» »ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

Written By: Elizabath

വ്യത്യസ്തങ്ങളായ ആചാരങ്ങളാല്‍ പ്രശസ്തമായ ഒരുപാട് ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവിടങ്ങളില്‍ വിലയേറിയ കാണിക്കകളും മറ്റും ദൈവത്തിന് സമര്‍പ്പിച്ച് നന്ദി പറയുന്നവരും കുറവല്ല. എന്നാല്‍ സ്വന്തം മുടി ദൈവത്തിന് സമര്‍പ്പിച്ച് തലമുണ്ഡനം ചെയ്ത് ഭക്തി പ്രകടിപ്പിക്കുന്ന ഒരു ക്ഷേത്രം ഇന്ത്യയിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തെക്കുറിച്ചറിയാം. ഇന്ത്യയിലെ സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.

വിഷ്ണു ഭഗവാന്‍ വെങ്കിടേശ്വര രൂപത്തില്‍

വിഷ്ണു ഭഗവാന്‍ വെങ്കിടേശ്വര രൂപത്തില്‍

വൈഷ്ണവ ഭക്തന്‍മാരുടെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രം. ഇവിടെ വിഷ്ണു വെങ്കിടേശ്വരന്റെ രൂപത്തിലാണ് ആരാധിക്കുന്നത്. അദ്ദേഹം മഹാലക്ഷ്മി, ഭൂമീദേവി എന്നീ രണ്ടു ഭാര്യമാരോടൊപ്പം വിവാഹം കഴിഞ്ഞ രൂപത്തില്‍ ഇവിടെ കാണപ്പെടുന്നു.
ബാലാജി, ഗോവിന്ദ, ശ്രീനിവാസ തുടങ്ങിയ പേരുകളിലും വെങ്കിടേശ്വരന്‍ ഇവിടെ അറിയപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഇതിനുണ്ട്.

PC:Vimalkalyan

സപ്തഗിരി

സപ്തഗിരി

തിരുമലയില്‍ കാണപ്പെടുന്ന ഏഴു കുന്നുകളിലൊന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ ക്ഷേത്രം സപ്തഹഗിരി എന്ന് അറിയപ്പെടുന്നു. വിഷ്ണു കിടക്കുന്ന ശേഷനാഗത്തിന്റെ ഏഴ് ഫണങ്ങളോട് ഈ ഏഴുമലകളെ താരതമ്യം ചെയ്തിരിക്കുന്നത് ചിലയിടങ്ങളില്‍ കാണാന്‍ സാധിക്കും. അതില്‍ ഏഴാമത്തെ ഫണം അഥവാ ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:ShashiBellamkonda

കെട്ടുപിണയാത്ത മുടി

കെട്ടുപിണയാത്ത മുടി

ക്ഷേത്രത്തിലെ വിഗ്രഹത്തെക്കുറിച്ച് ധാരാളം വിശ്വാസങ്ങളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ഇവിടുത്തെ വെങ്കിടേശ്വര സ്വാമിയുടെ പ്രധാന വിഗ്രഹത്തില്‍ യഥാര്‍ഥ തലമുടി ഉണ്ടത്രെ. ഒരിക്കലും കെട്ടുപിണയാത്ത ഈ മുടി എപ്പോഴും മിനുസമായി കാണപ്പെടുമെന്നാണ് പറയുന്നത്.

PC: Vimalkalyan

വൈകുണ്ഡത്തിലെ ഏകാദശി

വൈകുണ്ഡത്തിലെ ഏകാദശി

തിരുപ്പതി ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് വൈകുണ്ഡ മാസത്തിലെ ഏകാദശിനാള്‍. അന്നേ ദിവസം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നവര്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നു മോചനവും മോക്ഷഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം.

PC: Dinesh Kumar (DK)

ഭഗവാനു സമര്‍പ്പിക്കാന്‍ തലമുടി

ഭഗവാനു സമര്‍പ്പിക്കാന്‍ തലമുടി

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് തലമുടി. ഇവിടെ എത്തുന്നവരില്‍ മിക്കവരും ഭഗവാന് കാണിക്കയായി തങ്ങളുടെ തലമുണ്ഡനം ചെയ്ത് ആ തലമുടി ഇവിടെ സമര്‍പ്പിക്കും. ഇങ്ങനെ കിട്ടുന്ന മുടി ക്ഷേത്രഭരണസമിതി ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്. അതിനാല്‍ സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം ഈ ക്ഷേത്രത്തിനാണ്. ഒരു ദിവസം ഒരു ടണ്ണോളം തൂക്കത്തില്‍ തലമുടി കാണിക്കയായി ലഭിക്കാറുണ്ട്. ലോകത്തില്‍ ഏറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്ന ഒരിടം കൂടിയാണിത്.

