» »ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം

Written By:

ഉത്തർപ്രദേശിലെ മീററ്റിന് 19 കിലോമീറ്റർ അകലെയായി സർധാന എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ ദേവാലയമാണ് ബസിലിക്ക ഓഫ് ഔർ ലേഡീ ഗ്രേസസ്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ദേവാലയമാണ് ഈ ബസിലിക്ക.

പരിശുദ്ധ കന്യാമറിയത്തിനായി ‌സമ‌ർപ്പിച്ചിരിക്കുന്ന ഈ ദേവാലയം സ്ഥാ‌പിച്ചത്, ഇസ്ലാം മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ബീഗം സമ്രു എന്ന സ്ത്രീയാണ്. സർധാനയുടെ ഭരണാധികാരുയും ഈ സ്ത്രീ ആയിരുന്നു.

റോമിലെ പള്ളിയുമായി സാദൃശ്യം

റോമിലെ പള്ളിയുമായി സാദൃശ്യം

റോമിലെ സെയിന്റ് പീറ്റേഴ്സ് ബസിലിക്കയുടെ രൂപ സാദൃശ്യമുള്ള ഈ ദേവാലയം രൂപ കൽപ്പന ചെയ്തത് ഇറ്റാലിയ വാസ്തുശില്പിയായ ആന്റോണിയോ രെഗേലിനി എന്ന വ്യക്തിയാണ്. ഭാരതീയ വാസ്തുകലയുടെ ചില സ്വാധീനം ഈ ദേവാലയത്തിന്റെ നിർമ്മിതിയിൽ കാണാം.
Photo Courtesy: Jupitus Smart

അ‌ൾത്താര

അ‌ൾത്താര

ദേവാലയത്തിന്റെ അൾത്താര മാർബിളുകളും വർണ്ണക്കല്ലുകളും പതിപ്പിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ ഉൾഭാഗം പൂർണ്ണമായും മാർബിൾ പതിപ്പിച്ചിരിക്കുന്ന‌തായി കാണാം.
Photo Courtesy: Jitendra Singh

പതിനൊന്ന് വർഷം

പതിനൊന്ന് വർഷം

പതിനൊന്ന് വർ‌ഷം കൊണ്ടാണ് രെഗേലിനി ഈ ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
Photo Courtesy: Bpsjatt1

ബീഗത്തിന്റെ ശവകുടീരം

ബീഗത്തിന്റെ ശവകുടീരം

ദേവാലയത്തിന് സമീപത്തായി 18 അടി ഉയരത്തിലായി നിർമ്മിച്ചിരിക്കുന്ന ബീഗത്തിന്റെ ശവകുടീരവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
Photo Courtesy: Jiwan Ram

ചരിത്രം

ചരിത്രം

1778ൽ ഭർത്താവിന്റെ മരണത്തേത്തുടർന്നാണ് ബീഗം സമ്രുവിന് സർധാനയിലെ ജാഗിറിന്റെ ഭരണാവകാശം ലഭിച്ചത്. ഈ സമയത്താണ് ഇവിടെ കന്യാമറിയത്തിനായി ഒരു ദേവാ‌ലയം നിർമ്മിക്കണമെന്ന് അവർ തീരുമാനിച്ചത്.
Photo Courtesy: Jupitus Smart

4 ലക്ഷം രൂപ ചെലവ്

4 ലക്ഷം രൂപ ചെലവ്

അന്നത്തെക്കാലത്ത് 4 ലക്ഷം രൂപ മുടക്കിയാണ് ബീഗം ഈ ദേവാലയം നിർമ്മിച്ചത്. ദേവാലയ നിർമ്മാണത്തിൽ ഏർപ്പെട്ട പ്രധാന മേസ്തിരിമാർക്ക് 25 പൈസയായിരുന്നു ‌ദിവസക്കൂലി.
Photo Courtesy: Pavan Gupta

തടാകങ്ങൾ

തടാകങ്ങൾ

ബസിലിക്ക സ്ഥിതിചെയ്യുന്നത് രണ്ടു വൻ തടാകങ്ങൾക്ക് സമീപമാണ്. ഇതിലെ ചെളികൾ നീക്കം ചെയ്താണ് കെട്ടിട നിർമ്മാണത്തിനുളള സാധനങ്ങൾ എത്തിച്ചത്. ബസിലിക്കയുടെ നിർമ്മാണ വർഷത്തെ കുറിച്ച് ചരിത്രക്കാരൻമാരിക്കിടയിൽ ചില അഭിപ്രായ വിത്യാസമുണ്ട്.
Photo Courtesy: Pavan Gupta

ശിൽപ്പങ്ങ‌ൾ

ശിൽപ്പങ്ങ‌ൾ

ഉത്തർപ്രദേശിലെ സർദാനയിലെ ബസിലിക്ക ഓഫ് ഔർ ലേഡീ ഗ്രേസസിലെ ശിൽപ്പങ്ങൾ

Photo Courtesy: Pavan Gupta

ബീഗം സമ്രു

ബീഗം സമ്രു

ഉത്തർപ്രദേശിലെ സർദാനയിലെ ബസിലിക്ക ഓഫ് ഔർ ലേഡീ ഗ്രേസസിലെ ശിൽപ്പങ്ങൾ. ബീഗം സമ്രുവിന്റെ പ്രതിമ.
Photo Courtesy: Pavan Gupta

ശില്പം

ശില്പം

ഉത്തർപ്രദേശിലെ സർദാനയിലെ ബസിലിക്ക ഓഫ് ഔർ ലേഡീ ഗ്രേസസിലെ ശിൽപ്പങ്ങളിൽ ഒന്ന്.
Photo Courtesy: Pavan Gupta

യേശുവും റോമൻ പടയാളിയും

യേശുവും റോമൻ പടയാളിയും

ഉത്തർപ്രദേശിലെ സർദാനയിലെ ബസിലിക്ക ഓഫ് ഔർ ലേഡീ ഗ്രേസസിലെ ശിൽപ്പങ്ങളിൽ ഒന്ന്.
Photo Courtesy: Pavan Gupta

 കുരിശിന്റെ വഴി

കുരിശിന്റെ വഴി

ഉത്തർപ്രദേശിലെ സർദാനയിലെ ബസിലിക്ക ഓഫ് ഔർ ലേഡീ ഗ്രേസസിലെ ശിൽപ്പങ്ങളിൽ ഒന്ന്, കുരിശിന്റെ വഴിയാണ് ശിൽപ്പത്തിൽ
Photo Courtesy: Pavan Gupta