Search
  • Follow NativePlanet
Share
» »ചരിത്രം മണലാരണ്യത്തില്‍ ഉറങ്ങുന്ന കന്നഡനാട്

ചരിത്രം മണലാരണ്യത്തില്‍ ഉറങ്ങുന്ന കന്നഡനാട്

മിത്തുകളുടെയും ചരിത്രങ്ങളുടെയും കഥകളില്‍ മണ്ണുമൂടിയ ഒരിടമാണ് ഇത്.

മിത്തുകളുടെയും ചരിത്രങ്ങളുടെയും കഥകളില്‍ മണ്ണുമൂടിയ ഒരിടമാണ് ഇത്.
ചരിത്രം മണ്ണിനടിയിലാവുക എന്നു കേട്ടിട്ടുണ്ടെങ്കിലും യഥാര്‍ഥത്തില്‍ അങ്ങനെ ഒന്നുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ കര്‍ണ്ണാടകയില്‍ കാവേരി നദിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തെക്കുറിച്ച് അറിഞ്ഞാല്‍ അത് സത്യമാണെന്ന് മനസ്സിലാകും. കാരണമറിയാതെ മണല്‍ വന്നു മൂടി വിസ്മൃതിയിലാണ്ടു പോയ ഒരു നാട്. മണലിനടിയില്‍ ഒരു ചെറിയ ഗ്രാമം തന്നെയുണ്ടെന്ന് പറഞ്ഞാലും അതിശയിക്കേണ്ടി വരില്ല. അത്രയും കഥകളാണ് ഈ മണല്‍മൂടി ഗ്രാമത്തെപ്പറ്റി കേള്‍ക്കുന്നത്.

കര്‍ണ്ണാടകയിലെ മരുഭൂമി

കര്‍ണ്ണാടകയിലെ മരുഭൂമി

കര്‍ണ്ണാടകയിലെ മരുഭൂമി എന്നാണ് തലക്കാട് അറിയപ്പെടുന്നത്. കാരണമറിയാതെ മണല്‍വന്നു മൂടിയ ഒരുകൂട്ടം ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകതയും സന്ദര്‍ശകരുടെ ലക്ഷ്യവും.

PC:రవిచంద్ర

തലക്കാട് ഒരു പഴയ പട്ടണം

തലക്കാട് ഒരു പഴയ പട്ടണം

ഐതിഹ്യങ്ങളും കഥകളും തലക്കാടിനെ ചുറ്റി ഏറെയുണ്ട് പ്രചാരത്തില്‍. കൂടാതെ പ്രശസ്തമായ ഒരു ഹിന്ദു തീര്‍ഥാടന കേന്ദ്രം കൂടിയാണിത്.

PC:Ashwin Kumar

30 ക്ഷേത്രങ്ങള്‍

30 ക്ഷേത്രങ്ങള്‍

ഒരുകാലത്ത് ഇവിടെ മുപ്പതോളം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്ന് ഇവയില്‍ പലതും മണ്ണിനടിയിലാണെങ്കിലും ചിലതൊക്കെ പുറത്തു കാണാം. പുറത്തു കാണുന്ന ചുരുക്കം ക്ഷേത്രങ്ങളാണ് ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ ലക്ഷ്യം.

PC:Ashwin Kumar

 മണ്ണിനടിയിലാവാന്‍ കാരണം

മണ്ണിനടിയിലാവാന്‍ കാരണം

തലക്കാട് എന്ന പ്രദേശം മുഴുവനായി പെട്ടന്ന് മണ്ണിനടിയിലായതിന്റെ കാരണത്തിന് ശാസ്ത്രീയമായ യാതൊരു വിശദീകരണങ്ങളും ലഭ്യമല്ല. എന്നാവും ധാരാളം കഥകളും വിശ്വാസങ്ങളും ഇതിനെച്ചുറ്റി പറയപ്പെടുന്നുണ്ട്. ഇവിടെ മണല്‍മൂടിത്തുടങ്ങിയത് 16-ാം നൂറ്റാണ്ടോടു കൂടിയാണ് എന്നാണ് വിശ്വാസം.
വിജയനഗരസാമ്രാജ്യത്തിനു വേണ്ടി തലക്കാട് ഭരിച്ചിരുന്ന ശ്രീരംഗയ്യ രാജാവ് അകാലത്തില്‍ മരിക്കുന്നതോടുകൂടിയാണ് കഥ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ വോഡയാര്‍ രാജവംശം ഇവിടംെ കീഴടക്കുകയും ശ്രീരംഗയ്യയയുടെ ഭാരയ്രായ അലമേലുവില്‍ വോഡയാര്‍ രാജാവ് ആകൃഷ്ടനാവുകയും തചെയ്തു. അലമേലുവിന്റെ ആഭരണങ്ങളും അലമേലുവിനെത്തന്നെയും തട്ടിയെടുക്കാന്‍ ശ്രമിച്ച രാജാവിലെ ശപിച്ചുകൊണ്ട് അലമേലു മാലിങ്കി എന്ന സ്ഥലത്തുവെച്ച് ആത്മഹത്യ ചെയ്തു. അതിനു മുന്നേ തലക്കാട് മണ്ണുവന്നു മൂടട്ടെ എന്നും മാലിങ്കി ചതുപ്പാവട്ടെ എന്നും മൈസൂര്‍ രാജാക്കന്‍മാര്‍ മക്കളില്ലാത്തവരാകട്ടെ എന്നും ശപിച്ചിരുന്നു. അതിന്‍രെ ഫലമാണത്രെ ഇന്നു കാണുന്ന തലക്കാട് എന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം

