» »ലോകത്തിനു മുന്നില്‍ ഇന്ത്യയെ എത്തിച്ച 10 അപൂര്‍വ്വ ക്ഷേത്രങ്ങള്‍

ലോകത്തിനു മുന്നില്‍ ഇന്ത്യയെ എത്തിച്ച 10 അപൂര്‍വ്വ ക്ഷേത്രങ്ങള്‍

Written By: Elizabath

ലോകത്തിനു മുന്നില്‍ ഇന്ത്യയെ എത്തിച്ച 10 അപൂര്‍വ്വ ക്ഷേത്രങ്ങള്‍
സംസ്‌കാരങ്ങളും ചരിത്രവും ഒരുമിച്ചു ചേരുന്ന ഇന്ത്യ എന്ന
മഹാരാജ്യം ക്ഷേത്രങ്ങളുടെ നഗരം കൂടിയാണ്. മതപരമായ സ്ഥലം എന്നതിലുപരിയായി സാംസ്‌കാരികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇടം കൂടിയാണ് ക്ഷേത്രങ്ങള്‍. ചില സ്ഥലങ്ങളാകട്ടെ ക്ഷേത്രങ്ങളുടെ പേരില്‍ മാത്രമായിരിക്കും അറിയപ്പെടുക.
വാസ്തുവിദ്യയുടെ പേരിലായാലും നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ടായാലും ഇങ്ങനെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന പ്രശസ്തമായ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ശ്രീരംഗനാഥസ്വാമി ക്ഷേത്രം

ശ്രീരംഗനാഥസ്വാമി ക്ഷേത്രം

തമിഴ്‌നാട്ടിലെ ശ്രീരംഗം തിരുച്ചിറപ്പിള്ളിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീരംഗനാഥസ്വാമി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്.
ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റന്‍ മഹാക്ഷേത്രമായിട്ടാണ് രംഗനാഥസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. 156 ഏക്കര്‍ സ്ഥലത്താണ് ഇ ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്.

PC:Richard Mortel

21 ഗോപുരങ്ങള്‍

21 ഗോപുരങ്ങള്‍

ഏഴു ചുറ്റുമതിലുകളിലായി സ്ഥിതി ചെയ്യുന്ന 21 ഗോപുരങ്ങളാണ് ഇവിടുത്തെ നിര്‍മ്മിതിയുടെ മറ്റൊരു പ്രത്യേകത. ഏഴാമത്തെ ചുറ്റമ്പലത്തിന്റെ ഗോപുരങ്ങള്‍ അപൂര്‍ണ്ണമാണ്. അപൂര്‍ണ്ണമായ ഇവയെ രാജഗോപുരം എന്നാണ് വിളിക്കുന്നത്. ശ്രീകോവിലില്‍ വിളക്കു കൊളുത്തുമ്പോള്‍ ഒന്നാം ചുറ്റമ്പലത്തിന്റെ മൂലകളിലെ നിലക്കണ്ണാടികളില്‍ ഭഗവാന്റെ രൂപം കാണാമത്രെ.

PC:Wikipedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 9 കിലോമീറ്റര്‍ മാത്രം അകലെയാണ് ശ്രീരംഗം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അരകിലോമീറ്റര്‍ മാത്രം അകലെയുള്ള ശ്രീരംഗം റെയില്‍വേ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. തിരുച്ചിറപ്പള്ളി വിമാനത്താവളം ക്ഷേത്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു.

 അക്ഷര്‍ധാം ക്ഷേത്രം

അക്ഷര്‍ധാം ക്ഷേത്രം

ഏറ്റവും വലുപ്പമുള്ള ക്ഷേത്രം എന്ന വിശേഷണത്തോടെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ക്ഷേത്രമാണ് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം.

PC: Kapil.xerox

വാസ്തുശാസ്ത്രവും പഞ്ചരത്ര ശാസ്ത്രവും

വാസ്തുശാസ്ത്രവും പഞ്ചരത്ര ശാസ്ത്രവും

വാസ്തുശാസ്ത്രത്തെയും പഞ്ചരത്ര ശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ ക്ഷേത്രം പണിതത്. അഞ്ച് പ്രധാനഭാഗങ്ങളായിട്ടാണ് ക്ഷേത്രസമുച്ചയത്തെ തിരിച്ചിരിക്കുന്നത്. പ്രധാനക്ഷേത്രം ക്ഷേത്രസമുച്ചയത്തിന് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. 141 അടി ഉയരമുള്ള ഈ കെട്ടിടത്തില്‍ മനോഹരമായി അലങ്കരിച്ച 234 തൂണുകളാണുള്ളത്. 9 താഴികക്കുടങ്ങളും കെട്ടിടത്തിലുണ്ട്. ഋഷിവര്യന്മാരുടെയും, ഭക്തരുടേതുമുള്‍പ്പെടുന്ന ഒട്ടേറെ രൂപങ്ങളും ക്ഷേത്രത്തിലുണ്ട്.

PC: Juthani1

തിള്ളൈ നടരാജ ക്ഷേത്രം

തിള്ളൈ നടരാജ ക്ഷേത്രം

ചിദംബരം നടരാജ ക്ഷേത്രം അഥവാ തിള്ളൈ നടരാജ ക്ഷേത്രം കലയ്ക്കും ആത്മീയതയ്ക്കും ഒരു പോലെ പ്രാധാന്യം നല്കിയിട്ടുള്ള ക്ഷേത്രമാണ്. ഭരതനാട്യത്തിലെ 108 കരണങ്ങള്‍ ഇവിടെ ചുവരുകളില്‍ കൊത്തിവെച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

PC:Richard Mortel

ഏറ്റവും പഴയക്ഷേത്രങ്ങളിലൊന്ന്

ഏറ്റവും പഴയക്ഷേത്രങ്ങളിലൊന്ന്

ഇന്നും പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തിള്ളൈ നടരാജ ക്ഷേത്രം തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നാണ്.

