» »ആയിരം തൂണുകളുള്ള അത്ഭുത കൊട്ടാരം!!

ആയിരം തൂണുകളുള്ള അത്ഭുത കൊട്ടാരം!!

Written By: Elizabath

ആയിരം തൂണുകളുള്ള ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും. എന്നാല്‍ എണ്ണിത്തീര്‍ക്കാന്‍ പറ്റാത്തപോലെ ആയിരം തൂണുകള്‍ നിര്‍ത്തി അതില്‍ പണിതുയര്‍ത്തിയ ക്ഷേത്രം കാണുമ്പോള്‍ ആരും ഒന്നതിശയിക്കും. വിജയനഗര രാജാക്കന്‍മാരുടെ കലയോടുള്ള സ്‌നേഹത്തില്‍ ഇങ്ങനെയൊരു ക്ഷേത്രം കാണുമ്പോള്‍ അത്ഭുതവും ആശ്ചര്യവുമല്ലാതെ മറ്റെന്തു തോന്നാനാണ്.

ആയിരം തൂണുള്ള അത്ഭുത ക്ഷേത്രം

ആയിരം തൂണുള്ള അത്ഭുത ക്ഷേത്രം

ആയിരം തൂണുകളുള്ള ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും. എന്നാല്‍ എണ്ണിത്തീര്‍ക്കാന്‍ പറ്റാത്തപോലെ ആയിരം തൂണുകള്‍ നിര്‍ത്തി അതില്‍ പണിതുയര്‍ത്തിയ ക്ഷേത്രം കാണുമ്പോള്‍ ആരും ഒന്നതിശയിക്കും. വിജയനഗര രാജാക്കന്‍മാരുടെ കലയോടുള്ള സ്‌നേഹത്തില്‍ ഇങ്ങനെയൊരു ക്ഷേത്രം കാണുമ്പോള്‍ അത്ഭുതവും ആശ്ചര്യവുമല്ലാതെ മറ്റെന്തു തോന്നാനാണ്.

PC:Vaikoovery

 സാവിര കംബഡ ബസടി

സാവിര കംബഡ ബസടി

ക്ഷേത്രനഗരമെന്നറിയപ്പെടുന്ന മൂടബിദ്രിയെന്ന കുഞ്ഞുപട്ടണത്തെ സംബന്ധിച്ചെടുത്തോളം ഈ നിര്‍മ്മിതി ഒട്ടുംതന്നെ അതിശയിപ്പിക്കുന്ന ഒന്നല്ല.
കര്‍ണ്ണാടകയിലെ സാവിര കംബഡ ബസടി അഥവാ ആയിരം തൂണുള്ള ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ലോകമെമ്പാടും പ്രശസ്തമായിരിക്കുന്നത് ഇതിന്റെ നിര്‍മ്മിതി കൊണ്ടു മാത്രമാണ്. മൂന്നുലോകങ്ങളുടെയും മകുടത്തില്‍ ചൂടിയിരിക്കുന്ന രത്‌നമെന്നാണ് ഈ ക്ഷേത്രത്തിന്റെ അര്‍ഥമെന്ന് അറിയുമ്പോള്‍ തന്നെ മനസ്സിലാക്കാം ഇതിന്റെ മഹത്വവും ശ്രേഷ്ഠതയും. നേപ്പാളി വാസ്തുവിദ്യയനുസരിച്ചാണ് ക്ഷേത്ര നിര്‍മ്മിതി.


PC:Uajith

പതിനെട്ടു ജൈനക്ഷേത്രങ്ങളില്‍ ഒന്നാമത്

പതിനെട്ടു ജൈനക്ഷേത്രങ്ങളില്‍ ഒന്നാമത്

1430-ല്‍ വിജയനഗര രാജാവായിരുന്ന ദോവരാജ വോഡയാര്‍ പണിത ഈ ക്ഷേത്രം മൂടബിദ്രിയിലെ 18 ജൈനക്ഷേത്രങ്ങളില്‍ ഒന്നാമനായാണ് തലയുയര്‍ത്തി നില്‍ക്കുന്നത്.

