Search
  • Follow NativePlanet
Share
» »ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര..നിഗൂഢ രഹസ്യങ്ങളുമായി ഒരു ക്ഷേത്രം!

ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര..നിഗൂഢ രഹസ്യങ്ങളുമായി ഒരു ക്ഷേത്രം!

സൂര്യഭഗവൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രം, മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും ജലം അഭിഷേകമായി ഒഴുകിയിറങ്ങിയെത്തുന്ന ശിവലിംഗം...എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളാണ് ഈ ക്ഷേത്രം വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്. കാഴ്ചയിൽ ഒരു വലിയ ക്ഷേത്രത്തിനു വേണ്ട രൂപമോ വലുപ്പമോ ഒന്നുമില്ലെങ്കിലും ഇവിടം തേടിയെത്തുന്ന വിശ്വാസികളുടെ എണ്ണം കേട്ടാൽ അത്ഭുതപ്പെടും. അത്രയധികം ആളുകളാമ് കൺമുന്നിൽ നടക്കുന്ന അത്ഭുതങ്ങൾ നേരിട്ട് കാണാനായി തഞ്ചാവൂരിലെത്തുന്നത്. തഞ്ചാവൂരിലെ വസിഷ്ഠേശ്വരർ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

വസിഷ്ഠേശ്വരർ ക്ഷേത്രം

വസിഷ്ഠേശ്വരർ ക്ഷേത്രം

തമിഴ്നാട്ടിലെ തഞ്ചാവൂരിലെ അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരിടമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം. ശാസ്ത്രത്തിനു പോലും വിശദീകരിക്കുവാൻ പറ്റാത്ത പല കാര്യങ്ങളുമാണ് ഇവിടെ ഓരോ ദിവസവും അരങ്ങേറുന്നത്. കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്.

എത്ര വലിയ പ്രളയത്തിലും മുങ്ങാത്ത ക്ഷേത്രം

എത്ര വലിയ പ്രളയത്തിലും മുങ്ങാത്ത ക്ഷേത്രം

തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർഥം. പുരാണത്തിലെ പ്രളയ കാലത്ത് ലോകം മുഴുവൻ മുങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി ശിവനോട് പ്രാർഥിച്ചുവത്രെ. സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവർ ഒരു മൺകൂനയും അതിലുയർന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി. ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തിൽ മുങ്ങിപ്പോകാതിരുന്നത്. തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവർ ശിവന് പൂജകളർപ്പിച്ചു. സംപ്രീതനായ ശിവൻ അവ അവരെ പ്രത്യക്ഷപ്പെട്ട് വീണ്ടും അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാത്ത ഏക ക്ഷേത്രം ഇതായിരിക്കും എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

തറ മുതൽ മേൽക്കൂര വരെ കല്ല്

തറ മുതൽ മേൽക്കൂര വരെ കല്ല്

സാധാരണ കാണുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിൻറെ തറ മുതൽ മേൽക്കൂര വരെ പൂർണ്ണമായും കല്ലുകൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.

ചക്ര തീർഥം

ചക്ര തീർഥം

ക്ഷേത്രത്തിനു സമീപത്തുള്ള ക്ഷേത്രക്കുളം ചക്രതീർഥം എന്നാണ് അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്റെ കയ്യിലെ സുദർശന ചക്രം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രക്കുളം എന്നാണ് വിശ്വാസം.

സൂര്യനെത്തുന്ന മൂന്ന് ദിനങ്ങൾ

സൂര്യനെത്തുന്ന മൂന്ന് ദിനങ്ങൾ

ഈ ക്ഷേത്രത്തിലെ വിശ്വാസം അനുസരിച്ച് ആവണി മാസത്തിൽ മൂന്ന് ദിവസം സൂര്യഭഗവാൻ ഇവിടെ എത്തുമത്രെ.

ആവണി മാസത്തിൽ(ഓഗസ്റ്റ്-സെപ്റ്റംബർ) 15,16,17 തിയ്യതികളിലാണ് സൂര്യൻ തന്റെ ര്ശിമികളയച്ച് ശിവന്റെ സ്വയംഭൂ ലിംഗത്തിന് പൂജകൾ അർപ്പിക്കുന്നത്.

ഉത്തരായനത്തിലെ പാൻങ്കുനി മാസത്തിലും (മാർച്ച്-ഏപ്രിൽ) ഉദയസൂര്യൻ ഇവിടെ നേരിട്ടെത്തുമെന്നാണ് വിശ്വാസം.

 ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം

ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം

ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഓരോ 24 മിനിറ്റിലും ഓരോ തുള്ളി ജലം വീതം ജലാഭിഷേകം നടക്കുന്ന ശിവലിംഗം.

മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിറ്റ് (ഒരു നാഴിക)നേരം കൂടുമ്പോൾ കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിലേക്ക് എത്തുകയാണത്രെ.

വിമാനയിൽ നിന്നും

വിമാനയിൽ നിന്നും

ഇവിടുത്തെ ശിവലിംഗത്തിനു മേലെയുള്ള ക്ഷേത്ര വിമാനയിൽ ഒരു തുള മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത് ഇന്നും പിടികിട്ടാത്ത

രഹസ്യമാണ്.

സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും

സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും

ഇവിടെയുള്ളവർ പറയുന്നതനുസരിച്ച് ശിവലിംഗത്തിനു നേരെ മുകളിൽ ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്കി മാറ്റുന്നതാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം എന്നാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഈ അത്ഭുതം നടന്നുകൊണ്ടേയിരിക്കും.

നിർമ്മാണ വൈവിധ്യം

നിർമ്മാണ വൈവിധ്യം

ശാസ്ത്രവും സാങ്കേതിക വിദ്യകളും എത്രയൊക്കെ വികസിച്ചിട്ടും ഇന്നും ഉത്തരം കണ്ടെത്താനാവാത്ത നിഗൂഢതകളിൽ ഒന്നാണ് വസിഷ്ഠേശ്വരർ ക്ഷേത്രം

വ്യാഴത്തെ ആരാധിക്കാന്‍

വ്യാഴത്തെ ആരാധിക്കാന്‍

വ്യാഴം ഗ്രഹത്തെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് വസിഷ്ഠേശ്വരർ ക്ഷേത്രം.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തമിഴ്നാട്ടിൽ ത‍ഞ്ചാവൂരിലാണ് വസിഷ്ഠേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂർ-മേലാറ്റൂർ റോഡിൽ തിരുക്കാരുഗാവൂറിലേക്കുള്ള വഴിയിലാണ് ക്ഷേത്രമുള്ളത്. തഞ്ചാവൂരിൽ നിന്നും 10 കിലോമീറ്റർ അകലെയാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more