Search
  • Follow NativePlanet
Share
» »മത്സ്യാവതാരത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങള്‍

മത്സ്യാവതാരത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങള്‍

ഇന്ത്യയിലെ മത്സ്യാവതാര രൂപത്തിലുള്ള മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെ‌‌ടാം..

ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് സംരക്ഷകനാണ് വിഷ്ണു. പ്രപഞ്ചത്തിലെ സര്‍വ്വതിനെയും സംരക്ഷിക്കുന്ന നാഥന്‍. ഭൂമി അപകടത്തിലാകുമ്പോൾ, തിന്മ നന്മയെ മറികടക്കുമെന്ന് മനസ്സിലാക്കുമ്പോള്‍ , വിഷ്ണു ഭൂമിയിൽ അവതാരമാകാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങി വരുമെന്നാണ് വിശ്വസിക്കപ്പെ‌‌ടുന്നത്. ഇത്തരത്തില്‍ പത്ത് അവതാരങ്ങളാണ് വിഷ്ണുവിനുള്ളത്. അതില്‍ ഏറ്റവുമാദ്യത്തെയാണ് മത്സ്യാവതാരം. മത്സ്യാവതാരത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ് ഇന്ത്യയില്‍. ഇന്ത്യയിലെ മത്സ്യാവതാര രൂപത്തിലുള്ള മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെ‌‌ടാം...

മത്സ്യാവതാരം‌

മത്സ്യാവതാരം‌

മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളില്‍ ഏറ്റവും ആദ്യത്തേതാണ് മത്സ്യാവതാരം. മനുവിന്റെ ഭരണകാലത്താണ് വിഷ്ണു മത്സ്യാവതാരമായി അവതരിച്ചത്. ഒരിക്കല്‍ ബ്രഹ്മാവ് വേദങ്ങള്‍ ചൊല്ലിക്ക‌ൊണ്ടിരുന്ന സമയത്ത് ഹയഗ്രീവന്‍ എന്ന അസുരന്‍ വന്ന് ബ്രഹ്മാവിന്റെ അ‌ടുത്തു നിന്നും വേദങ്ങള്‍ മോഷ്‌ടിച്ചുക‌ൊണ്ടുപോയി. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായാണ് മഹാവിഷ്ണു മത്സ്യാവതാരം എ‌ടുത്തതെന്നാണ് വിശ്വാസം.

PC:wikipedia

മത്സ്യാവതാര ക്ഷേത്രങ്ങള്‍

മത്സ്യാവതാര ക്ഷേത്രങ്ങള്‍

വിഷ്ണുവിനെ മത്സ്യാവതാര രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ് ഭാരതത്തില്‍. കേരളത്തിലെ ഏക മത്സ്യാവതാര പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം. ആന്ധ്രാ ചിറ്റൂരിനെ നഗലപുരത്തുള്ള വേദ നാരായണ സ്വാമി ക്ഷേത്രം, കര്‍ണ്ണാ‌‌ടക ബെല്ലാരിയിലെ മത്സ്യ നാരായണ സ്വാമി ക്ഷേത്രം എന്നിവയാണ് പ്രസിദ്ധമായ മത്സ്യാവതാര ക്ഷേത്രങ്ങള്‍.

വേദ നാരായണ സ്വാമി ക്ഷേത്രം

വേദ നാരായണ സ്വാമി ക്ഷേത്രം

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ഒന്നാമത്തേതും പ്രധാനവുമായ അവതാരമായ (അവതാരമായ) മാത്സ്യാവതാരത്തിന്റെ രൂപത്തിലാണ് ഇവിടെ മഹാവിഷ്ണുവിനെ ആരാധിക്കുന്നത്. മത്സ്യാവതാര സ്ഥാനമെന്നാണ് വിശ്വാസികള്‍ ഈ ക്ഷേത്രത്തെ വിളിക്കുന്നത്. ശ്രീവേദി, ഭൂദേവി എന്നിവരോടൊപ്പം വേദ നാരായണ പെരുമാളിനെ ഇവി‌ടെ മത്സ്യാവതാരത്തില്‍ കാണാം.

