Search
  • Follow NativePlanet
Share
» »കുറ്റം ചെയ്തില്ലെങ്കിലും പോകാം തീഹാർ ജയിലിലേക്ക്!!

കുറ്റം ചെയ്തില്ലെങ്കിലും പോകാം തീഹാർ ജയിലിലേക്ക്!!

ചോട്ടാ രാജനും ചാൾസ് ശോഭരാജും സഞ്ജയ് ഗാന്ധിയും യാസീം ഭട്കലും നീരജ് ധവാനും എന്തിനധികം പി ചിദംബരവും ഡി കെ ശിവകുമാറും ഒക്കെ തടവിലാക്കപ്പെട്ടിട്ടുള്ള തീഹാർ ജയിലിനെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. കൊടും കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന തീഹാർ ജയിലിന് എന്നും പറയുവാൻ വ്യത്യസ്തമായ കുറേയധികം കഥകളുണ്ട്. സമൂഹത്തിലെ വ്യത്യസ്തരായ ആയിരക്കണക്കിന് മനുഷ്യർ താമസിക്കുന്ന ജയിൽ യഥാര്‍ഥത്തിൽ മറ്റൊരു ലോകം തന്നെയാണ്.

കാലങ്ങളോളം പുറംലോകത്തിന് തീർത്തും അന്യമായ ജയിലിനുള്ളിലേക്ക് സഞ്ചാരികൾക്കായി വാതിലുകൾ തുറന്നത് ഈ അടുത്ത കാലത്തു മാത്രമാണ്. പേടിപ്പിക്കുന്ന, ചിലപ്പോൾ കരളലിയിപ്പിക്കുന്ന കഥകളുള്ള തീഹാർ ജയിലിനെ അറിയാം ജയിൽ ടൂറിസത്തിലൂടെ!

തീഹാർ ജയിൽ

തീഹാർ ജയിൽ

പേരും പ്രശസ്തിയുമുള്ള തടവുകാരാലും പേടിപ്പിക്കുന്ന കഥകളാലും ഒക്കെ ഏറെ കേട്ടുപരിചയമുള്ള ഇടമാണ് തീഹാർ ജയിൽ. കൊടുംകുറ്റവാളികളെ താമസിപ്പിക്കുന്ന ഇടം എന്ന വിശേഷണം മാത്രം മതി അല്പം ഭയത്തോടുകൂടി ഈ ജയിലിനെ ഓർമ്മിക്കുവാൻ. ഇന്ത്യയിലെ മാത്രമല്ല, തെക്കെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തടവു കേന്ദ്രം എന്നും തീഹാർ ജയിൽ അറിയപ്പെടുന്നു. ഇതൊന്നും കൂടാതെ തീഹാർ ആശ്രമം എന്നും ഈ ജയിലിനു പേരുണ്ട്.

ജയിൽ കാണാം

ജയിൽ കാണാം

ഒരു പക്ഷെ, ഏറ്റവും കൂടുതൽ ആളുകൾക്കുള്ള സംശയങ്ങളിലൊന്നായിരിക്കും ജയിലിനുള്ളിലെ തടവുമുറികൾ എങ്ങനെയായിരിക്കും? എങ്ങനെയായിരിക്കും ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ അതിനുള്ളിൽ താമസിക്കുക, എങ്ങനെയായിരിക്കും അതിനുള്ളിലെ ജീവിതം എന്നൊക്കെ. സിനിമകളില്‍ കണ്ടു പരിചയിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും യഥാർഥത്തിലുള്ള ജയിൽ കാഴ്ചകൾ. ഇങ്ങനെ ജയിലിനുള്ളിലെ കാഴ്ചകൾ കാണുവാനും ജയിൽ അനുഭവങ്ങള്‍ അറിയുവാനും താല്പര്യമുള്ളവർക്ക് തീഹാറിലേക്ക് പോകാം...എങ്ങനെയെന്നല്ലേ?!!

ഫീൽ ലൈക്ക് ജയിൽ- ജയിൽ പോലെ

ഫീൽ ലൈക്ക് ജയിൽ- ജയിൽ പോലെ

ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും സുരക്ഷയുള്ളതുമായ തീഹാർ ജയിലിലെ അനുഭവങ്ങൾ ഇനി ആർക്കും സ്വന്തമാക്കും. 'ഫീൽ ലൈക്ക് ജയിൽ' എന്ന പേരിൽ ഇവിടെ തുടങ്ങിയിരിക്കുന്ന ജയിൽ ടൂറിസം വഴിയാണ് ഇത് സാധ്യമാവുക. ഇതിലൂടെ സന്ദര്‍ശകർക്ക് ജയിലിലെ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ പ്രവേശിക്കുവാനും ഒന്നു രണ്ടു ദിവസങ്ങള്‍ ജയിലിനുള്ളില്‍ ചിലവഴിക്കുവാനും സാധിക്കും.

