» »ഇന്ത്യയില്‍ നടത്താവുന്ന അഞ്ച് വീക്കെന്‍ഡ് ടൂറുകള്‍

ഇന്ത്യയില്‍ നടത്താവുന്ന അഞ്ച് വീക്കെന്‍ഡ് ടൂറുകള്‍

Written By: Elizabath

ഇന്ത്യയില്‍ നടത്താവുന്ന അഞ്ച് വീക്കെന്‍ഡ് ടൂറുകള്‍
വീക്കെന്‍ഡ് ആഘോഷമാക്കുന്നവരാണ് നമ്മള്‍ ചെറുപ്പക്കാര്‍. കൂട്ടുകാരോട് കൂടാന്‍ ചിലര്‍ വീക്കെന്‍ഡ് ഉപയോഗിക്കുമ്പോള്‍ മറ്റു ചിലര്‍ അത് യാത്രകള്‍ക്കായി മാറ്റി വയ്ക്കുന്നു. വീക്കെന്‍ഡ് യാത്രയ്‌ക്കൊരുങ്ങുന്നവരുടെ പ്രധാന പ്രശ്‌നമാണ് എവിടെ പോകണം എന്നുള്ളത്.
ഈ വര്‍ഷം ഇനിയും നീളമുള്ള ധാരാളം വാരാന്ത്യങ്ങളുണ്ട്. കൃത്യമായി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ യാത്രകള്‍ അടിപൊളിയായി നടത്താം.
കണ്ടു മടുത്ത സ്ഥലങ്ങള്‍ മാറ്റി വീക്കെന്‍ഡുകള്‍ ആഘോഷമാക്കാനുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

ബിര്‍ ബില്ലിങ് , ഹിമാചല്‍ പ്രദേശ്

ബിര്‍ ബില്ലിങ് , ഹിമാചല്‍ പ്രദേശ്

സാഹസികത തേടുന്ന സഞ്ചാരിയാണെങ്കില്‍ ബാഗ് പാക്ക് ചെയ്‌തോളൂ. എന്നിട്ട നേരേ ഹിമാചല്‍ പ്രദേശിലെ ബിര്‍ ബില്ലിങ്ങിലേക്ക് പോകാം.

PC:Fredi Bach

പാരാഗ്ലൈഡിങ് തലസ്ഥാനം

പാരാഗ്ലൈഡിങ് തലസ്ഥാനം

ഇന്ത്യയിലെ പാരാഗ്ലൈഡിങ്ങിന്റെ തലസ്ഥാനം എന്നാണ് ബിര്‍ ബില്ലിങ് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും ഒക്ടോബറില്‍ പാരാഗ്ലൈഡിങ് പ്രീ വേള്‍ഡ് കപ്പ് ഇവിടെയാണ് നടക്കാറുള്ളത്.

PC:Journojp

 ബിര്‍ മുതല്‍ ബില്ലിങ് വരെ

ബിര്‍ മുതല്‍ ബില്ലിങ് വരെ

ബിര്‍ എന്നതും ബില്ലിങ് എന്നതും രണ്ട് സ്ഥലങ്ങളാണ്. ബിറില്‍ നിന്നാരംഭിക്കുന്ന പാരാഗ്ലൈഡിങ് ബില്ലിങ്ങിലാണ് അവസാനിക്കുക. 25 മിനിറ്റ് സമയമാണ് ഇവിടുത്തെ പാരാഗ്ലൈഡിംങ് സമയം.

PC:KaiMartin

 ലഹൗല്‍ ആന്‍ഡ് സ്പിതി

ലഹൗല്‍ ആന്‍ഡ് സ്പിതി


ഒക്ടോബറില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് ഹിമാചലിലെ തന്നെ ലഹൗലും സ്പിതിയും.
ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലമായ സ്പിതി മരുഭൂമിയോട് സമാനമാണ്.
നിരവധി മലയിടുക്കുകളും താഴ്‌വരകളും നിറഞ്ഞതാണ് ഇവിടേക്കുള്ള യാത്ര.
പുരാതനമായ ആശ്രമങ്ങളും ഗ്രാമങ്ങളുമൊക്കെ ഇവിടുത്തെ യാത്രയെ ആകര്‍ഷകമാക്കും.

