Search
  • Follow NativePlanet
Share
» »ഉദ്യാനോത്സവ് 2022: രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു,പ്രദര്‍ശനം മാര്‍ച്ച് 16 വരെ

ഉദ്യാനോത്സവ് 2022: രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു,പ്രദര്‍ശനം മാര്‍ച്ച് 16 വരെ

വര്‍ഷത്തിലൊരിക്കല്‍ മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഫെബ്രുവരി 12 മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്കിയിരിക്കുകയാണ്

ഡല്‍ഹിയില്‍ കാഴ്ചകള്‍ നിരവധിയുണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുവാനായി. ചെന്നുകഴിഞ്ഞാല്‍ തിരിച്ചുവരുവാന്‍ തോന്നിപ്പിക്കാത്ത വിധത്തില്‍ പി‌ടിച്ചു നിര്‍ത്തുന്ന തരത്തിലുള്ള ഇടങ്ങളാണ് തലസ്ഥാന നഗരിയു‌ടെ പ്രത്യേകത. ആ യാത്രാ പട്ടികയിലേക്ക് പുതിയൊരിടം കൂടി വന്നിരിക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഫെബ്രുവരി 12 മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്കിയിരിക്കുകയാണ്.

ഉദ്യാനോത്സവ് 2022

ഉദ്യാനോത്സവ് 2022

രാഷ്ട്രപതി ഭവനിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ഇവിടുത്തെ മുഗള്‍ ഗാര്‍ഡന്‍. വര്‍ഷത്തിലൊരിക്കല്‍ മാത്രം ആണ് സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഇവിടം തുറന്നുകൊടുക്കുന്നത്. ഈ വര്‍ഷത്തെ പ്രദര്‍ശനം ഫെബ്രുവരി 12ന് ആരംഭിച്ചത് മാര്‍ച്ച് 16 വരെ നീണ്ടു നില്‍ക്കും.

മനോഹരമായ കാഴ്ചകള്‍

മനോഹരമായ കാഴ്ചകള്‍

അതിമനോഹരമായ കുറേയധികം കാഴ്ചകളാണ് ഉദ്യാനോത്സവില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണുവാന്‍ സാധിക്കുന്ന ഇടമായതിനാല്‍ ഇതിനു വേണ്ടി മാത്രം ഈ സമയം ഡെല്‍ഹിയിയില്‍ എത്തിച്ചേരുന്നവരും ഉണ്ട്. ബോണ്‍സായ് മരങ്ങളും ട്യൂലിപ് പൂക്കളും വ്യത്യസ്തങ്ങളായ റോസാപ്പൂക്കളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍.

PC:Ravinder1212

ബ്രിട്ടീഷ് പൂന്തോട്ടങ്ങളുടെ ശൈലി

ബ്രിട്ടീഷ് പൂന്തോട്ടങ്ങളുടെ ശൈലി

350 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന രാഷ്ട്രപതി ഭവനിലെ 15 ഏക്കറാണ് മുഗള്‍ ഗാര്‍ഡന് മാറ്റിവെച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവന്‍റെയും ന്യൂ ഡെൽഹിയുടെയും ഒക്കെ ശില്പിയായ എഡ്വേർഡ് ല്യൂട്ടെൻസ് ആണ് മുഗള്‍ ഗാര്‍ഡന്‍റെയും ശില്പി. സ്പിരിച്വുല്‍ ഗാര്‍ഡന്‍, കാക്ടസ് കോര്‍ണര്‍ , ഹെര്‍ബല്‍ ഗാര്‍ഡന്‍ , ബോണ്‍സായി ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഗാര്‍ഡൻ തുടങ്ങിയവ ഇവിടെയുണ്ട്.

PC:President's Secretariat

ട്യൂലിപ്പുകള്‍

ട്യൂലിപ്പുകള്‍

ഈ വര്‍ഷത്തെ ഉദ്യാനോത്സവിന്റെ ആകര്‍ഷണം ഇവിടെ ഒരുക്കിയിരിക്കുന്ന 11 വ്യത്യസ്ത തരത്തിലുള്ള ട്യൂലിപ് ചെയികളാണ്. ഫെബ്രുവരി മാസത്തിൽ ഘട്ടം ഘട്ടമായി പൂക്കുമെന്ന് പ്രതീക്ഷിക്കുന്നവയാണ് ഈ ട്യൂലിപ്പുകള്‍. മനോഹരമായ ഡിസൈനിലുള്ള ഫ്ലവർ കാർപെറ്റുകളും സെൻട്രൽ പുൽത്തകിടിയിൽ പ്രദർശിപ്പിക്കും. ഈ വർഷത്തെ അലങ്കാര പൂക്കളുടെ പ്രധാന വർണ്ണ സ്കീം വെള്ള, മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നിവയാണ്. പൂന്തോട്ടത്തിൽ വായു ശുദ്ധീകരിക്കുന്ന ചില ചെടികൾക്കൊപ്പം ഒരു ചെറിയ കള്ളിച്ചെടി മൂലയും ലാൻഡ്സ്കേപ്പ് ചെയ്തിട്ടുണ്ട്.
PC:Ravinder1212

പ്രവേശന സമയം

പ്രവേശന സമയം

ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് 16 വരെയാണ് ഉദ്യാനോത്സവ് നീണ്ടു നില്‍ക്കുക. ഈ ദിവസങ്ങളിൽ തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവേശനം അനുവദിക്കും. രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്‌ത ഏഴ് ഒരു മണിക്കൂർ സ്ലോട്ടുകൾ ആണ് ലഭ്യമായിട്ടുള്ളത്. അവസാന പ്രവേശന സമയം 4.00 മണി ആയിരിക്കും. ഓരോ സ്ലോട്ടിലും പരമാവധി 100 പേരെ ഉള്‍ക്കൊള്ളും.

