» »രാമനാഥ സ്വാമി ക്ഷേത്രത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍

രാമനാഥ സ്വാമി ക്ഷേത്രത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍

Written By: Elizabath

വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന രാമനാഥ സ്വാമി ക്ഷേത്രം. ഐതിഹ്യങ്ങള്‍കൊണ്ടും പുരാണ കഥകള്‍ കൊണ്ടും സമ്പന്നമായ രാമനാഥ സ്വാമി ക്ഷേത്രത്തില്‍ അപേക്ഷകളും പ്രാര്‍ഥനകളുമായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും എത്തിച്ചേരുന്നത്. വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ ഇവിടുത്തെ ക്ഷേത്ത്രതിന് പ്രത്യേകതകള്‍ ധാരാളമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാമനാഥസ്വാമി ക്ഷേത്രത്തിന്റെ അത്ര പരിചിതമല്ലാത്ത വിശേഷങ്ങള്‍...

ശിവന്റെ ക്ഷേത്രം

ശിവന്റെ ക്ഷേത്രം

രാമേശ്വര സ്വാമി എന്നാല്‍ രാമന്റെ ഈശ്വരന്‍ എന്നാണല്ലോ അര്‍ഥം. അതിനാല്‍ ശ്രീ രാമന്‍ ഈശ്വരനായി കണക്കാക്കുന്ന ശിവനു വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ശ്രീരാമന്‍ തന്‍രെ പ്രാര്‍ഥനാ മൂര്‍ത്തിയായ ശിവനെ ആരാധിക്കുന്നതിനാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.

PC:Ssriram mt

ജ്യോതിര്‍ലിംഗങ്ങളിലൊന്ന്

ജ്യോതിര്‍ലിംഗങ്ങളിലൊന്ന്

ഹിന്ദു പുരാണങ്ങള്‍ പറയുന്നതനുസരിച്ച് 12 ജ്യോതിര്‍ലിംഗങ്ങളാണത്രെ ലോകത്തുള്ളത്. സ്വയംഭൂവായ ഈ ജ്യോതിര്‍ലിംഗങ്ങളുടെ ദര്‍ശനം മോക്ഷം പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. വിശ്വാമമനുസരിച്ച് ഈ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത് രാമേശ്വരത്താണ്.

PC: Ramnathswamy2007

ചാര്‍ധാമുകളിലൊന്ന്

ചാര്‍ധാമുകളിലൊന്ന്

വിശ്വാസമനുസരിച്ച് ഹൈന്ദവര്‍ പുണ്യതീര്‍ഥാടന സ്ഥലങ്ങളായി കണക്കാക്കുന്ന ദൈവത്തിന്റെ ആലയങ്ങളെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളാണ് ദാമുകള്‍. ഇത്തരത്തില്‍ നാലു സ്ഥലങ്ങളാണുള്ളത്. ചാര്‍ ധാമുകള്‍ എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങള്‍ ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നിവയാണ്. ജീവിച്ചിരിക്കുമ്പോള്‍ ഈ നാലു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് അത്രയും പുണ്യകരമായിട്ടാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. അതിനാല്‍ രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുന്നത് പുണ്യമായിട്ടാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.

