Search
  • Follow NativePlanet
Share
» » ഹരിത സംസ്ഥാനമായി അരുണാചല്‍ പ്രദേശ്, ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ആന്‍ഡമാനും!

ഹരിത സംസ്ഥാനമായി അരുണാചല്‍ പ്രദേശ്, ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ആന്‍ഡമാനും!

തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഇന്ത്യ ഇന്ത്യയിലെ മികച്ച യാത്രാ സ്ഥാനങ്ങളുടെ പട്ടിക പുറത്തുവിടുന്നത്.

ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഇന്ത്യ 2021 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച യാത്രാ സ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ടു. വായനക്കാരുടെ റേറ്റിങ്ങിന്‍റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട പ‌ട്ടികയില്‍ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു. അരുണാചല്‍ പ്രദേശാണ് രാജ്യത്തെ മികച്ച ഹരിത സംസ്ഥാനം. രാജസ്ഥാൻ രാജ്യത്തെ ഏറ്റവും മികച്ച വിവാഹ കേന്ദ്രമായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഇന്ത്യ ഇന്ത്യയിലെ മികച്ച യാത്രാ സ്ഥാനങ്ങളുടെ പട്ടിക പുറത്തുവിടുന്നത്.

മികച്ച ഹരിത സംസ്ഥാനം

മികച്ച ഹരിത സംസ്ഥാനം

ആഭ്യന്തര സഞ്ചാര സ്ഥാനങ്ങളുടെ പട്ടികയില്‍ ഹരിത സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട അരുണാചൽ പ്രദേശ് ഉദയസൂര്യന്‍റെ നാട് എന്നാണ് അറിയപ്പെടുന്നത്. പച്ചപ്പിനും ഹരിതാഭയ്ക്കും ഏറെ പ്രസിദ്ധമായ ഇവിടം ഇടതൂര്‍ന്ന വനങ്ങള്‍ക്കും പച്ചപ്പിനും പേരുകേട്ടിരിക്കുന്നു. സീറോയിലെ പ്രശസ്തമായ ഹിൽസ്റ്റേഷൻ, സിഗെം-ഡാപോരിജോ റിസർവ് ഫോറസ്റ്റ്, സുബൻസിരി നദി, ടാലി വാലി തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. സമ്പന്നമായ സസ്യജന്തുജാലങ്ങൾ മുതൽ പച്ചപ്പ് നിറഞ്ഞ നെൽവയലുകൾ വരെ ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു.
PC:Arunachal2007

ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ

ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നായി കാലങ്ങളായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം അറിയപ്പെടുന്നു. ക്രിസ്റ്റൽ ബ്ലൂ ബീച്ചുകൾ, വാട്ടർ സ്‌പോർട്‌സ്, സാഹസിക പ്രവർത്തനങ്ങൾ, ഇടതൂർന്ന വനങ്ങൾ, പവിഴപ്പുറ്റുകൾ, അതിശയിപ്പിക്കുന്ന റിസോർട്ടുകൾ എന്നിവയാണ് ഇവിടുത്തെ കാഴ്ചകള്‍. സഞ്ചാരികള്‍ പറുദീസയായാണ് ഈ ദ്വീപസമൂഹത്തെ കണക്കാക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി കേന്ദ്രം

ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി കേന്ദ്രം

ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഇന്ത്യ 2021 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി കേന്ദ്രമായി പശ്ചിമ ബംഗാളിനെ തിരഞ്ഞെടുത്തു. സമൃദ്ധമായ കാടും കാഴ്ചകളുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ഇന്ത്യയുടെ ആമസോണ്‍ എന്നറിയപ്പെടുന്ന സുന്ദര്‍ബന്‍ ഡെല്‍റ്റയും കണ്ടല്‍ക്കാടുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്ന്. പശ്ചിമ ബംഗാളിൽ 6 ദേശീയ ഉദ്യാനങ്ങളും 15 വന്യജീവി സങ്കേതങ്ങളുമുണ്ട്.
പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ദേശീയോദ്യാനം സുന്ദർബൻസ് ദേശീയോദ്യാനവും സിംഗലീല ദേശീയോദ്യാനം ഏറ്റവും ചെറിയ ദേശീയോദ്യാനവുമാണ്. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആത്മീയ കേന്ദ്രം

ഇന്ത്യയിലെ ഏറ്റവും മികച്ച ആത്മീയ കേന്ദ്രം

പ്രശസ്തമായ തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആന്ധ്രാപ്രദേശാണ് "ഇന്ത്യയിലെ ഏറ്റവും മികച്ച ആത്മീയ കേന്ദ്രം" ആയി ട്രാവല്‍ ആന്‍ഡ് ലെഷന്‍ ഇന്ത്യ തിരഞ്ഞെടുത്തത്. മഹാവിഷ്ണുവിനെ വെങ്കടേശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രം വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഏറെ പ്രിയപ്പെട്ടതും പ്രസിദ്ധവുമായ ഇടമാണ്. വിഗ്രഹത്തിനു മുന്നിലെ കെടാവിളക്കും തിരുപ്പതി ബാലാജിയുടെ വിഗ്രഹത്തിലെ യഥാർഥത്തിലുള്ള മുടിയും ഇവിടം എന്നും വിശ്വാസികള്‍ക്ക് കൗതുകമുള്ള ഇടമാക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രം

ഇന്ത്യയിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രം

സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും കാര്യത്തില്‍ തര്‍ക്കമില്ലാത്ത ഇടമാണ് ഛത്തീസ്ഗഢ്. സമ്പന്നമായ ഗോത്രസംസ്കാരം ആണ് ഛത്തീസ്ഗഢിനെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രമായി തിരഞ്ഞെടുത്തത്. ശലവസ്തുക്കൾ, കോസ സാരികൾ, ബെൽ മെറ്റൽ ആർട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
PC:Pankaj Oudhia

ആമസോണ്‍ മുതല്‍ സുന്ദര്‍ബന്‍ വരെ... മഴക്കാടും കൊടുംകാടും... ലോകത്തിലെ ഏറ്റവും മനോഹരമായ വനങ്ങളിലൂടെആമസോണ്‍ മുതല്‍ സുന്ദര്‍ബന്‍ വരെ... മഴക്കാടും കൊടുംകാടും... ലോകത്തിലെ ഏറ്റവും മനോഹരമായ വനങ്ങളിലൂടെ

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X