» »ഭക്ഷണപ്രിയരേ ഇതിലേ ഇതിലേ...

ഭക്ഷണപ്രിയരേ ഇതിലേ ഇതിലേ...

Written By: Elizabath

വായില്‍ കപ്പലോടിക്കാനുള്ള രുചികളില്‍ വീഴാത്തവരായി ആരും കാണില്ല. ആ രുചിയും മണവും മസാലയുമെല്ലാം കൂടി ഭക്ഷണപ്രേമികളെ യഥാര്‍ഥ രുചികളുള്ളിടത്തേക്കാണ് നയിക്കുന്നത്. നമ്മുടെ രാജ്യത്തും ഭക്ഷണരുചികളില്‍ ഇത്തരം വ്യത്യാസങ്ങല്‍ ധാരാളം കാമാന്‍ സാധിക്കും. 29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിറഞ്ഞ് കിടക്കുന്ന നമ്മുടെ ഭക്ഷണത്തിന്റെ വൈവിധ്യം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല.
ഹൈദരാബാദി ബിരിയാണിയും ബെംഗാളി മധുരപലഹാരങ്ങളും പഞ്ചാബിലെ ലസ്സിയും ഒക്കെ എന്നും ഭക്ഷണപ്രിയരുടെ ലിസ്റ്റിലെ ഹിറ്റ് ഐറ്റങ്ങളാണ്.
വായില്‍ വെള്ളമൂറിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട രുചികള്‍ പരിചയപ്പെടാം...

പറാത്തയ്ക്കും ലസ്സിക്കുമായി അമൃത്സര്‍

പറാത്തയ്ക്കും ലസ്സിക്കുമായി അമൃത്സര്‍

പഞ്ചാബിന്റെ രുചികളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അമൃത്സര്‍. ധാബാ സംസ്‌കാരത്തിന് തുടക്കം കുറിക്കപ്പെട്ട അമൃത്സറില്‍ തന്നെയാണ് ഇവിടുത്തെ രുചികളുള്ളതും.
ചൂടുള്ള ആലു പറാത്തയും അതിനു മുകളിലെ ക്രീമും ഒക്കെ രുചിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതാണ്. ഇവിടുത്തെ ചൂടുള്ള ജിലേബികളും പേരുകേട്ടതാണ്.

PC: Nitin

ബീഹാറിന്റെ ലിറ്റി ചോക്ക

ബീഹാറിന്റെ ലിറ്റി ചോക്ക

ലിറ്റി ചോസയെന്നറിയപ്പെടുന്ന ഭക്ഷണം ബീഹാറിന്‍രെ മാത്രമല്ല, ഝാര്‍ഖണ്ഡിന്റെയും ഉത്തര്‍പ്രദേശിന്റെയും പ്രിയ രുചികളിലൊന്നാണ്. ധാന്യങ്ങളുടെയും പയറുവര്‍ഗ്ഗങ്ങളുടെയും പൊടികളുടെയും മിശ്രിതമായ സട്ടു കടലയുമായി ചേര്‍ന്നുണ്ടാക്കുന്ന ചോക്കയ്ക്ക് ഉരുളക്കിഴങ്ങും തക്കാളിയും വഴുതനങ്ങയും ചേര്‍ത്തുണ്ടാക്കിയ കറിയാണ് യോജിച്ചത്.

PC: Amrita Nityanand Sing

ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റിന് ഡാര്‍ജലിങ്

ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റിന് ഡാര്‍ജലിങ്

ഇംഗ്ലീഷ് സംസ്‌കാരത്തെ അതേപടി പകര്‍ത്തിയ ഒരിടമാണ് ഡാര്‍ജലിങ. അതിനാല്‍ത്തന്നെ ഇവിടുത്തെ രുചികള്‍ക്ക് ഒരു ഇംഗ്ലീഷ് ചായ്‌വ് കടന്നുവരിക സ്വാഭാവീകമാണ്. മാത്രമല്ല, വ്യത്യസ്ത രുചികളിലുള്ള മത്സ്യവിഭവങ്ങളും ഇവിടെ ലഭിക്കും.

