» »ലോകത്തിന്റെ ഭാവികാലം മുന്‍കൂട്ടി പറയുന്ന ക്ഷേത്രം

ലോകത്തിന്റെ ഭാവികാലം മുന്‍കൂട്ടി പറയുന്ന ക്ഷേത്രം

Written By: Elizabath

തിരുഉത്തിരകോസ മംഗൈ ക്ഷേത്രം, തമിഴ്‌നാട്ടിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായ ഈ ശിവക്ഷേത്രത്തിന് വിശേഷണങ്ങളും പ്രത്യേകതകളും ധാരാളമുണ്ട്. ശിവന്‍ വേദത്തിന്റെ രഹസ്യങ്ങള്‍ പാര്‍വ്വതിക്ക് പകര്‍ന്നുകൊടുത്തതെന്ന് കരുതപ്പെടുന്നിടവും ഇതാണ്.
ലോകത്തിന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന ധാരാളം കാര്യങ്ങള്‍ ഇവിടെയുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്.
ലോകത്തിന്റെ ഭാവികാലം മുന്‍കൂട്ടി പറയു ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം.

 മൂവായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം

മൂവായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം

മൂവായരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഉത്തരകോസമംഗൈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ധാരാളമുണ്ട്.
തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ ഇത് രാമനാഥപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Balajijagadesh

 പ്രത്യേകതകളുള്ള ശിവലിംഗം

പ്രത്യേകതകളുള്ള ശിവലിംഗം

ക്ഷേത്രത്തിനു മാത്രമല്ല, ഇവിടുത്തെ ശിവലിംഗത്തിനും ധാരാളം പ്രത്യേകതകളുണ്ട്. ശിവലിംഗത്തിന് മാത്രമല്ല ഇവിടുത്തെ പ്രതിഷ്ഠയ്ക്കും പ്രത്യേകതകയുണ്ട്.

PC: Bijay chaurasia

ഏകപാദ മൂര്‍ത്തി

ഏകപാദ മൂര്‍ത്തി

ഇവിടുത്തെ ശിവന്റെ പ്രതിഷ്ഠ ഏകപാദ മൂര്‍ത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകത്തില്‍ 64 തരം ശിവരൂപങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. അതില്‍ ഏറെ പ്രത്യേകതകളുള്ള ഏകപാദ മൂര്‍ത്തിയാണ് ഇവിടെയുള്ളത്.
ഒറ്റക്കാലില്‍ നില്‍ക്കുന്ന ശിവനാണ് ഏകപാദ മൂര്‍ത്തി എന്ന് അറിയപ്പെടുന്നത്.

 ലോകം അവസാനിക്കും.

ലോകം അവസാനിക്കും.

ശിവന്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ കോപം കാരണമാണെന്നും കോപം കൂടിയാല്‍ ലോലം അവസാനിക്കുമെന്നുമാണ് ഇവിടുത്തെ വിശ്വാസം.

ശിവകോപം

ശിവകോപം

ലോകത്ത് ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള ഭൂകമ്പങ്ങള്‍ക്കും വെള്ളപ്പൊക്കത്തിനും സുനാമികള്‍ക്കുമൊക്കെ കാരണം ശിവന്റെ കോപമാണെന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

PC: wiki

ശിവപൂജ പരിഹാരം

ശിവപൂജ പരിഹാരം

ശിവന്റെ കോപമടങ്ങിയാല്‍ മാത്രമേ ലോകം നന്നാവൂ എന്നും എങ്കില്‍ മാത്രമേ സമാധാനത്തോടെ ജീവക്കാനാവൂ എന്നുമാണ് വിശ്വാസികള്‍ കരുതുന്നത്. ഇതിനൊക്കെയുള്ള പരിഹാരം ശിവനെ പ്രീതിപ്പെടുത്താനുള്ള പൂജകളാണത്രെ.

