» »ഗുരുനാനാക്ക് ജയന്തിയില്‍ സന്ദര്‍ശിക്കാന്‍ പ്രശസ്തമായ ഗുരുദ്വാരകള്‍

ഗുരുനാനാക്ക് ജയന്തിയില്‍ സന്ദര്‍ശിക്കാന്‍ പ്രശസ്തമായ ഗുരുദ്വാരകള്‍

Written By: Elizabath

ഗുരു നാനാക്ക് ജയന്തി സിക്ക് മതവിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ വിശിഷ്ടമായ ഒരുദിവസമാണ്. സിക്കു മതത്തിലെ ആദ്യ ഗുരുവായ ഗുരു നാനാക്കിന്റെ ജന്‍മദിനം വിശുദ്ധമായ ദിവസമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്. അതിനാല്‍ തന്നെ ഇതിന് മറ്റൊരു ആമുഖത്തിന്റെയും കാര്യമില്ല.
ഗുരുനാനാക്ക് ജയന്തി ദിവസത്തില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഗുരുദ്വാരകള്‍ പരിചയപ്പെടാം...

സുവര്‍ണ്ണ ക്ഷേത്രം അമൃത്സര്‍

സുവര്‍ണ്ണ ക്ഷേത്രം അമൃത്സര്‍

സുവര്‍ണ്ണ ക്ഷേത്രം അഥവാ ഹര്‍മന്ദിര്‍ സാഹിബ് എന്നറിയപ്പെടുന്ന ഈ വിശുദ്ധ മന്ദിരം സിക്കു വിശ്വാസികളുടെ ഏറ്റവും പരിപാവനമായ ആരാധനാലയങ്ങളിലൊന്നാണ്.
ജാതിമതഭേദമന്യേ ആര്‍ക്കും പ്രവേശിക്കാവുന്ന ഇവിടെ ദിവസവും ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്കാറുണ്ട്.

PC: Vinaykumarhk

ഗുരുദ്വാര ബംഗ്ലാ സാഹിബ്, ഡെല്‍ഹി

ഗുരുദ്വാര ബംഗ്ലാ സാഹിബ്, ഡെല്‍ഹി

യഥാര്‍ഥത്തില്‍ രാജാ ജയ്‌സിങ്ങിന്റെ ബംഗ്ലാവായിരുന്ന സ്ഥലമാണ് ഇപ്പോള്‍ ഗുരുദ്വാര ബംഗ്ലാ സാഹിബ് എന്ന പേരില്‍ സിക്ക് ആരാധനാലയമായി മാറ്റിയിരിക്കുന്നത്. 17-ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന രാജാ ജയ്‌സിങ്ങിന്റെ ജയ്‌സിങ്പുര പാലസ് എന്നും ഇത് അറിയപ്പെട്ടിരുന്നു.
എട്ടാമത്തെ സിക്ക് ഗുരുവായിരുന്ന ഹര്‍കൃഷ്ണന്‍ ഇവിടെ കുറേനാള്‍ താമസിച്ചിരുന്നുവത്രെ. അഞ്ചാം പനിഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പകരുന്ന സമയത്ത് അദ്ദേഹം ഇവിടെവെച്ച് ആളുകളെ ശുശ്രൂഷിച്ചിരുന്നു. താമസിയാതെ രോഗബാധിതനായി ഗുരു മരണപ്പെട്ടു. പിന്നീട് രാജാവ് ഇവിടെ ഒരു കിണര്‍ പണിയുകയും അതിലെ വെള്ളം രോഗശാന്തി നല്കുന്നതായി തീരുകയും ചെയ്തത്രെ. അതിനു ശേഷം ലോകമെമ്പാടും നിന്നുള്ള സിക്ക് വിശ്വാസികള്‍ക്ക് ഇവിടം പവിത്രമായ സ്ഥലമാണ്.

PC: PIVISO

ഗുരുദ്വാരാ പഥര്‍സാഹിബ്, ലേ-കാര്‍ഗില്‍ റോഡ്

ഗുരുദ്വാരാ പഥര്‍സാഹിബ്, ലേ-കാര്‍ഗില്‍ റോഡ്

ഹിമാചല്‍പ്രദേശിലെ ലേയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരാ പഥര്‍സാഹിബ് 1517 ലാണ് നിര്‍മ്മിക്കുന്നത്. പ്രദേശവാസികളെ ഭയപ്പെടുത്തുന്ന അസുരനില്‍ നിന്നും രക്ഷപ്പെടുത്താന്‍ വരുന്ന ഗുരുനാനാക്കുമായി ബന്ധപ്പെട്ടതാണ് ഈ ആരാധനാലയത്തിന്റെ ചരിത്രം.

PC: Lalitgupta isgec

ഹേംകുണ്ഡ് സാഹിബ് ചമോലി

ഹേംകുണ്ഡ് സാഹിബ് ചമോലി

സമുദ്രനിരപ്പില്‍ നിന്നും 15,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹേംകുണ്ഡ് സാഹിബ് ആരാധനാലയം സിക്ക് വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്.

PC: Satbir 4

 ഗുരുദ്വാരാ മണികരണ്‍സാഹിബ് ,കുളു

ഗുരുദ്വാരാ മണികരണ്‍സാഹിബ് ,കുളു

ഒരിക്കല്‍ ഗുഗു നാനാക്ക് അന്നദാനം നടത്താനായി ആളുകളില്‍ നിന്നും ഭിക്ഷ തേടി മണികരണിലെത്തുകയുണ്ടായി. പാചകം ചെയ്യാനുള്ള റൊട്ടികളും ഗോതമ്പുപൊടിയുമാണ് അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് മണികരണിനടുത്തുള്ള സ്ഥലത്തു വെച്ച് ഒരു ചൂടുറവ ഉണ്ടാവുകയും റൊട്ടയെല്ലാം വേവിക്കപ്പെട്ട വിലയില്‍ കാണപ്പെടുകയും ചെയ്തത്രെ. ഇതിന്റെ ഓര്‍മ്മയില്‍ ഇവിടെ വിശ്വാസികള്‍ എത്താറുണ്ട്.
PC: balu

Read more about: delhi, leh, kashmir, punjab
Please Wait while comments are loading...