PC:Bhaskaranaidu

വിഗ്രഹം

വിഗ്രഹം

ഇവി‌‌ടുത്തെ വിഗ്രഹത്തിന് പ്രത്യേകതകള്‍ പലതുണ്ട്. വിഗ്രഹത്തിന്റെ മുകള്‍ ഭാഗം ശങ്ക്, സുദര്‍ശന ചക്രം എന്നിവ ധരിച്ച വിഷ്ണുവിന്‍റെ രൂപമാണെങ്കില്‍ ബാക്കി പകുതി മത്സ്യത്തിന്‍റേതാണ്. ബാക്കി ഭാഗം മത്സ്യരൂപത്തിലാണുള്ളത്. കാലുകളും മറ്റു ഭാഗങ്ങളും കാണുവാന്‍ സാധിക്കില്ല.
കൃഷ്ണ ദേവരായ രാജാവിന്റെ കാലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ മാതാവായ നാഗാംബയോ‌ടുള്ള ഓര്‍മ്മയില്‍ ആണ് ഈ സ്ഥലത്തിന് അദ്ദേഹം നഗലാപുരം എന്ന പേരു നല്കിയത്.

സൂര്യപൂജ

സൂര്യപൂജ

വേദ നാരായണ സ്വാമി ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത് ഇവിടുത്തെ സൂര്യ പൂജയു‌ടെ പേരിലാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സൂര്യാസ്തമയ സമയത്ത് ശ്രീകോവിലിൽ സൂര്യരശ്മികൾ വിഗ്രഹത്തിനു മുകളില്‍ പതിക്കും. ഫൽഗുണ മാസത്തിലെ 12, 13, 14 ദിവസങ്ങളിൽ മാത്രമാണിത് സംഭവിക്കുന്നത്.
സൂര്യാസ്തമയ സമയത്ത് (6 PM മുതൽ 6.15PM വരെ) ശ്രീകോവിലിൽ സൂര്യരശ്മികൾ കർത്താവിന്മേൽ പതിക്കും. ആദ്യ ദിവസം സൂര്യരശ്മികൾ വിഗ്രഹത്തിന്റെ കാൽക്കൽ വീഴും. രണ്ടാം ദിവസം കിരണങ്ങൾ നെഞ്ചിലും മൂന്നാം ദിവസം കിരണങ്ങൾ നെറ്റിയിലും വീഴും. സൂര്യരശ്മികൾ വിഗ്രഹത്തിനടുത്ത് എത്തുന്നത് പരിധിയിലൂടെയോ ക്ഷേത്രത്തിലെ ഏതെങ്കിലും തുറക്കലിലൂടെയോ അല്ല, മറിച്ച് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ നിന്നുമാണെന്നതാണ് ഇതിന്റെ പ്രത്യേകത.
PC:Shanmugamp7

മത്സ്യ നാരായണ സ്വാമി ക്ഷേത്രം

മത്സ്യ നാരായണ സ്വാമി ക്ഷേത്രം

മറ്റൊരു പ്രസിദ്ധമായ മത്സ്യാവതാര ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ മത്സ്യ നാരായണ സ്വാമി ക്ഷേത്രം. ഇവി‌‌ടെ
ബെല്ലാരി ജില്ലയിലെ ഹഗരി ബോമ്മൻഹള്ളി താലൂക്കിലെ പിഞ്ചാർ ഹെഗ്‌ദാൽ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1926 ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്.

