Search
  • Follow NativePlanet
Share
» »തടിയന്റെമോള്‍ ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

തടിയന്റെമോള്‍ ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Maneesh

> ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ കക്കബെയില്‍ സ്ഥിതി ചെയ്യുന്ന തടിയെന്റെമോള്‍ എന്ന നീളന്‍ കൊടുമുടി.

> ഭീമന്‍ പര്‍വ്വതം എന്ന് അര്‍ത്ഥം വരുന്ന കൊഡവ ഭാഷയില്‍ നിന്നാണ് തടിയെന്റൊമോള്‍ എന്ന പേരുണ്ടായത്.

> തടിയന്റമോള്‍ മലയുടെ താഴ് വാരത്തിലാണ് നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള നാലക്‌നാട് കൊട്ടാരം സ്ഥിതിചെയ്യുന്നത്. തടിയന്റമോളിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് ഇത്.

തടിയന്റെമോളേക്കുറിച്ച് വിശദമായി വായിക്കാം

01. ഉയരം കൂടിയ കൊടുമുടി

01. ഉയരം കൂടിയ കൊടുമുടി

കൂര്‍ഗിലെ ഏറ്റവും ഉയരമു‌ള്ള കൊടുമുടിയാണ് തടിയന്റെമോള്‍. സമുദ്രനിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലായി നില്‍ക്കുന്ന ഈ കൊടുമുടി കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ്.
Photo Courtesy: Vijay S

02. ട്രെക്കിംഗ് ദൈര്‍ഘ്യം

02. ട്രെക്കിംഗ് ദൈര്‍ഘ്യം

തടിയന്റെ മോളിലേക്ക് രണ്ട് സ്ഥലത്ത് നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. വീരാജ് പേട്ട് മെയിന്‍ റോഡില്‍ നിന്ന് ട്രെക്കിംഗ് ആരംഭിക്കുന്നവരുണ്ട്. മെയിന്‍ റോഡില്‍ നിന്ന് ട്രെക്കിംഗ് ആരംഭിക്കുന്നവര്‍ക്ക് 8 കിലോമീറ്റര്‍ നടക്കണം. മെയിന്‍ റോഡില്‍ നിന്ന് നാല് കിലോമീറ്റര്‍ വാഹനത്തില്‍ യാത്ര ചെയ്ത് അവിടെ നിന്ന് ട്രെക്കിംഗ് ആരംഭിക്കുന്നവരുമുണ്ട്.
Photo Courtesy: Vijay S

03. സമയ ദൈര്‍ഘ്യം

03. സമയ ദൈര്‍ഘ്യം

മെയിന്‍ റോഡില്‍ നിന്ന് ആദ്യത്തെ നാല് കിലോമീറ്റര്‍ യാത്ര പ്രയാസമില്ലാത്തതാണ്. ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയമെടുക്കും നാ‌ല് കിലോമീറ്റര്‍ കവര്‍ ചെയ്യാന്‍. അവിടെ നിന്ന് ഏകദേശം രണ്ടരകിലോമീറ്റര്‍ യാത്ര ചെയ്യണം മലയുടെ അടിവാരത്ത് എത്തിച്ചേരാന്‍. ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ യാത്രയുണ്ട് ഇത്.
Photo Courtesy: Vijay S

04. മലകയറ്റം

04. മലകയറ്റം

പിന്നീട് ഒന്നര കിലോമീറ്ററിലധികം ദൂരം ചെങ്കുത്തായ കയറ്റം കയറണം. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ കുന്ന് കയറിയാല്‍ തടിയന്റെമോള്‍ കൊടുമുടി കീഴടക്കാം. ഏകദേശം നാല് മുതല്‍ ഏഴ് മണിക്കൂര്‍ വേണം തടിയന്റെമോള്‍ ട്രെക്കിംഗിന്
Photo Courtesy: Vijay S

05. ക്യാമ്പിംഗിനേക്കുറിച്ച്

05. ക്യാമ്പിംഗിനേക്കുറിച്ച്

തടിയന്റെ മോളില്‍ ആളുകള്‍ സാധരണയായി രണ്ട് സ്ഥലങ്ങളിലാണ് ക്യാം ചെയ്യാറുള്ളത്. ഒന്ന് മലയുടെ അടിവാരത്ത് കൂറ്റന്‍ പറക്കെട്ടിന് സമീപത്തായി. രണ്ടമത്തേ‌ത് മലമുകളില്‍ ആറ് ടെന്റുകള്‍ വരെയെ ഇവിടെ അനുവദനീയമായിട്ടുള്ളു.
Photo Courtesy: Vijay S

06. മൈസൂരില്‍ പോകാതെ എത്തിച്ചേരാന്‍

06. മൈസൂരില്‍ പോകാതെ എത്തിച്ചേരാന്‍

ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മണ്ഢ്യയില്‍ എത്തിച്ചേരാം. അവിടെ നിന്ന് 26 കിലോമീറ്റര്‍ യാത്ര ചെയ്ത് ശ്രീരംഗപട്ടണത്തില്‍ എത്താം. അവിടെ നിന്ന് 20 കിലോമീറ്റര്‍ പിന്നെയും യാത്ര ചെയ്ത് എലിവായ. അവിടെ നിന്ന് 31 കിലോമീറ്റര്‍ ഹുന്‍സൂരിലേക്കും, പിന്നീട് 45 കിലോമീറ്റര്‍ ഗോണിക്കുപ്പയിലേക്കും ഗോണിക്കൊപ്പയില്‍ നിന്ന് 16 കിലോമീറ്റര്‍ താണ്ടി വീരാജ് പേട്ടിലേക്കും വീരാജ് പേട്ടില്‍ നിന്ന് 26 കിലോമീറ്റര്‍ യാത്ര കക്കബെയിലേക്കും എത്തിച്ചേരാം.
Photo Courtesy: Vijay S

07. മൈസൂര്‍ വഴി

07. മൈസൂര്‍ വഴി

ബാംഗ്ലൂര്‍ - മണ്ഡ്യ - ശ്രീരംഗപട്ടണ - മൈസൂര്‍ - ഹുന്‍സൂര്‍ - കുശാല്‍നഗര്‍ - മടി‌ക്കേരി - കാകബെ
Photo Courtesy: Vijay S

08. ബസ് യാത്ര

08. ബസ് യാത്ര

ബാംഗ്ലൂരിലെ സാറ്റ്‌ലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് വീരാജ്‌പേട്ടയ്ക്ക് ബസ് ലഭിക്കും. വീരാജ് പേട്ടയില്‍ ‌നിന്ന് ഭാഗമണ്ഡല ബസില്‍ കയറി. അരമനെ സ്റ്റോപ്പില്‍ ഇറങ്ങുക. കക്കബെ എത്തുന്നതിന് രണ്ട് കിലോമീറ്റര്‍ മുന്നിലാണ് ഈ സ്റ്റോപ്പ്.
Photo Courtesy: Vijay S

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X