» »മുംബൈയിലെ പ്രശസ്തമായ ഇടങ്ങള്‍

മുംബൈയിലെ പ്രശസ്തമായ ഇടങ്ങള്‍

Written By: Elizabath

സ്വപ്നം കാണുന്നവരുടെ നഗരമാണ് മുംബൈ...ഇറങ്ങാത്ത, രാവേറുവോളം ആഘോഷങ്ങളും ബഹളങ്ങളും നിറഞ്ഞ, എല്ലാ മനുഷ്യരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന മുംബൈ സഞ്ചാരികള്‍ക്കും ചരിത്രകാരന്‍മാര്‍ക്കുമെല്ലാം ഒരേപോലെ ഇഷ്ടപ്പെട്ട സ്ഥലമാണ്.
ബ്രിട്ടീഷ് ഭരണകാലം മുതല്‍ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായി മാറിയ ഇവിടെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥലങ്ങള്‍ കാണാനുണ്ട്. ചരിത്രപുസ്തകങ്ങളില്‍ കേട്ടുമറന്ന മുംബൈയിലെ ചരിത്രസ്മാരകങ്ങളെ അറിയാം...

 ഛത്രപതി ശിവജി ടെര്‍മിനസ്

ഛത്രപതി ശിവജി ടെര്‍മിനസ്

യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഛത്രപതി ശിവജി ടെര്‍മിനസ് ഇവിടുത്തെ ഏറ്റവും ആകര്‍ഷകമായ സ്ഥലങ്ങളിലൊന്നാണ്. മുന്‍പ് വിക്ടോറിയ ടെര്‍മിനസ് എന്നറിയപ്പെട്ടിരുന്ന ഈ റെയില്‍വേ സ്റ്റേഷന്‍ 1887 ലാണ് നിര്‍മ്മിക്കുന്നത്. പിന്നീട് ശിവജിയോടുള്ള ബഹുമാനാര്‍ഥം 1996 ലാണ് ഇതിന്റെ പേര് ഛത്രപതി ശിവജി ടെര്‍മിനസ് എന്നു മാറ്റുന്നത്.
വിക്ടോറിയന്‍ ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ കെട്ടിടം ഫ്രെഡറിക് വില്യം സ്റ്റീവന്‍സ് എന്നയാളാമ് രൂപകല്പന ചെയ്തത്.

PC: Anoop Ravi

ഗേറ്റ് വേ ഓഫ് ഇന്ത്യ

ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈയില്‍ ഏറ്റവുമധികെ സഞ്ചാരികള്‍ തേടിയെത്തുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യജോര്‍ജ് അഞ്ചാമന്‍ രാജാവിന്റയെും റാണി മേരിയുടെയും സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണ്. 1911 ലാണ് ഇത് നിര്‍മ്മിക്കുന്നത്.
ഇന്‍ഡോ-സാര്‍സെനിക് ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ സ്മാരകം അറബിക്കടലിന് അഭിമുഖമായിട്ടാണ് നിലകൊള്ളുന്നത്.
85 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്മാരകം മുംബൈയുടെ താജ്മഹല്‍ എന്നും അറിയപ്പെടുന്നു.

PC: Unknown

 ബോംബൈ ഹൈക്കോര്‍ട്ട്

ബോംബൈ ഹൈക്കോര്‍ട്ട്

ഒരു ടൂറിസ്‌റ്റേ കേന്ദ്രമല്ലെങ്കില്‍ കൂടെ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ് ബോംബൈ ഹൈക്കോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും പഴയ ഹൈക്കോടതികളില്‍ ഒന്നാണിത്. 562 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോടതി ഗോഥിക് ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC: A.Savin

 ഹാജി അലി ദര്‍ഗ

ഹാജി അലി ദര്‍ഗ

മുംബൈയിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടുത്തെ ഹാജി അലി ദര്‍ഗ.

മുംബൈയില്‍ വാര്‍ളി തീരത്ത് അറബിക്കടലില്‍ 500 അടി ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഹാജി അലി ദര്‍ഗ കടലില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദര്‍ഗയാണ്. മുംബൈയുടെ ഹൃദയത്തോട് ചേര്‍ന്നുള്ള ഇവിടം സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമാണ്.
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യനായ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരമാണ് ഹാജി അലി ദര്‍ഗ.

റംസാനില്‍ സന്ദര്‍ശിക്കാന്‍ ഹാജി അലി ദര്‍ഗ

PC: Vaikoovery

 രാജാഭായ് ക്ലോക്ക് ടവര്‍

രാജാഭായ് ക്ലോക്ക് ടവര്‍

സൗത്ത് മുംബൈയില്‍ സ്ഥിതി ചെയ്യുന്ന രാജാഭായ് ക്ലോക്ക് ടവര്‍ ബിഗ് ബെന്‍ ടവര്‍ ഓഫ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്.
ജോര്‍ജ് ഗില്‍ബൈര്‍ട്ട് സ്‌കോട്ട് എന്ന ഇംഗ്ലീഷ് ആര്‍ക്കിടെക്ട് നിര്‍മ്മിച്ച ഈ മന്ദിരം ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ടവറിന്റെ മാതൃകയിലാണ് പണിതിരിക്കുന്നത്.

ഇന്ത്യയുടെ ബിഗ് ബെന്‍ അഥവാ രാജാഭായ് ക്ലോക്ക് ടവര്‍

PC: Steve Evans

മറൈന്‍ ഡ്രൈവ്

മറൈന്‍ ഡ്രൈവ്

മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന മറൈന്‍ ഡ്രൈവ് ഇവിടുത്തെ ആളുകളുടെ പ്രധാന ഹാങ് ഔട്ട് കേന്ദ്രങ്ങളില്‍ ഒന്നാണ്. ദിവസേന ഒട്ടേറെ ആളുകള്‍ സന്ദര്‍ശിക്കുന്ന ഇവിടം ഷോപ്പിങ്ങിനും ബീച്ചുകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ്.

PC: Unknown

മൗണ്ട് മേരി ചര്‍ച്ച്

മൗണ്ട് മേരി ചര്‍ച്ച്

ബസലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ദ മൗണ്ട് എന്നറിയപ്പെടുന്ന മൗണ്ട് മേരി ചര്‍ച്ച് ബാന്ദ്രയിലാണ് സ്ഥിതി ചെയ്യുന്നത്. മുംബൈയിലെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാളായ സെപ്റ്റംബര്‍ എട്ടിനാണ് ഏറെ തിരക്ക് അനുഭവപ്പെടുന്നത്.

PC: Rakesh Krishna Kumar

സിദ്ധിവിനായക് ക്ഷേത്രം

സിദ്ധിവിനായക് ക്ഷേത്രം

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും തിരക്കേറിയതും സമ്പന്നവുമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം. രാഷ്ട്രീയക്കാരും സിനിമാ അഭിനേതാക്കളും സ്ഥിരമായി സന്ദര്‍ശിക്കുന്ന ക്ഷേത്രം കൂടിയാണിത്.

PC: Darwininan

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...