» »കൊഹിമയിലെത്തിയാല്‍ അഞ്ചുണ്ട് കാര്യങ്ങള്‍

കൊഹിമയിലെത്തിയാല്‍ അഞ്ചുണ്ട് കാര്യങ്ങള്‍

Written By: Elizabath

കൊഹിമ..പേരു കേള്‍ക്കുമ്പോഴേ മനസ്സില്‍ ഓടി വരുന്നത് പരമ്പരാഗത വേഷത്തില്‍ നില്‍ക്കുന്ന ഒരു ഗോത്രവര്‍ഗ്ഗക്കാരനെയായിരിക്കും എന്നുറപ്പ്. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമ അവിടുത്തെ അന്‍ഗാമി നാഗാ ഗോത്രവിഭാഗക്കാരുടെ കേന്ദ്രമാണ്.
ഇവിടുത്തെ മലനിരകളില്‍ വളരുന്ന ക്യൂ ഹീ എന്ന ചെടിയില്‍ നിന്നുമാണ് കൊഹിമയ്ക്ക് പേരു ലഭിക്കുന്നത്. ക്യൂഹീ പുഷ്പങ്ങള്‍ വിരിയുന്ന നാട്ടിലെ ജനങ്ങള്‍ എന്നാണ് കൊഹിമ എന്ന വാക്കിനര്‍ഥം.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍കാരുമായുണ്ടായ യുദ്ധത്തില്‍ പങ്കെടുക്കുക പഴി ചരിത്രത്തിലും കൊഹിമ പേരെഴുതിച്ചേര്‍ത്തു.
ഇവിടുത്തെ കോമണ്‍വെല്‍ത്ത് വാര്‍ സെമിത്തേരിയുദ്ധത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് സൈനികരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലമാണ്.

കൊണോമ ഗ്രാമം

കൊണോമ ഗ്രാമം

പോരാട്ടക്കാരായ അംഗാമി നാഗ ഗോത്രവര്‍ഗ്ഗക്കാരുടെ വാസസ്ഥലമായാണ് കൊണോമ ഗ്രാമം അറിയപ്പെടുന്നത്. ഈ ഗ്രാമത്തെ അവര്‍ മൂന്നായി തിരിച്ചാണ് ഭരിക്കുന്നത്.
ബ്രിട്ടീഷുകാര്‍ കീഴടക്കാന്‍ നോക്കിയെങ്കിലും ഭയമില്ലാതെ ഇവര്‍ പിടിച്ചുനിന്ന കഥ ഏറെ പ്രസിദ്ധമാണ്. കൗനോറിയ എന്ന ചെടിയില്‍ നിന്നുമാണ് കൊണോറ ഗ്രാമത്തിന് പേരു ലഭിക്കുന്നത്. അംഗാമി നാഗ വിഭാഗക്കാരുടെ ഏറ്റവും വലിയ പ്രത്യേകതയാണ് അവര്‍ വേട്ടയായില്ല എന്നത്.

PC: Offical Site

കീട ബസാര്‍

കീട ബസാര്‍

ഒരു സ്ഥലത്തെ പൂര്‍ണ്ണമായും മനസ്സിലാക്കണമെങ്കില്‍ ഏറ്റവും നല്ല മാര്‍ഗ്ഗ അവിടുത്തെ ഭക്ഷണം രുചിക്കുക എന്നതാണ്. എന്നാല്‍ ഇവിടെയെത്തിയാല്‍ കാര്യങ്ങളൊക്കെ മാറിമറിയും. പഴങ്ങളോടും പച്ചക്കറികളോടുമൊപ്പം ഇവിടെ വില്പനയ്ക്കിരിക്കുന്നത് പുഴുക്കളും പ്രാണികളുമൊക്കെയാണ്.

PC: Ritche Asagra

കൊഹിമ വാര്‍ സെമിത്തേരി

കൊഹിമ വാര്‍ സെമിത്തേരി

ഗിാരിസണ്‍ ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന കൊഹിമ വാര്‍ സെമിത്തേരി സന്ദര്‍ശിക്കുക എന്നത് കൊഹിമയിലെത്തുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത 2337 സൈനികരുടെ ശവകുടീരങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

PC: PP Yoonus

മൗണ്ട് ജാപ്ഫുവിലേക്കൊരു ട്രക്കിങ്ങ്

മൗണ്ട് ജാപ്ഫുവിലേക്കൊരു ട്രക്കിങ്ങ്

നാഗാലാന്റിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് മൗണ്ട് ജാപ്ഫു. കിഗ്വാമ എന്ന ഗ്രാമത്തിലൂടെ മാത്രമേ ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. തിങ്ങിനിറഞ്ഞ മഴക്കാടുകളിലൂടെയും പാറപ്പുറങ്ങളിലൂടെയും മുന്നേറുന്ന ട്രക്ക് പൂര്‍ത്തിയാക്കണെമങ്കില്‍ ശാരീരികമായി ഫിറ്റ് ആയിരിക്കണം എന്നതില്‍ സംശയമില്ല.
മുകളിലെത്തിക്കഴിഞ്ഞാല്‍ അതിമനോഹരമായ കാഴ്ചാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. പൂക്കളുടെ താഴ് വര ഉള്‍പ്പെടെയുള്ളവയുടെ അതിമനോഹരമായ ദൃശ്യങ്ങളാണ് ഇവിടെനിന്നും ലഭിക്കുന്നത്.

PC: Unknown

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് രുചിക്കാം

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് രുചിക്കാം

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കിട്ടുന്ന സ്ഥലമാണ് കൊഹിമ. ഭൂട്ട് ജൊലോക്കിയ എന്നറിയപ്പെടുന്ന ഈ മുളക് ഇവിടെ വന്‍തോതിലാണ് കൃഷി ചെയ്യുന്നത്. ഇവിടുത്തെ വിഭവങ്ങളിലെല്ലാം ഈ മുളകാണ് ഉപയോഗിക്കുന്നത്.

PC: Thaumaturgist

Read more about: nagaland kohima north east food

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...