» »ഇടുക്കിയിലെ ഏക ശിവാലയം

ഇടുക്കിയിലെ ഏക ശിവാലയം

Written By: Elizabath

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച കേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് ഇടുക്കി. പ്രകൃതിഭംഗിയുടെ കാര്യത്തിലായാലും കാഴ്ചകളുടെയും വെള്ളച്ചാട്ടങ്ങളുടെ കാര്യത്തിലും ഇടുക്കിയെ മറികടക്കാന്‍ വേറൊരു സ്ഥലത്തിനും കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള ഇടുക്കിയിലെ പുരാതനമായ ശിവക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം
ഇടുക്കിയിലെ ഏക ശിവാലയമായ ഈ ക്ഷേത്രത്തെക്കുറിച്ചറിയാം...

1500 വര്‍ഷത്തെ കഥകള്‍

1500 വര്‍ഷത്തെ കഥകള്‍

ആയിത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ട് ഇടുക്കിയിലെ തൊടുപുഴയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്. എന്നാല്‍ ചരിത്രവുമായി ബന്ധപ്പെട്ട് അധികം കഥകള്‍ ഈ ക്ഷേത്രത്തിനില്ല.

PC:RajeshUnuppally

പരശുരാമന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം

പരശുരാമന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം

തൊടുപുഴയാറിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായാണ് കരുതുന്നത്. മലയോര ക്ഷേത്രമായ ഇത് നൂറ്റെട്ടു ശിവക്ഷേത്രങ്ങളില്‍ ഇടുക്കി ജില്ലയിലെ ഏക ശിവക്ഷേത്രമാണിത്.

PC:RajeshUnuppally

 പടിഞ്ഞാറു ദര്‍ശനം

പടിഞ്ഞാറു ദര്‍ശനം

സദാശിവസങ്കല്പ്പത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടുത്തേത്. പടിഞ്ഞാറ് ദര്‍ശവമുള്ളതിനാല്‍ ശാന്തഭാവമല്ല ഭഗവാന്. എന്നാല്‍ തൊട്ടുമുന്നീലൂടെ ഒഴുകുന്ന തൊടുപുഴയാര്‍ കോപത്തെ തണുപ്പിക്കുന്നുവെന്ന് കരുതപ്പെടുന്നു. എന്നാല്‍ ക്ഷേത്രം നിര്‍മ്മിച്ചതിനു ശേഷം മാത്രമാണ് തൊടുപുഴയാര്‍ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകിയതെന്ന് പറയപ്പെടുന്നു.

PC:RajeshUnuppally

വടക്കുംകൂര്‍ ഭരണകാലത്തെ ക്ഷേത്രം

വടക്കുംകൂര്‍ ഭരണകാലത്തെ ക്ഷേത്രം

ക്ഷേത്രം എന്ന് നിര്‍മ്മിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ രേഖകള്‍ ലഭ്യമല്ല. വടക്കുംകൂര്‍ രാജാവിന്റെ കാലത്താണ് നിര്‍മ്മാണം നടന്നതെന്നാണ് പൊതുവായി വിശ്വസിക്കപ്പെടുന്നത്. കൃഷിക്കായി നിലം ഒരുക്കിയപ്പോള്‍ ശിവലിംഗം കണ്ടെടുത്തുവെന്നും അവിടെ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തുവത്രെ.

PC:RajeshUnuppally

കേരളീയ രീതിയിലുള്ള നിര്‍മ്മാണം

കേരളീയ രീതിയിലുള്ള നിര്‍മ്മാണം

തികച്ചും കേരളീയ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ ദ്വാരപാലക വിഗ്രഹങ്ങളും ശ്രീകോവിലും സോപാനവുമെല്ലാം വളരെ ഭംഗിയായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലളിതമായ നിര്‍മ്മാണ ശൈലിയാണ് ഇവിടെ പിന്തുടര്‍ന്നിരിക്കുന്നത്.

PC:RajeshUnuppally

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഇടുക്കി ജില്ലയിലെ തൊടുപുഴക്ക് സമീപമുള്ള കാഞ്ഞിരമറ്റത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൊടുഴയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണിത്.

Read more about: temples, idukki, shiva temples