» »ഇന്ത്യയിലെ മറഞ്ഞിരിക്കുന്ന ഗുഹാ ക്ഷേത്രങ്ങള്‍!

ഇന്ത്യയിലെ മറഞ്ഞിരിക്കുന്ന ഗുഹാ ക്ഷേത്രങ്ങള്‍!

Written By: Elizabath

പാറകളും മലകളും തുരന്ന് നിര്‍മ്മിച്ചിരിക്കുന്ന ഗൂഹാ ക്ഷേത്രങ്ങള്‍ സഞ്ചാരികള്‍ക്ക് എന്നും വിസ്മയം പകരുന്നവയാണ്. ആദിമ മനുഷ്യരുടെയും പൂര്‍വ്വികരുടെയും കരവിരുതുകള്‍ പ്രകടമാക്കുന്ന ഗുഹകള്‍ യാത്രക്കാര്‍ക്ക് അതിശയം പകരും എന്നതില്‍ സംശയമില്ല.
പല പ്രാചീന ഗുഹകളിലും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാണുവാന്‍ സാധിക്കുക. ദേവിദേവന്‍മാരുടെ ചിത്രങ്ങളും വിഗ്രഹങ്ങളും കൂടാതെ അന്നത്തെ തങ്ങളുടെ ജീവിതചര്യകളും ഇവിടെ രേഴപ്പെടുത്താന്‍ ഗുഹ നിര്‍മ്മിച്ചവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദു മതവുമായി മാത്രം ബന്ധപ്പെട്ടല്ല ഇവിടെ ഗുഹകളുള്ളത്. ബുദ്ധ, ജൈന മതവുമായി ബന്ധപ്പെട്ടും ഇവിടെ ഗുഹകള്‍ കാണാന്‍ സാധിക്കും. അത്തരത്തില്‍ അത്ഭുതവും ആശ്ചര്യവും പകരുന്ന ഇന്ത്യയിലെ കുറച്ച് ഗുഹാക്ഷേത്രങ്ങളെ അറിയാം...

ജോഗേശ്വരി ഗുഹകള്‍

ജോഗേശ്വരി ഗുഹകള്‍

മഹായാന ബുദ്ധവാസ്തുവിദ്യയില്‍ നിര്‍മ്മിക്കപ്പെട്ട ജോഗേശ്വരി ഗുഹകള്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
ഹൈന്ദവരുമായും ബുദ്ധവിശ്വാസികളുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ ഗുഹ സിഇ 530 നും 550ും ഇടയില്‍ നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു ഗുഹാ ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു ഇതെന്ന് ചരിത്രകാരന്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഒട്ടേറെ പടികള്‍ കടന്നു മാത്രം എത്താന്‍ സാധിക്കുന്ന ഈ ഗുഹ തീര്‍ത്തും ഭീതിപരത്തുന്ന ഒന്നാണ്. ശിവലിംഗവും ഹനുമാന്റെയും ഗണേശന്റെയും പ്രതിമകളും ഇവിടെ കാണുവാന്‍ സാധിക്കും.

PC: Vks0009

 ദൂംഗേശ്വരി ഗുഹാ ക്ഷേത്രം

ദൂംഗേശ്വരി ഗുഹാ ക്ഷേത്രം

ബീഹാറിലെ ബോധ്ഗയയില്‍ നിന്നും എകദേശം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുഹാ ക്ഷേത്രമാണ് ദൂംഗേശ്വരി ഗുഹാ ക്ഷേത്രം. ബുദ്ധമതവുമായി ബന്ധപ്പെട്ട മൂന്നു ഗുഹകളാണ് ഇവിടെയുള്ളത്. മഹാകാല ഗുഹകള്‍ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ചരിത്രം പറയുന്നതനുസരിച്ച് ബുദ്ധന്‍ ഇവിടം ആരു വര്‍ഷത്തോളം താമസിച്ചിട്ടുണ്ടത്രെ. വര്‍ഷം തോറും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ വന്നു പോകുന്നത്.

