Search
  • Follow NativePlanet
Share
» »മൂന്നൂ രൂപത്തിലുള്ള വിഷ്ണു, ഇന്നും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം, കാഞ്ചീപൂരത്തെ അത്ഭുതങ്ങള്‍

മൂന്നൂ രൂപത്തിലുള്ള വിഷ്ണു, ഇന്നും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം, കാഞ്ചീപൂരത്തെ അത്ഭുതങ്ങള്‍

ക്ഷേത്രങ്ങളുടെ നാടായ കാഞ്ചീപുരത്തെ പ്രത്യേകതയുള്ള നിരവധി ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപരമേശ്വര വിന്നാഗാരം ക്ഷേത്രം. വിഷ്ണുവിന്‍റെ 108 ദിവ്യദേശങ്ങളില്‍ ഒന്നായ തിരുപരമേശ്വര വിന്നാഗാരം ക്ഷേത്രം വൈകുണ്ഠ പെരുമാള്‍ ക്ഷേത്രം എന്നും അറിയപ്പെടുന്നു. ദ്രാവിഡ വാസ്തുവിദ്യയില്‍ പല്ലവ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം കാഞ്ചീപുരത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ക്ഷേത്രമായാണ് അറിയപ്പെടുന്നത്. വിശ്വാസികളുടെ ഇടയില്‍ ഏറെ അറിയപ്പെടുന്ന വൈകുണ്ഠ പെരുമാള്‍ ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

തിരുപരമേശ്വര വിന്നാഗാരം ക്ഷേത്രം

തിരുപരമേശ്വര വിന്നാഗാരം ക്ഷേത്രം

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന തിരുപരമേശ്വര വിന്നാഗാരം ക്ഷേത്രം. മഹാവിഷ്ണുവിനെയും ലക്ഷ്മിയെയും പ്രധാന പ്രതിഷ്ഠകളായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. വിഷ്ണുവിനെ വൈകുണ്ഠ നാഥനായും ലക്ഷ്മി ദേവിയെ വൈകുണ്ഠ വല്ലിയുമായാണ് ഇവിടെ ആരാധിക്കുന്നത്.

പല്ലവ രാജാക്കന്മാര്‍

പല്ലവ രാജാക്കന്മാര്‍


പല്ലവ രാജാവായിരുന്ന നരസിംഹ വര്‍മ്മന്‍ രണ്ടാമന്‍റെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് മധ്യകാല ചോള രാജാക്കന്മാരും വിജയനഗര രാജാക്കന്മാരും ക്ഷേത്രത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. കരിങ്കല്ലില്‍ തീര്‍ത്ത വലിയ മതിലുകളാലും ജലാശയങ്ങളാലും ചുറ്റപ്പെട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

വിദാർഭ ദേശത്തിലെ രാജാവായിരുന്നു ഈ ദേശത്തിന്റെ അധികാരി. കഴിഞ്ഞ ജന്മത്തിലെ ഒരു ശാപത്തെത്തുടർന്ന് രാജാവിന് ഒരു അനന്തര അവകാശി ഉണ്ടായിരുന്നില്ല. കടുത്ത ശിവഭക്തനായ അദ്ദേഹം കാഞ്ചീപുരത്ത് കൈലാസനാഥനോട് പ്രാർത്ഥിച്ചു. പ്രാര്‍ത്ഥനയില്‍ അലിഞ്ഞ ശിവന്‍ വിഷ്ണുവിന്റെ ദ്വാരപാലകന്മാർ രാജകുമാരന്മാരായി ജനിക്കുമെന്ന് അനുഗ്രഹിച്ചു. രാജകുടുംബത്തിൽ ജനിച്ചെങ്കിലും യുവ രാജകുമാരന്മാർ വിഷ്ണുവിന്റെ ഭക്തരായി തുടരുകയും ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി ഒരു യജ്ഞം നടത്തുകയും ചെയ്തു. അവരോട് സംതൃപ്തനായ വിഷ്ണു വൈകുണ്ഠനാഥ പെരുമാൾ എന്ന നിലയിൽ അവർക്ക് ദർശനം നൽകി. അങ്ങനെ അതിന്റെ ഓര്‍മ്മയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം.

