പ്രകൃതിയോട് ചേർന്ന്, അതിന്റെ താളങ്ങൾക്കൊത്ത്, ആധുനികതയോടും വികസനങ്ങളോടും ഒക്കെ മുഖംതിരിഞ്ഞ് ജീവിക്കുന്ന ഗോത്ര വിഭാഗക്കാർ ഒരു സംസ്കാരത്തിന്റെ കൂട്ടിരിപ്പുകാരാണ്. തങ്ങളെ ഇത്രയും വളർത്തിക്കൊണ്ടു വന്ന പ്രകൃതിയ നോവിക്കാതെ ജീവിക്കുന്ന ഒരു പ്രത്യേക സമൂഹത്തെ പ്രതിനിധീകരിക്കുന്നവർ. വികസനവും കടന്നു കയറ്റങ്ങളും ഇവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുമ്പോളും അതിലൊന്നും പരാതിയില്ലാതെ ഭൂമിയോട് അടുത്തു ജീവിക്കുന്ന ഇവരെ തീർച്ചായും അറിഞ്ഞിരിക്കേണ്ടതാണ്, പ്രത്യേകിച്ച് ഒരു സഞ്ചാരിയെന്ന നിലയിൽ. ഏകദേശ 500 വിഭാഗങ്ങളിലായി 80 മില്യൺ ഗോത്രവിഭാദക്കാർ നമ്മുടെ രാജ്യത്ത് മാത്രമുണ്ട്. ഇതാ വ്യത്യസ്ത സംസ്കാരങ്ങളും ജീവിത രീതികളും ആചാരങ്ങളും ഒക്കെയായി ജീവിക്കുന്ന പ്രധാന ഗോത്ര വിഭാഗങ്ങളിലേക്ക് ഒരു യാത്രയായാലോ..!!
നാഗാലാൻഡും വടക്കു കിഴക്കൻ ഇന്ത്യയും
സംസ്കാരം കൊണ്ടും പ്രത്യേകതകൾ കൊണ്ടും ഏറെ വ്യത്യസ്തമായ ഗോത്രവിഭാഗക്കാരാണ് വടക്കു കിഴക്കൻ ഇന്ത്യയിലുള്ളത്. തല കൊയ്യുന്ന പോരാളികൾ മുതൽ ആഭിചാര കർമ്മം നടത്തുന്ന വിഭാഗങ്ങളെ വരെ ഇവിടുത്തെ യാത്രകളിൽ കണ്ടെത്താം. ഇന്നും പുറം ലോകവുമായി ഒരു ബന്ധത്തിനും താല്പര്യമില്ലാതെ, ജീവിക്കുന്ന വിഭാഗങ്ങളും ഇവിടെയുണ്ട്. ഏകദേശം 16 ഗോത്രവിഭാഗങ്ങൾ ഇത്തരത്തിൽ മ്യാൻമാർ അതിർത്തിയോട് ചേർന്നുണ്ട്.
നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവലും മറ്റ് ആഘോഷങ്ങളുമൊക്കെ ഗോത്രവിഭാഗത്തിന്റെ തനിമയെ എടുത്തു കാണിക്കുന്ന അവസരങ്ങളാണ്. ഇവരുടെ ഗ്രാമത്തിനുള്ളിലേക്ക് പോകാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരവും ജീവിത ശൈലിയുമായിരിക്കും കാണുവാൻ സാധിക്കുക.
രാജസ്ഥാൻ
ആഘോഷങ്ങളാണ് ഇവരുടെ ജീവിതത്തിലെ പ്രധാന സംഗതികളിലൊന്ന്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ബനേശ്വർ ട്രൈബൽ ഫെയർ എല്ലാ വർഷവും ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസങ്ങളിൽ ദുർഗാർപൂരിൽ വെച്ചാണ് നടക്കുക. ഹോളി ആഘോഷങ്ങളിൽ തങ്ങളുടേതായ കുറേയധികം കാര്യങ്ങള്‍ ഇവർ ഉൾപ്പെടുത്താറുണ്ട്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് വാളും വടിയുമൊക്കെ എടുത്ത് ഗോത്രനൃത്തമാടുന്ന ഇവരുടെ പരിപാടി കണ്ടിരിക്കേണ്ടതാണ്.
ജോധ്പൂരിനു സമീപത്തുള്ള ബിഷ്ണോയ് ഗ്രാമം തനിനാടൻ രാജസ്ഥാൻ കാഴ്ചകൾ കാണാൻ പോകാൻ പറ്റിയ ഇടമാണ്.
PC: Bernard James
ഒഡീഷ
ചത്തീസ്ഗഡ്
വിവാഹ കാര്യത്തിൽ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായ സംസ്കാരമാണ് ഇവർക്കുള്ളത്. വിവാഹത്തിനു മുൻപേ തന്നെ സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിയുന്നും സ്വതന്ത്ര്യമായി ഇടപെടുന്നതും ഒന്നും ഇവർക്കിടയിൽ അനുവദനീയമാണ്.



Click it and Unblock the Notifications

