PC:Hiroki Ogawa

താബോ, ഹിമാചല്‍ പ്രദേശ്

താബോ, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശില്‍ ലഹോല്‍ സ്പിതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ദാബോ. ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇവിടുത്തെ ആശ്രമം സന്യാസികള്‍ക്ക് കടുത്ത തണുപ്പു കാലങ്ങള്‍ കഴിഞ്ഞുകൂടാന്‍ നിര്‍മ്മിച്ചവയാണ്. ഇവിടുത്തെ ഗുഗകള്‍ പുറമെ നിന്നു നോക്കുമ്പോള്‍ ചെറുതായിരിക്കുമെങ്കിലും ഉള്ളില്‍ ധാരാളം സ്ഥലം കാണും. സാധാരണയായി സ്പിതി സന്ദര്‍ശിക്കുന്നര്‍ ഇവിടം കൂടി സന്ദര്‍ശിച്ചാണ് മടങ്ങാറുള്ളത്.

PC: nevil zaveri

 ഉദയഗിരി, ഖണ്ഡാഗിരി ഗുഹകള്‍

ഉദയഗിരി, ഖണ്ഡാഗിരി ഗുഹകള്‍

ഒഡീഷയിലെ ബുവനേശ്വറില്‍ സ്ഥിതി ചെയ്യുന്ന ഉദയഗിരി, ഖണ്ഡാഗിരി ഗുഹകള്‍
പകുതി പ്രകൃതി നിര്‍മ്മിതവും പകുതി മനുഷ്യനിര്‍മ്മിതവുമാണ്. കട്ടക് ഗുഹകള്‍ എന്നു മുന്‍കാലങ്ങലില്‍ അറിയപ്പെട്ടിരുന്ന ഈ ഗുഹകള്‍ അടുത്തടുത്തുള്ള രണ്ട് മലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ജൈന സന്യാസികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഗുഹകളാണിതെന്നാണ് ചരിത്രം പറയുന്നത്.

PC: sukanta maity

പാതാളേശ്വര്‍ ഗുഹ

പാതാളേശ്വര്‍ ഗുഹ

എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന പാതാളേശ്വര്‍ ഗുഹ മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ശൈവാരാധനയ്ക്കായി നിര്‍മ്മിക്കപ്പെട്ട ഈ ഗുഹ ഇന്ന് മഹാരാഷ്ട്രയിലെ സംരക്ഷിത സ്മാരകങ്ങളില്‍ ഒന്നാണ്. വളരെ മനോഹരമായി തൂണുകളും അലങ്കാരങ്ങളുമുള്ള ഈ നിര്‍മ്മിതിയ്ക്ക് മൂന്നു ശ്രീകോവിലുകളുണ്ട്. അതിലൊന്നിലാണ് പ്രധാന പ്രതിഷ്ഠയായ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

PC:shankar s.

ഉണ്ടാവല്ലി ഗുഹകള്‍

ഉണ്ടാവല്ലി ഗുഹകള്‍

ബുദ്ധമതക്കാരുടെ ക്ഷേത്രമായി തുടങ്ങി ഹൈന്ദവരും ജൈനമതക്കാരും ആരാധിക്കുന്ന ഒരു ഗുഹാ ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന ഉണ്ടാവല്ലി ഗുഹകള്‍. നാലം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു വിശ്വസിക്കുന്ന ഉണ്ടാവല്ലി ഗുഹകള്‍ പുരാതനമായ വിശ്വകര്‍മ്മ സ്താപതി വാസ്തുവിദ്യയുടെ ഉദാഹരണമാണ്.

PC: Ascswarup

മൂന്നു മതങ്ങള്‍ക്കു സ്വന്തം

മൂന്നു മതങ്ങള്‍ക്കു സ്വന്തം

പ്രത്യേകിച്ച് ഒരു മതത്തിനു മാത്രം അവകാശപ്പെടാന്‍ പറ്റിയ ഒരു നിര്‍മ്മിതില്ല ഉണ്ടാവല്ലി ഗുഹയുടേത്. ബുദ്ധ, ജൈന ഹിന്ദു മതങ്ങള്‍ക്ക് തുല്യ അധികരാമാണ് ഇതിലുള്ളത്. വിവിധ കാലങ്ങളിലായി വ്യത്യസ്ത മതത്തിലുള്ള ആളുകളാണ് ഇവിടെ അധിവസിക്കുകയും ഇന്നു കാണുന്ന തരത്തില്‍ ഇതിനെ വികസിപ്പിക്കുകയും ചെയ്തത്. കാലാകാലങ്ങളിലായി ഇവിടം വിവിധ മതങ്ങളുടെ ഒരു ആത്മീയ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

