Search
  • Follow NativePlanet
Share
» »സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന, വാരണാസിയിലെ കൽപ്പടവുകൾ

സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന, വാരണാസിയിലെ കൽപ്പടവുകൾ

By Maneesh

ഭക്തിയുടെയും വിശ്വാസത്തിന്റേയും നഗരമായ വാരണാസിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഗംഗയുടെ തീരത്തായി നിർമ്മി‌ച്ചിരിക്കുന്ന കൽപ്പടവുകൾ. ഗംഗയിലേക്കിറങ്ങുന്ന ഈ കടവുകള്‍ കേന്ദ്രീകരിച്ചാണ് ഇവിടെ മതപരമായ ചടങ്ങുകള്‍ നടക്കാറുള്ളത്.

  • ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട കൽപ്പടവാണ് ദശാഅശ്വമേധ് ഘട്ട്. രാവിലെയും വൈകുന്നേരവുംപ്രാര്‍ഥനാമന്ത്രങ്ങളും ഭജനുകളും മുഴങ്ങുന്ന ഇവിടെ നിരവധി വിശ്വാസികളാണ് എത്താറുണ്ട്.
  • ദര്‍ഭംഗ ഘട്ട്, ഹനുമാന്‍ ഘട്ട്, മന്‍ മന്ദിര്‍ ഘട്ട് എന്നിവയാണ് മറ്റുപ്രധാന സ്നാന കേന്ദ്രങ്ങള്‍. മണികര്‍ണ ഘാട്ട് ആണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥലം. ഇവിടെ മൃതദേഹങ്ങള്‍ കത്തിയമരുന്നത് കാണാനും ചാരം ഗംഗയില്‍ ഒഴുക്കുന്നത് കാണാനും വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.
  • അസീ ഘാട്ടിലാണ് ഹോട്ടലുകളും റസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചിരിക്കുന്നത്. ഗംഗയുടെ മനോഹര കാഴ്ച നല്‍കുന്ന കേദാര്‍ ഘാട്ട്, തുളസിഘാട്ട്, ഹരിശ്ചന്ദ്ര ഘാട്ട്, ശിവാല ഘാട്ട് എന്നിവയും പറയാതെ വയ്യ.
  • വാരണാസിയിലെ ഏറ്റവും പ്രധാനപ്പെട്ട ചില കൽപ്പടവുകൾ പരിചയ‌പ്പെടാം
01. അസീ കൽപ്പടവ്

01. അസീ കൽപ്പടവ്

ഗംഗാ നദിയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ സ്നാനഘട്ടം വിദേശ വിനോദ സഞ്ചാരികളുടെയും ഗവേഷകരുടെയും ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷം വിരമിക്കുന്ന ഇസ്രായേലുകാര്‍ കൂടുതലായി ഇവിടെ വരാറുണ്ട്. അസീ നദിയും ഗംഗാ നദിയും കൂടിചേരുന്ന സ്ഥലമാണ് ഇവിടം.

Photo Courtesy: Vrinda

ഐതിഹ്യം

ഐതിഹ്യം

ഐതിഹ്യ പ്രകാരം ശുംഭ നിഷുംഭ എന്ന രാക്ഷസനെ നിഗ്രഹിച്ച നിഗ്രഹിച്ച ശേഷം ദുര്‍ഗാദേവി തന്റെ വാള്‍ വലിച്ചെറിഞ്ഞു. ഈ വാള്‍ വന്ന് വീണ സ്ഥലത്ത് നിന്നാണ് അസീ നദി ഉത്ഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

Photo Courtesy: Nandanupadhyay

പുരാണങ്ങളിൽ

പുരാണങ്ങളിൽ

മത്സ്യ പുരാണ, അഗ്നി പുരാണ, കാശീ കണ്ഡ്, പദ്മ പുരാണ എന്നിവയടക്കം ഹൈന്ദവ പുരാണങ്ങളില്‍ അസീ ഘാട്ടിനെ കുറിച്ച് പരാമര്‍ശമുണ്ട്. ഉല്‍സവ മാസങ്ങളായ മാര്‍ച്ച്-ഏപ്രില്‍, ജനുവരി -ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ നിരവധി വിശ്വാസികള്‍ എത്താറുണ്ട്

Photo Courtesy: Sagar Das, Rosehub

ആകർഷണം

ആകർഷണം

ബോധിവൃക്ഷത്തിന് കീഴിലുള്ള ശിവലിംഗവും രണ്ട് നദികള്‍ കൂടി ചേരുന്ന സ്ഥലത്തെ ദേവനായ അസി സംഗമേശ്വരന്റെ പേരിലുള്ള ക്ഷേത്രവുമാണ് ഇവിടത്തെ ആകര്‍ഷണം. ഭൂനിരപ്പില്‍ നിന്ന് 15 അടി താഴെ പുരാതനമായ ലോലാര്‍ക്ക കുണ്ട് എന്ന ടാങ്കും ഇവിടെയുണ്ട്.