PC: Vimal_kalyan

നീലാദേവിക്കുള്ള സമര്‍പ്പണം

നീലാദേവിക്കുള്ള സമര്‍പ്പണം

ഐതിഹ്യമനുസരിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന മുടി മുഴുവനും ഗന്ധര്‍വ്വ രാജകുമാരിയായ നീലാദേവിക്കുള്ളതാണത്രെ.
ഒരിക്കല്‍ ബാലാജിയുടെ തല ഒരു ആട്ടിടയനുമായി കൂട്ടിയിടിക്കുകയുണ്ടായി. ഇടിയുടെ ആഘാതത്തില്‍ ബാലാജിയുടെ തലയുടെ ഒരു ചെറിയ ഭാഗത്തെ മുടി നഷ്ടപ്പെട്ടു. ഇതുകണ്ട ഗന്ധര്‍വ്വ രാജകുമാരിയായ നീലാദേവി തന്റെ മുടിയുടെ ഒരുഭാഗം മുറിച്ചെടുത്ത് മാന്ത്രിക ശക്തിയാല്‍ ബാലാജിയുടെ തലയില്‍ വെച്ചുകൊടുത്തു. ദേവിയുടെ ത്യാഗത്തില്‍ സംപ്രീതനായ ബാലാജി ദേവിക്ക് ഒരു വാക്കു കൊടുത്തു. ഇവിടെയെത്തുന്ന തന്റെ ഭക്തര്‍ തലമുണ്ഡനം ചെയ്യുമെന്നും നീലാദേവിയായിരിക്കും അതിന്റെ അവകാശിയെന്നുമായിരുന്നു അത്. ഇവിടുത്തെ ഏഴുകുന്നുകളിലൊന്നിന്റെ പേര് നീലാദ്രിയെന്നാണ്.

PC: matteo-gianni

വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന ദീപങ്ങള്‍

വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന ദീപങ്ങള്‍

ക്ഷേത്രത്തിലെ വിഗ്രഹത്തിനു മുന്നിലെ ദീപങ്ങള്‍ അണയാതെ കത്തിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന ഈ ദീപങ്ങള്‍ ആരാണ് തെളിയിച്ചതെന്ന് ആര്‍ക്കും അറിയില്ല.

PC: ShashiBellamkonda

ഹൃദയത്തില്‍ ലക്ഷ്മിദേവി

ഹൃദയത്തില്‍ ലക്ഷ്മിദേവി

വെങ്കിടേശ്വര സ്വാമിയുടെ വിഗ്രഹത്തില്‍ ലക്ഷ്മി ദേവിയുടെ രൂപമുണ്ട്. വ്യാഴാഴ്ചകളില്‍ നടക്കുന്ന നിജരൂപ ദര്‍ശന സമയത്ത് വിഗ്രഹത്തില്‍ വെള്ളമരക്കുഴമ്പ് ചാര്‍ത്തും. പിന്നീട് ഇത് നീക്കം ചെയ്യുമ്പോള്‍ ദേവിയുടെ രൂപം ഇതില്‍ അവശേഷിക്കുമത്രെ.

PC: Unknown - Orkut

എ.ഡി. 300

എ.ഡി. 300

ക്ഷേത്രത്തിന്റെ പഴക്കം പരിശോധിക്കുകയണെങ്കില്‍ എ.ഡി. 300 ല്‍ പണി തുടങ്ങിയെന്നാണ് ചരിത്രം പറയുന്നത്. ദ്രാവിഡ വാസ്തുവിദ്യയിലാണ്‌ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

PC: ShashiBellamkonda

തിരുപ്പതി ലഡു

തിരുപ്പതി ലഡു

പ്രസാദത്തിന്റെ കാര്യത്തില്‍ ലോകപ്രശസ്തമാണ് തിരുപ്പതിയിലെ ലഡു. ഭൂമിശാസ്ത്ര സൂചകോല്‍പ്പന്നമായി മാറിയ തിരുപ്പതി ലഡു നിര്‍മ്മിക്കാനും വില്‍ക്കാനും തിരുമല തിരുപ്പതി ദേവസ്ഥാനത്തിനു മാത്രമേ സാധിക്കൂ. ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാദിവസവും സൗജന്യമായി ഭക്ഷണം നല്കാറുണ്ട്.

PC: Thamizhpparithi Maari

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും 132.5 കിലോമീറ്റര്‍ അകലെയാണ് തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്നും സേലം വഴിയാണ് ട്രയിനിനു വരുന്നത്.