 ഇന്നും പ്രത്യക്ഷപ്പെടുന്ന വിഷ്ണു

ഇന്നും പ്രത്യക്ഷപ്പെടുന്ന വിഷ്ണു

അന്ന് രാജകുമാരന്മാരായി ജനിച്ച ദ്വാരപാലകര്‍ക്ക് ഏതു രൂപത്തിലാണോ വിഷ്ണു പ്രത്യക്ഷപ്പെട്ടത്, ഇന്നും അതേ രൂപത്തില്‍ വിഷ്ണു വിശ്വാസികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും എന്ന് ഇവിടെ വിശ്വാസമുണ്ട്. മറ്റൊരു ഐതിഹ്യമനുസരിച്ച്, ഭരദ്വാജ മുനി ഈ സ്ഥലത്ത് തപസ്സുചെയ്യുകയും അങ്ങനെയിരിക്കേ ഒരു അപ്സരസില്‍ അദ്ദേഹം ആകൃഷ്ടനാവുകയും ചെയ്തു. മുനി അവളെ വിവാഹം കഴിക്കുകയും ഇരുവർക്കും ഒരു മകൻ ജനിക്കുകയും ചെയ്തു. നാളുകള്‍ക്കു ശേഷം . മുനി തന്റെ തപസ്സിലേക്ക് മടങ്ങുകയും അപ്സരസ് തന്റെ ലോകത്തേയ്ക്കും മടങ്ങി ശിവനും വിഷ്ണുവും അവരുടെ ആഭിമുഖ്യത്തിൽ മുനിയുടെ കുട്ടിയെ ഏറ്റെടുത്തു. അതേസമയം, ഒരു പല്ലവ രാജാവ് ഒരു മകനു ഴേവേണ്ടി വിഷ്ണുവിനൊട് പ്രാര്‍ത്ഥിച്ചിരുന്നു, വിഷ്ണു കുട്ടിയെ രാജാവിന് കൊടുത്തു, പരമേശ്വരൻ എന്ന് പേരിട്ടു, അദ്ദേഹം പല്ലവ രാജാവായി. ഈ സ്ഥലത്തിന് രാജാവിന്റെ പേരാണ് നൽകിയിട്ടുള്ളതെന്ന് കരുതെന്നാണ് മറ്റൊരു വിശ്വാസം.

 മൂന്ന് ശ്രീകോവിലുകള്‍

മൂന്ന് ശ്രീകോവിലുകള്‍

ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച വൈകുണ്ഠ പെരുമാൾ ക്ഷേത്രത്തിൽ ലംബമായി വിന്യസിച്ചിരിക്കുന്ന മൂന്ന് ശ്രീകോവിലുകളുണ്ട്, ഒന്നിനു മുകളിൽ മറ്റൊന്ന് ന്ന നിലയിലാണവ. താഴത്തെ നിലയിലെ ശ്രീകോവിലിൽ ഇരിക്കുന്ന ഒരു ഭാവത്തിൽ വിഷ്ണുവിന്റെ പ്രാഥമിക ദേവതയുണ്ട്, ഒന്നാം നിലയിൽ വിഷ്ണുവിന്റെ ഉറങ്ങുന്ന വിഗ്രഹമുണ്ട്, മുകളിലത്തെ നിലയിൽ വിഷ്ണു നില്‍ക്കുന്ന നിലയാണ്. ക്ഷേത്രങ്ങളുടെ ചുവരുകൾ ചരിത്രപരവും മതപരവുമായ ശില്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു, ചിലത് പല്ലവ രാജവംശത്തിന്റെ ഭരണം വിവരിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള സിംഹ തൂണുകൾ ആ കാലഘട്ടത്തിലെ വൈദഗ്ധ്യത്തിന്റെ പ്രതീകമാണ്.

 ക്ഷേത്രസമയം

ക്ഷേത്രസമയം

വൈകുണ്ഠ ഏകാദശി നാളിലാണ് ഇവിടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്നത്. രാവിലെ 7.30 മുതൽ 12.00 വരെയും വൈകുന്നേരം 4.30 മുതൽ 7.30 വരെയും ആണ് ക്ഷേത്ര ദര്‍ശന സമയം.

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം, മഹാമേരുവിന്‍റെ രൂപത്തില്‍ നിര്‍മ്മിതി! അവിശ്വസനീയം ഈ ചരിത്രം<br />അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം, മഹാമേരുവിന്‍റെ രൂപത്തില്‍ നിര്‍മ്മിതി! അവിശ്വസനീയം ഈ ചരിത്രം

പാപങ്ങള്‍ നീക്കുവാന്‍

പാപങ്ങള്‍ നീക്കുവാന്‍

ഇവിടെ എത്തി നിര്‍മ്മലമായ മനസ്സോടെ പെരുമാളിനോട് പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. വിവാഹം നടക്കുവാനും കുട്ടികളുണ്ടാകുവാനുമെല്ലാം ഇവിടുത്തെ പ്രാര്‍ത്ഥന മതി എന്നാണ് വിശ്വാസം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം ഇന്ന് സംരക്ഷിക്കപ്പെടുന്നത്.

കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!<br />കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!

ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍<br />ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍

ചൂലും കയറും വഴിപാ‌ടായി നല്കുന്ന ആലുമാവിന്‍ ചുവട്ടിലെ അപൂര്‍വ്വ ശിവക്ഷേത്രംചൂലും കയറും വഴിപാ‌ടായി നല്കുന്ന ആലുമാവിന്‍ ചുവട്ടിലെ അപൂര്‍വ്വ ശിവക്ഷേത്രം

PC: Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X