Search
  • Follow NativePlanet
Share
» »ക്യാഷ്ലെസ് യാത്ര: യുപിഐ പണമിടപാടും റൂപേ കാര്‍ഡും സ്വീകരിക്കുന്ന രാജ്യങ്ങള്‍

ക്യാഷ്ലെസ് യാത്ര: യുപിഐ പണമിടപാടും റൂപേ കാര്‍ഡും സ്വീകരിക്കുന്ന രാജ്യങ്ങള്‍

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) റുപേ കാർഡുകളും ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുവാന്‍ കഴിയുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

ക്യാഷ്ലെസ് ട്രാവല്‍... കഴിഞ്ഞ കുറച്ചു കാലമായി സഞ്ചാരികളുടെ ഇടയില്‍ വളരെ പ്രചാരം നേടിയി‌ട്ടുള്ള വാക്കാണിത്. പണ്ടത്തെ യാത്രകള്‍ പോലെ ആവശ്യമുള്ള പണമത്രയും കൊണ്ടുപോയിരുന്ന യാത്രകളൊക്കെ പഴഞ്ചനായി കഴിഞ്ഞു. അത്യാവശ്യം വന്നെങ്കിലോ എന്നോര്‍ത്തുമാത്രം സൂക്ഷിക്കുന്ന കറന്‍സി ഒഴിവാക്കിയാല്‍ ഇപ്പോഴത്തെ യാത്രകളെല്ലാം ക്യാഷ്ലെസ് ആണ്. പണത്തിനു പകരം എ‌ടിഎം കാര്‍ഡ് അല്ലെങ്കില്‍ പണമി‌ടപാട് നടത്തുന്ന ആപ്പുകളും സ്ഥാനം പി‌ടിച്ചുകഴിഞ്ഞു.
ഇന്ത്യയിലെ റൂ പേ കാര്‍ഡും പേയ്മെന്റ് സിസ്റ്റം ആയ യുപിഐയും സ്വീകരിക്കുന്ന കുറച്ച് ലോകരാജ്യങ്ങളുണ്ട്.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) റുപേ കാർഡുകളും ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുവാന്‍ കഴിയുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

റൂപേ കാര്‍ഡും യുപിഐയും

റൂപേ കാര്‍ഡും യുപിഐയും

ശക്തമായ പേയ്‌മെന്റ്, സെറ്റിൽമെന്റ് സംവിധാനം സൃഷ്ടിക്കുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (ആർബിഐ) ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയും (ഐബിഎ) സംരംഭമാണ് റൂപേ എന്ന ലളിതമായി പറയാം.
അതേസമയം യുപിഐ ഇടപാടുകളിൽ ലാളിത്യവും സുരക്ഷയും നൽകുന്ന ആഗോളതലത്തിൽ ഏറ്റവും വിജയകരമായ തത്സമയ പേയ്‌മെന്റ് (ആർടിപി) സംവിധാനങ്ങളിലൊന്നാണ്. ഉപഭോക്താവ് സൃഷ്ടിച്ച വെർച്വൽ പേയ്‌മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് തൽക്ഷണ പേയ്‌മെന്റുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു മൊബൈൽ അധിഷ്‌ഠിത ഫാസ്റ്റ് പേയ്‌മെന്റ് സംവിധാനമാണിത്.

നേപ്പാള്‍

നേപ്പാള്‍

ഇന്ത്യയുടെ യുപിഐ വഴിയുള്ള പണമി‌ടപാടുകള്‍ക്ക് ഏറ്റവുമാദ്യം അംഗീകാരം നല്കി സ്വീകരിച്ച വിദേശരാജ്യമാണ് നേപ്പാള്‍. എൻപിസിഐയുടെ അന്താരാഷ്‌ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ് (എൻഐപിഎൽ) നേപ്പാളിൽ യുപിഐ സേവനങ്ങൾ വിന്യസിക്കാൻ ഗേറ്റ്‌വേ പേയ്‌മെന്റ് സർവീസ് (ജിപിഎസ്), മാനം ഇൻഫോടെക് എന്നിവയുമായി സഹകരിച്ചാണ് യുപിഐ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുമായി വളരെയടുത്ത് സ്ഥിതി ചെയ്യുന്ന നേപ്പാള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രസിദ്ധമാണ്.
ലോകത്തിലെ ഏറ്റവും വലിയ കൊടുമു‌ടിയായ എവറസ്റ്റ് നേപ്പാളിന്‍റെ ഭാഗമാണ്. പുരാതനമായ ക്ഷേത്രങ്ങള്‍, ബുദ്ധംതവുമായി ബന്ധപ്പെട്ട ചരിത്രസ്ഥാനങ്ങള്‍, ഭംഗിയാര്‍ന്ന ആശ്രമങ്ങള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്.

PC:Jonny James

സിംഗപ്പൂര്‍

സിംഗപ്പൂര്‍

2021 ലാണ് സിംഗപ്പൂര്‍ ഈ പട്ടികയിലേക്ക് കടന്നുവന്നത്. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് എന്‍പിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ് സിംഗപ്പൂരുമായി സഹകരിച്ചതോടെയാണ് ഇത് സാധ്യമായത്. എന്നാല്‍ തിരഞ്ഞെ‌‌ടുക്കപ്പെട്ട വ്യാപാരികളുടെ പക്കല്‍ മാത്രമേ ഇതുവഴിയുള്ല പണമിടപാട് സാധ്യമാവുകയുള്ളൂ. ഇതിനായി നിങ്ങളുടെ ഫോണില്‍ ഭീം യുപിഐ ആപ്പ് ഉണ്ടായിരിക്കണം. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സിംഗപ്പൂരിന്റെ PayNow, ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് തത്സമയ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.

ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലാണ് സിംഗപ്പൂര്‍ ലോകത്ത് പ്രസിദ്ധമായിരിക്കുന്നത്. ലോകഭൂപ‌ടത്തിലെ ചുവന്ന പുള്ളി എന്നാണ് സിംഗപ്പൂരിനെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ ഒന്നും കൂടിയാണിത്.

PC:Swapnil Bapat

ഭൂട്ടാന്‍

ഭൂട്ടാന്‍

അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യ പുലര്‍ത്തുന്ന നയങ്ങളുടെ ഭാഗമായാണ് ഭൂട്ടാനില്‍ യുപിഐ ആരംഭിച്ചത്. 2021 ജൂലൈയിലാണ് ബീം യുപിഐ വഴിയുള്ള പേയ്മെന്റിന് ഇവി‌ടെ തുടക്കമായത്. എന്‍പിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ് ഭൂട്ടാന്റെ സെൻട്രൽ ബാങ്കുമായി സഹകരിച്ച് ഒരു ക്യൂ ആര്‍ കോഡ് അധിഷ്‌ഠിത പണമി‌ടപാട് ആണിവിടെ നടത്തുന്നത്. ഭീം വഴിയുള്ള പണമിടപാട് ആരംഭിച്ച ആദ്യ അയല്‍രാജ്യം കൂടിയാണ് ഭൂട്ടാന്‍.
സന്തോഷത്തിന്‍റെ രാജ്യം എന്നറിയപ്പെടുന്ന ഭൂട്ടാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. കുറേയ‌ൊക്കെ പുറംലോകത്തില്‍ നിന്നും വേര്‍പെട്ടു കഴിയുന്ന ഇവിടം അതിന്റേതായ പാരമ്പര്യങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും സമ്പന്നമായ ഇടം കൂടിയാണ്. രാജ്യത്തിന്റെ സമ്പത്തിനേര്രാള്‍ ജനങ്ങളു‌ടെ സന്തോഷത്തിനാണ് പ്രാധാന്യം എന്നു വിശ്വസിക്കുന്ന ഭരണാധികാരികളും ജനങ്ങളും തന്നെയാണ് ഈ നാടിന്റെ ഏറ്റവും വലിയ സമ്പത്ത്.

PC:Aaron Santelices

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

 യുണൈറ്റഡ് അറബ് എമിറേറ്റ്സ്

യുണൈറ്റഡ് അറബ് എമിറേറ്റ്സ്

യുപിഐ ഉപയോഗിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിലും പണമിടപാട് നടത്താം. 2022 ഏപ്രിലിൽ ആണ് ഇത് ആരംഭിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ് ആസ്ഥാനമായുള്ള മഷ്‌റഖ് ബാങ്കിന്റെ പേയ്‌മെന്റ് സേവന ഉപസ്ഥാപനമായ നിയോപേയുമായി എന്‍പിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് യുഎഇയിലുടനീളമുള്ള പേയ്‌മെന്റ് ടെർമിനലുകള്‍ വഴി യുപിഐ പേയ്മെന്റ് ന‌ടത്തുവാന്‍ സൗകര്യമുണ്ട്. എന്നാല്‍ നിയോപേ ടെർമിനലുകളുള്ള കടകളിലും റീട്ടെയിൽ സ്ഥാപനങ്ങളിലും മറ്റ് വ്യാപാരികളിലും മാത്രമേ യുപിഐ പേയ്‌മെന്റുകൾ ലഭ്യമാകൂ.

ആറ് എമിറേറ്റുകള്‍ ചേരുന്ന യുഎഇ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം നിരവധി സാധ്യതകളുള്ള സ്ഥലമാണ് യുഎഇ. ബുർജ് ഖലീഫ,പാം ജുമൈറ, ഷെയ്ഖ് സായിദ് മസ്ജിദ്, യാസ് മറീന സർക്യൂട്ട്, അൽ ഹജർ മലനിരകൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

PC:Darcey Beau

വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്

ഫ്രാന്‍സ്

ഫ്രാന്‍സ്

യുപിഐ പണമി‌ടപാടുകള്‍ സാധ്യമാക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇടമാണ് ഫ്രാന്‍സ്. യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ), റുപേ കാർഡുകളും ഫ്രാന്‍സില്‍ സ്വീകരിക്കും, എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും (എൻഐപിഎൽ) ഫ്രാൻസ് ആസ്ഥാനമായുള്ള പേയ്‌മെന്റ് സേവന ദാതാക്കളായ ലൈറ നെറ്റ്‌വർക്കും തമ്മിലുള്ള ഉടമ്പ‌ടിയെ തുടര്‍ന്നാണ് ഇത് സാധ്യമായിരിക്കുന്നത്. യുപിഐ പണമി‌ടപാടുകള്‍ നടത്തുവാന്‍ സാധിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യം കൂടിയാണ് ഫ്രാന്‍സ്.

PC:JOHN TOWNER

ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍

റീലൊക്കേറ്റ് ചെയ്യുവാന്‍ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന രാജ്യം ഇതാണ്..പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ഇതാറീലൊക്കേറ്റ് ചെയ്യുവാന്‍ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന രാജ്യം ഇതാണ്..പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ഇതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X