» »നീണ്ട വാരാന്ത്യങ്ങൾ ആസ്വദിക്കാനായി ഇന്ത്യയിലെ ഈ അവിസ്മരണിയ ലക്ഷ്യസ്ഥാനങ്ങൾ

നീണ്ട വാരാന്ത്യങ്ങൾ ആസ്വദിക്കാനായി ഇന്ത്യയിലെ ഈ അവിസ്മരണിയ ലക്ഷ്യസ്ഥാനങ്ങൾ

Written By: Nikhil John

ആകർഷകമായ വാരാന്ത്യ കവാടങ്ങൾ അന്വേഷിക്കുകയാണോ..? എങ്കിൽ നിങ്ങൾ ഉചിതമായ സ്ഥലത്ത് തന്നെയാണ് എത്തിയിരിക്കുന്നത്. ഇവിടെ ഞങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ നീണ്ട വാരാന്ത്യങ്ങളും അവധിക്കാലങ്ങളുമൊക്കെ മടുപ്പൊന്നും കൂടാതെ മനോഹരമ പൂർണ്ണമായി ആഘോഷിക്കാൻ അവസരമൊരുക്കുന്നു. അധികമാരും ചെന്നു കയറിയിട്ടില്ലാത്ത ഓഫ് ബീറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. അതെ ഈ സ്ഥലങ്ങളൊക്കെ തന്നെ അവയുടെ ആനന്ദിപ്പിക്കുന്ന മാന്ത്രിക ശക്തികൊണ്ടും അവിസ്മരണീയമായ കാവ്യ ഭംഗികൊണ്ടും അതി വിശിഷ്ടമായതാണ്. ഒളിച്ചിരിക്കുന്ന മലയോര ഗിരിതടങ്ങളിൽ തുടങ്ങി അധികമാരും ചെന്നെത്താത്ത നിരവധി ഹിൽ സ്റ്റേഷനുകൾ സ്വയം കണ്ടെത്തുമ്പോൾ നിങ്ങളോരോരുത്തരും അറിയാതെ തന്നെ ഞെട്ടിത്തരിച്ചു നിന്നു പോകും. നിങ്ങളിൽ ഒളിച്ചിരിക്കുന്ന യാത്രയുടെ മനോജ്ഞതയെ വേണ്ടുവോളം തൃപ്തിപ്പെടുത്താനും അതിനെ ഉച്ചസ്ഥായിയിൽ എത്തിക്കാനും ഇവിടെ വന്നെ എത്തുന്നവർക്ക് കഴിയുന്നു. എങ്കിൽ പിന്നെ നമ്മുടെ നീണ്ട വാരാന്ത്യ യാത്രകൾക്കായി ഇന്ത്യയിലെ ഈ ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുത്താൽ എന്താ...

കൽപാ

കൽപാ

ഹിമാചലിലെ കിനാനൂർ ജില്ലയിൽ സുത്ലജ് നദീതട തീരത്ത് സ്ഥിതി ചെയ്യുന്ന കൽപ നഗരം അധികമാരും സന്ദർശിച്ചിട്ടില്ല എങ്കിൽകൂടി അതിമനോഹാരിതയും വിശ്വ ചാരുതയും തുളുമ്പി നിൽക്കുന്ന സ്ഥലമാണ്. അവിടുത്തെ ആപ്പിൾ കായ്കനി തോട്ടങ്ങളുടെ പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ സ്ഥലം അതിവിശാലമായ ഒരു ഹിൽ സ്റ്റേഷനാണ്. അധികം ജനവാസമില്ലാത്തതിനാലും സ്വപ്നതുല്യമായ നേർക്കാഴ്ചകൾ നിറഞ്ഞ ഒരിടം എന്നതിനാൽ കൂടിയും തീർച്ചയായും ഇവിടം നിങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കണം. ലോകത്തിന്റെ വാണിജ്യ തന്ത്രങ്ങളിൽ നിന്നും തിരക്കേറിയ നഗര ജീവിതത്തിൽ നിന്നുമൊക്കെ ഒഴിഞ്ഞുമാറി കൽപയിൽ എത്തിച്ചേരുന്ന നിങ്ങൾക്ക് പ്രകൃതി സൗന്ദര്യത്തെ കൂടാതെ പ്രാചീനമായ ബുദ്ധക്ഷേത്രങ്ങൾ ഒക്കെ തന്നെയും കാണാൻ കഴിയും. നഗരത്തിന്റെ ഉദ്ദിഷ്ടസ്ഥാനവും പ്രധാന തീർത്ഥാടന കേന്ദ്രവുമായ ഇവിടെയൊക്കെ സന്ദർശകർക്ക് വിരുന്ന് ഒരുക്കാനായി ട്രെക്കിങ്ങ് ക്യാമ്പിംങ്ങ് ഒക്കെ കൂട്ടിനുണ്ട്. തീർച്ചയായും നിങ്ങൾ ഓരോരുത്തരുടെയും വാരാന്ത്യങ്ങളെ മനോഹര പൂർണ്ണമാക്കാൻ ഉണ്ടായിരിക്കുന്ന ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ് കൽപ.