Photo Courtesy: Aminesh.aryan

02. ദര്‍ഭംഗാ കൽപ്പടവുകൾ

02. ദര്‍ഭംഗാ കൽപ്പടവുകൾ

ദശാശ്വമേധ് ഘാട്ടിനും റാണാ മഹല്‍ ഘാട്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ദര്‍ഭംഗാ രാജാക്കന്‍മാരുടെ പേരിലാണ് അറിയപ്പെടുന്നത്.

Photo Courtesy: Ilya Mauter

കൊട്ടാരം

കൊട്ടാരം

മതപരമായ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും മറ്റുമായി രാജകുടുംബം 1900കളില്‍ ഇവിടെ മനോഹരമായ കൊട്ടാരം നിര്‍മിച്ചിട്ടുണ്ട്.

Photo Courtesy: Patrick Barry from san francisco, ca, usa

ശിവ ക്ഷേത്രം

ശിവ ക്ഷേത്രം

ഗംഗാ തീരത്തെ മറ്റു സ്നാന ഘട്ടങ്ങളെ പോലെ ഈ സ്ഥലവും ഒരു തുറന്ന ശവ സംസ്കാര സ്ഥലമാണ്. കുത്തിറക്കവും ഇടുങ്ങിയതുമായ വഴി ബാബുവാ പാണ്ഡെ ഘാട്ടിന് സമീപം എത്തുമ്പോഴാണ് വിശാലമാകുന്നത്. ഒരു ശിവക്ഷേത്രവും ഉള്ള ഇവിടം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്.

Photo Courtesy: Marcin Białek

03. ദശാശ്വമേധ് കൽപ്പടവ്

03. ദശാശ്വമേധ് കൽപ്പടവ്

ആയിരകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതും ഗംഗാ തീരത്തെ മനോഹരവുമായ സ്നാനഘട്ടങ്ങളില്‍ ഒന്നായ ഇവിടം വാരണാസിയിൽ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്.

Photo Courtesy: Aditya Mishra varanasi

പേരിന് പിന്നിൽ

പേരിന് പിന്നിൽ

പത്ത് കുതിരകളെ യാഗത്തിന് സമര്‍പ്പിച്ച ഇടം എന്നാണ് ഈ പേരിന് അര്‍ഥം. ഒളിച്ച് പോയ ശിവനെ തിരികെ കൊണ്ടുവരാനായി ബ്രഹ്മാവ് ഇവിടെ യാഗം നടത്തിയതിനാലാണ് ഈ സ്ഥലത്തിന് ദശാശ്വമേധ് ഘാട്ട് എന്ന് പേര് വന്നത് എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്.

Photo Courtesy: Aditya Mishra varanasi

പത്ത് കുതിരകളുടെ കാര്യം

പത്ത് കുതിരകളുടെ കാര്യം

യാഗത്തിനിടെ ദോഷപരിഹാരാര്‍ഥമാണോ അതോ ശിവന്‍ തിരിച്ചുവന്നതിലെ സന്തോഷം മൂലമാണോ പത്ത് കുതിരകളെ യാഗത്തിന് സമര്‍പ്പിച്ചത് എന്ന കാര്യം ഐതിഹ്യത്തില്‍ പറയുന്നില്ല. എന്തൊക്കെയായാലും രണ്ടാം നൂറ്റാണ്ട് മുതല്‍ ഇവിടെ മതപരമായ ചടങ്ങുകള്‍ നടന്നിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്.

Photo Courtesy: Sujay25

കാശിയുടെ ഗേറ്റ് വേ

കാശിയുടെ ഗേറ്റ് വേ

ഈ ചരിത്രപ്രധാനം കൊണ്ട് തന്നെ വാരണാസിയിലെ പ്രമുഖ സ്നാനഘട്ടങ്ങളിലൊന്നായാണ് ഇവിടം കരുതുന്നു. കാശിയുടെ ഗേറ്റ് വേ എന്ന് അറിയപ്പെടുന്ന ഇവിടെയാണ് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലം.

Photo Courtesy: http://www.flickr.com/photos/varunshiv/

ആരതി

ആരതി

രാവിലെയും വൈകിട്ടും പുരോഹിതര്‍ ദീപാരാധന (ആരതി) ചടങ്ങുകള്‍ നടത്താറുണ്ട്. പ്രാര്‍ഥനാ മന്ത്രങ്ങളുടെ അകമ്പടിയോടെ പുരോഹിതരും ഭക്തരും നൂറുകണക്കിന് കത്തിച്ച മണ്‍ചെരാതുകള്‍ ഗംഗയില്‍ ഒഴുക്കുന്ന കാഴ്ചക്ക് പകരം വെക്കാന്‍ ഒന്നും തന്നെ ഇല്ല.