PC:Edward P Ric

കാരണം അജ്ഞാതം

കാരണം അജ്ഞാതം

ഇത്രയും വലിയൊരു പ്രദേശം മണ്ണിനടിയിലായതിന്റെ പിന്നിലെ കാരണങ്ങള്‍ അജ്ഞാതമാണ് ഇപ്പോഴും. 14-ാം നൂറ്റാണ്ടില്‍ കാവേരി നദിക്ക് കുറുകെ പണിത ഡാമായിരിക്കാം കാരണമെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. അശാസ്ത്രീയമായ നിര്‍മ്മാണരീതി ഇതിനെ സ്വാധീനിച്ചിരിക്കാം.
അല്ലെങ്കില്‍ ഭീകരരൂപം പൂണ്ട് കരയിലേക്ക് കയറിയ കാവേരിയുടെ ബാക്കി പത്രമായും ഇതിനെ കാണുന്നവരുണ്ട്. കൂടാതെ മറ്റു സ്ഥലങ്ങളില്‍ ഒഴുകുന്നതില്‍ നിന്നും വ്യത്യസ്തമായി ഇവിടെ കുറച്ചധികം വളവും പുളവും കാവേരിക്ക് കൂടുലാണ് .

PC:Ashwin Kumar

ക്ഷേത്രങ്ങളുടെ നാട്

ക്ഷേത്രങ്ങളുടെ നാട്

മുപ്പതോളം ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. മിക്കതും മണ്ണിനടിയിലാണെങ്കിലും പ്രധാനമായും അഞ്ച് ക്ഷേത്രങ്ങളാണ് ഇവിടെ ഉള്ളത്.

PC:Ashwin Kumar

തലക്കാട്ടെ അഞ്ച് ക്ഷേത്രങ്ങള്‍

തലക്കാട്ടെ അഞ്ച് ക്ഷേത്രങ്ങള്‍

വൈദ്യനാഥേശ്വര ക്ഷേത്രം, പാതാളേശ്വര ക്ഷേത്രം, മുരുളേശ്വര ക്ഷേത്രം,അര്‍ക്കേശ്വര ക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം എന്നീ അഞ്ച് ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍.ഇത് കൂടാതെ ചെറുതും വലുതുമായി മറ്റനേകം ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

PC:Ashwin Kumar

വൈദ്യനാഥേശ്വര ക്ഷേത്രം

വൈദ്യനാഥേശ്വര ക്ഷേത്രം

പകുതിയോളം ഭാഗം മണ്ണിനടയിലാണ്ടു കിടക്കുന്ന വൈദ്യനാഥേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പതിനാലാം നൂറ്റാണ്ടില്‍ ചോളന്‍മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവലിംഗമാണ്.

PC:Dineshkannambadi

പാതാളേശശ്വര ക്ഷേത്രം

പാതാളേശശ്വര ക്ഷേത്രം

ദിവസത്തില്‍ പതതവണ നിറംമാറ്റം സംഭവിക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രാവിലെ ചുവന്ന നിറത്തില്‍ കാണപ്പെടുന്ന ശിവലിംഗം ഉച്ചക്ക് കറുപ്പും രാത്രിയില്‍ വെളുത്ത നിറത്തിലുമാണ് കാണപ്പെടുന്നത്.

PC:Holenarasipura

പഞ്ചലിംഗ ദര്‍ശനം

പഞ്ചലിംഗ ദര്‍ശനം

12 വര്‍ഷത്തിലൊരിക്കല്‍ മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന പഞ്ചലിംഗ ദര്‍ശനം ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്. വൈദ്യനാഥേശ്വര ക്ഷേത്രം, പാതാളേശ്വര ക്ഷേത്രം, മുരുളേശ്വര ക്ഷേത്രം,അര്‍ക്കേശ്വര ക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം എന്നിവയാണ് അഞ്ച് ക്ഷേത്രങ്ങള്‍.

PC:Bijay chaurasia

വിസ്തൃതമായ മണല്‍ക്കാട്

വിസ്തൃതമായ മണല്‍ക്കാട്

ഏകദേശം പത്ത് ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇവിടുത്തെ മണല്‍ക്കാട് പരന്നു കിടക്കുന്നത്.

PC: Sankara Subramanian

കൊട്ടവഞ്ചി യാത്ര

കൊട്ടവഞ്ചി യാത്ര

ചരിത്രഭൂമിയും മണല്‍ക്കാടും എന്നതിലുപരിയായി മറ്റനേകം വിനോദ കാര്യങ്ങള്‍ക്കും തലക്കാട് അവസരമുണ്ട്. കാവേരി നദിയിലൂടെയുള്ള കൊട്ടവഞ്ചി യാത്രയാ ഇതില്‍ ഏറ്റവും ആകര്‍ഷകമായ ഒന്ന്. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപത്തായാണ് കൊട്ടവഞ്ചി യാത്രയ്ക്ക് സൗകര്യമുള്ളത്.

PC: Ashwin Kumar

സന്ദര്‍ശിക്കാന്‍ അനുയോജ്യം

സന്ദര്‍ശിക്കാന്‍ അനുയോജ്യം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

PC: Ashwin Kumar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബാംഗ്ലൂരില്‍ നിന്നും 135 കിലോമീറ്റര്‍ അകലെയാണ് തലക്കാട് സ്ഥിതി ചെയ്യുന്നത്. മൈസൂരിന് സമീപമുള്ള ചാമരാജനഗര്‍ ജില്ലയിലാണ് ഇത്. മൈസൂരില്‍ നിന്നും 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X