കുട്രാലം

കുട്രാലം

സുബ്രഹ്മണ്യ അഥവാ തെക്കേ ഇന്ത്യയിലെ ആരോഗ്യസ്നാന സ്ഥലം എന്നറിയറിയപ്പെടുന്ന കുട്രാലം, പടിഞ്ഞാറൻ താഴ്വരകളിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 520 അടി ഉച്ചപ്പതപ്രാപ്തിയിൽ നിലകൊള്ളുന്ന ഈ സ്ഥലം സഞ്ചാരികളുടെ ഇടയിൽ വളരെയേറെ പ്രസിദ്ധമാണ്. ഇവിടുത്തെ വിസ്മയാവഹമായ ജലപ്രവാഹങ്ങളും പുഴയോര താഴ്വരകളും എല്ലാം ചേർന്ന് ഈ ശ്യാമഭൂവിനെ തെക്കേ ഇന്ത്യയിലെ ഏറ്റവും ആകർഷകവും അത്യുത്തമവുമായ ഒരു വിനോദസഞ്ചാര കേന്ദ്രം ആക്കിമാറ്റുന്നു. ചിറ്റാർ നദിയുടേയും മണിമുത്താർ നദിയുടേയുമടക്കം നിരവധി നദികളുടെ ഉൽഭവസ്ഥാനം എന്ന പേരിലും വളരെയേറെ പ്രസിദ്ധമാണ് കൗർത്തല്ലം. പ്രശാന്തവും നിർമലവുമായ മലയോര താഴ്വരകളുടെ അഗ്ര ഭാഗത്തുനിന്നും കുതിച്ചൊഴുകിയെത്തുന്ന ജലപ്രവാഹത്തിൽ മുങ്ങിക്കുളിച്ചു സ്വയം ആശ്വാസവാനാകുന്നതിനെക്കുറിച്ച് എന്തു പറയുന്നു ? വെള്ളച്ചാട്ടങ്ങളെ കൂടാതെ ഫോട്ടോഗ്രാഫിക്കും ചിത്ര രചനയ്ക്കും അനുയോജ്യമായ ഭൂപ്രകൃതിദൃശ്യങ്ങൾ ഇവിടെയാകെ സമൃദ്ധമാണ് .അതോടൊപ്പം നിങ്ങൾക്ക് ഇവിടുത്തെ പ്രകൃതിയുടെ ചാരെ തൊട്ടുനിൽക്കുന്ന ക്ഷേത്രങ്ങളെയും ഉദ്യാനങ്ങളുടെയും സന്ദർശിക്കാം.

PC:Sankara Subramanian

ദുവാർസ്

ദുവാർസ്

സസ്യ ശ്യാമളയുടെ നടുവിലും പച്ചപ്പാർന്ന കുന്നും പ്രദേശങ്ങളുടെ ഉച്ചസ്ഥായിയിലും നിങ്ങളുടെ ഒഴിവുകാലം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ദുവാർസ് തീർച്ചയായും നിങ്ങളുടെ ഇഷ്ട സ്ഥാനങ്ങളുടെ പട്ടികയിൽ ഇടം ചേർക്കേണ്ട സ്ഥലമാണ്. നിസ്സന്ദേഹം ഉണർത്തുന്ന തേയില തോട്ടങ്ങളിൽ തുടങ്ങി അതിമനോഹരമായ ദേശീയോദ്യാനങ്ങളിൽ നിങ്ങളെ കൊണ്ടെത്തിക്കുന്ന ദുവാർസ് ഗ്രാമം രാജ്യത്തുനിന്നുള്ള എല്ലാ സഞ്ചാരികളേയും ആകർഷിച്ചുവരുന്നു. പശ്ചിമ ബംഗാളിലും ആസാമിലും ആയി 350 കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഈ മാസ്മരിക ദേശം വടക്കുകിഴക്കൻ ഭാരതത്തിലെ പ്രശംസനീയമായ ജലസമ്പത്ത് സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലമാണ്. നഷ്ടപ്പെടുത്താനാവാത്ത ദൃശ്യസൗന്ദര്യത്തെ കൈക്കുമ്പിളിൽ ഒതുക്കിവച്ചിരിക്കുന്ന നിരവധി സ്ഥലങ്ങൾ ഇവിടെ ദുവാർസിലുണ്ട് - തീർഥാ ജലപ്രവാഹവും കോറൊനേഷൻ പാലവും ബുക്സാ കോട്ടയും ഒക്കെ അവയിൽപ്പെട്ടവയാണ്. ഇനി പറയൂ.. ഈ പ്രദേശം അത്ഭുതങ്ങളുടെ സ്വന്തം ഭവനമല്ലേ ?