PC:Vaikoovery

പതിനെട്ടിന്റെ കളി

പതിനെട്ടിന്റെ കളി

മൂടബദ്രിയെ സംബന്ധിച്ചെടുത്തോളം 18 എന്ന അക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. പതിനെട്ട് ക്ഷേത്രങ്ങളുള്ള ഇവിടെ 18 വഴികള്‍ വ്യത്യസ്തങ്ങളായ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. കൂടാതെ 18 തടാകങ്ങളും 18 ക്ഷേത്രങ്ങളും 18 ജൈനക്ഷേത്രങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

PC: Adithyavr

31 വര്‍ഷത്തിന്റെ ഫലം

31 വര്‍ഷത്തിന്റെ ഫലം

1430 ല്‍ പണിയാരംഭിച്ച ഈ ക്ഷേത്രം നീണ്ട 31 കൊല്ലം കൊണ്ടാണത്രെ പണിപൂര്‍ത്തിയാക്കിയത്. അക്കാലത്ത ഏകദേശം ഒന്‍പത് കോടിയോളം രൂപ കൂടാതെ 1962 ല്‍ ചെറിയ പണികള്‍ കൂടി ഇവിടെ നടത്തിയിരുന്നു എന്നും ചരിത്രം പറയുന്നു.

PC: MISSUIC

 ആയിരം തൂണുകള്‍

ആയിരം തൂണുകള്‍

ആയിരം തൂണുകളുള്ള ഒരു ക്ഷേത്രത്തിന്റെ വലുപ്പം ആലോചിക്കാന്‍ കഴിയില്ല. നിരവധി മണ്ഡപങ്ങളുള്ള ക്ഷേത്രത്തില്‍ ഇവയോരോന്നും തൂണുകളാല്‍ താങ്ങിനിര്‍ത്തിയിട്ടുണ്ട്.
കരിങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ആയിരം തൂണുകളിലും ധാരാളം കൊത്തുപണികളുണ്ട്. എന്നാല്‍ അവയിലോരോന്നിലെയും കൊത്തുപണികള്‍ തീര്‍ത്തും വ്യത്യസ്ഥമാണ്. കൃത്യമായ നീളത്തിലും നീതിയിലും പണിതിരിക്കുന്ന തൂണുകള്‍ മികച്ച നിര്‍മ്മിതിയുടെ ഉദാഹരണമാണ്.

PC:Adithyavr

മഹാസ്തംഭം

മഹാസ്തംഭം

ആയിരം തൂണുകള്‍ മാത്രമല്ല ഇവിടുത്തെ കാഴ്ച. അക്കാലത്തെ വാസ്തു വിദ്യയില്‍ മികച്ചു നിന്നതൊക്കെയും ഇവിടെയൊരുക്കാന്‍ ശ്രമിച്ചിരുന്നുവത്രെ.
അറുപതടി ഉയരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച മഹാസ്തംഭമാണ് ഇവിടുത്തെ മറ്റൊരു അത്ഭുതം.

PC: Naveenbm

 പ്രവേശനം വര്‍ഷത്തിലൊരിക്കല്‍

പ്രവേശനം വര്‍ഷത്തിലൊരിക്കല്‍

ഏഷ്യയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ജൈനക്ഷേത്രമാണ് സാവിര കംബഡ ബസടി. മൂന്നു നിലകളിലായി പണിതീര്‍ത്തിരിക്കുന്ന ഇവിടെ മുകളിലത്തെ നിലയിലേക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പ്രവേശനമുള്ളൂ.

PC:MISSUIC

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണ്ണാടകയിലെ മംഗലാപുരത്തു നിന്നും 34 കിലോമീറ്റര്‍ മാത്രം അകലെയാണ് മൂടബിദ്രി സ്ഥിതി ചെയ്യുന്നത്. മംഗലാപും തന്നെയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

Read more about: temples karnataka