Search
  • Follow NativePlanet
Share
» »ചെറിയ തുകയിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യാം, സമയം പ്രധാനം! വിദ്യാർത്ഥിയാണോ, ആനുകൂല്യങ്ങളിങ്ങനെ

ചെറിയ തുകയിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യാം, സമയം പ്രധാനം! വിദ്യാർത്ഥിയാണോ, ആനുകൂല്യങ്ങളിങ്ങനെ

ഇതാ വിലക്കുറവിൽ വിമാനടിക്കറ്റ് ബുക്കിങ് നടത്തുവാൻ നോക്കേണ്ട കുറച്ചു കാര്യങ്ങൾ...

ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ ഏറ്റവും അലട്ടുന്ന കാര്യമാണ് വിമാനടിക്കറ്റ് നിരക്ക്. നിങ്ങളുടെ യാത്രാ പ്ലാനുകൾ വേണ്ടന്നുവയ്ക്കുവാൻ തന്നെ ചിലപ്പോൾ ഈ ഉയർന്ന വിമാനടിക്കറ്റ് നിരക്ക് കാരണമാകാറുണ്ട്. മാസങ്ങളും ആഴ്ചകളും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതു വഴി പലപ്പോഴും ഒരുപരിധി വരെ അമിത നിരക്കിൽ നിന്നു രക്ഷപെടുവാൻ സാധിക്കും. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചില കാര്യങ്ങളും സമയങ്ങളും മനസ്സിലാക്കുവാൻ സാധിച്ചാൽ ഒരുപരിധി വരെയെങ്കിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ കഴിയും. നമുക്ക് കൃത്യമായി ഉപയോഗിക്കുവാൻ കഴിയുന്ന, വിമാനകമ്പനികൾ ടിക്കറ്റുകൾക്ക് പ്രഖ്യാപിക്കുന്ന ഓഫറുകളും പ്രമോഷനുകളും പലപ്പോഴും തീർന്നു കഴിയുമ്പോഴായിരികക്കും അറിയുന്നത് പോലും.. അതുകൊണ്ടുതന്നെ ഇതൊക്കെ കൃത്യതയോടെ എവിടെ, എങ്ങനെ ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. ഇതാ വിലക്കുറവിൽ വിമാനടിക്കറ്റ് ബുക്കിങ് നടത്തുവാൻ നോക്കേണ്ട കുറച്ചു കാര്യങ്ങൾ...

ഏറ്റവും പ്രധാനം ദിവസം

ഏറ്റവും പ്രധാനം ദിവസം

വിമാനമാണെങ്കിലും ബസ് ആണെങ്കിലും ഫെസ്റ്റിവൽ സീസൺ ആണ് യാത്ര ചെയ്യുന്ന സമയമെങ്കിൽ കുറഞ്ഞ ചിലവിൽ ഒരു യാത്ര പ്ലാൻ ചെയ്യുകയേ വേണ്ട. ന്യൂ ഇയർ യാത്രകൾക്ക് നിങ്ങൾ ഓഗസ്റ്റിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്താലും ഈ സമയത്ത് നിരക്കുകൾ കൂടുതൽ തന്നെയാവും, ഒരു ബജറ്റ് യാത്രയാണ് ലക്ഷ്യമെങ്കിൽ ഓഫ് സീസണിൽ യാത്ര ചെയ്യാം. ഹോളി, ദീപാവലി, ഓണം, ക്രിസ്മസ്, വിഷു, ന്യൂ ഇയര്‍, ദസറ, നവരാത്രി, പോലുള്ള സമയങ്ങളിലെ യാത്രകൾ ഒഴിവാക്കി, പീക്ക് സീസണുതകൾ കഴിവതും തിരഞ്ഞെടുക്കാതെയിരിക്കാം. അതുപോലെ തന്നെ ആഴ്ചാവസാനങ്ങളിലും ടിക്കറ്റ് നിരക്ക് വളരെ കൂടുതൽ ആയിരിക്കും സാധാരണ കൊടുക്കേണ്ടതിന്‍റ രണ്ടും മൂന്നൂം ഇരട്ടി നിരക്കിലാണ് ചെറിയ ദൂരത്തേയ്ക്കുള്ള ടിക്കറ്റുകൾ പോലും വിറ്റുപോകുന്നത്. പ്രവർത്തി ദിവസങ്ങളിലെ ടിക്കറ്റ് നിരക്കുകൾ കുറവായിരിക്കും.

