Search
  • Follow NativePlanet
Share
» »വർഷാവസാന യാത്രകൾ അടിച്ചുപൊളിക്കാം! മംഗലാപുരത്തു നിന്നും കിടിലൻ പാക്കേജുമായി കെഎസ്ആർടിസി

വർഷാവസാന യാത്രകൾ അടിച്ചുപൊളിക്കാം! മംഗലാപുരത്തു നിന്നും കിടിലൻ പാക്കേജുമായി കെഎസ്ആർടിസി

മംഗലാപുരത്തു നിന്നും കാസർകോഡിനും മടിക്കേരിക്കുമായി രണ്ട് പോക്കറ്റ് ഫ്രണ്ട്ലി ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.

ബജറ്റ് യാത്രകളും ഏകദിന യാത്രകളുമാണ് സഞ്ചാരികൾക്കിടയിലെ പുതിയ ട്രെൻഡ്. കാലങ്ങളായി പോകണമെന്ന് ആഗ്രഹിച്ച ഇടങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ മികച്ച യാത്രാ പാക്കേജുകൾ നമ്മുടെ കെഎസ്ആർടിസിയും മറ്റ് ഏജൻസികളും പുറത്തിറക്കാറുണ്ട്. ഇതുപോലെ വ്യത്യസ്തമായ ഒരു പാക്കേജുമായി വന്നിരിക്കുകയാണ് കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ മംഗലാപുരം യൂണിറ്റ്. മംഗലാപുരത്തു നിന്നും കാസർകോഡിനും മടിക്കേരിക്കുമായി രണ്ട് പോക്കറ്റ് ഫ്രണ്ട്ലി ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.

Karnataka KSRTC Kasargod And Madikeri Packages From mangalore

ഒറ്റ ദിവസ യാത്ര

മംഗലാപുരത്തു നിന്നും ഏറ്റവും കൂടുതൽ ആളുകൾ യാത്ര പോകുന്ന രണ്ട് സ്ഥലങ്ങളാണ് കാസർകോഡും മടിക്കേരിയും ബേക്കൽ കോട്ടയും ക്ഷേത്രങ്ങളും നിത്യാനന്ദാശ്രമവുമാണ് കാസർകോഡ് യാത്രയിൽ സന്ദർശിക്കുന്നതെങ്കിൽ മടിക്കേരി യാത്രയിൽ വെള്ളച്ചാട്ടങ്ങളും പ്രസിദ്ധമായ സുവർണ്ണ ക്ഷേത്രവും കാവേരി നിസര്‍ഗധമയും ഒക്കെയാണ്. അതിരാവിലെ മംഗലാപുരത്തു നിന്നു പുറപ്പെട്ട് രാത്രിയോടു കൂടി തിരികെ എത്തുന്ന വിധത്തിലാണ് രണ്ടു യാത്രയും പ്ലാൻ ചെയ്തിട്ടുള്ളത്.

കാസർകോഡ് പാക്കേജ്

മംഗളൂരുവിലെ ബെജായ് ടെർമിനലിൽ നിന്ന് ആരംഭിക്കുന്ന യാത്ര സരിഗെ ബസിലാണ് പോകുന്നത്. രാവിലെ എട്ട് മണിക്ക് ടെർമിനലിൽ നിന്നും പുറപ്പെടുന്ന യാത്ര രാവിലെ 10 മണിക്ക് ഗോപാലകൃഷ്ണ ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് അനന്തപുര അനന്തപത്മനാഭ ക്ഷേത്രം (രാവിലെ 10.15 - 11 മണി വരെ), മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം (രാവിലെ 11.15 മുതൽ ഉച്ച വരെ), മല്ല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം ഉച്ചയ്ക്ക് 12.30-1.30 വരെ) , കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദാശ്രമം (വൈകീട്ട് 3.00- -4.00), ബേക്കൽ കോട്ടയും ബീച്ചും (വൈകിട്ട് 4.15-വൈകീട്ട് 6) വരെ, തുടർന്ന് രാത്രി എട്ടിന് മംഗളൂരുവിലേക്ക് തിരികെ മടക്കം.

ഭക്ഷണം ഒഴിവാക്കിയുള്ള തുകയാണ് ടിക്കറ്റ് നിരക്ക്. മുതിർന്നവർക്ക് ₹ 750 ഉം 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ₹ 700 ഉം ആണ് ടിക്കറ്റ് നിരക്ക് ഇതിൽ കേരള പ്രവേശന നികുതി 310 രൂപയും ടോൾ ഫീ 10 രൂപയും ഉൾപ്പെടുന്നു

Karnataka KSRTC Kasargod And Madikeri Packages From mangalore
മടിക്കേരി പാക്കേജ്

മടിക്കേരി പാക്കേജ് ടൂർ സർവീസ് രാവിലെ 7 മണിക്ക് ബെജായി ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കും. ആദ്യം എത്തിച്ചേരുന്നത് രാജാ സീറ്റിലാണ്- (രാവിലെ 11-11.45). അവിടെ നിന്ന് അബി വെള്ളച്ചാട്ടം (2.30- 3.15), കാവേരി നിസർഗധാമ (വൈകുന്നേരം 4.30--4.45), സുവർണക്ഷേത്രം. 5.15- 5.30), ഹാരംഗി ഡാം (5.45 .-6.15 ) എന്നിവ കണ്ട് 10.30 ന് മംഗളൂരുവിലെത്തിച്ചേരും,.

ടിക്കറ്റുകൾക്ക് മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 450 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിനുള്ള തുക അവരവർ മുടക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് 7760990702, 7760990711, 9663211553 (റിസർവേഷൻ കൗണ്ടർ), 7760990720 (ബെജായ് ബസ് സ്റ്റാൻഡ്) www.ksrtc.in ൽ ബുക്കിങ് ലഭ്യമാണ്. ഡിസംബർ 31 വരെയാണ് പാക്കേജ് ലഭ്യമായിട്ടുള്ളത്.

പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്

കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രംകാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X