Photo Courtesy: Sujay25

04. ഹനുമാൻ കൽപ്പടവ്

04. ഹനുമാൻ കൽപ്പടവ്

വാരണാസിയിലെ പ്രമുഖ ഹൈന്ദവ സന്യാസി വിഭാഗമായ ജൂണാ അഘാരക്ക് സമീപമാണ് ഹനുമാന്‍ ഘാട്ട് സ്ഥിതി ചെയ്യുന്നത്. രാമന്‍ തന്റെ ഏറ്റവും വിശ്വസ്ത ഭക്തനായിരുന്ന ഹനുമാനെ ആദരിക്കുന്നതിനായി നിര്‍മിച്ച ഇവിടം നേരത്തേ രാമേശ്വരം എന്നാണ് അറിയപ്പെട്ടിരുന്നത്.

Photo Courtesy: Rudolph.A.furtado

മല്ലയുദ്ധക്കാർ

മല്ലയുദ്ധക്കാർ

ശാരീരിക ശക്തിയുടെ പര്യായമാണ് ഹനുമാന്‍ എന്നതിനാല്‍ ബോഡീ ബില്‍ഡര്‍മാരും മല്ലയുദ്ധക്കാരും കൂടുതല്‍ തമ്പടിക്കുന്ന സ്ഥലമാണ് ഇവിടം. മല്ലയുദ്ധക്കാരും മറ്റും പ്രദര്‍ശനങ്ങളും മല്‍സരങ്ങളും നടത്തുന്ന തുറന്ന മുറ്റമോ പ്രത്യേക മൈതാനമോ ആണ് അഘാര എന്ന് അറിയപ്പെടുന്നത്.

Photo Courtesy: Hullie

വല്ലഭചാര്യ

വല്ലഭചാര്യ

വൈഷ്ണവ വിഭാഗത്തില്‍പ്പെടുന്ന നസ്യാസിയും കൃഷ്ണ ഭക്തനുമായ വല്ലഭാചാര്യയുടെ വാസ സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം എന്നും കരുതുന്നു. സന്യാസിയും കവിയുമായ തുളസീദാസ് സ്ഥാപിച്ച ക്ഷേത്രവും കാഞ്ചി കാമകോടി പീഠം സ്ഥാപിച്ച ശങ്കരാചാര്യ മഠവും ഇവിടെയുണ്ട്. മഠത്തിന്റെ ഭാഗമായ കാമകോടീശ്വര ക്ഷേത്രം സഞ്ചാരികള്‍ക്ക് ആകര്‍ഷകമാണ്.

Photo Courtesy: Nandanupadhyay

05. മൻ മന്ദിർ കൽപ്പടവ്

05. മൻ മന്ദിർ കൽപ്പടവ്

1585ലാണ് ഈ സ്നാനഘട്ടം നിര്‍മിച്ചത്. ആംബര്‍ (നിലവിലെ അജ്മീര്‍) മഹാരാജാവായിരുന്ന സവായ് രാജാ മാന്‍ സിംഗ് നിര്‍മിച്ച ഈ സ്നാനഘട്ടം നേരത്തേ സോമേശ്വര്‍ ഘാട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.

Photo Courtesy: Alma Ayon

ജന്തർ മന്ദർ

ജന്തർ മന്ദർ

ഡല്‍ഹിയിലും ജയ്പൂരിലും നിര്‍മിച്ച ജന്തര്‍ മന്ദിറിന്റെ മാതൃകയില്‍ 1730ല്‍ നിര്‍മിച്ച ഒബ്സര്‍വേറ്ററി ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്.

നാല് ഇന്നും നല്ല രീതിയില്‍ പ്രവര്‍ത്തനക്ഷമമായ നാല് വാന നിരീക്ഷണ ഉപകരണങ്ങളാണ് ഇവിടെയുള്ളത്.

Photo Courtesy: Jane

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

1850ലൂം 1912ലും ജയ്പൂരിലെ രാജ്പുത്ത് രാജാക്കന്‍മാരുടെ നേതൃത്വത്തില്‍ ഇവിടം പുനര്‍നിര്‍മിച്ചിരുന്നു. സ്തൂല ദാന്താ വിനായക, രാമേശ്വര, സോമേശ്വര തുടങ്ങി പ്രമുഖ ക്ഷേത്രങ്ങള്‍ ഈ സ്നാനഘട്ടത്തിന് അനുബന്ധമായി ഉണ്ട്.

Photo Courtesy: amanderson2

മണികര്‍ണിക ഘട്ട്

മണികര്‍ണിക ഘട്ട്

വാരണാസിയില്‍ ഏറ്റവും കൂടുതല്‍ ശവസംസ്കാരങ്ങള്‍ നടക്ക‌പ്പെടുന്ന ഗംഗയുടെ തീരത്തെ മണികര്‍ണിക ഘട്ടിലാണ്. വിശദമായി വായിക്കാം

Photo Courtesy: Noopur28

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more