» »ചരിത്രവും കലയുമുറങ്ങുന്ന എല്ലോറ ഗുഹകള്‍

ചരിത്രവും കലയുമുറങ്ങുന്ന എല്ലോറ ഗുഹകള്‍

Written By: Elizabath

ലോകത്തിലെ ഏറ്റവും മികച്ച സ്മാരകങ്ങളും കലാനിര്‍മ്മിതികളും പരിശോധിക്കുകയാണെങ്കില്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ ഇന്ത്യ കാണും. അത്രയധികമുണ്ട് ഇവിടെ കല്ലില്‍ കൊത്തിയെടുത്ത ശില്പങ്ങളും കലാനിര്‍മ്മിതികളും.
ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ശില്പകലയുടെ എടുത്തുകാണിക്കാന്‍ പറ്റിയ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ ഔറംഗാബാദിനു സമീപം സ്ഥിതി ചെയ്യുന്ന എല്ലോറ ഗുഹകള്‍.
കരിങ്കല്ലുകളില്‍ കൊത്തിയെടുത്ത നൂറോളം വരുന്ന ഗുഹകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. അതില്‍ 34 എണ്ണം മാത്രമേ നമുക്ക് കാണാന്‍ കഴിയൂ.
ബുദ്ധ-ജൈന-ഹിന്ദു ഗുഹാക്ഷേത്രങ്ങളുടെ അത്ഭുതകരമായ നിര്‍മ്മാണവും കലാവൈഭവങ്ങളും ഈ 34 ഗുഹകളില്‍ നിന്നായി കാണുവാന്‍ കഴിയും. ഹിന്ദു ഭരണാധികാരികാരിയായിരുന്ന രാഷ്ട്രകൂടരുടെ സമയത്താണ് ഇവിടെ കൂടുതല്‍ നിര്‍മ്മിതികള്‍ നടന്നിട്ടുള്ളത്.
ഇവിടുത്തെ ഏറ്റവും പ്രശസ്തമായ നിര്‍മ്മിതിയാണ് എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കൈലാസനാഥ ക്ഷേത്രം.

ഇന്ത്യയെ കണ്ടെത്താന്‍ പത്തു ഗുഹകള്‍

എല്ലോറ സന്ദര്‍ശിക്കാന്‍

എല്ലോറ സന്ദര്‍ശിക്കാന്‍

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് എല്ലോറ സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. ഈ സമയത്ത് എല്ലാംകൊണ്ടും ഇവിടുത്തെ കാലാവസ്ഥ ഏറെ അനുയോജ്യമായിരിക്കും. മഴക്കാലത്ത് ഇവിടം സന്ദര്‍ശിക്കാമെങ്കിലും പോകാനും വരാനും ബുദ്ധിമുട്ട് അനുഭവപ്പെടും.

മുംബൈയില്‍ നിന്നും എല്ലോറയിലേക്ക്

മുംബൈയില്‍ നിന്നും എല്ലോറയിലേക്ക്

മുംബൈയില്‍ നിന്നും എല്ലോറയിലേക്ക് 330 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുവാനുണ്ട്. ഏകദേശം ആറുമണിക്കൂര്‍ സമയമെടുക്കും ഇവിടെയെത്താന്‍.

മഹൂലി ഫോര്‍ട്ട് ട്രക്കിങ്

മഹൂലി ഫോര്‍ട്ട് ട്രക്കിങ്

മഹാരാഷ്ട്രയിലെ താനെ ജില്ലിലെ ഏറ്റവും വലിയ കോട്ടയാണ് മഹൂലി. ഒരുകാലത്ത് ശിവാജി മഹാരാജാവിന്റെ കീഴിലുണ്ടായിരുന്ന കോട്ട ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. മുംബൈയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ശിവക്ഷേത്രവും മൂന്നു ഗുഹകളും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഇതിനു ചുറ്റുമുള്ള വനങ്ങള്‍ ഇന്ന് സാങ്ച്വറിയുടെ ഭാഗമാണ്.

pc: Sanmukh.putran

ഇഗാത്പുരി

ഇഗാത്പുരി

ഇഗാത്പുരിയുടെ സമീപത്തുള്ള ചില സ്ഥലങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടവ തന്നെയാണ്. അമൃതേശ്വര്‍ ക്ഷേത്രവും ക്യാമല്‍ വാലിയും കല്‍സുബായ് പാര്‍ക്കുമെല്ലാം നഗരത്തിന്റെ തിരക്കുകളില്‍ നിന്നും പ്രകൃതിയിലേക്ക് രക്ഷപ്പെടുവാനുള്ള ഇടങ്ങളാണ്.

pc: Gargi Gore

 ഗോണ്ടേശ്വര്‍ ക്ഷേത്രം

ഗോണ്ടേശ്വര്‍ ക്ഷേത്രം

സിന്നാറില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ഗോണ്ടേശ്വര്‍ ക്ഷേത്രം കറുത്ത കല്ലില്‍ കൊത്തിയിരിക്കുന്ന, വാസ്തുവിദ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു ക്ഷേത്രമാണ്. ശിവനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഹേമദ്പന്തി ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ നാലു കോണുകളിലായി മറ്റു നാലു ചെറിയ ക്ഷേത്രങ്ങള്‍ കൂടി ഇവിടെ കാണുവാന്‍ സാധിക്കും. സൂര്യനും പാര്‍വ്വതി ദേവിക്കും വിഷ്ണുവിനും ഗണേശനുമായിട്ടാണ് ഈ ക്ഷേത്രങ്ങള്‍നിര്‍മ്മിച്ചിരിക്കുന്നത്.

