണത ഷോപ്പിങ്ങ് പ്രിയർക്ക് പെട്ടന്നൊന്നും കുറയ്ക്കുവാന്‍ സാധിക്കില്ല. ഇങ്ങനെ ഷോപ്പിങ്ങ് നടത്തി സന്തോഷം കണ്ടെത്തുന്നവർക്ക് പോകുവാൻ പറ്റിയ ഒരുകൂട്ടം ഇടങ്ങളുണ്ട്. ഇവിടെയെങ്ങുമല്ല..അങ്ങ് ഡെൽഹിയിൽ. ഇവിടെ കൊടുക്കുന്നതിന്റെ പകുതി വിലയില്‍ ഗുണമേന്മയിൽ ഒട്ടും കോട്ടമില്ലാത്ത തുണിത്തരങ്ങളും മറ്റു സാധനങ്ങളും വാങ്ങുവാൻ പറ്റിയ ഇഷ്ടംപോലെ ഇടങ്ങൾ ഇവിടെയുണ്ട്. ചിലപ്പോൾ നാട്ടിൽ ഒരു കുർത്ത വാങ്ങുന്ന പണത്തിന് ഇവിടെ ചിലപ്പോള്‌ മൂന്നും നാലും ഒക്കെ കിട്ടിയെന്നിരിക്കും...

പുസ്തകങ്ങൾ മുതൽ സൽവാർ വരെ

പുസ്തകങ്ങൾ മുതൽ സൽവാർ വരെ

വസ്ത്രങ്ങൾ മാത്രമേ ഇവിടെയുള്ളോ എന്നല്ലേ ആദ്യം മനസ്സിലെത്തുന്ന ചോദ്യം.. ഉത്തരം അല്ല എന്നാണ്. പുസ്തകങ്ങളും കരകൗശല വസ്തുക്കളും ചെരുപ്പുകളും സുഗന്ധ വ്യജ്ഞനങ്ങളും ഇലക്ട്രോണിക് സാധനങ്ങളും അടക്കം ഒരു വീട്ടിലേക്ക് എന്തൊക്കെയാണോ വേണ്ടത് അതൊക്കെ വളരെ കുറഞ്ഞ നിരക്കിൽ കിട്ടുന്ന മാര്‍ക്കറ്റുകള്‍ ഡെൽഹിയുടെ പ്രത്യേകതയാണ്.

കാശെറിഞ്ഞാൽ കൈ നിറയേ

കാശെറിഞ്ഞാൽ കൈ നിറയേ

സാധാരണ കടകളിൽ പോയി ഷോപ്പിങ്ങ് നടത്തുന്നതിന്റെ പകുതി പോലും ആവില്ല അതിലും കൂടുതൽ സാധനങ്ങള്‍ ഇവിടെ നിന്നും വാങ്ങുമ്പോൾ. ഇത് കൂടാതെ, വില പേശുവാൻ അറിയുന്നവരാണെങ്കിൽ അതിശയിപ്പിക്കുന്ന വിലക്കുറവിൽ സാധനങ്ങള്‍ സ്വന്തമാക്കാം.

ചാന്ദ്നി ചൗക്ക്

ചാന്ദ്നി ചൗക്ക്

ഡൽഹിയിലെ ഷോപ്പിങ്ങ് സ്ട്രീറ്റുകളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ചാന്ദ്നി ചൗക്ക്. ഡല്‍ഹിയിലെ ഏറ്റവും പഴക്കം ചെന്ന ഷോപ്പിങ്ങ് സ്ട്രീറ്റും ഇതു തന്നെയാണ്. വിവാഹ വസ്ത്രങ്ങൾ, അതിൽത്തന്നെ പെൺകുട്ടികൾക്കുള്ള വസ്ത്രങ്ങളാണ് ഇവിടെ കൂടുതലും ലഭിക്കുക. പോകുമ്പോൾ വയർ കാലിയാക്കി പോകുവാൻ ശ്രദ്ധിക്കുക. ഡൽഹിയുടെ തനത് രുചികള്‍ക്കൊപ്പം വ്യത്യസ്ത ഇടങ്ങളിലെ രുചികൾ കൂടി വയറു നിറയെ പരീക്ഷിക്കുവാൻ ഇവിടെ സാധിക്കും.

കാര്യമായി ഷോപ്പ് ചെയ്യുവാൻ ഒന്നുമില്ലെങ്കിലും ഇവിടെ പോകാതിരിക്കരുത്. രാത്രിയിലും സജീവമായ മാർക്കറ്റും വിവധ ഇടങ്ങളിൽ നിന്ന് ഇവിടെയെത്തി വില പേശുന്ന ആളുകളും ഒ്കെ ചേർന്ന് വളരെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമായിരിക്കും ചാന്ദ്നി ചൗക്ക് സമ്മാനിക്കുക.