PC: Shivam22383

ഏകപാദ മൂര്‍ത്തി

ഏകപാദ മൂര്‍ത്തി

ദക്ഷിണേന്ത്യയിലെ വളരെക്കുറച്ച് ശിവക്ഷേത്രങ്ങളില്‍ മാത്രമേ ഏകപാദ മൂര്‍ത്തിയായ ശിവന്റെ രൂപം കാണുവാന്‍ സാധിക്കൂ.

PC: Neethidoss

ഏകപാദ മൂര്‍ത്തിയുള്ള ക്ഷേത്രങ്ങള്‍

ഏകപാദ മൂര്‍ത്തിയുള്ള ക്ഷേത്രങ്ങള്‍

ദക്ഷിണേന്ത്യയില്‍ തിരുഗോകര്‍ണം, മധുരൈ മീനാക്ഷി ക്ഷേത്രം, പുതുമണ്ഡപം ക്ഷേത്രം എന്നിവിടങ്ങളിലാണ് ഏകപാദ മൂര്‍ത്തിയുടെ ശിലയില്‍ തീര്‍ത്ത രൂപങ്ങള്‍ കാണുവാന്‍ സാധിക്കുന്നത്.

PC: Balajijagadesh

കോപത്തിന്റെ അടയാളം

കോപത്തിന്റെ അടയാളം

കഴിഞ്ഞ ദിവസം തകര്‍ത്തു പെയ്ത മഴയില്‍ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഉള്ളില്‍ വെള്ളം കയറാന്‍ കാരണമായത് ശിവന്‍ന്റെ കോപം മൂലമാണെന്ന് വിശ്വസിക്കുന്നവരുണ്ട്.
PC: YOUTUBE

വേദത്തിന്റെ രഹസ്യങ്ങള്‍ പകര്‍ന്നയിടം

വേദത്തിന്റെ രഹസ്യങ്ങള്‍ പകര്‍ന്നയിടം

ഉത്തിര കോസമംഗൈ ക്ഷേത്രത്തിന്ന ധാരാളം ഐതിഹ്യങ്ങളുണ്ട്. ഇവിടെ വെച്ചാണത്രെ ശിവന്‍ പാര്‍വ്വതിയ്ക്ക് വേദങ്ങളുടെ രഹസ്യം പറഞ്ഞുകൊടുത്തത്.

PC:Balajijagadesh

മരതകത്തില്‍ തീര്‍ത്ത വിഗ്രഹം

മരതകത്തില്‍ തീര്‍ത്ത വിഗ്രഹം

അഞ്ചടിയില്‍ കൂടുതല്‍ നീളമുള്ള നടരാജന്റെ രൂപത്തിലുള്ള ഇവിടുത്തെ വിഗ്രഹം മരതകത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ എല്ലായ്‌പ്പോഴും ചന്ദനലേപനത്തില്‍ പൊതിഞ്ഞാണ് ഇത് സൂക്ഷിക്കുക.
വര്‍ഷത്തില്‍ മാര്‍ഗഴി മാസത്തിലെ തിരുവാതിര നക്ഷത്രം വരുന്ന ദിവസമാണ് ആളുകള്‍ക്ക് യഥാര്‍ഥ വിഗ്രഹം സന്ദര്‍ശിക്കാന്‍ സാധിക്കുക. അരുദ്ര ദര്‍ശനം എന്നാണിത് അറിയപ്പെടുന്നത്.

PC:Wiki

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമനാഥപുരത്തു നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്.

PC: Nsmohan

സമീപത്തെ മറ്റു സ്ഥലങ്ങള്‍

സമീപത്തെ മറ്റു സ്ഥലങ്ങള്‍

രാമേശ്വരം, അഗ്നിതീര്‍ഥം, ധനുഷ്‌കോടി, പാമ്പന്‍പാലം, മണ്ഡപം, വില്ലൂന്തി തീര്‍ഥം, ചിത്തിരങ്കുടി പക്ഷിസങ്കേതം എന്നിവയാണ് സമീപത്തുള്ള പ്രധാന സ്ഥലങ്ങള്‍.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...