Search
  • Follow NativePlanet
Share
» »ചായയും കാപ്പിയും വേണ്ട, പകരം ഇത്! യാത്രകള്‍ സുരക്ഷിതവും ആരോഗ്യകരവുമാക്കാം

ചായയും കാപ്പിയും വേണ്ട, പകരം ഇത്! യാത്രകള്‍ സുരക്ഷിതവും ആരോഗ്യകരവുമാക്കാം

ഭക്ഷണത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, ആരോഗ്യം ശ്രദ്ധിക്കുമ്പോൾ നിങ്ങൾ ധരിക്കുന്ന വസ്ത്രം മുതൽ പോകുന്ന സ്ഥലം വരെ അതിനെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും.

ഭക്ഷണത്തിന്‍റെ കാര്യത്തിൽ ആളുകൾ ഏറ്റവും സ്വതന്ത്ര്യമായി ചിന്തിക്കുന്ന സമയമാണ് യാത്രകൾ. പുതിയ ഇടങ്ങളിലെ വ്യത്യസ്ത രുചികൾ പരീക്ഷിക്കുവാനായി ആളുകൾ കൂടുതലാലോചിക്കാതെ തന്നെ ഇറങ്ങിപ്പുറപ്പെടും. ഇനി ഡയറ്റ് കൃത്യമായി പിന്തുടരുന്നവരാണെങ്കിൽക്കൂടിയും യാത്രയുടെ സമയത്ത് മനസ്സു പറയുന്ന പോലെയാകും ഭക്ഷണത്തിന്റെ കാര്യം. എന്നാൽ എന്തുപറഞ്ഞാലും യാത്രകളിൽ ആരോഗ്യത്തോടെയിരിക്കുക എന്നത് വളരെ പ്രധാനമാണ് . ഭക്ഷണത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, ആരോഗ്യം ശ്രദ്ധിക്കുമ്പോൾ നിങ്ങൾ ധരിക്കുന്ന വസ്ത്രം മുതൽ പോകുന്ന സ്ഥലം വരെ അതിനെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും. നിലവിൽ കൊവിഡ് ഭീതി പിന്നെയും വന്നിരിക്കുന്ന സാഹചര്യത്തിൽ യാത്രകളിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

 ആൾക്കൂട്ടത്തിൽ പെടാതിരിക്കുക

ആൾക്കൂട്ടത്തിൽ പെടാതിരിക്കുക

യാത്രകളിൽ ആൾക്കൂട്ടം ഒഴിവാക്കുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. പ്രത്യേകിച്ച്, നിങ്ങൾ സീസണിൽ എല്ലാവരും സന്ദർശിക്കുവാനാഗ്രഹിക്കുന്ന ഇടത്തേയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ. ഇത്തരം അവസരങ്ങളിൽ ആൾക്കൂട്ടത്തിൽ പെടാതിരിക്കുവാൻ സാധ്യമല്ലെങ്കിലും പരമാവധി തിരക്ക് കുറഞ്ഞ ഇടം വേണം തിരഞ്ഞെടുക്കുവാൻ. സ്ഥിരം തിരക്കേറിയ സ്ഥലങ്ങളാണെങ്കിൽ പുലർച്ചെയെയും ഉച്ചസമയത്തും പൊതുവെ ആളുകൾ കുറവായിരിക്കും. യാത്ര ചെയ്യുമ്പോൾ ഈ സമയം കൂടി കണക്കിലെടുത്തു വേണം തീരുമാനിക്കുവാൻ. ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുമെങ്കിൽ അങ്ങനെ കുറച്ചു സമയവും ലാഭിക്കാം.

 മാസ്ക് ധരിക്കാം

മാസ്ക് ധരിക്കാം

ലോകത്തിന്റെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. മാസ്ക് ധരിക്കുവാനും കൃത്യമായ ഇടവേളകളിൽ കൈ കഴുകുവാനും ഉപയോഗിക്കുവാനും പരമാവധി ശ്രദ്ധിക്കണം. നിങ്ങൾ യാത്ര പോകുന്ന ഇടത്ത് ഏതെങ്കിലും തരത്തിലുള്ള മുന്നറിയുപ്പുകളോ മറ്റോ ഉണ്ടോയെന്ന് യാത്രയ്ക്കു മുൻപായി നിർബന്ധമായും ഉറപ്പു വരുത്തണം. സുരക്ഷിതമല്ല എന്നു തോന്നുന്ന യാത്രകൾ ഒഴിവാക്കണം.