PC:Likhith N.P

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

നിലവില്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്കിങ് നടത്തിയവര്‍ക്കു മാത്രമാണ് ഉദ്യാനോത്സവില്‍ പ്രവേശിക്കുവാന്‍ അനുമതി ലഭിക്കുക,rashtrapatisachivalaya.gov.in , rb.nic.in/rbvisit/visit_plan.aspx എന്നീ വെബ് സൈറ്റ് അഡ്രസുകള്‍ വഴി ബുക്ക് ചെയ്യാം.

PC:Anita Mary P X

ശ്രദ്ധിക്കുവാന്‍

ശ്രദ്ധിക്കുവാന്‍

സന്ദർശന വേളയിൽ സന്ദർശകർക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകാമെങ്കിലും വെള്ളക്കുപ്പികൾ, ബ്രീഫ്‌കേസുകൾ, ഹാൻഡ്‌ബാഗുകൾ / ലേഡീസ് പേഴ്‌സ്, ക്യാമറകൾ, റേഡിയോകൾ / ട്രാൻസിസ്റ്ററുകൾ, പെട്ടികൾ, കുടകൾ, ആയുധങ്ങൾ, വെടിമരുന്നുകൾ, ഭക്ഷണസാധനങ്ങൾ എന്നിവ അനുവദിക്കുന്നതല്ല. ഹാൻഡ് സാനിറ്റൈസർ, കുടിവെള്ളം, ടോയ്‌ലറ്റുകൾ, പ്രഥമശുശ്രൂഷ/മെഡിക്കൽ സൗകര്യം എന്നിവയുടെ ക്രമീകരണം പൊതുവഴിയിൽ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
പര്യടന വേളയിൽ, സന്ദർശകർ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ്-19 പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതാണ്. എൻട്രി പോയിന്റിൽ അവർ തെർമൽ സ്ക്രീനിംഗിന് വിധേയരാകേണ്ടിവരും, മാസ്ക് ഇല്ലാതെ ഒരു സന്ദർശകനെയും അനുവദിക്കില്ല.
സന്ദര്‍ശകര്‍ മുഗള്‍ ഗാര്‍ഡനിലേക്ക് കയറേണ്ടതും ഇറങ്ങേണ്ടതും പ്രസിഡന്‍റ്സ് എസ്റ്റേറ്റിന്റെ 35, നോർത്ത് അവന്യൂ രാഷ്ട്രപതി ഭവനുമായി ചേരുന്ന സ്ഥലത്തിന് സമീപത്തു നിന്നായിരിക്കും.
PC:India1277

മറക്കാതിരിക്കാം

മറക്കാതിരിക്കാം

രാഷ്ട്രപതി ഭവന്‍റെ പിൻഭാഗത്തായാണ് മുഗൾ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. രാഷ്ട്രപതി ഭവനിലെ 35-ാം നമ്പർ കവാടത്തിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കേണ്ടതും പുറത്തിറങ്ങേണ്ടതും. ബാഗ്, ഭക്ഷണം തുടങ്ങിയ സാധനങ്ങളൊന്നും ഗാർഡനുള്ളിലേക്ക് കൊണ്ടുപോകുവാൻ അനുവാദമില്ല. പുറത്ത് അവ സൂക്ഷിക്കുവാനുള്ള സൗകര്യമുണ്ട്. ഫോൺ കയ്യിലെടുക്കാം. ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ സെൻട്രൽ സെക്രട്ടറിയേറ്റ് ആണ്.
PC:President's Secretariat‌

ട്യൂലിപ്സും കനാലുകളും...ആളുകളേക്കാൾ കൂടുതൽ സൈക്കിളുകൾ..നെതര്‍ലാന്‍ഡ്സ് വിശേഷങ്ങള്‍!!ട്യൂലിപ്സും കനാലുകളും...ആളുകളേക്കാൾ കൂടുതൽ സൈക്കിളുകൾ..നെതര്‍ലാന്‍ഡ്സ് വിശേഷങ്ങള്‍!!

ആഗ്ര ഒരുങ്ങുന്നു.. താജ് മഹോത്സവം മാര്‍ച്ച് 12 മുതല്‍... അറിയാം വൈവിധ്യങ്ങളുടെ ആഘോഷത്തെ!!ആഗ്ര ഒരുങ്ങുന്നു.. താജ് മഹോത്സവം മാര്‍ച്ച് 12 മുതല്‍... അറിയാം വൈവിധ്യങ്ങളുടെ ആഘോഷത്തെ!!

Read more about: delhi travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X