ജൻപഥ് മാർക്കറ്റ്

ജൻപഥ് മാർക്കറ്റ്

ജൻപഥ് മാർക്കറ്റ് എന്നു കേട്ടിട്ടില്ലാത്തവരില്ല എങ്കിലും ടിബറ്റന്‍ മാർക്കറ്റ് എന്നുകൂി പറയണം ഈ മാർക്കറ്റിനെ പൂർണ്ണമായും മനസ്സിലാക്കുവാൻ. സ്ത്രീകളുടെ പ്രിയപ്പെട്ട ഷോപ്പിങ്ങ് കേന്ദ്രമാണ് ജൻപഥ് മാർക്കറ്റ്. അതിന്‍റെ കാരണം കൂടുതലൊന്നും അന്വേഷിക്കുവാനില്ല. ചെരിപ്പുകളും വസ്ത്രങ്ങളും തേടിയാണ് ഇവിടെ അധികവും സ്ത്രീകൾ എത്തുന്നത്. ഇത് കൂടാതെ വസ്ത്രത്തിനു യോജിച്ച, വിലക്കുറവിലുള്ള ഇമിറ്റേഷൻ ജ്വല്ലറിയും ഇവിടെ ധാരാളമായി ലഭിക്കും. എന്നാൽ എന്തും കച്ചവടക്കാർ പറയുന്ന അതേ വില കൊടുത്ത് വാങ്ങിയാൽ പറ്റിക്കപ്പെടും എന്നതിൽ സംശയമില്ല. പകരും കഴിയുന്നതും വില പേശി മാത്രം കച്ചവടമാക്കുക.

PC:Ekabhishek

പാലികാ ബസാർ

പാലികാ ബസാർ

തിരക്കും ബഹളവു പൊടിയുമൊന്നും പറ്റാത്ത ആളുകൾക്ക് പാലികാ മാർക്കറ്റിലേക്ക് പോകാം. എസി കെട്ടിടത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റ് വളരെ തിരക്ക് അനുഭവപ്പെടാത്ത ഇടമാണ്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, പെർഫ്യൂം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇവിടെ കച്ചവടമുള്ളത്.

PC:Johannes Bader

 ദില്ലി ഹാത്

ദില്ലി ഹാത്

വീടുകളെ അലങ്കരിക്കുവാനും ഓഫീസ് മുറികളും മറ്റും കരകൈശല വസ്തുക്കള്‍ കൊണ്ട് മനോഹരമാക്കുവാനും താല്പര്യമുള്ളവർ തീർച്ചയായും പോയിരിക്കേണ്ട ഇടമാണ് ദില്ലി ഹാത്. കരകൗശല വസ്തുക്കൾ വളരെ കുറ‍ഞ്ഞ നിരക്കിൽ കിട്ടുന്ന ഇവിടെ വളരെ ലളിതമായ അന്തരീക്ഷമാണുള്ളത്. വില പേശുവാൻ മിടുക്കുണ്ടെങ്കിൽ മൺപാത്രങ്ങൾ, അലങ്കാര വസ്തുക്കൾ, ഫർണിച്ചറുകൾ, തുണിത്തരങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നും വാങ്ങാം.

PC:Kundansen

പഹർഗഞ്ച്

പഹർഗഞ്ച്

കൊണാട്ട് പ്ലേസിനോട് തൊട്ടടുത്തു കിടക്കുന്ന മാർക്കറ്റാണ് പഹർഗഞ്ച്. ഹോൾസെയിലായാണ് ഇവിടെ കച്ചവടങ്ങൾ നടക്കുന്നത് എന്നതിനാൽ എല്ലായ്പ്പോഴും വലിയ തിരക്കായിരിക്കും ഇവിടെ അനുഭവപ്പെടുക. വസ്ത്രങ്ങളുടെ ഹോൾസെയിൽ വില്പനയിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും ഇവിടെ വന്ന് സാധനങ്ങള്‍ മേടിക്കാറുണ്ട്. പുസ്തകങ്ങൾ, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയും ഇവിടെ ലഭിക്കും.

PC:Michał Sałaban

ലജ്പത് നഗർ

ലജ്പത് നഗർ

മോഡേൺ വസ്ത്രങ്ങളിലല്ല നോട്ടം എന്നുണ്ടെങ്കിൽ കൂടുതലൊന്നും ആലോചിക്കാതെ ലജ്പത് നഗറിനു പോകാം. പരമ്പരാഗത വസ്ത്രങ്ങളാണ് ഇവിടെ യഥേഷ്ടം തിരഞ്ഞെടുക്കുവാനുള്ളത്. ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത കച്ചവടക്കാരാണ് ഇന്നും ഈ മാർക്കറ്റിനെ നിലനിർത്തുന്നത്. വസ്ത്രങ്ങൾ കൂടാതെ ആഭരണങ്ങളും ചെരുപ്പുകളും ഇവിടെ ലഭിക്കും.

കരോൾബാഗ്

കരോൾബാഗ്

ഡെൽഹിയിലെ ഏറ്റവും പഴക്കം ചെന്ന മറ്റൊരു സ്ട്രീറ്റ് മാർക്കറ്റാണ് കരോൾബാഗ്. വസ്ത്രങ്ങൾ തന്നെയാണ് ഇവിടുത്തെയും പ്രധാന ആകർഷണം. അതു കൂടാതെ പുസ്തകങ്ങളും ഇവിടെ ലഭിക്കും.

ഡെൽഹി കറങ്ങാൻ ഒരൊറ്റ ദിവസം...പരമാവധി കാഴ്ചകൾ ഇങ്ങനെ കാണാം!

ഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്ര

ഡെൽഹിയിൽ നിന്നും ഋഷികേശിലേക്ക് ഒറ്റ ദിവസത്തെ യാത്ര

Read more about: delhi shopping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more