വിനോദസഞ്ചാരരംഗം ഓരോ ദിവസവും ലോകം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ഇടങ്ങളിലേക്ക് പോകുവാനും പുതിയ ആളുകളെ പരിചയപ്പെടുവാനുമെല്ലാം ആർക്കും സാധിക്കുന്ന വിധത്തിലുള്ള മാറ്റങ്ങൾ. ഇതുവരെ പരിചിതമല്ലാത്ത സംസ്കാരങ്ങൾ അറിയുവാനും മനസ്സിലാക്കുവാനും വ്യത്യസ്ത രുചികൾ പരീക്ഷിക്കുവാനുമെല്ലാം യാത്രകൾ സഹായിക്കുന്നു.
കൊറോണ നമ്മളെയെല്ലാം വീട്ടിലിരുത്തിയ കാലത്തിനു ശേഷം യാത്രകൾക്ക് വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിയുന്ന ഓരോ അവസരങ്ങളും യാത്രകൾക്കായി മാറ്റിവെക്കുവാനാണ് ആളുകൾ ശ്രമിക്കുന്നത്. തീർത്തും അനാരോഗ്യമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയെക്കുറിച്ചും അത് വർദ്ധിപ്പിക്കുന്നതിലെ നമ്മുടെ പങ്കിനെക്കുറിച്ചും ആളുകൾ അറിഞ്ഞിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കൂടുതൽ സുസ്ഥിരമായ ഒരു ടൂറിസം മാതൃക തിരഞ്ഞെടുക്കേണ്ട സമയമാണിത്.
എന്താണ് സുസ്ഥിര ടൂറിസം
വിനോദസഞ്ചാര രംഗത്ത് ഇന്നേറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ് സുസ്ഥിര ടൂറിസം. നിർവ്വചനങ്ങൾ ഏറെയുണ്ട് സുസ്ഥിര ടൂറിസത്തിന്. പ്രകൃതിക്കും മനുഷ്യനും സമ്പദ്വ്യവസ്ഥകൾക്കും ഏറ്റവും കുറവ് നെഗറ്റീവ് ഇംപാക്റ്റ് നല്കുവാൻ കഴിയുന്ന തരത്തിള്ള വിനോദസഞ്ചാര മാതൃകകളെ സുസ്ഥിര ടൂറിസത്തിൽ ഉൾപ്പെടുത്താം. ഇങ്ങനെയുള്ള വിനോദസഞ്ചാരത്തിലേക്കും രീതികളിലേക്കും മാറുവാനാണ് ഇനി നമ്മൾ ശ്രദ്ധിക്കേണ്ടത്. യാത്ര ചെയ്യുന്ന രീതികൾ മുതൽ, താമസവും ലക്ഷ്യസ്ഥാനങ്ങളും സൗകര്യങ്ങളുമെല്ലാം സുസ്ഥിര ടൂറിസത്തിലേക്ക് മാറണം.
സുസ്ഥിര വിനോദസഞ്ചാരം-ഉത്തരവാദിത്വങ്ങൾ
പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ, വന്യജീവികൾ എന്നിവയുടെ സംരക്ഷണം
വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള കമ്മ്യൂണിറ്റികൾക്ക് സാമൂഹിക-സാമ്പത്തിക ആനുകൂല്യങ്ങൾ
സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ആധികാരികമായ ടൂറിസ്റ്റ് അനുഭവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക
പരസ്പര പ്രയോജനത്തിനായി വിനോദസഞ്ചാരികളെയും പ്രാദേശിക കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരിക
മെച്ചപ്പെട്ടതും പരിസ്ഥിതിയോട് ചേർന്നു നിൽക്കുന്നതുമായ വിനോദസഞ്ചാര അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവ ഈ ഉത്തരവാദിത്വങ്ങളിൽ പെടുന്നു.
സുസ്ഥിര വിനോദസഞ്ചാരവും ഇക്കോ ടൂറിസവും
മാറ്റംവരുത്താം ഇനിയും!!
വിനോദസഞ്ചാരം പലതരത്തിലും പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
വനനശീകരണം തുടങ്ങിയവ അതിൽ ചുരുക്കം ചിലതാണ്.
പ്രകൃതിയെ ചേര്‍ത്തു നിര്‍ത്തിയുള്ള ഒരു മാറ്റത്തിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