PC:M.Mutta

2 ശിവലിംഗങ്ങള്‍

2 ശിവലിംഗങ്ങള്‍

സാധാരണയായി ക്ഷേത്രങ്ങളില്‍ ഒറ്റ ശിവലിംഗമാണ് പ്രതിഷ്ഠിക്കുക. എന്നാല്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ രണ്ടു ശിവലിംഗങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണുവാന്‍ സാധിക്കും. രാമലിംഗമെന്നും വിശ്വലിംഗം എന്നുമാണ് ഇവ അറിയപ്പെടുന്നത്. രാവണനെ വധിച്ചതില്‍ വലിയ വിഷമം അനുഭവപ്പെട്ട ശ്രീരാമന്‍ ഇതിന് പ്രായ്ശിത്തമായി വലിയ ശിവലിംഗം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇതിനായി ഹനുമാനെ ഹിമാലയത്തിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചെത്താന്‍ ഹനുമാന്‍ വൈകിയപ്പോള്‍ സീതാദേവി ശിവലിംഗം നിര്‍മ്മിച്ചുവത്രെ. പിന്നീട് ഹനുമാന്‍ കൊണ്ടുവന്ന ശിലവിംഗവും ഇവിടെ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് ഇവിടെ രണ്ടുശിവലിംഗങ്ങള്‍ വന്നത്. സീതാദേവി നിര്‍മ്മിച്ച ശിവലിംഗം രാമലിംഗം എന്നും ഹനുമാന്‍ കൊണ്ടുവന്നത് വിശ്വലിംഗം എന്നുമാണ് അറിയപ്പെടുന്നത്.

PC: RJ Rituraj

രാമന്‍ പണിത ക്ഷേത്രം

രാമന്‍ പണിത ക്ഷേത്രം

സീതയും ഹനുമാനും കൊണ്ടുവന്ന ശിവലിംഗങ്ങല്‍ പ്രതിഷ്ഠിച്ച് പാപങ്ങളില്‍ നിന്നും മോചനം നേടാനായി രാമന്‍ പണിതതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

PC:Vinayaraj

ആയിരം തൂണുള്ള മണ്ഡപം

ആയിരം തൂണുള്ള മണ്ഡപം

മുപ്പത് അടിയോളം നീളത്തില്‍ പൊക്കമുള്ള ആയിരത്തിലധികം തൂണുകളാണ് ഈ ക്ഷേത്രത്തിനെ ഉയര്‍ത്തി നിര്‍ത്തുന്നത്. ക്ഷേത്രത്തിന്റെ യഥാര്‍ഥ ഭംഗിയും ഇതു തന്നെയാണ്.

PC:Vinayaraj

ഒട്ടേറെ പ്രതിഷ്ഠകള്‍

ഒട്ടേറെ പ്രതിഷ്ഠകള്‍

രാമേശ്വരം രാമസ്വാമിക്ഷേത്രം ശിവന് സമര്‍പ്പിച്ചിരിക്കുന്നതാണെങ്കിലും ഇവിടെ മറ്റനേകം പ്രതിഷ്ഠകളും കാണുവാന്‍ സാധിക്കും. വിശാലാക്ഷി, പര്‍വ്വതവര്‍ധിനി, സന്താനഗണപതി, മഹാഗണപതി, സുബ്രഹ്മണ്യ, സേതുമാധവ, മഹാലക്ഷ്മി, നടരാജ, ആജ്ഞനേയ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റുപ്രതിഷ്ഠകള്‍.

PC:Rosemania

22 തീര്‍ഥങ്ങള്‍

22 തീര്‍ഥങ്ങള്‍

വിഷ്ണുവിനും ശിവനും സമര്‍പ്പിച്ചിരിക്കുന്ന തീര്‍ഥങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രതിഷ്ഠ. അറുപത്തി നാലോളം തീര്‍ഥങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ ഏകദേശം ഇരുപതിലധികം എണ്ണം പുണ്യതീര്‍ഥങ്ങളായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. ഇവയില്‍ മുങ്ങിക്കുളിച്ചാല്‍ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

PC:Ssriram mt

ചൊക്കട്ട മണ്ഡപം

ചൊക്കട്ട മണ്ഡപം

ക്ഷേത്രത്തിന്റെ ഇടനാഴിയുടെ ഒരു ഭാഗം പെട്ടന്ന് നോക്കിയാല്‍ ചെസ് കളിക്കാന്‍ കരുക്കള്‍ നിരത്തി വച്ചിരിക്കുന്നത് പോലെ തോന്നും. ചൊക്കട്ട മണ്ഡപം എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. ഒരു തരം ചൂതുകളിയാണ് ചൊക്കട്ട.

PC:SUDEEP PRAMANIK

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...