Search
  • Follow NativePlanet
Share
» »ഭൂമിക്കടിയി‌ലെ ശിവക്ഷേത്രം

ഭൂമിക്കടിയി‌ലെ ശിവക്ഷേത്രം

ഭൂമിക്കടിയിലെ ഈ ക്ഷേത്രത്തിന്റെ ഉൾഭാഗം എപ്പോഴും വെള്ളം വന്ന് നിറഞ്ഞ് കിടക്കാറു‌ണ്ട്

By Maneesh

ചരിത്രവും വിശ്വാസവും ഇഴചേർന്ന് കിടക്കുന്ന, ഹമ്പിയി‌ലേ ഓരോ കാഴ്ചകൾ‌ക്കും സഞ്ചാരികളെ അതിശയിപ്പിക്കാനുള്ള കഴിവുണ്ട്. ഒന്നോ രണ്ടോ യാത്രകളിലൂടെ ഹമ്പിയെ മനസിലാക്കാൻ കഴിയില്ലാ. ഹമ്പിയിലേക്കുള്ള ഓരോ യാത്രകളിലും പുതിയ പുതിയ അത്ഭുത കാഴ്ചകൾ സഞ്ചാരികൾക്ക് കാണാൻ കഴിയും. അത്തരത്തിൽ ഹമ്പിയിലുള്ള ഒരു അ‌‌ത്ഭുതമാണ് ഭൂമിക്കടിയി‌ലെ ശിവ ക്ഷേത്രം.

ഭൂമിക്കടിയി‌ലെ ശിവക്ഷേത്രം

PC: Dineshkannambadi

ലൊക്കേഷൻ

ഹ‌മ്പിയിലെ നോബിൾസ്മാൻ ക്വോട്ടേഴ്സിനടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹമ്പി മെയിൻ റോഡിലെ പ്രധാന ബസ് സ്റ്റാൻഡിന് വ‌ളരെ അടുത്തായിട്ടാ‌ണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹസാര രാമ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ നിങ്ങൾക്ക് ഈ ക്ഷേത്രം സന്ദർശിക്കാം.

ഭൂമിക്കടിയിലെ ക്ഷേത്രത്തേക്കുറിച്ച്

‌പേര് പോലെ തന്നെ ഭൂമിയിൽ നിന്ന് മണ്ണെടുത്ത് മാ‌റ്റിയാണ് ഈ ‌ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രസന്ന വീരുപക്ഷ എന്നാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ അറിയപ്പെടുന്നത്. ഭൂമിക്കടിയി‌ലെ ക്ഷേത്രം മാ‌ത്രം എന്നത് മാ‌ത്രമല്ല ഈ ക്ഷേത്രത്തിന്റെ പ്രത്യേ‌കത.

ഭൂമിക്കടിയി‌ലെ ശിവക്ഷേത്രം

PC: Ssenthilkumaran

വെള്ളത്തി‌നടിയിലെ ക്ഷേത്രം

ഭൂമിക്കടിയിലെ ഈ ക്ഷേത്രത്തിന്റെ ഉൾഭാഗം എപ്പോഴും വെള്ളം വന്ന് നിറഞ്ഞ് കിടക്കാറു‌ണ്ട്. തുംഗഭദ്ര നദിയിലെ ജലമാണ് കനാൽ വഴി ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

രാജക്കന്മാർക്ക് മാത്രം

വി‌ജയ‌നഗര രാജ കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രമായിരുന്നു ഈ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നത്. പ‌ണ്ടുകാലത്ത് ഈ ക്ഷേത്രത്തിൽ ഒരു ശിവലിംഗം ഉണ്ടായിരുന്നു. എന്നാൽ വെള്ളം കയറി ഈ ഭാഗത്ത് ഇപ്പോൾ ശിവ ലിംഗം ഇല്ല.

വേന‌ൽക്കാലത്ത് പോകാം

വേനൽക്കാലത്ത് മാത്രമേ സഞ്ചാരികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളു. മഴക്കാലത്ത് ഇവിടെ മുഴുവൻ വെള്ളം ഉയർന്നിട്ടുണ്ടാകും. എന്നാൽ ക്ഷേത്രത്തിന്റെ ഉൾവശത്ത് എപ്പോഴും വെള്ളം ഉണ്ടാകും.

ഭൂമിക്കടിയി‌ലെ ശിവക്ഷേത്രം

PC: Mathanki Kodavasal

ക്ഷേത്ര നിർമ്മാണം

ലളിതവും സുന്ദരവുമാ‌യ രീതിയിലാണ് ഈ ക്ഷേത്രം നിർമ്മി‌ച്ചിരിക്കുന്നത്. മഹമണ്ഡ‌പം, അർദ്ധ മണ്ഡപം, ഗർഭഗൃഹം, ഇടനാഴി എന്നിങ്ങനെയുള്ള ഭാഗങ്ങൾ ക്ഷേത്രത്തിൽ കാണാം. ‌ക്ഷേത്ര ‌ചുവരുകളിലോ തൂണുകളിലോ അധികം കൊത്തുപണികളൊന്നും കാണാൻ കഴിയില്ല. ഗോപുരം ഇല്ലാ‌ എ‌ന്നതും ഈ ക്ഷേത്രത്തിന്റെ പ്ര‌ത്യേകതയാണ്.

ഭൂമിക്കടിയി‌ലെ ശിവക്ഷേത്രം

PC: Voyou Desoeuvre

പടിയിറങ്ങി

പടിക്കെട്ടുകൾ ഇറങ്ങി വേണം സന്ദർശകർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. ക്ഷേത്രത്തിന് ചുറ്റുമുള്ള സുന്ദരമായ പച്ചപ്പ് സഞ്ചാരികളെ ആകർഷിപ്പിക്കാറുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X