ജയിലിലെത്തിയാൽ

ജയിലിലെത്തിയാൽ

400 ഏക്കറോളം വരുന്ന തീഹാർ ജയിലിലെ താമസമാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ജയിലിൽ കയറി വെറുതേ ഇരിക്കാമെന്ന് കരുതേണ്ട. അങ്ങോട്ട് പണം നല്കി കയറിയതാണെങ്കിലും സാധാരണ തടവുകാർ ചെയ്യുന്ന എല്ലാ പണികളും ടൂറിസ്റ്റുകളും ചെയ്യേണ്ടി വരും. ജയിലിനുള്ളിൽ തടവുകാർ ധരിക്കുന്ന അതേ വസ്ത്രം തന്നെയാണ് സഞ്ചാരികൾക്കും നല്കുക.

 ഭക്ഷണം തടവുകാരുടെ വക

ഭക്ഷണം തടവുകാരുടെ വക

ജയിൽ സന്ദർശിക്കുവാനെത്തുന്നവർക്ക് അവിടുത്തെ അന്തേവാസികൾ തയ്യാറാക്കുന്ന ഭക്ഷണമാണ് നല്കുക. എന്നാൽ അവരോട് സംസാരിക്കുവാനോ ഒന്നും സാധ്യമല്ല. കുടാതെ ഫോൺ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ജയിലിനുള്ളിൽ വിലക്കുമുണ്ട്.

ജയിൽ ആശ്രമമെന്ന് വിളിക്കപ്പെടുന്നത്

ജയിൽ ആശ്രമമെന്ന് വിളിക്കപ്പെടുന്നത്

തീഹാർ ജയിലിനെ പൊതുവെ തീഹാർ ആശ്രമം എന്നും വിളിക്കാറുണ്ട്. ഒരു തടവു കേന്ദ്രം എന്നതിലുപരിയായി കുറ്റം ചെയ്തവർക്ക് ഒരു തിരുത്തൽ സ്ഥാപനം എന്ന നിലയിലായിരുന്നു ഇത് നിർമ്മിച്ചത്. ജയിലിലെ താമസക്കാലത്ത് അവരെ നിയമത്തോട് ബഹുമാനവും ആദരവുമുള്ളവരാക്കി മാറ്റി, അവർക്ക് വിദ്യാഭ്യാസവും നല്കി സാധാരണ പൗരന്മാരെപ്പോലെ മാറ്റിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഡൽഹിയിൽ നിന്നും ബസിലും മെട്രോ വഴിയും തിഹാർ ജയിലിലെത്താം. വെസ്റ്റ് ഡെല്‍ഹിയിൽ നിന്നും 7 കിലോമീറ്റർ അകലെ ചാണക്യ പുരിയിലെ തീഹാർ വില്ലേജിലാണ് തീഹാർ ജയിൽ സ്ഥിതി ചെയ്യുന്നത്. ഹരി നഗർ എന്നും ജയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം അറിയപ്പെടുന്നു.

പോകുവാൻ വേറെയും ജയിലുകൾ

പോകുവാൻ വേറെയും ജയിലുകൾ

ജയിൽ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്ന വേറെയും ജയിലുകൾ നമ്മുടെ നാട്ടിലുണ്ട്. ഹിജ്ലി ജയിൽ പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപിലെ വൈപ്പർ ജയിൽ, സെല്ലുലാർ ജയിൽ, തെലുങ്കാനയിലെ സങ്കാറെഡി സെന്‍ട്രൽ ജയിൽ തുടങ്ങിയവയാണ് ഇവ,

PC:Sanyam Bahga

ഒരൊറ്റ ദിവസം ജയിലിൽ

ഒരൊറ്റ ദിവസം ജയിലിൽ

ഒരൊറ്റ ദിവസം ജയിലിൽ താമസിച്ചാൽ മതിയെന്നാണ് ആഗ്രഹമെങ്കിൽ അതിനും വഴിയുണ്ട്. വളരെ കുറ‍ഞ്ഞ ചിലവിൽ തെലുങ്കാനയിലെ സങ്കാറെഡി ജയിലിൽ താമസിക്കാം. 500 രൂപ ചിലവിൽ ജയിൽ വസ്ത്രങ്ങൾ ധരിച്ച്, അവിടുത്തെ ഭക്ഷണം കഴിച്ച് ജയിലിനുള്ളിൽ തന്നെ കഴിയാൻ സാധിക്കുന്ന പാക്കേജാണിത്. ഇതിനെല്ലാം സമ്മതമാണെങ്കിൽ മാത്രം ഇവിടേക്ക് വന്നാൽ മതി. ജയിൽ ടൂറിസം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്

കുറ്റം ചെയ്തില്ലെങ്കിലും ഈ ജയിലുകളിൽ പോകാം..അല്പം കാശുമുടക്കണമെന്നു മാത്രം!

കാശുപൊടിക്കാതെ ആന്‍ഡമാനിൽ കറങ്ങാം... വഴികളിങ്ങനെ

Read more about: jail tourism delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more