സ്വപ്നത്തിലൂ‌ടെ

സ്വപ്നത്തിലൂ‌ടെ

സ്വപ്നദര്‍ശനത്തിന്റെ ഫലമായുണ്ടായ ക്ഷേത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ക്ഷേത്ര ചരിത്രത്തില്‍ പറയുന്നതനുസരിച്ച് വെങ്കട്ടാ‌ചാര്യരു‌ടെ സ്വപ്നത്തില്‍ വന്ന് ഭഗവാന്‍ വിഷ്ണു മത്സ്യ നാരായണ വിഗ്രഹം തുംഭഭദ്ര നദിക്കരയില്‍ കി‌‌ടക്കുന്നുണ്ടെന്ന് അറിയിച്ചു. പലതവണ ഒരേ സ്വപ്നമുണ്ടായപ്പോള്‍ അദ്ദേഹം അനേഗുണ്ടിയിലെ രാജാവിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹത്തിന്റെ സഹായത്താല്‍ വിഗ്രഹം കണ്ടെ‌‌ടുക്കുകയും ചെയ്തു. പിന്നീ‌ട് വീണ്ടും സ്വപ്നത്തിലെത്തിയ വിഷ്ണു വിഗ്രഹവുമായി പിഞ്ചാർ ഹെഗ്‌ദാൽ എന്ന സ്ഥലത്തേക്ക് പോകുവാന്‍ ആവശ്യപ്പെ‌ട്ടു. അവിടെ എത്തി അദ്ദേഹം വിഷ്ണു ക്ഷേത്രത്തിനായി ഗ്രാമീണരോ‌ട് ക്ഷേത്രം ആവശ്യപ്പെ‌ടുകയും അങ്ങനെ അവിടെ നിര്‍മ്മിക്കുകയും ചെയ്ത ക്ഷേത്രമാണിത്.

നാലു കൈകളുള്ള വിഗ്രഹമാണ് ഇവി‌‌ടുത്തേത്. ശങ്ക്, ചക്രം, അഭയവരദ മുദ്രകള്‍ ഈ നാലു കൈകളിലുമായി കാണാം.

മീനങ്ങാടി മത്സ്യാവതാര ക്ഷേത്രം,

മീനങ്ങാടി മത്സ്യാവതാര ക്ഷേത്രം,

കേരളത്തിലെ ഏക മത്സ്യാവതാര ക്ഷേത്രമാണ് വയനാ‌ട് ജില്ലയിലെ മീനങ്ങാടി മത്സ്യാവതാര ക്ഷേത്രം. മേടമാസത്തിലെ മത്സ്യജയന്തി ഇവി‌‌ടുത്തെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഏകദേശം 500 വര്‍ഷത്തോളം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അവിചാരിതമായി ഇവി‌ടെയെത്തിയ ഒരു യോഗി ഇവിടുത്തെ കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കേ അദ്ദേഹം ഒരു മത്സ്യം പെട്ടെന്ന് പൊങ്ങുന്നതും മുങ്ങുന്നതുമായ കാഴ്ച കാണാനിടയായി. മത്സ്യമൂർത്തിയുടെ സാന്നിദ്ധ്യമാണ് അതെന്നു തിരിച്ചറിഞ്ഞ അദ്ദേഹം അടുത്തുള്ള പറമ്പിൽ നിന്ന് ഒരു മഹാവിഷ്ണുവിഗ്രഹം കൊണ്ടുവന്ന് മത്സ്യമൂർത്തിയായി സങ്കല്പിച്ച് പ്രതിഷ്ഠിച്ചു. അതാണ് ഈ ക്ഷേത്രം.
PC:Nihal Neerrad S

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!

ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്

വാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്രവാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്ര

ചോദിച്ചുപോയാല്‍ പോലും വഴിതെറ്റുന്ന ഞണ്ടുകുഴി! ഇത് കാസര്‍കോഡിന്‍റെ സ്വന്തം!!ചോദിച്ചുപോയാല്‍ പോലും വഴിതെറ്റുന്ന ഞണ്ടുകുഴി! ഇത് കാസര്‍കോഡിന്‍റെ സ്വന്തം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X