PC:Ansel Huang/Unsplash

ബജറ്റ് എയർലൈൻസ് തിരഞ്ഞെടുക്കാം

ബജറ്റ് എയർലൈൻസ് തിരഞ്ഞെടുക്കാം

മുൻപുള്ള സമയത്തെ അപേക്ഷിച്ച, ധാരാളം ബജറ്റ് എയർലൈനുകളുടെ സർവീസ് ഇന്നു ലഭ്യമാണ്. അതുകൊണ്ടുതന്നെ ലോകത്ത് എവിടെ യാത്ര ചെയ്യണമെങ്കിലും അവയുടെ സൗകര്യം പ്രയോജനപ്പെടുത്താം. സീറ്റിങ് പ്രശ്നങ്ങളും കൊണ്ടുപോകുവാൻ കഴിയുന്ന ബാഗുകളുടെ ഭാരത്തിലും യാത്രയിൽ ലഭിക്കുന്ന ഭക്ഷണത്തിലും നിങ്ങൾ കുറച്ച് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാലും യാത്രകൾ കുറഞ്ഞ നിരക്കിൽ നടത്താം എന്നതാണ് ബജറ്റ് എയർലൈനുകളുടെ പ്രത്യേകത. ചെക്ക്ഡ് ബാഗുകൾ, ഭക്ഷണം എന്നിവ മിക്കപ്പോഴും ടിക്കറ്റിൽ ഉൾപ്പെടുത്താതെ, ആവശ്യമെങ്കിൽ മാത്രം എടുക്കുവാൻ കഴിയുന്ന രീതിയിലാണ് ഇവർ ക്രമീകരണങ്ങൾ നടത്തുക. ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം, ബാഗുകൾ പരിശോധിക്കൽ, നിങ്ങളുടെ ബോർഡിംഗ് പാസ് പ്രിന്റ് ചെയ്യൽ, കാരി-ഓണുകൾ, മറ്റ് സേവനങ്ങൾ തുടങ്ങിയവയ്ക്ക് ഇത്തരം എയർലൈനുകൾ ചെറിയ സർചാർജും യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കിലും ഇവ ലാഭകരം തന്നെയാണ്.

PC: Jp Valery/Unsplash

മികച്ച ഡീലുകൾ ഇ-മെയിൽ വഴി

മികച്ച ഡീലുകൾ ഇ-മെയിൽ വഴി

കമ്പനികളുടെ ഇ-മെയിൽ/ ന്യൂസ് ലെറ്റർ സ്ഥിരമായി നോക്കുന്നത് മികച്ച ഓഫറുകൾ നല്കും. എയർലൈനുകൾ നല്കുന്ന ഓഫറുകളിൽ മിക്കവയും നമുക്ക് ഉപയോഗപ്പെടുത്തുവാന്‍ സാധിക്കാത്തവയാണെങ്കിൽക്കൂടിയും അതിൽ ചിലത് നമുക്ക് പ്രയോജനപ്പെടുത്താം. നിങ്ങൾ ഒരു യാത്ര മനസ്സിൽ പ്ലാൻ ചെയ്യുമ്പോൾ തന്നെ ആ റൂട്ടിൽ സർവീസ് നടത്തുന്ന എയർലൈനുകളുടെ ഇ-മെയിൽ/ ന്യൂസ് ലെറ്റർ വരിക്കാരാകുവാൻ ശ്രമിക്കുക. അങ്ങനെ നിങ്ങൾക്ക് കമ്പനിയുടെ ഓഫറുകളും ഡീലുകളും മെയിൽ വഴി ലഭിക്കും. ഇതിൽ തിരഞ്ഞാൽ ചിലത് നിങ്ങലെ സഹായിച്ചേക്കും. മിക്ക ഡീലുകൾക്കും 24 മണിക്കൂർ നേരം മാത്രമായിരിക്കും ആയുസ്സ്. അതുകൊണ്ടുതന്നെ അത് അവസാനിക്കുന്നതിനു മുൻപായി ബുക്ക് ചെയ്തിടുവാൻ ശ്രദ്ധിക്കാം. പുതിയ റൂട്ടുകളിലേക്ക് സർവീസ് ആരംഭിക്കുമ്പോഴും കമ്പനികൾ ആദ്യകാലത്തെ കുറച്ചു യാത്രകൾക്ക് ഓഫർ നല്കുന്നതായും കണ്ടുവരുന്നു,

PC: Omar Prestwich/Unsplash

സേർച്ച് എൻജിൻ പ്രധാനം

സേർച്ച് എൻജിൻ പ്രധാനം

വിമാന ടിക്കറ്റുകൾക്കും എയർലൈൻ ഓഫറുകൾക്കുമായി നിങ്ങൾ എവിടെ തിരയുന്നു എന്നത് പ്രധാനമാണ്. എന്നും ഒരേ സേർച്ച് എൻജിനിൽ തിരയാതെ വ്യത്യസ്തമായ സേർച്ച് എൻജിനുകളും ഇന്‍കോഗ്നിറ്റോ മോഡും ഉപയോഗിക്കാം. ചില സെർച്ച് എഞ്ചിനുകൾ പലപ്പോഴും മറ്റുള്ളവയേക്കാൾ കൂടുതൽ നിരക്ക് കാണിക്കുന്നു എന്ന് പലപ്പോഴും ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, മിക്കപ്പോഴും സേര്‍ച്ച് എൻജിനുകൾ നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററി സൂക്ഷിക്കുന്നതിനാൽ പിന്നീട് ചാർജ് കൂട്ടി കാണിക്കുവാനും സാധ്യതയുണ്ട്. ചില സേർച്ച് എൻജിനുകളിൽ സർവീസുകളുടെ മുഴുവൻ വിവരങ്ങളും ലഭ്യമാകില്ല. ഗൂഗിൾ ഫ്ലൈറ്റ്സ്, സ്കൈ സ്കാനർ തുടങ്ങിയ സൈറ്റുകൾ ഇക്കാര്യത്തിൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