PC:Wikipedia

മീനാക്ഷി അമ്മന്‍ ക്ഷേത്രം

മീനാക്ഷി അമ്മന്‍ ക്ഷേത്രം

തമിഴ്‌നാടിന്റെ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ് മധുരയില്‍ വൈഗ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന മധുര മീനാക്ഷി ക്ഷേത്രം.ഗോപുരങ്ങളും ശില്പങ്ങളും നിറഞ്ഞ ഈ പൗരാണിക ക്ഷേത്രം തമിഴ്‌നാടിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന നിര്‍മ്മിതിയാണ്.

PC:Bernard Gagnon

പരമശിവനേക്കാള്‍ പ്രാധാന്യം പാര്‍വ്വതി ദേവിക്ക്

പരമശിവനേക്കാള്‍ പ്രാധാന്യം പാര്‍വ്വതി ദേവിക്ക്

പ്രത്യേകതകളും അത്ഭുതങ്ങളും ധാരാളമുണ്ടെങ്കിലും ഏവരെയും ഇവിടുത്തെ മറ്റൊരു കാര്യമാണ് അമ്പരപ്പിക്കുന്നത്. പാര്‍വ്വതിയുടെ അവതാരമായ മീനാക്ഷിയേയാണ് ഇവിടെ ആരാധിക്കുന്നത്. പരമശിവനേക്കാള്‍ പാര്‍വ്വതി ദേവിക്ക് ഇവിടെ പ്രാധാന്യം കല്പ്പിക്കുന്നു.

PC:IM3847

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം

നാലു ദിക്കിനെയും ദര്‍ശിക്കുന്ന നാലു കവാടങ്ങളോടു കൂടിയ മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നാണ്.

PC:Jorge Royan

തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ

തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ

ശിവനെയും പാര്‍വ്വതിയേയും സുന്ദരേശനും മീനാക്ഷിയുമായാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ഇവരുടെ മധുരയില്‍ നട്ട വിവാഹം ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നുവെന്നും സര്‍വ്വചരാചരങ്ങളും അതില്‍ പങ്കെടുത്തുവെന്നുമാണ് വിശ്വാസം. അവരുടെ ഈ വിവാഹത്തിന്റെ ഓര്‍മ്മ പുതുക്കി വര്‍ഷം തോറും ഏപ്രില്‍ മാസത്തില്‍ നടത്തുന്ന ആഘോഷമാണ് തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ എന്ന പേരില്‍ അറിയപ്പെടുന്നത്.

PC:Os Rúpias

ബേലൂര്‍ മഠ്

ബേലൂര്‍ മഠ്

സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷന്റെയും മഠത്തിന്റെയും ആസ്ഥാനമാണ് ഹുഗ്ലി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ബേലൂര്‍ മഠ്. ഹിന്ദു-ക്രിസ്ത്യന്‍-ഇസ്ലാമിക് വാസ്തുവിദ്യകള്‍ സമന്യയിപ്പിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Belur Math

ജഗന്നാഥ ക്ഷേത്രം പുരി

ജഗന്നാഥ ക്ഷേത്രം പുരി

ഒഡീഷയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് പുരിയില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥ ക്ഷേത്രം. 65 അടി ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള പിരിമിഡ് ആകൃതിയിലുള്ള ക്ഷേത്രവും മണികളും കൃഷ്ണന്റെ ജീവിതം കൊട്ടിവെച്ചിട്ടുള്ള ചുവരുകളുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

PC:Puri072

ലക്ഷ്മി നാരായണന്‍ ക്ഷേത്രം

ലക്ഷ്മി നാരായണന്‍ ക്ഷേത്രം

ബിര്‍ള മന്ദിര്‍ എന്നറിയപ്പെടുന്ന ലക്ഷ്മി നാരായണന്‍ ക്ഷേത്രം ലോകത്തിലെ വലിയ ക്ഷേത്രസമുച്ചയങ്ങളില്‍ ഒന്നാണ്. ശിവനും കൃഷ്ണനും ബുദ്ധനുമായാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡെല്‍ഹിയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നുകൂടിയാണ് ഇവിടം.

PC:salil sharma

ബൃഹന്ദേശ്വര്‍ ക്ഷേത്രം

ബൃഹന്ദേശ്വര്‍ ക്ഷേത്രം

ദക്ഷിണമേരു അഥവാ ബൃഹദീശ്വര ക്ഷേത്രം തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ തഞ്ചാവൂരിലാണ് ദക്ഷിണമേരു എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

എഡി 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്. രാജരാജചോളന്‍ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം പണിയുന്നത്. യുനസ്‌കോയുടെ ലോക പൈതൃക സ്മരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബൃഹദീശ്വര ക്ഷേത്രം ചോള രാജവംശകാലത്തെ തമിഴ് വാസ്തുവിദ്യയുടെ ഉത്തമഉദാഹരണം കൂടിയാണ്.

PC:Gughanbose

സിദ്ധിവിനായക ക്ഷേത്രം

സിദ്ധിവിനായക ക്ഷേത്രം

സിദ്ധിവിനായക ക്ഷേത്രം
മുംബൈയിലെ ഏറ്റവും സമ്പന്നമായ സിദ്ധിവിനായക ക്ഷേത്രം സിനിമാ മേഖലയിലുള്ളവരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്.

PC:Darwininan

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

കേരളത്തില്‍ ഏറ്റവുമധികം വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്.
ഭൂലോക വൈകുണ്ഠം എന്ന് വിളിക്കപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം മുക്തിമാര്‍ഗമായി കണക്കാക്കപ്പെടുന്നു.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...