PC: Karen Arnold

കര്‍ണ്ണാടകയുടെ ബിസി ബലേ ബാത്

കര്‍ണ്ണാടകയുടെ ബിസി ബലേ ബാത്

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലാണ് ഇവിടുത്തെ ഏറ്റവും വ്യത്യസ്തമായ രുചികള്‍ ലഭിക്കുന്നത്. രസത്തിനും വടയ്ക്കും ദോശയ്ക്കും പേരുകേട്ട ഇവിടെ ധാരാളം വ്യത്യസ്തമായ രുചികള്‍ ആസ്വദിക്കാന്‍ സാധിക്കും. അരി കൊണ്ടുണ്ടാക്കിയ ബിസി ബലേ ബാത്,അക്കി റൊട്ടി തുടങ്ങിയവയെല്ലാം കര്‍ണ്ണാടകയുടെ രുചിഭേദങ്ങളാണ്.

PC: Food and Remedy, LLC

കബാബുകളുടെ ലക്ക്‌നൗ

കബാബുകളുടെ ലക്ക്‌നൗ

കബാബുകളുടെ നാട് എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന സ്ഥലമാണ് ലക്‌നൗ. മുഗളായ് ഭക്ഷണത്തിന്റെ തനതായ രുചി ലഭിക്കുന്ന ഇവിടെ വഴിയോര ഭക്ഷണങ്ങള്‍ക്കും പ്രശസ്തമാണ്.

PC: moerschy

രാജസ്ഥാന്റെ മലായ്‌ഘേവാര്‍

രാജസ്ഥാന്റെ മലായ്‌ഘേവാര്‍

രജസ്ഥാനിലെ ഏറ്റവുെ രുചിയേരിയ ഭക്ഷണങ്ങളിലൊന്നാണ് പാലും നെയ്യും മാവുമുപയോഗിച്ച് തയ്യാറാക്കുന്ന മലായ്‌ഘേവാര്‍. ആഘോഷവേളകളിലാമ് ഇത് ഉണ്ടാക്കുന്നത്.

PC: Vsigamany

പുട്ടും കടലയും

പുട്ടും കടലയും

കേരളത്തിന്റെ തനതാ രുചികളില്‍ ഏറ്റവും പ്രശസ്തമാണ് പുട്ടും കടലയും. വിദേശികളെയും സഞ്ചാരികളെയും ആകര്‍ഷിക്കുന്ന കേരളത്തിലെ മിക്ക ഹോട്ടലുകളിലെയും പ്രധാന മെനുവില്‍ ഒന്നാണിത്.

PC:Simile Krishnakumar

ചെന പോഡ

ചെന പോഡ

വെണ്ണയില്‍ നിന്നും ഉണ്ടാക്കുന്ന രുചിയേറിയ ഒഡീഷന്‍ ഭക്ഷണമാണ് ചെന പോഡ. ഇത് ഇന്ത്യന്‍ ചീസ് കേക്കിന്റെ മറ്റൊരു തരമാണ്.

PC: Subhashish Panigrahi

ദാബ് ചിങ്ക്രി

ദാബ് ചിങ്ക്രി

പച്ചതേങ്ങയില്‍ കടുകും ചെമ്മീനും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രശസ്തമായ വെസ്റ്റ് ബംഗാള്‍ വിഭവമാണ് ദാബ് ചിങ്ക്രി. ചോറിന്റെ കൂടെ കഴിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.

മസോര്‍ തേങ്ക, ആസാം

മസോര്‍ തേങ്ക, ആസാം

ശുദ്ധജലത്തിലെ മത്സ്യത്തെ ഉപയോഗിച്ച് തക്കാളിയും ഉണങ്ങിയ മാംഗോസ്റ്റിനും നാരങ്ങയും ഒക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന മീന്‍കറിയാണ് മസോര്‍ തേങ്ക. ആസാമിന്റെ തനതായ രുചികളിലൊന്നാണിത്.

PC: মৌচুমী

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...