PC: Rajibnandi

ചൌക്കോരി

ചൌക്കോരി

ഉത്തരാഖണ്ഡിലെ പശ്ചിമ ഹിമാലയൻ മലയോര പരിധിയിൽ കൂടുകൂട്ടിയിരിക്കുന്ന ചൌക്കോരി ഭൂമിയിൽനിന്ന് സ്വർഗ്ഗത്തിലേക്കു തുറന്നു കിടക്കുന്ന മനോഹരമായ ഒരു വാതിലാണ്. ആകർഷപൂർണ്ണമായ ഈ ചെറിയ ഹിൽ സ്റ്റേഷൻ പിതോരാഗാർഹ് ജിലയിലും അതിന്റെ പരിസര പ്രദേശങ്ങളിലും വ്യാപിച്ചു കിടക്കുന്നു. ഉഷസ്സിലും സന്ധ്യയിലും അരുണിമയാർന്ന മൂടൽ മഞ്ഞിനാൽ വ്യാപൃതമായ ഇവിടുത്തെ പർവത അന്തരീക്ഷം ഉത്തരാഖണ്ഡ് ദേശത്തെയാകെ ഐശ്വര്യം കൊള്ളിക്കുന്നു. നഗരജീവിതത്തിന്റെ ബഹളങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നുമൊക്കെ തെന്നിമാറി കുറച്ച് സമയം ഏകാന്തമായി ചെലവഴിക്കാൻ വേണ്ടിയുള്ളവർക്ക് ചൌക്കോരി സ്വർഗ ദേശമാണ്‌. കുത്തനെ കിടക്കുന്ന ഈ പ്രദേശത്തിലെ പൈൻ കാടുകളുടെ സാന്നിധ്യം ആകർഷകമായ ഫോട്ടോഗ്രാഫുകൾ പകർത്തിയെടുക്കാൻ അവസരമൊരുക്കുന്ന വിസ്മയമാണ്. അന്തരീക്ഷത്തോട് ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രകൃതിയിലെ പരിസരങ്ങളിൽ പലവിധ ക്ഷേത്ര സമുച്ചയങ്ങൾ കുടികൊള്ളുന്നു.


PC: Shubhachemu

ദൻഡേലി

ദൻഡേലി

പടിഞ്ഞാറൻ മലനിരകളിലെ ഏറ്റവും സൗന്ദര്യ പ്രഭയാർന്ന ഒരു ഭാഗമാണ് ദൻഡേലി. സഞ്ചാരികൾക്കും യാത്രികർക്കുമായി പ്രകൃതി മനോഹരിതയുടെ തേരിൽ ഏറി വിശ്വ സൗന്ദര്യത്തെ ആസ്വദിക്കാനുള്ള ഒരു സാഹസിക ചങ്ങാട യാത്ര ഒരുക്കി വെച്ചിരിക്കുന്നു ഇവിടുത്തെ ഭൂപ്രകൃതി. കർണാടകയിലെ ഉത്തർ കന്നഡ ജില്ലയിൽ നിലകൊള്ളുന്ന ഈ സ്വർഗീയ ദേശം വിനോദയാത്രകൾ കൊതിക്കുന്നവർക്കും നീണ്ട അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ അനുയോജ്യമാണ്. ഇന്ത്യയിലെ രണ്ടാമത്തെ വന്യജീവി സങ്കേതത്തിന്റെ സ്വഭവനമായ ദൻഡേലിയിൽ വളരെ സമൃദ്ധമായ സസ്യ ശ്യാമളതയും വളരെ വിപുലമായ പക്ഷിമൃഗ വനജീവിതവുമുണ്ട്. ദൻഡേലിയിലുടനീളം സഞ്ചാരികൾക്കായി കാത്തുവച്ചിട്ടുള്ള പ്രധാന ജല കായിക വിനോദങ്ങളിൽ ചിലത് ബോട്ടിങ്ങും, ചങ്ങാട യാത്രയും, മീൻപിടുത്തവും ഒക്കെയാണ്. ഇടതൂർന്ന കാടുകൾ കൊണ്ട് മൂടിയ കാളി നദിയിലൂടെ തീരങ്ങളിൽ എന്നെന്നും നിലയ്ക്കാത്ത ജലപ്രവാഹമുണ്ട്. പ്രകൃതിസൗന്ദര്യത്തിന്റെ മാസ്മരിക ദൃശ്യങ്ങളെ ഹൃദയത്തിൽ വരച്ചു ചേർക്കുവാനും അവയെ എന്നെന്നും ഓർമകളായി സൂക്ഷിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ കുപ്രസിദ്ധമായ ഈ വിശ്വ നഗരം ആയിരിക്കണം ഈ സീസണിലെ നിങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം.

PC: Ankur P

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...