pc: Abhishek Bauskar

ഷിര്‍ദ്ദി

ഷിര്‍ദ്ദി

സിന്നറില്‍ നിന്നും 58 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷിര്‍ദ്ദി ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. 20-ാം നൂറ്റാണ്ടിലെ പുണ്യാത്മാവ് എന്നറിയപ്പെടുന്ന സായി ബാബയുടെ ഭവനമാണിത്. ഇപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന തീര്‍ഥാടന സ്ഥലവും.
ഇവിടുത്തെ ഗുരുസ്ഥാനിലാണ് ബാബ തന്റെ ജീവിതത്തിലെ അധികസമയവും ചിലവഴിച്ചത്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ അഞ്ചു മുതല്‍ രാത്രി പത്തുവരെ ഇവിടെ പ്രവേശനമുണ്ടാകും.

pc :~Beekeeper~

എല്ലോറ ഗുഹകള്‍

എല്ലോറ ഗുഹകള്‍

മുന്‍പു സൂചിപ്പിച്ചതുപോലെ ബുദ്ധ-ഹിന്ദു-ജൈന സംസ്‌കാരങ്ങളുടെ ഒരു സമ്മേളനം തന്നെ എല്ലോറ ഗുഹകളില്‍ കാണുവാന്‍ സാധിക്കും.
ഒന്നാമത്തെ ഗുഹ മുതല്‍ 12 വരെയുള്ളവ ബുദ്ധ വിശ്വാസികളുടെയും 13 മുതല്‍ 29 വരെയുള്ളവ ഹിന്ദു വിശ്വാസികളുടെയും 30 മുതല്‍ 34 വരെയുള്ളവ ജെയ്ന്‍ മത വിശ്വാസികളുടെയുമാണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായാണ് ഇവ ഉപയോഗിക്കുന്നത്.

pc: Purblind

 വിശ്വകര്‍മ്മ ഗുഹ

വിശ്വകര്‍മ്മ ഗുഹ

എല്ലോറ ഗുഹകളിലെ ഏക പ്രാര്‍ഥനാ മുറിയാണ് വിശ്വകര്‍മ്മ ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 15 അടി നീളമുള്ള ശ്രീ ബുദ്ധന്റെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. സംസാരിച്ചുകൊണ്ടിരിക്കുന്ന രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Jorge Láscar

കൈലാസ ക്ഷേത്രം

കൈലാസ ക്ഷേത്രം

പതിനാറാമത്തെ ഗുഹയില്‍ കാണപ്പെടുന്ന കൈലാസ ക്ഷേത്രം എല്ലോറ ഗുഹകളുടെ പ്രധാന ആകര്‍ഷണമാണ്. ഇതിലും മഹത്തായ ഒരു കലാശില്പം ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയിരിക്കുന്ന ഈ ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹിന്ദുക്ഷേത്രം. രാഷ്ട്രകൂട ഭരണാധികാരിയായിരുന്ന കൃഷ്ണ ഒന്നാമന്റെ നേതൃത്വത്തില്‍ പണിത ഈ ക്ഷേത്രം ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ജൈന്‍ സ്മാരകങ്ങള്‍

ജൈന്‍ സ്മാരകങ്ങള്‍

മറ്റു സ്മാരകങ്ങളെയും ഗുഹകളെയും താരതമ്യം ചെയ്താല്‍ ജൈനസ്മാരകങ്ങള്‍ അത്രയൊന്നും വലുതല്ലങ്കിലും ആകര്‍ഷകം തന്നെയാണ്. കൊത്തുപണികളും വിശദമായ കലാനിര്‍മ്മിതികളും ഉള്ള ഇവ ഒന്‍പതാം നൂറ്റാണ്ടിലേതാണ്. ഇവിടുത്തെ മുപ്പതാമത്തെ ഗുഹ ചോട്ടാ കൈലാസ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ കൊത്തുപണികള്‍ക്ക് കൈലാസക്ഷേത്രവുമായുള്ള സാമ്യമാണ് ഈ പേരിനു കാരണം.

pc: Shriram Rajagopalan

 ഗ്രിഷ്‌ണേശ്വര്‍ ക്ഷേത്രം

ഗ്രിഷ്‌ണേശ്വര്‍ ക്ഷേത്രം

12 ജ്യോതിര്‍ലിംഗങ്ങളില്‍ അവസാനത്തേതായ ഗ്രിഷ്‌ണേശ്വര്‍ ക്ഷേത്രം ശൈവവിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. അനുകമ്പയുടെ നാഥന്‍ എന്നറിയപ്പെടുന്ന ഇവിടുത്തെ ശിവന്‍ ഭക്തരുടെ പ്രിയദൈവമാണ്. എല്ലോറയ്ക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

pc :Rashmi.parab

ഔറംഗാബാദ്

ഔറംഗാബാദ്

മുഗള്‍ രാജാക്കന്‍മാരുടെ തലസ്ഥാനമായ ഔറംഗാബാദ് ഒര ചരിത്രനഗരം കൂടിയാണ്. എല്ലോറയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ്.

pc :Arian Zwegers