 വെള്ളം കുടിക്കാം

വെള്ളം കുടിക്കാം

യാത്രകളിൽ ആളുകൾ ഏറ്റവും കൂടുതൽ മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് കൃത്യമായി വെള്ളം കുടിക്കുവാനും ശരീരത്തിലെ ജലാലംശം നിലനിർത്തുന്ന കാര്യവുമാണ്. യാത്രയിലുടനീളം ഒരു കുപ്പി കയ്യിൽ കരുതുന്നത് വളരെ നല്ലതാണ്. ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ലഭിക്കുമെങ്കിൽ ഇതുപയോഗിക്കാം. ഓരോ തവണയും കുപ്പിവെള്ളം മേടിക്കുന്നതിലും നല്ലത് കയ്യിൽ കുപ്പി കരുതി അതിൽ വെള്ളം നിറയ്ക്കുന്നതാണ്. ഹോട്ടലുകളിൽ നിന്നും ഹോം സ്റ്റേകളിൽ നിന്നുമെല്ലാം ഇത്തരത്തിൽ കുപ്പിയിൽ വെള്ളം നിറയ്ക്കാം.

ചായയും കാപ്പിയും ഒഴിവാക്കാം

ചായയും കാപ്പിയും ഒഴിവാക്കാം

യാത്രകളിൽ വെള്ളം കുടിക്കുന്നത് ശീലിക്കുവാനും ചായയും കാപ്പിയും പോലുള്ള പാനീയങ്ങള് കഴിവതും ഒഴിവാക്കുവാനുമാണ് പൊതുവെ വിദഗ്ദർ പറയുന്നത്. വിമാനത്തിൽ കയറുന്നതിനു മുൻപ് ആവശ്യമെങ്കിൽ വെള്ളം കുടിക്കാം. ചായയും കാപ്പിയും ഏറ്റവും കുറഞ്ഞത് കയറുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രം കുടിക്കുന്നതാവും ഉചിതം. ഒരുപാട് ദൂരം റോഡ് യാത്ര ചെയ്യണമെങ്കിലും കുടിക്കുവാൻ വെള്ളം ഉപയോഗിക്കാം. എന്നാൽ ഉറക്കം വരുമ്പോഴോ, മടുക്കുമ്പോഴോ ഒരു ചായകുടിച്ച് റിഫ്രഷ് ആകാം. നിരന്തരമായി ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്.

ലോക്കൽ സിം എടുക്കാം, എടിഎം ഉപയോഗിക്കാം.യാത്രകളിൽ ചിലവ് കുറയ്ക്കാൻ പലവഴികൾലോക്കൽ സിം എടുക്കാം, എടിഎം ഉപയോഗിക്കാം.യാത്രകളിൽ ചിലവ് കുറയ്ക്കാൻ പലവഴികൾ

ബാഗ് പാക്ക് ചെയ്യുമ്പോൾ

ബാഗ് പാക്ക് ചെയ്യുമ്പോൾ

പോകുന്ന സ്ഥലത്തിന്‍റെ സ്വഭാവത്തിനും കാലാവസ്ഥയ്ക്കും സീസണിനും അനുസരിച്ചു വേണം യാത്രയിലെ വസ്ത്രങ്ങൾ തിര‍ഞ്ഞെടുക്കുവാൻ. പോകുന്നതിനു മുന്‍പായി അവിടുത്തെ കാലാവസ്ഥയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ആവശ്യമായ വസ്ത്രങ്ങൾ നാട്ടിൽ നിന്നുതന്നെ കരുതാം. അവിടെ പോയി വാങ്ങാം എന്നു വിചാരിച്ചു പോയാൽ അത് എല്ലായ്പ്പോഴും സാധ്യമായേക്കണമെന്നില്ല. ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കാം.

ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! 2023 ലെ യാത്രകളിൽ ഒഴിവാക്കാം ഈ അബദ്ധങ്ങൾശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! 2023 ലെ യാത്രകളിൽ ഒഴിവാക്കാം ഈ അബദ്ധങ്ങൾ

2023ൽ യാത്രയൊക്ക വേറെ ലെവൽ, ട്രെന്‍ഡ് മാറ്റി പിടിപ്പിച്ച സിനിമകൾ..ഹിറ്റ് 'റിവഞ്ച് ട്രാവൽ' തന്നെ!!2023ൽ യാത്രയൊക്ക വേറെ ലെവൽ, ട്രെന്‍ഡ് മാറ്റി പിടിപ്പിച്ച സിനിമകൾ..ഹിറ്റ് 'റിവഞ്ച് ട്രാവൽ' തന്നെ!!

Read more about: travel travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X