PC: Andrew Neel/Unsplash

വിദ്യാർത്ഥിയാണോ?? ഈ ഡിസ്കൗണ്ട് ഉറപ്പാക്കാം

വിദ്യാർത്ഥിയാണോ?? ഈ ഡിസ്കൗണ്ട് ഉറപ്പാക്കാം

നിങ്ങൾ വിദ്യാർത്ഥിയാണെങ്കിൽ എയർലൈനുകൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ വിലയേക്കാൾ 6 മുതൽ 20 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ നിങ്ങൾക്ക് ഇളവ് ലഭിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള വിൻഡോ സീറ്റോ, ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തി ഭക്ഷണമോ ലഭിച്ചില്ലെങ്കിൽപ്പോലും താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കും. ചില എയർലൈനുകൾ കൂടുതൽ ലഗേജുകൾ കൊണ്ടുപോകുവാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. ഏതൊക്കെ വിമാനക്കമ്പനികൾ ഇത്തരത്തിൽ ഓഫർ നല്കുന്നുണ്ടെന്ന് അവരുടെ സൈറ്റിൽ പോയി തിരഞ്ഞു കണ്ടുപിടിക്കാം. മിക്കപ്പോഴും ഒറ്റ തിരയലിൽ ഈ വിവരങ്ങൾ ലഭിച്ചുവെന്ന് വരില്ല. സമയം ചിലവാക്കിയാലും മികച്ച ഡീലിൽ എയർടിക്കറ്റ് ലഭിക്കുമെന്ന് ഓര്‍ക്കുക.

PC:Anete Lūsiņa/Unsplash

ഫ്ലയർ പോയിന്റുകളും മൈലുകളും

ഫ്ലയർ പോയിന്റുകളും മൈലുകളും

നിങ്ങൾ സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ നിങ്ങളുടെ യാത്രകളെ അടുത്ത യാത്രകളുടെ ഫ്ലയർ പോയിന്റുകളിലേക്ക് കൂട്ടാം! സ്ഥിരം യാത്രക്കാർക്ക് മിക്ക എയർലൈൻ കമ്പനികളും ഫ്ലയർ പ്രോഗ്രാം നൽകുന്നു. സ്ഥിരമായി ഒരു എയർലൈൻ തിരഞ്ഞെടുത്താൽ ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാമിലേക്ക് നിങ്ങളുടെ പേര് ചേർത്ത് ഓഫറുകൾ ലഭ്യമാക്കി നിങ്ങളുടെ ഫ്ലൈറ്റിൽ ചില പോയിന്റുകളോ മൈലുകളോ നിങ്ങൾക്ക് നേടാനാകും. യാത്രകളിലെ ലാഭം മാത്രമല്ല, സൗജന്യ അപ്‌ഗ്രേഡുകളും താമസസൗകര്യങ്ങളും നിങ്ങൾക്ക് ലഭിക്കുവാനും സാധ്യതയുണ്ട്.

PC: Gerrie van der Waltയ Unsplash

വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

ബുക്ക് ചെയ്യുന്ന സമയം

ബുക്ക് ചെയ്യുന്ന സമയം

യാത്രയ്ക്കായി നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സേർച്ച് ചെയ്യുന്ന സമയവും പ്രധാനമാണ്. കുറച്ചു നാൾ മുൻപ് സ്കൈസ്കാനർ പുറത്തുവിട്ട ഒരു സര്‍വേ ഫലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സമയം ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയാണെന്നു കണ്ടെത്തിയിരുന്നു. അതേ സമയം, വൈകിട്ട് 7 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്തെ ടിക്കറ്റ് ബുക്കിങ് പോക്കറ്റ് കാലിയാക്കിയേക്കുമെന്നും ഈ സർവേ പറയുന്നു.

PC:Wouter Supardi Salari/Unsplash

പാസ്പോർട്ടിൽ പേര് മാറ്റണോ? ഇനി അലയേണ്ട, എളുപ്പം തിരുത്താം, ഓൺലൈനിലൂടെ, അറിയാംപാസ്പോർട്ടിൽ പേര് മാറ്റണോ? ഇനി അലയേണ്ട, എളുപ്പം തിരുത്താം, ഓൺലൈനിലൂടെ, അറിയാം

വിമാനയാത്രയിലെ അവിചാരിത തടസ്സങ്ങൾ.. ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാം , യാത്ര എളുപ്പമാക്കാംവിമാനയാത്രയിലെ അവിചാരിത തടസ്സങ്ങൾ.. ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാം , യാത്ര എളുപ്പമാക്കാം

Read more about: travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X