PC:Krishna Chaitanya Velaga

 അര്‍ജുന്‍ ഗുഹാ, ഹിമാചല്‍

അര്‍ജുന്‍ ഗുഹാ, ഹിമാചല്‍

ഹിമചലിലെ ഏറ്റവും പുരാതനമായ ഗുഹയാണ് അര്‍ജുന ഗുഹ. പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ ഗുഹ. കുളുവിന് സമീപം പാണ്ഡവന്മാര്‍ ദര്‍ശനം നടത്തിയിരുന്നതായാണ് വിശ്വാസം. ഇവിടെ വെച്ചാണ് അര്‍ജുനനന്‍ ബ്രഹ്മാസ്ത്രം സ്വീകരിച്ചതും.
രാമന്‍, സീത ലക്ഷ്മണന്‍ തുടങ്ങിയവരുടെ പ്രതിമകളും ഇവിടെ കാണാന്‍ സാധിക്കും.

PC: Gautamoncloud9

മസ്രൂര്‍ ക്ഷേത്രം

മസ്രൂര്‍ ക്ഷേത്രം

ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയ്ക്ക് തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മസ്രൂര്‍ പട്ടണത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മസ്രൂര്‍ ക്ഷേത്രം. ഗുഹകള്‍ക്ക് അകത്ത് സ്ഥിതി ചെയ്യുന്ന പതിനഞ്ച് ശിഖാര്‍ ക്ഷേത്രങ്ങള്‍ ചേരുന്നതാണ് മസ്രൂര്‍ ക്ഷേത്രം

PC:Kartik Gupta

ശേര്‍വരായന്‍ ടെമ്പിള്‍

ശേര്‍വരായന്‍ ടെമ്പിള്‍

ചെറിയൊരു ഗുഹയുടെ മാതൃകയിലുള്ള ശേര്‍വരായന്‍ ടെമ്പിള്‍ (ഷെവരോയ് ടെമ്പിള്‍) ശേര്‍വരായന്‍ കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കാവേരി നദിയുടെ ദേവതയായ കാവേരി ദേവതയും ശേര്‍വരായന്‍ കുന്നിന്റെ ദേവനായ ശേര്‍വരായന്‍ ദേവനുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ടകള്‍. ചുറ്റുപാടുമുള്ള ഗ്രാമങ്ങളെയൊക്കെ സംരക്ഷിക്കുന്നത് ഈ ദേവതയും ദേവനുമാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം

PC: Aruna

ടൈഗര്‍ കേവ് ക്ഷേത്രം

ടൈഗര്‍ കേവ് ക്ഷേത്രം

പാറയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന ടൈഗേര്‍സ് കേവ് ഒരു ഹിന്ദു ക്ഷേത്രമായാണ് പരിഗണിക്കുന്നത്. മഹാബലിപുരത്തെ സലുവങ്കുപ്പം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുത്ത്. ഗുഹാമുഖത്ത് കൊത്തിവെച്ചിരിക്കുന്ന കടുവതലകളുടെ രൂപമാണ് ഇതിനു ടൈഗേര്‍സ് കേവ് എന്ന പേര് വരാന്‍ കാരണം.

Girish Gopi

ബദാമി ഗുഹാക്ഷേത്രങ്ങള്‍

ബദാമി ഗുഹാക്ഷേത്രങ്ങള്‍

എ ഡി 6, 7 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ബദാമിയിലെ ക്ഷേത്രങ്ങള്‍ ഇപ്പോഴും ഒരു അത്ഭുതം തന്നെയാണ് ചെങ്കുത്തായി നില്‍ക്കുന്ന കൂറ്റാന്‍ പാറക്കൂട്ടങ്ങള്‍ തുരന്നാണ് ഇവിടുത്തെ ഗുഹാക്ഷേത്രങ്ങള്‍ പണിതിട്ടുള്ളത്. ചാലുക്യരുടെ നിര്‍മ്മാണ വൈഭവത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഗുഹാക്ഷേത്രങ്ങള്‍.

PC: amara

കോടേശ്വര്‍ ഗുഹാ ക്ഷേത്രം

കോടേശ്വര്‍ ഗുഹാ ക്ഷേത്രം

ഉത്തരാഖണ്ഡിലെ സ്ഥിതി ചെയ്യുന്ന കാടേശ്വര്‍ ഗുഹാ ക്ഷേത്രം രുദ്രപ്രയാഗില്‍ ന്നും മൂന്നു കിലോമീറ്റര്‍ അകലെയാണുള്ളത്. ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. ചാര്‍ ദാം തീര്‍ഥാടനത്തില്‍ പോകുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കുന്ന ഒരിടം കൂടിയാണ്.


PC:Mamta Baunthiyal

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...