സ്പിതി വാലി സന്ദര്‍ശിക്കാന്‍ പത്തു കാരണങ്ങള്‍

PC:Shiraz Ritwik

ഋഷികേശ്

ഋഷികേശ്

ആത്മീയതയില്‍ താല്പര്യമുള്ളവരാണെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് ഋഷികേശ്. യോഗയുടെ ജന്‍മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം സാഹസികതയുടെ തലസ്ഥാനമെന്നും അറിയപ്പെടുന്നു.
ശ്രീരാമന്‍ ധ്യാനിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ ധാരാളം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം.

PC:Tylersundance

കാണാന്‍

കാണാന്‍

കുഞ്ചപുരി ക്ഷേത്രം, നീലകണ്ഠ മഹാദേവ ക്ഷേത്രം, വസിഷ്ഠ ഗുഹ, ആശ്രമങ്ങള്‍, സ്‌നാന ഘട്ടുകള്‍ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

PC:Nilesh Keshri

ബങ്കീ ജമ്പ്

ബങ്കീ ജമ്പ്

ഇന്ത്യയില്‍ ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും സാഹസികമായ വിനോദമാണ് ബങ്കീ ജമ്പ്. ഇന്ത്യയില്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ പൂര്‍ണ്ണ സാഹസികതയില്‍ ബങ്കീ ജമ്പ് നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് ഋഷികേശിലേക്ക് പോകാം. 83 മീറ്റര്‍ ഉയരത്തില്‍ നിന്നും ഇവിടെ നടത്തുന്ന ബങ്കീ ജമ്പ് ത്രില്ലിങ് ആയിട്ടുള്ള അനുഭവമായിരിക്കും. 12 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.

ബങ്കീ ജമ്പ് ചെയ്യണോ..വാ പോകാം...

PC:RP Norris

മാനസ് നാഷണല്‍ പാര്‍ക്ക് ആസാം

മാനസ് നാഷണല്‍ പാര്‍ക്ക് ആസാം

നോക്കെത്താ ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന പുല്‍മേട്... അതിനുള്ളില്‍ ഒരു ദേശീയോദ്യാനം. അതാണ് അസമിലെ മാനസ് ദേശിയോദ്യാനം. യുനസ്‌കോയുടെ ലോക പൈതൃപ പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഈ പാര്‍ക്ക് ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണ്.

PC:Lonav Bharali

വയനാട്

വയനാട്

ഇനി സ്വന്തം സംസ്ഥാനം വിട്ടൊരു കളിയുമില്ല എന്നു തീരുമാനിച്ചവരാണെങ്കില്‍ വയനാട്ടില്‍ പോകാം. മലിനമാകാത്ത വായുവും പച്ചപ്പണിഞ്ഞ ഭൂമിയും ചുറ്റോടുചുറ്റുമുള്ള മലനിരകളുമെല്ലാം ചേര്‍ന്ന് മനോഹരമാണ് വയനാട്.

PC:Sarath Kuchi

വയനാട്ടിലെത്തിയാല്‍

വയനാട്ടിലെത്തിയാല്‍

വെള്ളച്ചാട്ടങ്ങളും അണക്കെട്ടും ട്രക്കിങ്ങും തേയിലത്തോട്ടങ്ങളുമെല്ലാം ഒത്തിണങ്ങിയ ഒരു കിടിലന്‍ ഹോളിഡേ പാക്കേജാണ് വയനാടിന്റേത്. അതിനാല്‍ തന്നെ അവിടെ എന്തുചെയ്യും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

PC:Bobinson K B

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...